tag:blogger.com,1999:blog-3727129769556518427.post4187488196023620616..comments2023-04-17T19:57:18.315+04:00Comments on സ്വയംബ്ലോഗം: ഗള്‍ഫ് മലയാളിയുടെ ശുക്ലംRammohan Paliyathhttp://www.blogger.com/profile/13954714566479447635noreply@blogger.comBlogger69125tag:blogger.com,1999:blog-3727129769556518427.post-36443508099921323822013-09-29T13:05:33.716+04:002013-09-29T13:05:33.716+04:00hi, entha suklam kalajal problemhi, entha suklam kalajal problemsreekuhttps://www.blogger.com/profile/06676184166163809660noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-7772855985683401502011-01-03T20:50:36.830+04:002011-01-03T20:50:36.830+04:00ഈ പരസ്യത്തിനു പിന്നിലുള്ളവരെ ഇത്രയും "കഴുവേറ്...ഈ പരസ്യത്തിനു പിന്നിലുള്ളവരെ ഇത്രയും "കഴുവേറ്റി"യാൽ പൊരായിരുന്നെന്നു തോന്നി.

"സർക്കാരു കാശ് തരുന്നു... ചെലവാക്കണമല്ലോ..." എന്ന മുൻ ഡി എ വി പി ചേച്ചിയുടെ ന്യായം വെരി ഫണ്ണി...

ഇഞ്ചിക്കഷായം അടിച്ചു മയങ്ങിക്കിടക്കുന്നവരേയും ഉണർത്താൻ നോക്കേണ്ട.
ഉറങ്ങുന്നവരല്ലേ ഉണരൂ...MKSnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-52343582368493667452008-11-07T08:23:00.000+04:002008-11-07T08:23:00.000+04:00‘ഇഞ്ചിപ്പെണ്ണ്‘ എങ്ങിനെയാണ് ഉണ്ടാവുന്നതിനു എന്നതിന...‘ഇഞ്ചിപ്പെണ്ണ്‘ എങ്ങിനെയാണ് ഉണ്ടാവുന്നതിനു എന്നതിനൊരു വിശദീകരണം.
ഞാൻ കണ്ടിട്ടുള്ളത് വഞ്ചിക്കപ്പെടുന്ന സ്ത്രീകളെയാണ്. ഇന്നു കൊണ്ടോവും നാളെ കൊണ്ടോവും എന്നും പറഞ്ഞ് കൂലിവേലക്കാരനും റോളക്സ് വാച്ചും സ്ത്രീധനം വാങ്ങി പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ മൊഴി ചൊല്ലിപ്പോവുന്ന സ്ത്രീകളെ.
ഒരു സ്ത്രീയായതുകൊണ്ടാവും അതുകൊണ്ട് തന്നെ
ഇതിനെ ഇങ്ങിനെ കാണുവാൻ സാധിക്കുന്നതും.
അതിന്റെ അർത്ഥം ലേബർ ക്യാമ്പിലേ ഭാര്യയെ കൊണ്ടു പോവാൻ സാധിക്കാത്തവരുടെ കാര്യം അറിയുന്നില്ല എന്നല്ല. പക്ഷെ എന്റെ പ്രയോറിറ്റികൾ വ്യത്യാസപ്പെടുന്നത് അനുഭവങ്ങൾ വെച്ചാണ്. രണ്ടും തീർച്ചയായും ശ്രദ്ധ അർഹിക്കുന്ന
വിഷയം ആണുതാനും.

ലേബറേർസിനു ഭാര്യയെ കൊണ്ടു പോവാൻ സാധിക്കാത്തത് ഞാൻ കാണുന്നത്
ഗൾഫിലെ നിയമ വ്യവസ്ഥിതിയാണ്. അതിനു
വേണ്ടി നിയമത്തിൽ നിന്നു സംഘടിക്കുക
നിയമം മാറ്റുക എന്നതേ എനിക്ക്
പരിഹാരമായി കാണുവാൻ സാധിക്കുന്നുള്ളൂ.
അതിനു ബോധവൽക്കരണം കൊണ്ട്
പരിഹാരം എങ്ങിനെയുണ്ടാവുമെന്ന് അറിയില്ല.

