tag:blogger.com,1999:blog-3727129769556518427.post3669587164816834052..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: മ്യാവൂ!Rammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger21125tag:blogger.com,1999:blog-3727129769556518427.post-37511153093800823982014-07-11T13:28:28.645+04:002014-07-11T13:28:28.645+04:00kaaryangal eppoolaa sherikku manassilaakkunne?
kaaryangal eppoolaa sherikku manassilaakkunne?
Unknownhttps://www.blogger.com/profile/10353316240780863344noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-43588465004669771542012-11-29T14:36:17.093+04:002012-11-29T14:36:17.093+04:00Same to you & meSame to you & me
Kaalamhttps://www.blogger.com/profile/13680420893561659271noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-70092730641312734942008-11-26T18:46:00.000+04:002008-11-26T18:46:00.000+04:00ഈ വിഷയത്തെപ്പറ്റി 2006-ൽ ത്തന്നെ സജിത് (സിദ്ധാർത്ഥ...ഈ വിഷയത്തെപ്പറ്റി 2006-ൽ ത്തന്നെ സജിത് (സിദ്ധാർത്ഥൻ) എഴുതിയ ഗംഭീര ലേഖനം ഇവിടെ: http://vaayanaykkitayil.blogspot.com/2006/12/blog-post.htmlRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7294810242520608702008-11-20T12:47:00.000+04:002008-11-20T12:47:00.000+04:00ഇത്രയും നല്ല ഒരു ബ്ലോഗിന്ന് 'വളിപ്പുകള്‍' എന്ന് പ...ഇത്രയും നല്ല ഒരു ബ്ലോഗിന്ന് 'വളിപ്പുകള്‍' എന്ന് പേരിട്ടതിന്റെ സാമ്ഗതൃമരിയാനാണ്
(മാതൃഭൂമി വീക്ലിക്ക് നന്ദി) അത് തുറന്നു നോക്കിയത്.. പക്ഷെ അത് 'വലിപ്പുകള്' ആയിരുന്നു. മുന്‍ വിധിയുടെ കുഴപ്പമാവാം. ഭാവുകങ്ങള്‍ നേരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-56927779470202785242008-11-03T22:21:00.000+04:002008-11-03T22:21:00.000+04:00കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാ...കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്! നടന്നില്ല.

കഴിഞ്ഞ അവധിക്കാലത്ത് ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്. ദേവയാനിയുടെ മാര്‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന് ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന് പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.

ദേവയാനിക്കു വേണ്ടി അമ്മ വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"

കചന് നാടു വിട്ടെന്നു കേള്‍വി.

പിന്നെ, അവന് അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.

(ഞങ്ങളുടെ പങ്കനും പങ്കിയുമാണ് (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര് ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണിയങ്ങളായ പേരുകളിട്ടിരുന്നത് !) ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-37420152847092516272008-11-03T21:01:00.000+04:002008-11-03T21:01:00.000+04:00ചിലപ്പോഴെങ്കിലും eel ജീവിതമാണ് നല്ലതെന്നു തോന്നിപ്...ചിലപ്പോഴെങ്കിലും eel ജീവിതമാണ് നല്ലതെന്നു തോന്നിപ്പോകും :(Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-35935724436957193612008-11-03T18:49:00.000+04:002008-11-03T18:49:00.000+04:00നിരീക്ഷണങ്ങൾ കൊള്ളാം. പ്രകൃതിയിൽ നിന്നും നമ്മൾ ഇനി...നിരീക്ഷണങ്ങൾ കൊള്ളാം. പ്രകൃതിയിൽ നിന്നും നമ്മൾ ഇനിയും കുറെ പഠിക്കാനുണ്ട്.