ഇനി മറ്റൊരു കാര്യം. എപ്പോഴും ഇങ്ങിനെ
ഒരു സെന്റൻസിലോ ഒരു കവിതയിലോ
മറ്റോ ഒതുക്കാതെ എന്തുകൊണ്ട് കൃത്യമായ
കഥകൾ ഗൾഫിൽ നിന്നുള്ള ബ്ലോഗേർസിൽ
നിന്നു പോലും വരുന്നില്ല? ഏറ്റവും കൂടുതൽ
ആളുകൾ ബ്ലോഗുന്നത് ഗൾഫിൽ നിന്നും,
ഒരു ചെറിയ കാര്യം പോലും വരുന്നില്ല. ഇത്
പറയുമ്പോൾ എനിക്ക് ഗൾഫിലെ
നിയമത്തെക്കുറിച്ചൊരു ഏകദേശം
ധാരണയേയുള്ളൂ. എന്നാലും ഇന്ത്യയിലെ
പ്രവാസി മന്ത്രിക്കു എന്തു ചെയ്യാൻ
ഒക്കും ഈ കാര്യത്തിൽ എന്നു എനിക്ക്
ഇതുവരേയും മനസ്സിലായിട്ടില്ല. നിങ്ങൾക്കല്ലേ
ചെയ്യാൻ കഴിയൂ? എത്രനാളാന്ന് വെച്ചാണ്
ഭയന്നിരിക്കുക? എനിക്കറിഞ്ഞൂട...
ഇവിടെയിരുന്നു വാചകമടിക്കാൻ എളുപ്പാണ്
എന്നറിയാം. എന്നാലും...പറയാതെ ഇരിക്കുന്നത് എങ്ങിനെ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-1975039235242254372008-08-31T11:11:00.000+04:002008-08-31T11:11:00.000+04:00ആര്‍ട്ടിസ്റ്റേ, അവരു കണ്ടില്ലെങ്കിലും ഇന്നത്തെ ഈ...ആര്‍ട്ടിസ്റ്റേ, അവരു കണ്ടില്ലെങ്കിലും ഇന്നത്തെ ഈ വകുപ്പിന്റെ മന്ത്രിയെ നമ്മള് പണ്ട് ബലം പിടിച്ചു കൊണ്ടുപോയി സോനാപ്പൂര്‍ ഒന്നു കാണിച്ചതാ. പത്മശ്രീയെയും മറ്റു ശ്രീയുള്ളവരെയും കണ്ടിട്ടു തിരിച്ചു പോകണമെന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളു, "സാറിതൊന്നു കണ്ടേ മതിയാവൂ" എന്ന് ആളുകള്‍ വളഞ്ഞു വാശിപിടിച്ചപ്പോള്‍ പുള്ളി അറച്ചറച്ച് ഒന്നു വന്നു കയറി, ഗള്‍ഫ് മലയാളിയുടെ മലവും മൂത്രവും കണ്ണീരും ശുക്ലവുമൊക്കെ വീണു കിടക്കുന്ന ആ സ്ഥലം അങ്ങനെ തന്നെ മറന്നോ എന്തോ അദ്ദേഹം.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-6293285856956364002008-08-30T20:11:00.000+04:002008-08-30T20:11:00.000+04:00സോണാപ്പൂരോ അതുപോലെ യുള്ള ബാച്ചിലര്‍ സാമ്രാജ്യങ്ങളി...സോണാപ്പൂരോ അതുപോലെ യുള്ള ബാച്ചിലര്‍ സാമ്രാജ്യങ്ങളിലെവിടെയെങ്കിലുമോ ജീവിതം നേരില്‍ കാണാത്തവര്‍ സര്‍ക്കാരിന്റെ ഒരു മഹത്തായ? പരസ്യത്തിന്റെപേരില് റാമിട്ട പോസ്റ്റിനെ കടിച്ചുകീറുന്നതുകാണുമ്പോള് അവര്‍ എത്രകണ്ട് സമ്പന്നരായാലും വിദ്യാധനരായാലും പുഛം തോന്നുന്നു.Artist B.Rajanhttps://www.blogger.com/profile/14766571118075420229noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-33565301214960334432008-08-30T10:09:00.000+04:002008-08-30T10:09:00.000+04:00This Ad is just another waste of govt money. They ...This Ad is just another waste of govt money. They don't think where to post, the officials at Pravaasii ministery get their share and they don't care (it may even appear in Antartica Times :-)). Anyway this post brings up another issue, what if all NRI's return to Kerala (let us focus on malayaali since I am a Malyali and Kerala now have nothing but Harthal and Bandh all the time of the year (it is already 82 days lost this year , may be counting all local harthals, but you get the point). When are the ordinary citizen going to have freedom in Kerala? Only polititians and their family can have freedom on harthal day? Only they can travel on harthal day and attend marrigae ceremonies? Only CPM work can continue on Harthal day (hope you heard about work at Deshabimani/Kairali building in TVM)? Who is going to come to Kerala for setting up a Business? (You saw how E.Kareeam and his cronies are crying to business men at the same time they are sponsoring bandh in the state, also you see B.Battachariaya in a sorry state after his recent comments to buisinessmen). The solution is just like Chaaru said, stop sending money for at least a month or two and we will see, (it is hard for many people I know). Let us not invite any crappy polititian/actors/entertainer for visit and also no investing in Kerala for some time. These polititians and gundaas are just living on your hard earned money (whether it is Congress/CPM/CPI, etc.,). I think you and all NRI men send their shuklam to all the relevent poiticians including CM of Kerala, Vayalar Ravi, M.M. Hassan, Pinarayi Vijayan, OommenChandi, Kunjaalikkutti, and other leaders (sorry I forgot our creepy Veliyam, and my God, our beloved Leader (who cares any more)) at the earliest, let them get the message, they are/were living or conducting bandh and harthal on the top these sufferings of NRI's (mean malayalees). Don't you think so?
I Think it is time for NRI's to react (I mean NRI ordinary malayaali to react, rich or big business men don't care anyway)). You work 6/7 days outside of Kerala (in Kerala people work, a max of 4 day's a week (not sure though, a harthal can come any day -:)).Anonymousnoreply@blogger.comtag:blogger.com,1999:blog-3727129769556518427.post-79111366840815886402008-08-28T18:48:00.000+04:002008-08-28T18:48:00.000+04:00മുന്‍വിധിയോടെ വായിക്കുന്നതിന്റെ മറ്റൊരു ദുരന്തം.പ...മുന്‍വിധിയോടെ വായിക്കുന്നതിന്റെ മറ്റൊരു ദുരന്തം.
പരാമര്‍ശവിധേയമായ വിഷയത്തെ ഇത്രകണ്ട് ഹൈജാക്ക് ചെയ്യാന്‍
ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നത് അതിശയകരം തന്നെ.

‘സീത രാമന്റെ ആര്’, പ്രസക്തമായ ചോദ്യം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-13073925410190267342008-08-27T15:54:00.000+04:002008-08-27T15:54:00.000+04:00ഇവിടെ ആരോ ചോദിച്ച പോലെ ‘എന്തിനാ ഗള്‍ഫിലേയ്ക്ക് വന്‍...ഇവിടെ ആരോ ചോദിച്ച പോലെ ‘എന്തിനാ ഗള്‍ഫിലേയ്ക്ക് വന്നേ, ആരെങ്കിലും ക്ഷണിച്ചോ’ എന്ന ചോദ്യത്തിന്മേല് അടയിരുന്നിട്ടും ഒരുത്തരം കിട്ടിയില്ല. എങ്ങനെ ഇഞ്ചിപ്പെണ്ണിനേ പ്പോലുള്ളവര്‍ക്ക് ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാവുന്നു എന്നാലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഗള്‍ഫ് മലയാളി എങ്ങനെ ഉണ്ടാകുന്നു? ഇഞ്ചിപ്പെണ്ണുങ്ങള് എങ്ങനെ ഉണ്ടാകുന്നു? ആ, ആര്‍ക്കറിയാം. എന്തായാലും ഒരു കാര്യം മനസ്സിലായി - ടെററിസ്റ്റുകളും അനാര്‍ക്കിസ്റ്റുകളും എങ്ങനെ ഉണ്ടാകുന്നു എന്ന്. period.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-18691947958933006962008-08-27T12:20:00.000+04:002008-08-27T12:20:00.000+04:00“ ലോറീ ഡ്രൈവറേ വിവാഹം കഴിയ്ക്കുകയാണോ..” ഉവ്വെങ്കില...“ ലോറീ ഡ്രൈവറേ വിവാഹം കഴിയ്ക്കുകയാണോ..” ഉവ്വെങ്കില്‍ കല്യാണത്തിനു മുന്‍പ് എയിഡ്സ് രക്തപരിശോധന നടത്തുക...ലോറീ ഡ്രൈവര്‍മാര്‍ക്ക് എയിഡ്സ് ഉണ്ടോ എന്നറിയാനും അവരുടെ നടപ്പുവശം ശരിയാണൊ എന്നറിയാനും ലോറീ ഡ്രൈവര്‍ ആനുകൂല്യ മന്ത്രാലയത്തില്‍ തിരക്കുക...”

എന്ന മട്ടിലൊരു എയിഡ്സ് അവേര്‍നെസ്സ് പരസ്യം ഞാനെങ്ങും കണ്ടിട്ടില്ല ഇഞ്ചീ.ഉണ്ടെങ്കില്‍ അങ്ങനെ നല്‍കാനും പാടില്ല എന്ന് സാമൂഹ്യ വൈദ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ നിഷ്കര്ഷിയ്ക്കും. എയിഡ്സ് പരസ്യങ്ങളില്‍ പൊതുവായി കാപ്ഷനുകള്‍ പറയുമ്പോള്‍ വിഷ്വലുകളില്‍ ലോറീ ഡ്രൈവര്‍മാരെ ചിലപ്പോ കാണിച്ചെന്നിരിയ്ക്കും. അന്താരാഷ്ട്രപരമായി പരസ്യങ്ങള്‍ക്ക് ഒരു മികച്ച പ്രോട്ടോകോളും ചട്ടക്കൂടും എയിഡ്സ് പരസ്യങ്ങള്ക്കുണ്ടവാറുണ്ട് എന്നാണ് എന്റെ അറിവ്. ശ്രീ വല്ലഭനെപ്പോലുള്ള മികച്ച പൊതുജനാരോഗ്യ വിദഗ്ധര്‍ നമ്മുടെയിടയിലുണ്ട്.കൂടുതല്‍ അവര്‍ പറയും.

പരസ്യം നല്കുമ്പോള് വിവാഹത്തിനു മുന്‍പ് വരന്റെ പശ്ചാത്തലവും മറ്റും പൂര്‍ണ്ണമായും മനസ്സിലാക്കുക. ചതിക്കുഴികളില്‍ പെടാതിരിയ്ക്കുക എന്ന മട്ടില്‍ മുഖ്യ പരസ്യം നല്കിയാല് യാതൊരു പ്രശ്നവുമില്ല.സ്റ്റാറ്റിസ്റ്റിക്സ് കൊടുക്കുന്ന സമയത്ത് എന്‍ ആര് ഐകള്ക്കിടയിലെ അബാന്‍ഡന്‍ വൈഫ്സിന്റെ കണക്കുകളും നല്‍കാം. അവിടെ അത് ജനാധിപത്യപരം.അല്ലാതെ ഇതെങ്ങാണ്ട് വാലും തുമ്പും ഒന്നുമില്ലാതെ ഇങ്ങനെയൊരു പരസ്യം നല്‍കുന്നത് അത് എഴുതിയവന് മാസാമാസം കുറവൊന്നുമില്ലാതെ ശമ്പളം പൊതുഖജനാവില്‍ നിന്ന് കിട്ടുന്നതിന്റെ കഴയാണ്.
ഇനിയും പിടിച്ച മുയലിന്റെ കൊമ്പ് എണ്ണാന്‍ വയ്യ. ഇതവസാനം.കാര്യങ്ങള്‍ വളരെ ക്ലിയര്‍ ആയി പറഞ്ഞു.ഇനി ഏതെങ്കിലും ഏജന്‍സികള്‍ ലോറീ ഡ്രൈവറേ കെട്ടുകയാണോ മട്ടിലൊരു പരസ്യത്തിന്റെ ലിംകുമായി വന്നാല്‍ ഞാനില്ല. അതിനേയും എതിര്ത്തിരിയ്ക്കുന്നു മുന്‍കൂര്‍..എന്ന് പറയാനേ കഴിയൂ.:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-23913260374092116462008-08-26T23:41:00.000+04:002008-08-26T23:41:00.000+04:00അപ്പര്‍ മിഡില്‍ ക്ലാസ് രാം മോഹനേ,എന്റെ കുടുംബത്തെ...അപ്പര്‍ മിഡില്‍ ക്ലാസ് രാം മോഹനേ,
എന്റെ കുടുംബത്തെ കാര്യം പറഞ്ഞത് താങ്കള്‍ കഴിഞ്ഞ കമന്റില്‍ എന്റെ ബ്നധുക്കള്‍ എന്ന മട്ടില്‍ ഒരു സില്ലി വാദം കൊണ്ട് വന്നപ്പോഴാണ്. ഞങ്ങടെ കുടുംബത്തില്‍ പെണ്മക്കളെ ദൂരത്തേക്ക് കെട്ടിക്കാത്തത് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എത്തിപറ്റണം എന്ന രീതിയാലാണ്. അതിന്റെ പുറകില്‍ രാം മോഹന്‍ കാണുന്ന അനാവശ്യ രാഷ്ട്രീയം ഇല്ല. ഇത് ദൂരത്തേക്ക് ജോലി കിട്ടിയാലും അയക്കാറില്ല, ആണിനേം പെണ്ണിനേയും അയക്കാന്‍ ഇഷ്ടപ്പെടാറില്ല. കല്ല്യാണത്തിനു മാത്രമുള്ള നിബന്ധനയല്ല. (ഇനി ഇതിന്റെ പുറകില്‍ തൂങ്ങണ്ട്)

രാം മോഹന്‍ വാദിക്കാന്‍ വേണ്ടി വാദിക്കല്ലേ ദയവ് ചെയ്ത്. ഓരോ വിദേശ മലയാളിക്കും തൊഴില്‍ കൊടുത്താല്‍ വിദേശ മലയാളിയെ വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ തീരുമോ രാം?
എന്തൊരു ലോജിക്ക് രാം മോഹന്‍! താങ്കള്‍ പറയുന്ന ഈ പരസ്യം കാരണം താഴെക്കിടയിലുള്ളവര്‍ക്ക് പെണ്ണ് കിട്ടില്ല ഈസ് ജസ്റ്റ് യുവര്‍ വൈല്‍ഡ് ഇമാജിനേഷന്. അല്ലാതെ ഇത് താഴെക്കിടിയിലുള്ളവരെ മാത്രം ഉദ്ദേശിച്ച പരസ്യം അല്ല. അങ്ങിനെ വരുത്തി തീര്‍ക്കാന്‍ നോക്കുകയാണ്.

രാം മോഹനെപ്പോലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്യം കണ്ട് കലിതുള്ളിയവര്‍ വേറെ ചിലരും ഉണ്ട്. ഒന്നല്ല മൂന്ന് പരസ്യങ്ങള്‍ക്കെതിരെയാണ് അവരുടെ കലിതുള്ളല്‍. ഈ ‘ലേഖനം’ കണ്ടപ്പോള്‍ ഇതോര്‍മ്മ വന്നു...

ഒന്ന് നോക്കണേ.. അവര്‍ക്കുമുണ്ട് ധാര്‍മ്മിക രോഷം. ഒട്ടും കുറവില്ല താനും.

അതുപോലെ ഞാന്‍ എന്തിലൊക്കെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കണം എനൊക്കെ ലിസ്റ്റു വെക്കല്ലേ പ്ലീസ്. kindly dont be sanctimonious. ഒരു വിദേശ മലയാളിയെ കാര്‍ന്നു തിന്നുന്ന ഏറ്റവും വലിയ പ്രശ്നമിതാണോ എന്ന് എനിക്ക് തിരിച്ചും ചോദിക്കാം.
അവനവനു അവനവന്റെ ആക്റ്റീവിസം. ഒക്കെ?

അമ്പി, ലോറി ഡ്രൈവര്‍മാരെ വെച്ചുള്ള എയ്ഡ്സ് അവേര്ന്സ്സ് പരസ്യം കണ്ടിട്ടില്ല? എന്നിട്ടും അവരൊന്നും കൊടിപിടിക്കാന്‍ വന്നില്ല, കാരണം അവര്‍ക്കറിയാം ആ പരസ്യം 87% വരുന്ന അവരെ തന്നെയാണ് ലാക്കാകുന്നത്, അവര്‍ക്ക് വേണ്ടി തന്ന്യാണെന്ന്. അല്ലാതെ അവരിതുപോലെ
‘ധാര്‍മ്മികരോഷം’ കൊണ്ടില്ല.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-2729904084462828652008-08-26T12:13:00.000+04:002008-08-26T12:13:00.000+04:00സുഖമായി ജീവിക്കുന്ന രണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് പ...സുഖമായി ജീവിക്കുന്ന രണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് പെണ്ണുങ്ങളുടെ അതുല്യനീതി ഞാന്‍ രഹസ്യമായി പങ്കിടുമെന്നോ? ച്ഛായ്!

“ഞങ്ങളുടെ കുടുംബത്ത് വിദേശത്തേക്ക് പെണ്‍കുട്ടികളെ കെട്ടിക്കാറില്ല” എന്ന് ഇഞ്ചിപ്പെണ്ണ്. അങ്ങനെ ഉള്ളതുപറ. അതാണതിന്റെ രാഷ്ട്രീയം. ഇപ്പൊ സംഗതി എളുപ്പമായി. അടുത്ത പരസ്യത്തിന്റെ കൂലിയില്‍ പകുതിയേ സര്‍ക്കാര്‍ തരൂ. ബാക്കി ഇഞ്ചിപ്പറമ്പ് കുടുംബയോഗക്കാര് തരും. പരസ്യത്തില്‍ ചെറിയൊരു മാറ്റം കാണും. “വിദേശ ഇന്ത്യക്കാരന് പെണ്ണ് കൊടുക്കരുത്”.