പ്രകൃതിയുടെ നിലനില്പിന്ന് പ്രകൃതിയുടെ നിയമങ്ങൾക്കനുസരിച്ച് ജനിച്ച് ജീവിച്ചു മരിക്കുന്നതെല്ലാം തന്നെ ‘പ്രാകൃതം’ ആണ്. അത് ‘ഭീകരം’ അല്ല.
മനുഷ്യന്റെ ബുദ്ധികൊണ്ട് പരിശീലിപ്പിച്ചെടുത്ത (conditioning) പ്രവർത്തികളെല്ലാം പ്രകൃതി വിരുദ്ധങ്ങളാണ്.
പക്ഷിമൃഗങ്ങളുടെ പെൺവർഗ്ഗം റേപ്പ് ചെയ്യപ്പെട്ട് മരിച്ചതായി കേട്ടിട്ടില്ല. ചില ചിലന്തിവർഗ്ഗം സംയോഗത്തിനുശേഷം ആണിനെ കൊന്നു തിന്നുന്നതായി വായിച്ചിട്ടുണ്ട്. അതുപോലെ, പ്രസവശേഷം വയറ് പൊട്ടി മരിക്കുന്ന ചിലന്തികളെക്കുറിച്ചും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-34878703994234361482008-11-03T17:06:00.000+04:002008-11-03T17:06:00.000+04:00Ramjee, Innu ente blogil bayangar hit. sangathi en...Ramjee, Innu ente blogil bayangar hit. sangathi enthanennu nokkupozahlle ividuthe linku vazhuyanennu manassilakunnathu.

athu kondu postum kandu. nannayirikkunnuAnonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-50373202833043600362008-11-03T14:59:00.000+04:002008-11-03T14:59:00.000+04:00രാംജിയുടെ മ്യാവൂ വിലാസങ്ങള്രാംജിയുടെ മ്യാവൂ വിലാസങ്ങള്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-24054269545823408112008-11-03T14:48:00.000+04:002008-11-03T14:48:00.000+04:00ഇത്രയും ഡീപ് ആയി കാര്യങ്ങള്‍ ഒബ്സെര്‍വ് ചെയ്യാറില്‍...ഇത്രയും ഡീപ് ആയി കാര്യങ്ങള്‍ ഒബ്സെര്‍വ് ചെയ്യാറില്ലായിരുന്നു... അതില്‍ പ്രധാനമായും പൂച്ചയുടെ ആ മാറിടത്തിലെ വിങ്ങല്‍..

എന്നെ പണ്ടേ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യം പിറന്നുവീണ പശുകുട്ടി (ഇത് ഞാന്‍ കണ്ട പ്രസവവും മരിക്കാത്ത കുട്ടിയുമായിരുന്നു) നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ മഞ്ഞച്ച കുളമ്പുകളൂന്നി എണിട്ട് നിന്ന് അമ്മയുടേ കാലുകളുടേ ഇടയില്‍ (ആദ്യം മുങ്കാലുകള്‍ക്കിടയില്‍ പിന്നെ പിന്നിലേക്ക്) പാലിനുവേണ്ടി മുഖം മുട്ടിച്ച് ഇടിയ്ക്കുന്നതാണ്.. അതിനെങനെ അറിയാം പാലവിടേ കിട്ടുമെന്ന്??

ഒരു മനുഷ്യക്കുട്ടിയ്ക്ക് ഇത്രെം മനസ്സിലാക്കാന്‍ എത്ര നാളുവേണം!!

പ്രകൃതിയെപ്പറ്റി അധികം പറയണ്ട.!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-87964363302364096222008-11-03T10:25:00.000+04:002008-11-03T10:25:00.000+04:00എതിരൻസേ, നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ കുട്ടിക്കാല...എതിരൻസേ, നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ ഒളിഞ്ഞുനോക്കിയ ഒരു പശുപ്രസവം ഓർത്തുപോയി. പശു പ്രസവിയ്ക്കുന്നത് നോക്കരുതെന്ന് വിലക്കുണ്ടായിരുന്നു. ആ കിടാവാകട്ടെ കുറച്ചു നേരം തളർന്നു കിടന്നിട്ട് മരിച്ചും പോയി. ഞാനത് നോക്കി നിന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് കുറ്റബോധപ്പെടുകയാണിപ്പൊഴും.