അതു തന്നെയാണ് ഞാന്‍ പോസ്റ്റിലുടനീളം പറഞ്ഞത് ഇഞ്ചീ. ഒന്നുകൂടിയൊന്ന് വായിച്ച് നോക്ക്. ഉശിരുണ്ടെങ്കി സര്‍ക്കാരിനോട് പറ തൊഴിലുകൊടുക്കാന്‍. ഇനി അത് സര്‍ക്കാരിന്റെ ചുമതലയല്ല എന്നാണെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റിയോ എന്താന്നു വെച്ചാല്‍ ചെയ്യാന്‍ പറ. അല്ലെങ്കില്‍ ഈ ലക്ഷക്കണക്കിന് വിദേശമലയാളികള്‍ തിരിച്ചുവന്നാല്‍ അത് അവരുടെ കുടുംബപ്രശ്നം മാത്രമായി ഒതുങ്ങുമോ? സോഷ്യല്‍ സെക്യൂരിറ്റി എന്താവും?. ഒരു ദിവസം അവര്‍ എന്നെ തേടി വന്നു എന്ന് കവിതയില്‍ പറഞ്ഞപോലെ.

അതാണ് പറയുന്നത് താഴേക്കിടയിലുള്ള വിദേശ ഇന്ത്യക്കാര്‍ ചെയ്യുന്നത് വലിയ ത്യാഗമാണെന്ന്. അതിന്റെ വിലയറിയാന്‍ തലയില്ലെങ്കി മുണ്ടാതിരി. അല്ലെങ്കി നിങ്ങടെ സര്‍ക്കാരിനോട് പറഞ്ഞ് എന്നാറികളുടെ വിവാഹം മൊത്തം നിരോധി.

കേരള്‍സ് ഡോട്ട് കോമിന്റെ മോഷണം പോലെ അത്ര വലുതല്ലാത്ത ഒരു മസാലപ്രശ്നത്തില് നിങ്ങള്‍ കാണിച്ച ധാര്‍മികറോഷന്‍ ഇതുപോലൊരു അരിപ്രശ്നത്തില്‍ കൂടുതല്‍ കാട്ടണം. അത് നിങ്ങള്‍ മനസ്സിലാക്കണം. അരിയും ഗോതമ്പുമാണ് അടിസ്ഥാനപ്രശ്നങ്ങള്‍. ഇഞ്ചി, പച്ചമുളക്, വേപ്പില തുടങ്ങിയവകള്‍ ആഭരണങ്ങളാണ്.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-49896945810041196522008-08-26T11:56:00.000+04:002008-08-26T11:56:00.000+04:00‘സിറ്റി ബാങ്ക്, റാക്ക് ബാങ്ക്, സ്റ്റാന്‍ഡേര്‍ ചാര്...‘സിറ്റി ബാങ്ക്, റാക്ക് ബാങ്ക്, സ്റ്റാന്‍ഡേര്‍ ചാര്‍ട്ടേഡ് ന്ന് പറഞ്, കഴുത്തില്‍ തൂക്കിയിട്ട്രിയ്ക്കുന്ന എഇ കാര്‍ഡും കാട്ടി കെട്ടിയവര്‍ എത്ര? ഇവരോക്കെ തന്നെയും ഈ ബാങ്കുകളുടെ മാര്‍ക്കറ്റിങിനു വേണ്ടി Synergy Systems പോലെയുള്ള കമ്പനികളുടെ 3000-4000 ദിര്‍ഹംസുള്ള ജോലി വിസയിലാണു. ഈ പറഞ ബാങ്കൂകളുടെ ഒന്നും കമ്മീഷനല്ലാതെ ഒരു അനുകൂല്യവും ഇവര്‍ക്ക് ഇല്ല‘

അതുല്യേച്ചി പറയുന്നത് ആരുടെ കാര്യമാന്ന് മേപ്പടി പരാമര്‍ശത്തിലുണ്ട്. ആ പറഞ്ഞ 3000-4000 കിനാവില് കൂടി കാണാത്ത കൂറേപേര്‍ ഇവിടെയുണ്ട്. അതുല്യേച്ചിക്കൊക്കെ ജീവിച്ചു പോകാന്‍ തികയും എന്ന് ഒരിക്കലും സങ്കല്‍പ്പിക്കാനാവാത്ത 500-900 ദിര്‍ഹംസിനു പണിയെടുക്കുന്നവര്‍, അവരൊക്കെ പെണ്ണ് കെട്ടണ്ടേ?
അവരും നാട്ടില്‍ പല കുടുമ്പങ്ങളുടെ ജീവന് നിലനിര്‍ത്തുകയും സ്വയമൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യുന്നുണ്ട്.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-76664081562688780402008-08-26T11:45:00.000+04:002008-08-26T11:45:00.000+04:00അതുല്യേച്ചീ...രാം മോഹന്‍ ചോദിച്ച ചോദ്യങ്ങള്ക്കൊന്...അതുല്യേച്ചീ...രാം മോഹന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നുമല്ല ഭാരതീയ പ്രവാസികാര്യവകുപ്പിന്റെ വക്താക്കളായി ഇവിടെ മറുപടിയിട്ട ഒരാളും പറഞ്ഞിട്ടുള്ളത്. അത്തരം പ്രശ്നങ്ങള്‍ക്കൊക്കെ പരസ്യം നല്കുമ്പോള് ആ പറഞ്ഞിട്ടുള്ളതു പോലെഒരു അപ്രോച്ചാണോ പരസ്യത്തിനു വേണ്ടത്? പരസ്യമോ ബോധവല്‍ക്കരണമോ ഒന്നും വേണ്ടേന്ന് ആരും പറഞ്ഞില്ല.പരസ്യത്തിന്റെ അപ്രോച്ചിനെയാണ് പ്രശ്നമായി പറഞ്ഞത്. അതിലെ ധാര്ഷ്ട്യെം. ഒരു ഗ്രൂപ്പിനെ ലേബലിടാന്‍ കാട്ടുന്ന തിരക്ക്. ആരും ചോദിയ്ക്കാനില്ലാതെ കിടക്കുന്നവന്റെ തലയില്‍ ഇതിരിയ്ക്കട്ടേ എന്ന അഹംകാരം.

നാടോടികളായി നടക്കുന്നവര്‍ കൂടുതലും അക്രമങ്ങളും ചെറു മോഷണങ്ങളും നടത്തുന്നു എന്നൊരു പ്രചാരണം നാടുനീളേയുണ്ട്.(ആനന്ദൊക്കെ മനോഹരമായി എഴുതിയിരിയ്ക്കുന്നു അവരുടേ മേലുള്ള ആ ലേബലിങ്ങിനെപറ്റിയും അവരുടെ ചരിത്രത്തെപ്പറ്റിയും) നാട്ടിലെ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അവര്‍ അവര്‍ സ്വയം കരുതുന്നില്ല എന്നതാവും കാരണം.“നാടോടികളേ സൂക്ഷിയ്ക്കൂ..മോഷണത്തെപറ്റി ശ്രദ്ധിയ്ക്കുക” എന്നൊരു പൊതു താല്‍പ്പര്യ പരസ്യം നാട്ടില്‍ പതിയ്ക്കാമോ? (പതിയ്ക്കാം എന്നതാവും ഉടന്‍ ഉത്തരം.ചോദിയ്ക്കാനാളില്ലല്ലോ..അവര്‍ക്ക് വോട്ടുമില്ല.)
ഒരു ഉദാഹരണം കൂടി പറയാം. ലോറീ ഡ്രൈവര്‍മാര്‍ക്കാണ് എയിഡ്സ് വരാനുള്ള സാധ്യതയും അവസരവും കൂടുതല്‍ എന്നുവച്ച് “ലോറീ ഡ്രൈവറേ കെട്ടുമ്പോള്‍ രക്തം പരിശോധിയ്ക്കുക “ എന്നൊരു പരസ്യം ധൈര്യമുണ്ടേങ്കില് നിങ്ങള്‍ നാട്ടിലൊന്നു കൊടുക്കാവോ..
അരി മുട്ടും പെങ്ങമ്മാരേ..

തല ചരിച്ച് പിടിച്ചേച്ച് ബാക്കിയുള്ളവന്റെ തല ചരിഞ്ഞിരിയ്ക്കുകയാണ് എന്നാണ് അതുല്യേച്ചി പറയുന്നത്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-66023643446638127572008-08-26T11:43:00.000+04:002008-08-26T11:43:00.000+04:00എന്തായാലും ഈ പരസ്യം മാതപിതാക്കളെ ഉത്ബുദ്ധരാക്കുന്ന...എന്തായാലും ഈ പരസ്യം മാതപിതാക്കളെ ഉത്ബുദ്ധരാക്കുന്നു.

ഇനി പെണ്മക്കളെ കെട്ടിക്കുന്നതിന്ന് മുന്ന് ഈ ചോദ്യങ്ങള്‍ ചോദിച്ചിരിക്കും.

നിന്റെ ശമ്പളമെത്ര.
നിനക്കിവളെ വിദേശത്തേക്ക് കടത്താമൊ.
നിന്റെ ബ്ലഡ് ഗ്രുപ്പെന്ത്. നീ എഛൈവി പൊസിറ്റീവാണോ?.

ഇതിന്നൊക്കേയും തെമ്മാടിയും ദുര്‍വൃത്തന്നും ആയ എന്നാറി
സത്യസന്ധമായ ഉത്തരം പറയുന്നു.
എന്തര് ലോജിക്.

എമ്മിഗ്രേഷന് വകുപ്പെന്തിന്ന് പടച്ചിരിക്കുന്നു?.
തട്ടിപ്പില്‍ പെട്ട് സ്ത്രീകളെ വിദേശത്തേക്ക് കടത്തുമ്പോള്‍ അവരുടെ
പാസ്പ്പോര്‍ട്ടില്‍ ചാപ്പ കുത്താനൊ?. ഒരു ഡോക്ലിമെന്റ് പരിശോധന്യുമില്ലാതെ
കേറ്റി വിടുമൊ അവര്‍?.

വ്യാജന് ഗവറന് മെന്റിന്റെ/ അച്ചനമ്മമാരുടെ ആവശ്യാനുസരണമുള്ള വ്യാജമായ പേപ്പറുകള്‍ കിടക്കാത.

എണ്‍പത്തി ആറുമുതല്‍ സ്ഥിരമായി വിദേശത്തായിരുന്നു ഞാന്‍. ഓരോ തവണ നാട്ടില്‍ പോകുമ്പോഴും പണ്ടൊക്കെ വലിയ ഭയമായിരുന്നു.
കസ്റ്റംസുകാരുടെ കുറ്റവളികളോടെന്നപോലെയുള്ള പെരുമാറ്റം. മറ്റ് ലോക്കല്‍ കഴുത്തറപ്പുകള്‍ വിമാന- ബസ്- ട്രയിനുകളില്‍.
വീടെത്തുമ്പോഴെ സമധാനമാകു.

എന്നെ തട്ടിച്ചിട്ടുള്ളവര് വിദേശത്താരുമില്ല. അവരൊക്കെ ഇന്ത്യാ ഗവര്‍മേന്റ് ഉദ്യോഗസ്ഥരാണ്. കസ്റ്റംസ്- പോലീസ് എകിസ്റ്റ്ര എക്സിട്ര.
പണ്ടൊക്കെ ഇന്നത്തേത് പോലുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ല.

ഇഞ്ചി പറയുന്ന ഈ ചതിപറ്റിയ മുപ്പതിനായിരത്തില്‍ ഇരുപത്തി ഒന്പതിനായിരത്തി എഴുനൂറ്റി അമ്പതും കച്ചവട ചരക്കുകളാണ്.
(വയറ്റിപ്പിഴപ്പ്). ലാഭം പ്രതീക്ഷിച്ചപോലെ ഇല്ലാതെ ആകുകയും പീഢകള്‍ ഏറുകയും ചെയ്യുമ്പോള്‍ കുറ്റം പറയുന്ന അവസ്ഥ. സെന്സേഷനുകള് മീഡിയക്കാരുണ്ടാക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ നാം ഇത് കണ്ടു. ഒര് വ്യഭിചാരക്കേസിനെ എങ്ങിനെ രാഷ്ട്രീയ പ്രശ്നമാക്കാമെന്ന്താണ് ഉദ്ദേശം.
തട്ടിപ്പുകാര്‍ ഏജന്‍സികളുടെ രൂപത്തില്‍ ഇന്ത്യയിലാണ്. അവര്‍ക്കെതിരെ അല്ല ഈ പരസ്യം.

സ്വന്തം രാജ്യത്ത് പണികിട്ടാതെ കഷ്ടപ്പെട്ടും ഏറെ ത്യാഗങ്ങള്‍ സഹിച്ചും വിരഹം അനുഭവിച്ചും ചൂടില്‍ വെന്തും മഞ്ഞില്‍ മരവിച്ചും
മുടിഞ്ഞു പോകുന്ന ദേശ സ്നേഹം മാത്രം കൈമുതലായുള്ള പ്രവാസി എന്ന തെറിയാല്‍ വിളിക്കപ്പെടുന്ന ഒരു ജനതയേയാണ്.

ആകാശഗോപുരത്തില്‍ നിന്ന് നോക്കുമ്പോള്‍ നികൃഷ്ട്ടരായി നിരത്തില്‍ നിരങ്ങുന്ന മനുഷ്യര്‍ അസ്കിതയുളവാക്കുന്നു.

ഭാഗ്യം തേടി ഭഗവാനെ ദര്ശിക്കാനെത്തുമ്പോള് ലോട്ടറി വിറ്റ് ജീവിക്കുന്നവന് അസ്കിതയാകുന്നത് പോലെ.

അന്വേഷിക്കാതെ ഊരും പേരുമില്ലാത്ത ആരാനേയും പിടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ക്ക് എന്നും പിഴവ് പറ്റും. നാടനായാലും
വൈറ്റലഗൂണായാലും.
അന്വേഷിച്ചാലും പിഴവ് പറ്റാം- രാജ് പറഞ്ഞത് പോലെ- തുരന്ന് നോക്കി ഉള്ള് കാണാനൊക്കാത്തിടത്തോളം.

ഈ പരസ്യം കാര്‍ക്കിച്ച് തുപ്പുന്നത് മുഖത്തേറ്റില്ലെന്ന് പറയുന്ന ഓരോ പ്രവാസിയുടേയും ലോജിക് ഇങ്ങിനെയാണ്- നാം നില്ക്കുന്ന സമുദായത്തെ
അല്ലെങ്കില്‍ രാജ്യത്തെ അടച്ചാക്ഷേപിച്ചതിന്ന് ശേഷം ആക്ഷേപിച്ച വ്യക്തി പറയുന്നു നിന്നേയല്ല ഉദ്ദേശിച്ചതെന്ന്.
സമാശ്വ്സിക്കണമെങ്കില് ആവാം. എനിക്കതിനാവില്ല.