വിഷ്ണുമാഷ് തോപ്പിച്ചു കളഞ്ഞു. ഗ്രീൻ പീസിന്റെ കാര്യം എല്ലാ മലയാളീസും ഊഹിച്ചുകാണുമെന്നായിരുന്നു എന്റെ ധാരണ. മറ്റുള്ളതെല്ലാം എന്റെ സവിശേഷ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണെന്ന് അഹങ്കരിക്കുകയും ചെയ്യും.

വിഷ്ണുമാഷ് ആൻസർ പേപ്പർ നോക്കുന്ന കുട്ടികളിൽ എല്ലാ മിടുക്കന്മാരും പാസാവും. എല്ലാ മണ്ടന്മാരും തോക്കും. എന്തൊരു അനീതി.

ഓഫ്: ഏതെങ്കിലും പിള്ളയ്ക്ക് ഇടാവുന്ന ഒരു ബ്ലോഗ് പേര്: മറുപിള്ളRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-59720720543285517602008-11-03T09:57:00.000+04:002008-11-03T09:57:00.000+04:00മാതൃഭാവം മൃഗങ്ങളില്‍ അതി വിശിഷ്ടമാണ്. മനുഷ്യര്‍ മറ...മാതൃഭാവം മൃഗങ്ങളില്‍ അതി വിശിഷ്ടമാണ്. മനുഷ്യര്‍ മറ്റു ചുറ്റുപാടുകളൊക്കെ ഒത്തു വന്നാല്‍ മാത്രം കാണിയ്ക്കുന്നത്. അമ്മത്തൊട്ടിലും ട്രാഷ് ക്യാനും പൊതു കക്കൂസുകളുമൊന്നും അവ്ര്ക്കില്ല, വേണ്ടാത്ത കുഞ്ഞിനെ ഉപേക്ഷിയ്ക്കാന്‍.

മിക്കവാറും ആദ്യപ്രസവത്തിലാണു എലികളും പൂച്ചകളുമൊക്കെ ഒരു കുഞ്ഞിനെ സാപ്പിടാനുള്ള പ്രവണത കാണിയ്ക്കാറ്. എലികളില്‍ ഇതു കൂട്ടിനകത്തു വളര്ത്തുമ്പോഴാണു കാണാറ്. പ്രകൃതിയില്‍ ഇത് സാധാരണമല്ലത്രെ. വീടുകളില്‍ വളരുന്ന പൂച്ചകളായിരിക്കും ഈ ‘പ്രകൃതിവിരുദ്ധം’ ചെയ്യുന്നത്. കുഞ്ഞിനു എന്തെങ്കിലും അംഗവൈകല്യമുണ്ടെങ്കിലും അമ്മ ഇതു ചെയ്യും. ഇര കിട്ടാന്‍ അതിബുദ്ധിമുട്ടു വന്നാല്‍ ദൂരെപ്പോകുന്നത് അപകടം ആയതിനാല്‍ ഒന്നിനെ ആഹാരമാക്കി ബാക്കിയുള്ളവയെ രക്ഷിയ്ക്കും. ഒരു പ്രസവത്തില്‍ ഒന്നില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിന്റെ പ്രായോഗികത. (“അല്ലെങ്കിലും അമ്മയ്ക്കെന്നോട് പണ്ടേ ഇഷ്ടമില്ല“ എന്നൊന്നും പറയിക്കേണ്ടല്ലൊ)

അതിഘോരമായി പശുവിനെ ഒക്കെ കടിച്ചു കീറുന്ന മുറതലയുടെ കൂര്‍ത്ത പല്ലുകള്‍ക്കും ബലമേറിയ താടിയെല്ലിനും ഇടയ്ക്കാണ് അതിമൃദുലമായി കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നത്.