എന്റെ മുഖത്ത് വൃത്തികെട്ടൊരു വകുപ്പിന്റെ തുപ്പല്അഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-48015483844987904642008-08-25T19:33:00.000+04:002008-08-25T19:33:00.000+04:00സംഗതിയൊക്കേനും ഇത്രേം കമന്റ് മുഴോനും വായിച്ച രാം മ...സംഗതിയൊക്കേനും ഇത്രേം കമന്റ് മുഴോനും വായിച്ച രാം മോഹനു മനസ്സില്ലായിട്ടുണ്ട്, ഇനി തല ഒന്ന് നേരെ പിടിയ്ക്കണം അത്ര മാത്രം. അതിനു രാം മോഹന്‍ തന്നെ വിചാരിയ്ക്കണം. കമന്റീക്കൂടി നമ്മളാരെങ്കിലും ചെയ്യിയ്ക്കാമെന്ന് വച്ചാല്‍, ഈ പോസ്റ്റില്‍ നടക്കൂല അമ്മച്ചിയാണേ പറ്റൂല.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-43016724730184575082008-08-25T16:47:00.000+04:002008-08-25T16:47:00.000+04:00പ്രിയയോട്പ്രിയ പറഞ്ഞ രണ്ട് കാര്യങ്ങളോടും യാതൊരു എ...പ്രിയയോട്
പ്രിയ പറഞ്ഞ രണ്ട് കാര്യങ്ങളോടും യാതൊരു എതിര്‍പ്പുമില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റോ വിദേശകാര്യ മന്ത്രാലയമോ ഒരു സീദാ ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നു ഒട്ടും വ്യത്യസ്ഥമല്ല. മെയില്‍ അയച്ചാല്‍ അല്ല നേരിട്ട് ചെന്ന് കണ്ടാല്‍ പോലും പല കാര്യങ്ങളും നടക്കാറില്ല. ഗള്‍ഫിലോ വിദേശാത്തോ ഇത് എന്തിനു പരസ്യം ചെയ്തു എന്നുള്ളതും അത്രക്ക് ക്ലിയര്‍ അല്ല. അതില്‍ അതുല്യയുടെ അഭിപ്രായത്തോട് ചേര്‍ന്നു നില്ക്കുന്നു. ഇവരെന്തെങ്കിലും സ്റ്റഡിയോ മറ്റോ നടത്തിയിട്ടായിരിക്കും അങ്ങിനെ പരസ്യം ചെയ്തെന്ന് ഊഹിക്കാനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ. പക്ഷെ അവിടെ പരസ്യം ചെയ്തത് രാം മോഹന്‍ പറയുന്നതു പോലെ ഒരു മഹാപാതകമായി കാണാന്‍ തീര്‍ത്തും സാധിക്കുന്നില്ല എന്ന് മാത്രമല്ല രാം മോഹന്‍ ഒരു പബ്ലിക്ക് അവേര്‍നെസ്സ് പരസ്യത്തെ ഇത്രകണ്ട് അധിക്ഷേപിക്കുന്നത് തീര്‍ത്തും പ്രതിലോമകരമായി തോന്നുന്നു.

രാം മോഹന്‍
എനിക്ക് ഗള്‍ഫിലെ സാധു ലേബര്‍ വര്ക്കേര്സിനെക്കുറിച്ച് ചുക്കാണോ കുരുമുളകാണോ അറിയുക എന്നത് അവിടെ നിക്കട്ടേ. പക്ഷെ താങ്കളുടെ അപാരമായ ലോജിക്ക് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല. എന്ന് വെച്ചാല്‍ ബ്ലോഗില്‍ മോഷ്ടിച്ചതും ‘കരഞ്ഞ് നിലവളിച്ചതും’ ഇതും തമ്മില്‍ താങ്കള്‍ കണ്ട് പിടിച്ച ആ അതിഭയങ്കര ബന്ധം. ഒന്ന് നിയമം തെറ്റിക്കുന്നതും, മറ്റൊന്ന് പടരുന്ന ഒരു സാമൂഹ്യ പ്രശ്നത്തിനെതിരെ ഒരു പബ്ലിക്ക് അവേര്‍നെസ്സ് പരസ്യം പതിക്കുന്നതും. അതോ ചുമ്മാ കിട്ടുന്നത് എടുത്ത് കൊട്ടുന്നതാണോ?

താങ്കള്‍ ആദ്യം തന്നെ ഇതെന്തോ ഗള്ഫുകാര്ക്കെതിരെ അതും മലയാളികള്‍ക്കെതിരെ എന്ന് മാത്രം കരുതി. ഇങ്ങിനെയൊരു സോഷ്യല്‍ ഈവിള്‍ ഉണ്ടെന്ന് താങ്കള്‍ ഗൌനിച്ചുമില്ല. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ഈ പോസ്റ്റിന്റെ പിന്നിലെ വികാരം.

വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ മുഴുവന്‍ എന്റെ ബന്ധുക്കളല്ല (ഞങ്ങളുടെ കുടുംബത്ത് വിദേശത്തേക്ക് പെണ്‍കുട്ടികളെ കെട്ടിക്കാറില്ല). പത്തു മുപ്പതിനാരവും മറ്റും സ്തീകള്‍ വഞ്ചിക്കപ്പെടുമ്പോള്‍ അതൊരു സ്പ്രെഡിങ്ങ് സോഷ്യല്‍ ഈവിള്‍ ആവുമ്പോള്‍ അത് വളരെ കുറച്ച് എന്ന് പറയുവാന്‍ താങ്കള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നും മനസ്സിലാവുന്നില്ല. അതോ മുപ്പതിനായിരം എന്നത് ഒരു ചെറിയ കണക്കണോ? എനിക്ക് തോന്നുന്നില്ല. വിദേശത്തും മറ്റുമുള്ള സര്‍ക്കരില്‍ നിന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിനു കിട്ടുന്ന പരാതികള്‍ വേറെ.

ഒരു റിയല്‍ ലൈഫ് സിനാരിയോ എടുത്താല്‍, ഈ പരസ്യം കണ്ട് ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പെണ്ണ് കാണാന്‍ വരുന്ന ഒരു ചെറുക്കനോട് മകളെ വിദേശത്തേക്ക് കൊണ്ട് പോകുവാന്‍ സാധിക്കുമോ എന്ന് ചോദിച്ച് പോകുന്നതാണോ താങ്കള്‍ ഇതു കൊണ്ട് സംഭവിക്കാവുന്ന ഒരു വലിയ പാതകമായി തോന്നുന്നത്? അപ്പോള്‍ അങ്ങിനെയൊന്നും ചോദിക്കാനേ പാടില്ല എന്നാണോ? അല്ലെങ്കില്‍ അവര്‍ രണ്ട് വട്ടം ഒന്ന് ആലോചിക്കുന്നതാണോ താങ്കള്‍ കാണുന്ന ദുരന്തം? എന്ന് വെച്ചാല്‍ പെണ്‍കുട്ടിയും പെണ്‍കുട്ടികളുടെ മാതാപിതാക്കളും വഞ്ചിക്കപ്പെട്ടോട്ടെയെന്നോ? അല്ല, ഈ പരസ്യം കൊണ്ട് ഉണ്ടാവുന്ന ആ റിയല്‍ ലൈഫ് ദുരന്തം രാം മോഹന്റെ ലോജിക്ക് അനുസരിച്ച് ഒന്ന് വ്യക്തമാക്കാമോ? എനിക്ക് മനസ്സിലാവാഞ്ഞിട്ടാണ്.

രാജേ, മുംബായിലുള്ള പ്രശ്നങ്ങള്‍ക്കു ഗവണ്മെന്റ് പരസ്യം കൊടുക്കാത്തതും ഇതും തമ്മിലുള്ള
ബന്ധം? ഇതെന്താ നേര്സറി പിള്ളേരു വല്ലോമാണോ? ദേ ഗവണ്മെന്റ് അതിനെതിരെ കൊടുത്തില്ല
അതോണ്ട് ഇതും കൊടുക്കാന്‍ പാടില്ല എന്ന് പറയുവാന്‍? കൊടുക്കുന്നതെങ്കിലും ആകട്ടെ എന്നേ
ഞാന്‍ കരുതുന്നുള്ളൂ. രാം മോഹന്റെ ഈ പോസ്റ്റില്‍ രാജ് കാണാത്ത തെറ്റിദ്ധാരണയൊന്നും എന്റെ കമന്റിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-10098979154846987512008-08-25T13:16:00.000+04:002008-08-25T13:16:00.000+04:00One Swallow said... താഴ്ന്ന വരുമാനക്കാരായ വിദേശ ഇന...One Swallow said...

താഴ്ന്ന വരുമാനക്കാരായ വിദേശ ഇന്ത്യക്കാരെപ്പറ്റി ഇഞ്ചിക്ക് ഒരു ചുക്കുമറിയില്ല.

റാം മോഹന്‍, ഇഞ്ചി ഉണങ്ങിയല്ലേ ചുക്കാവുന്നത്. Let us wait....kaalachakramhttps://www.blogger.com/profile/15098482111259683452noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-91718186639524713122008-08-25T12:18:00.000+04:002008-08-25T12:18:00.000+04:00വിദേശ മലയാളിയെ കെട്ടുന്നതില്‍ എന്താണൊരു അഡീഷനല്‍ റ...വിദേശ മലയാളിയെ കെട്ടുന്നതില്‍ എന്താണൊരു അഡീഷനല്‍ റിസ്ക് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അതാണ് ലൈംഗികരോഗത്തെയൊക്കെപ്പറ്റി ആലോചിച്ചത്. മകളുടെ കല്യാണമാണോ? എന്ന ജനറിക് ചോദ്യം ധാരാളം. ആരെ കെട്ടുമ്പോളും റിസ്കുണ്ട്. കെട്ടിക്കഴിഞ്ഞുള്ള പ്രശ്നങ്ങളോ? ഇതിനിടയിലെ വര്‍ഗീകരണം അനാവശ്യമാണ്. കെട്ടുന്നവര്‍ അന്വേഷിക്കട്ടെ. റബര്‍ ഉറകള്‍ ഉപയോഗിക്കണം എന്ന് പരസ്യം ചെയ്യാം. കൊണാട്ട്പ്ലെയിസിലെ റിക്ഷക്കാരെ സൂക്ഷിക്കുക എന്ന് പാടില്ല.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-14871725823771370772008-08-25T08:32:00.000+04:002008-08-25T08:32:00.000+04:00നാലാമത്തെ പോയിന്റിലേയ്ക്ക് (താഴ്ന്ന വരുമാനക്കാരന്റ...നാലാമത്തെ പോയിന്റിലേയ്ക്ക് (താഴ്ന്ന വരുമാനക്കാരന്റെ ലൈംഗികാരോഗ്യം) എങ്ങനെ എത്തിപ്പെട്ടു എന്നു പിടികിട്ടിയില്ല. വിദേശ ഇന്ത്യാക്കാരനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് പശ്ചാത്തലവും നിയമപരവുമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കാത്തതിനെ നിരുത്സാഹപ്പെടുത്തുന്ന ഒരു പരസ്യമല്ലേ ഇത്. ഉപസംഹരിച്ചവഴിയ്ക്കും ശുക്ലത്തെ ഇറക്കുമതി ചെയ്തത് ആര്‍ഭാടമായി.

ഡെല്‍ഹിയിലെ ജി.ബി. റോഡില്‍ ‘റബര്‍ ഉറകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക’ എന്നൊരു ബോര്‍ഡ് പതിച്ചാല്‍ കൊണാട്ട് പ്ലേസിലെ സൈക്കിള്‍ റിക്ഷാക്കാരെ അപമാനിച്ചു എന്ന് പറയുമോ. പ്രവാസികളുടെ അഭിമാനത്തെ പ്രതീകാത്മകമായി അപമാനിച്ചു എന്നതിനേക്കാള്‍ ഈ പരസ്യം ആരെങ്കിലുമൊക്കെ വായിക്കുന്നതുകൊണ്ട് എട്ടോ പത്തോ പെണ്‍കുട്ടികളോ പുരുഷന്മാരോ ചതിക്കപ്പെടാതിരിക്കുന്നതാണ് എനിക്കു പ്രധാനമായി തോന്നുന്നത്.

മൂല്യച്യുതിയ്ക്ക് നമ്മള് പഴിയ്ക്കുന്ന സായിപ്പും മദാമ്മയും പോലും ഒന്നിച്ചുജീവിക്കുന്ന പങ്കാളിയെ വിവാഹം കഴിയ്ക്കുന്ന സമയം വരുമ്പോള്‍ തിരിച്ചിട്ടും മറിച്ചിട്ടും മറിച്ചിട്ടും തിരിച്ചിട്ടും ചിന്തിച്ചിട്ടേ തീരുമാനമെടുക്കാറുള്ളൂ. അത്രയും പുരോഗമിച്ചില്ലെങ്കിലും, ഒരാഴ്ചയ്ക്കുള്ളില്‍
പെണ്ണുകണ്ട്
ഇഷ്ടപ്പെട്ട്
കെട്ടി
തിരിച്ചുപറക്കുന്ന
പുരുഷനും സ്ത്രീയും പറ്റുന്നിടത്തോളം പശ്ചാത്തലം അന്വേഷിച്ചറിയണം എന്ന് പറയുന്ന പരസ്യത്തെപ്പറ്റി ഇത്രയുമൊക്കെ പരിഭവിക്കാനുണ്ടോ.