പിറക്കുന്ന കുഞ്ഞ് സുരക്ഷിതമല്ലെന്നറിഞ്ഞാല് അതിനെ പ്രസവവേളയില്‍ ത്തന്നെ കൊല്ലാന്‍ ചില മൃഗങ്ങള്‍ക്കു കഴിവുണ്ടത്രെ. ആനയുടെ പ്രസവം നോക്കി നില്‍ക്കരുതെന്നാണു പ്രമാണം. പശുവിന്റേയും എന്നു പഴമക്കാര്‍ പരയാറുണ്ട്. കാട്ടിലെ ഒരു ആനപ്രസവം ക്യാമെറായിലാക്കിയ സായിപ്പ് ‘ഇതാ ആ കുഞ്ഞ് മരിച്ചാണ് ഉണ്ടായിരിക്കുന്നത്’ എന്നു വിളിച്ചു പറയുന്ന് ഒരു ഡോക്യുമെന്ററിയില്‍ കണ്ടിട്ടുണ്ട്.

മൈഥുനം മൃഗങ്ങള്‍ക്ക് വേദനാജനകമാകാന്‍ സാാധ്യതയില്ല. സിംഹിണിയെ സിംഹന് നഖങ്ങള്‍ കൊണ്ട് അമര്‍ത്തിയെങ്കില്‍ ത്യാഗസുരഭിലമായ ഒരു ജീവിതം തുടങ്ങാന്‍ അവള് നടത്തുന്ന തയാറെടുപ്പൊന്നുമല്ല.
ഒരു പൂച്ചപ്പെണ്ണ് റേപ്പ് ചെയ്യപ്പെട്ട് കൊല്ലപ്പെടുകയില്ല. പ്രായമായിട്ടും ഞാന്‍ കന്യകയാണല്ലൊ എന്നു പരിതപിക്കേണ്ടിയും വരികില്ല. മാതൃഭാവം എന്നതൊക്കെ കവികള്‍ പാടിക്കോട്ടെ എന്ന് പൂച്ചകളും എലികളും ആനകളും മുതലകളുമൊക്കെ നിനയ്ക്കുന്നു.

‘വന്ദിപ്പിന്‍ മാതാവിനെ’ എന്നു വള്ളത്തോള്‍ എഴുതിയാല്‍ ‘വന്ദിപ്പിന്‍ താറാവിനെ” എന്നു അയ്യപ്പപ്പണിക്കര്‍ക്കു എഴുതേണ്ടി വന്നത് അതുകൊണ്ടായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-81495569450197160032008-11-03T09:28:00.000+04:002008-11-03T09:28:00.000+04:00റാംജീ,പോസ്റ്റിനു കാരണമായ അനോണിക്കമന്റ് കണ്ടു. സം...റാംജീ,
പോസ്റ്റിനു കാരണമായ അനോണിക്കമന്റ് കണ്ടു. സംയോഗമാണോ മാതൃത്വമാണോ ആത്യന്തികമായി പെണ്ണിന്റെ ലക്ഷ്യം എന്നതിലേക്ക് പുള്ളി(ക്കാരി) ആ പോസ്റ്റിനെ എത്തിച്ചത് എന്തിനെന്നു മനസ്സിലായില്ല.

പ്രകൃതിയില്‍ ഒരുപാട് കാര്യങ്ങള്‍ പിടിയുമില്ല. ഒരാള്‍ അല്ലെങ്കില്‍ ഒരു ജന്തു മുങ്ങിച്ചാകാന്‍ തുടങ്ങിയാല്‍ സമീപത്തൊരു ഡോള്ഫിനുണ്ടെങ്കില് അത് നീന്തിച്ചെന്ന് രക്ഷപ്പെടുത്താറുണ്ട്, അത് മറ്റൊരു ഡോള്‍ഫിനാണെങ്കിലും. അതേ ജന്തു തന്നെ പക്ഷേ ചുമ്മാ നീന്തിപ്പോകുന്ന മറ്റൊരു ഡോള്ഫിനെപ്പിടിച്ച് മുക്കിക്കൊല്ലാറുമുണ്ട്.

ഇണചേര്‍ന്ന ശേഷം ചില ഷഡ്പദങ്ങള്‍ ആണിനെ കൊന്നു തിന്നാറുണ്ട്, ചെന്നായച്ചിലന്തികള് പൂച്ചയെപ്പോലെ സ്വന്തം കുഞ്ഞുങ്ങളെ തിന്നാറുണ്ട്, മറ്റു ചിലപ്പോള്‍ അതു തന്നെ സ്വന്തം കുഞ്ഞുങ്ങളെ മുതുകില്‍ കൊണ്ട് നടക്കുന്നതും കാണാം. ഒരു കാക്ക മരിച്ചാല്‍ ചിലപ്പോള്‍ ആ ഏരിയയിലെ കാക്കകള്‍ കൂടി "ക്രോ ഫ്യൂണറല്‍" നടത്തുന്നത് കാണാം. യോഗം കൂടി അവര്‍ "മഹാനും മാന്യനുമായിരുന്ന ഈ കാകശ്രേഷ്ഠന്‍ കാകസ്വര്ഗ്ഗത്ത് നിത്യശാന്തിയായിരിക്കട്ടെ" എന്നു പ്രാര്‍ത്ഥിക്കുകയാണോ അതോ "ഒരു പണ്ടാറക്കാലന് കൂടി പോയിക്കിട്ടി, തീറ്റയ്ക്ക് ക്വാമ്പറ്റീഷന് കുറഞ്ഞ്" എന്ന് ആഹ്ലാദിക്കുകയാണോ.. ആവോ.

ഒരു കാരണവശാലും മനുഷ്യനോട് ഒരടുപ്പവും കാണിക്കാത്ത പക്ഷിയാണ് പൊന്മാന്, അതിനു മനുഷ്യരെ പേടിയോ വെറുപ്പോ ആയിരിക്കാം. ഒരിക്കല്‍ പൊന്മാന്റെ രണ്ട് കുഞ്ഞുങ്ങളെ എനിക്കു കല്ലുവെട്ടാങ്കുഴിയില്‍ നിന്നു വീണു കിട്ടി. ഇതിനെ എന്തു ചെയ്യണമെന്ന് പിടിയില്ലാത്തതുകൊണ്ട് വീട്ടില്‍ എടുത്തുകൊണ്ടു വന്നു ഒരു ബള്‍ബിനു താഴെ കിടത്തി, ഒരു ചാളയെ വെട്ടി പീസ് ആക്കി വാച്ച് റിപ്പയര്‍ ചെയ്യുന്ന റ്റ്വീസര്‍ തള്ളപ്പക്ഷിയുടെ ചുണ്ടുപോലെ പിടിച്ച് കുറച്ചു ഭക്ഷണം കൊടുത്തു. അപ്പോള്‍ ദേ വരുന്നു ക്രുദ്ധയായൊരു തള്ളപ്പൊന്മാര്. ഭയമൊക്കെ മറന്ന് അവള് എന്റെ മുറിയില്‍ പറന്നു കയറി എന്റെ കയ്യുടെ മുന്നില്‍ നിന്ന് അവള് ഒരു കുഞ്ഞിനെ കൊത്തി ഒറ്റപ്പറക്കല്‍. എവിടെയോ കൊണ്ടുവച്ച് തിരിച്ചു വന്ന് രണ്ടാമത്തേതിനെയും കൊണ്ടു പോയി. തീര്‍ന്നെന്നു കരുതി. ദേ വരുന്നു തിരിച്ച്. എന്റെ അടുത്തു വന്ന് തടി മേശപ്പുറത്ത് രണ്ടടി ചിറകിട്ട്. നമ്മള് ഉടക്കി ഇറങ്ങി പോകുമ്പോള്‍ "ഹും" എന്നു വച്ച് മേശപ്പുറത്ത് ഇടിച്ചിട്ടു പോകുമ്പോലെ. മഹത്തായ മാതൃഭാവമെന്ന് വേണമെങ്കില്‍ പറയാം.

ഷാപ്പുകാരന് ചാണ്ടിക്കുഞ്ഞിനു കണ്ണു തെറ്റിയാല്‍ ഒന്നിച്ച് ഹണിമൂണിനിറങ്ങുന്ന താറാവ് ജോഡികള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ചാണ്ടി പൂവനെ കറിയാക്കി. പുണ്യത്തിനു വളര്ത്തുന്നതൊന്നുമല്ലല്ലോ.
പിട അന്നു നിരാഹാരം തുടങ്ങി. പിടയെ നോക്കുമ്പോള്‍ ചാണ്ടിച്ചേട്ടനു കുറ്റബോധം, അതുകൊണ്ട് കൊന്നതുമില്ല. രണ്ടാഴ്ച പട്ടിണി കിടന്ന് ഒടുക്കം പിട ചത്തു. ലൈംഗികതയുടെ (പ്രേമം, മാങ്ങാത്തൊലി) മഹത്തായ ഭാവമെന്ന് വേണമെങ്കില്‍ പറയാം.

സാധാരണ ഗതിയില്‍ പൊന്മാന് മനുഷ്യന് തൊട്ട കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കില്ലെന്നും താറാവ് അതിഭയങ്ക പോളിഗമിസ്റ്റ് ആണെന്നും കൂടി അറിഞ്ഞപ്പോള്‍ ഈ സംഗതിയിലെയൊക്കെ വീക്ഷണം ഒരു അംഗത്തില്‍ നിന്നും മറ്റൊരംഗത്തിലേക്ക് ഓരോ രീതിയില്‍ മാറുന്ന കാര്യമാണെന്ന് തോന്നിപ്പോയി. പിന്നെ മനുഷ്യനിലും അങ്ങനെ തന്നെ എന്നു തോന്നി.

മാതൃഭാവത്തെ മഹത്വവല്‍ക്കരിച്ചു കാണിക്കുന്നത് സ്ത്രീകളെ അടച്ചു പൂട്ടാനാണെന്നായിരുന്നു ആദ്യകാല ഫെമിനിസ്റ്റ് വാദം. പെണ്ണുങ്ങള് തന്നെ അത് മഹത്വവല്‍ക്കരിച്ചു കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞപ്പോല് ഫെമ്മികള് ചുവട് മാറ്റിയെന്നോര്മ്മ.

ആമകളെപ്പോലെ മനുഷ്യസ്ത്രീയും മണലില്‍ മുട്ടയിട്ടിട്ട് അത് സൂര്യതാപം കൊണ്ട് വിരിയുകയായിരുന്നെങ്കില് ഒരു പക്ഷേ മാതൃഭാവം ഇത്രയ്ക്ക് റൊമാന്റിസൈസ് ചെയ്യപ്പെടില്ലായിരുന്നു, ചില മീനുനളെപ്പോലെ അണ്ഡബീജ സങ്കലനത്തിനു ലിംഗയോനീസംയോഗം വേണ്ടിയിരുന്നില്ലെങ്കില്‍ പുരുഷന്റെ വിത്തുകാള ഭാവവും. എന്തോ മനുഷ്യന് ഇങ്ങനെ ആയിപ്പോയി. ഇതിലിപ്പോ ഏതാണ് അത്യാവശ്യമെന്നു ചോദിച്ചാല്‍ തെക്കേലെ അയല്‍ക്കാരനോ വടക്കേലെ അയല്‍ക്കാരനോ നല്ലത് എന്നു ചോദിക്കുമ്പോലെ ഒരു അര്‍ത്ഥമില്ലാത്ത ചോദ്യമാണ്.

സഹിക്കാത്തത് വിവാഹം എന്ന പേരില്‍ എക്കണോമിക്കലി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്ത കുടുംബത്തെ മഹത്വവല്ക്കരിച്ചരിക്കുന്നതാണ് എന്ന് റാംജീ പറഞ്ഞത് നേര്. ഞാന്‍ വിവാഹിതനാ്, എന്റെ സ്വത്ത്, എന്റെ സംരക്ഷണം, എന്റെ കെയര്‍ എന്നിവ മറ്റ് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോകാതെ സ്വകാര്യവല്‍ക്കരിച്ച് എടുത്ത എന്റെ ഒരു സ്വാര്‍ത്ഥമായ നിലപാടിനു സ്വാര്‍ത്ഥരുടെ ബോഡിയായ രാജ്യം തന്ന നിയമപരിരക്ഷ. അതിനെന്തിനാണു നാടടക്കി സദ്യയും മന്ത്രോച്ചാരണവും മന്ത്രകോടിയും കൊടിവച്ച കാറില്‍ മന്ത്രിയുടെ വരവും? ഛേയ്.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-32197158990338183802008-11-03T08:36:00.000+04:002008-11-03T08:36:00.000+04:00പൂച്ചയെ ശ്ലീലത്തിലും അശ്ലീലത്തിലും ബിംബങ്ങള്‍ ആക്ക...പൂച്ചയെ ശ്ലീലത്തിലും അശ്ലീലത്തിലും ബിംബങ്ങള്‍ ആക്കുന്നത് എന്തുകൊണ്ട് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്......

സ്ത്രീകള്‍ മാത്രം അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ(?) ആദ്യ എഫ്.എം സ്റ്റേഷന്റെ (ദില്ലി) പേരുവരെ ‘മ്യാവൂ...’G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31267132863500152562008-11-03T07:52:00.000+04:002008-11-03T07:52:00.000+04:00പൂച്ചയെ പറ്റി പറഞ്ഞ് എന്തെല്ലാം ഏതെല്ലാം കാര്യങ്ങള...പൂച്ചയെ പറ്റി പറഞ്ഞ് എന്തെല്ലാം ഏതെല്ലാം കാര്യങ്ങള്‍ പറഞ്ഞുവെന്ന് നോക്ക്യേ...ഭയങ്കര മൊതല് തന്നെ ഇഷ്ടാ.

അമ്മക്കാര്യം അവിടെ നില്ക്കട്ടെ. അത് നിങ്ങള്‍ വല്യ ചേട്ടന്മാര് പറഞ്ഞേച്ചാ മതി.

കുറച്ച് പൂച്ചക്കാര്യം പറയാം.

പൂച്ചയെ വീട്ടുകാരെപ്പോലെ കരുതി കെയര്‍ ചെയ്യുന്ന വീട്ടില്‍ നിന്നാണ് എന്റെ കെട്ട്.

വകയിലെ ഏതോ ഒരമ്മായിയുടെ ഏതോ ഒരു മോള്‍ക്ക് പൂച്ചരോമം വയറ്റില്‍ പോയിട്ട്, മാറാ വയറുവേദന കാരണം കല്യാണം ലേയ്റ്റായി എന്നതിന്റെ ഇമ്പാക്റ്റില്‍ എന്റെ അടുത്തു പരിസരത്തുള്ള പൂച്ചകളെല്ലാം ഞങ്ങള്‍ക്ക് ഉന്നം പിടിക്കാനുള്ള പ്രാക്കുകളായി.

കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ‘ശങ്കരന് കുട്ടിയേം, ലില്ലിക്കുട്ടിയേം‘ പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അവരുടെ വീട്ടില്‍ പണിക്ക് വരുന്ന വല്ലവരുമാവും ന്ന് . രണ്ടും പൂച്ചകളാ!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-30829557638613363472008-11-02T20:41:00.000+04:002008-11-02T20:41:00.000+04:00വായിച്ചുകഴിഞ്ഞിട്ടും തലയോട്ടിക്കകത്തെന്തൊക്കെയോ ശീ...വായിച്ചുകഴിഞ്ഞിട്ടും തലയോട്ടിക്കകത്തെന്തൊക്കെയോ ശീല്ക്കാരം..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-91126015616010455852008-11-02T20:09:00.000+04:002008-11-02T20:09:00.000+04:00ജോണ്‍സി മരിച്ചിട്ട് അധിക ദിവസമാവാത്തതിനാല് ആദ്യഭാ...ജോണ്‍സി മരിച്ചിട്ട് അധിക ദിവസമാവാത്തതിനാല് ആദ്യഭാഗങ്ങളോട് കലഹിക്കാതെ വയ്യ. അരവിന്ദന്റെ കാഞ്ചനസീതയില്‍ കാറ്റത്തിളകുന്ന അരയാലിലകളാണ് പ്രകൃതിയും പിന്നെ സീതയും ആ ലൊജിക്കിനെ എതിര്ക്കാനുപയോഗിച്ച യുക്തി വച്ച് പറഞ്ഞാല്‍ ഒരു പൂച്ചയല്ലല്ലോ പ്രകൃതി. എങ്കിലും ഈ പോസ്റ്റിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ ‘ഭീകരം’ എന്നാണു പറയേണ്ടത്. തല നിലത്തടിക്കാന്‍ തോന്നുന്ന മട്ടില്‍ ഭീകരം. മകള്‍ക്ക് എന്ന സിനിമയുടെ ചര്‍ച്ച നടക്കുന്ന ദിവസം ഇപ്പോഴത്തെ ഹാസ്യനടന് അനൂപ് എഴുന്നേറ്റ് നിന്ന് സ്വതവേയുള്ള അടഞ്ഞ ശബ്ദത്തില്‍ ഒരു ചോദ്യം ചോദിച്ചതോര്‍മ്മയുണ്ട്.. ‘അമ്മ’ എന്നും പറഞ്ഞും ഇങ്ങനെ കാല്പ്പനികരാഗം എന്നും പാടിക്കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ എന്ന്..താഴേന്ന് മുകളിലോട്ടുള്ള മാതൃരതിവച്ചായിരുന്നു നമ്മുടെ വൃത്തഭംഞ്ജനം ഇതുവരെ. ഇതു മുകളില്‍ നിന്ന് താഴോട്ട് -അമ്മയില്‍ നിന്ന് മക്കളിലേയ്ക്ക്- വഴിവിട്ട സഞ്ചാരം.. ഉം...ഞാന്‍ ചിന്തിക്കാനായി തലചായ്ക്കട്ടെ..
( ‘:) എന്റമ്മോ ഞാന്‍ തളര്‍ന്നു പോയി‘)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-73627511317321910562008-11-02T20:06:00.000+04:002008-11-02T20:06:00.000+04:00ഗ്രീന്പീസിനെകുറിച്ച് പറഞ്ഞതൊഴികെ എല്ലാം പരിചിതമായ...ഗ്രീന്പീസിനെകുറിച്ച് പറഞ്ഞതൊഴികെ എല്ലാം പരിചിതമായ ഒട്ടും പുതുമയില്ലാത്ത കാര്യങ്ങള്‍...രാമ്മോഹനശൈലി കൊണ്ട് വായനാര്ഹം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-69596514046887905072008-11-02T19:48:00.001+04:002008-11-02T19:48:00.001+04:00entammo njan thaLarnnu poyi.entammo njan thaLarnnu poyi.ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-4379625863273657832008-11-02T19:48:00.000+04:002008-11-02T19:48:00.000+04:00പൂച്ച കക്കിയതില്മറന്നവ മണത്തിട്ട് വയ്യ.മാറത്ത് പാ...പൂച്ച കക്കിയതില്‍
മറന്നവ മണത്തിട്ട് വയ്യ.
മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം!
അങ്ങനെ പരാക്രമം തുടങ്ങിയ പത്മിനിച്ചേച്ചി,
അവരാ മുല പിഴിഞ്ഞ് ചോപ്പ് വന്ന എന്റെ കണ്ണില്‍ ഉറ്റിച്ചു തന്നത്,
എനിക്കിപ്പോ നാട്ടില്‍ പോണം.

പൂച്ചയെ അരുമയോടെ പോറ്റുന്നുണ്ട്
ഇപ്പോള്‍ ഉമ്മവീട്ടില് ഒരു പത്താം തരക്കാരി,
അവള് സ്കൂളില്‍ പോയാല്‍ അത് ഒരേ ഇരിപ്പാണ്. അവള് പറയുന്നത് കേട്ടിട്ടെന്ന പോലെ കൂടെപ്പോകും,
ഭക്ഷണം കഴിക്കും. കമന്റായിടാന് വയ്യ ബാക്കി. പോസ്റ്റാം പിന്നെ...umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-58220586167754326492008-11-02T19:00:00.000+04:002008-11-02T19:00:00.000+04:00മ്യാവൂ!മ്യാവൂ!Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.com