ഒരു റിക്വസ്റ്റുണ്ട് : ആക്ഷേപദ്യോതകമായി ചോദ്യങ്ങളുടെ അവസാനം ചേര്‍ക്കുന്ന ‘സാര്‍’ വിളി അല്പാല്പമായി ബോറായി വരുന്നു. രാംജിയായിട്ടല്ല; പലര് വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ചുപയോഗിച്ച്.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-31662774806119173722008-08-24T19:06:00.000+04:002008-08-24T19:06:00.000+04:00സനല്‍ ശശിധരന്റെ ഈ കവിത കൂടി: http://www.harithakam...സനല്‍ ശശിധരന്റെ ഈ കവിത കൂടി: http://www.harithakam.com/ml/Poem.asp?ID=643Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-20032492277753095172008-08-24T16:51:00.000+04:002008-08-24T16:51:00.000+04:00ഇഞ്ചി സിനിമയുടെ കലാമൂല്യത്തോട് ഉപമിക്കേണ്ട ഒന്നല്ല...ഇഞ്ചി സിനിമയുടെ കലാമൂല്യത്തോട് ഉപമിക്കേണ്ട ഒന്നല്ല പരസ്യത്തിന്റെ വിതരണത്തിനെ. ഉള്ളുതുരന്നു നോക്കാനാവാത്ത കാലത്തോളം പശ്ചാത്തലവും നിയമപരമായ വിശദാംശങ്ങളും അന്വേഷിച്ചു പെണ്ണ് കെട്ടിച്ചുകൊടുത്ത് മാതാപിതാക്കൾ ‘സമാധാനം’ എന്നു പറഞ്ഞിരിക്കാനാവില്ല. വിദേശ ഇന്ത്യക്കാർക്ക് സമാനമാണല്ലോ ബോംബെയിലും മറ്റും പണിയെടുത്തു ജീവിക്കുന്നവരും. വിവാഹതട്ടിപ്പുകൾക്ക് ഇരയായി എത്രയോ പെൺകുട്ടികൾ ചുവന്ന തെരുവുകളിൽ അടിഞ്ഞുചേർന്നിട്ടുണ്ട്. അതു പോലെയാണോ വിദേശ ഇന്ത്യക്കാരെ വിവാഹം കഴിച്ചവരുടെ കാര്യങ്ങൾ?

ഇഞ്ചി കഴിഞ്ഞൊരു പോസ്റ്റിൽ എഴുതിയ ഈ വരി: ‘നർമദാ ആന്ദോളൻ മുതലായ പ്രക്ഷോഭങ്ങൾ കാരണം പുതിയ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾ പോലുള്ളവയൊന്നും വേണ്ടതുപോലെ തുടങ്ങുവാനും സർക്കാരുകൾക്ക് സാധിക്കുന്നില്ല’ വായിച്ചാൽ തോന്നും നർമദാ ആന്ദോളൻ നടത്തിയവരുടെ ദുഷ്ടത്തരം കാരണം സർക്കാറു ഗതിമുട്ടി അവർക്ക് പുതിയ പ്രൊജക്റ്റൊന്നും ‘വേണ്ടതുപോലെ’ തുടങ്ങാൻ കഴിയുന്നില്ലെന്ന്.

ഈ പരസ്യവും ഇഞ്ചിയുടെ എഴുത്തിലെന്ന പോലെ തെറ്റിദ്ധാരണാജനകമായ ഒരു വസ്തുത പ്രക്ഷേപണം ചെയ്യുന്നുണ്ട്. രാം മോഹൻ എഴുതിയതു പോലെ വർഷാവർഷം എയിഡ്സ് അടക്കമുള്ള പകർച്ചവ്യാധികളുടെ ടെസ്റ്റുകൾ പൂർത്തിയാക്കേണ്ടി വരുന്ന പ്രവാസികളുണ്ട്, നാട്ടിലെ വിശേഷമോ? പൊതുജനക്ഷേമ മന്ത്രാലയം കല്യാണത്തിനു മുമ്പ് എയിഡ് പരിശോധന നിഷ്കർഷിച്ചു പരസ്യം പതിക്കുന്നുണ്ടോ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-28887786545715894542008-08-24T15:35:00.000+04:002008-08-24T15:35:00.000+04:00താഴ്ന്ന വരുമാനക്കാരായ വിദേശ ഇന്ത്യക്കാരെപ്പറ്റി ഇഞ...താഴ്ന്ന വരുമാനക്കാരായ വിദേശ ഇന്ത്യക്കാരെപ്പറ്റി ഇഞ്ചിക്ക് ഒരു ചുക്കുമറിയില്ല. കാഴ്ചപ്പാടിന്റെ പ്രശ്നം അതിനുപുറമേ. കൊമ്പുള്ള ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരുമുണ്ട്. അവരെപ്പറ്റിയല്ല പറഞ്ഞത്.

ബ്ലോഗ് സാഹിത്യം മോഷ്ടിച്ചേ എന്ന് കരഞ്ഞു വിളിച്ചല്ലൊ. ഇത് യൌവ്വനം തന്നെ, ജീവിതം തന്നെ മോഷ്ടിക്കപ്പെട്ടവരുടെ കാര്യമാണ്. ഇഞ്ചി, മുളക്, വേപ്പിലയെപ്പറ്റിയല്ല അരിയേയും ഗോതമ്പിനെയും പറ്റിയാണ്.

ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടു വന്നേ എന്ന് ചോദിക്കുന്നു. ഇത്രയ്ക്കും കണ്ണില്ച്ചോരയില്ലാതായോ?

നമ്മുടെ ഏതോ പരിചയക്കാരെ ആരോ പറ്റിച്ചെന്നു കരുതിയാണ് ഈ ജനറലൈസേഷന്. അത് ഇനിയും പുര നിറഞ്ഞുനില്ക്കുന്ന കസിന്‍സിന്റെ അമ്മയോടോ അച്ഛനോടോ ഫോണീ വിളിച്ചു പറഞ്ഞാമതി. ഇങ്ങനെയാണെങ്കില്‍ ഒരു നൂറ് പരസ്യം ചെയ്യാം ആന്റണി ചെയ്ത പോലെ. ഗള്‍ഫുകാരന്റെ ഭാര്യയേയും നഴ്സുമാരെയും അപമാനിച്ച് ബെര്‍ളി പോസ്റ്റെഴുതട്ടെ. അതുപോലെയല്ല സര്‍ക്കാര്‍ വക പരസ്യം.

http://www.xpress4me.com/news/uae/dubai/20009254.htmlRammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-28738734198734826102008-08-24T14:45:00.000+04:002008-08-24T14:45:00.000+04:00ആത്മാഭിമാനമുള്ള ഏതൊരു എന്നാറിക്കും അനുഭവപ്പെടുന്നു...ആത്മാഭിമാനമുള്ള ഏതൊരു എന്നാറിക്കും അനുഭവപ്പെടുന്നു റാം മോഹന്‍ പറയുന്ന ആ ഷിറ്റടി
ഈ പരസ്യം കാണുമ്പോള്‍.
ഈ പരസ്യം പറയുന്നതെന്തെന്നാല്‍ ഞങ്ങള്‍ക്ക് എമ്മിഗ്രേഷന് എന്ന് പറഞ്ഞ ഒര് പാഴ് വസ്തുവുണ്ട്.
അവര്കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ അല്‍പ്പം കൂടി
എളുപ്പമായി.
നാട് നന്നാക്കാമെന്ന് കരുതി
ദേശിയ ആവറേജിനേക്കാള് ഉയര്‍ന്ന ആവറേജില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നു കേരളത്തില്‍.
പറയാന്‍ പോലും ലജ്ജിക്കുന്ന തരത്തിലെ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നു വി ഐ പിക്കള് ഉള്‍പ്പെട്ട്.

എയ്ഡ്സ് മൂലമുള്ള മരണങ്ങള് സര്‍വ്വ സാധാരണമായിരിക്കുന്നു നമ്മുടെ സംസ്ഥാനത്ത്.

കുറ്റകൃത്യങ്ങളെ എന്നാറിയുടെ സംഖ്യാനുപാദമായി എടുത്ത് നോക്കിയാല്‍ നമുക്ക് കാണാവുന്നത്
അതൊരു ചെറിയ ശതമാനമാണെന്നാണ്.

പരോക്ഷമായി അറിഞ്ഞുകൊണ്ടുള്ള ചൂഷണങ്ങളെ വിദേശത്തേക്ക് കയറിപ്പോകുന്ന വനിതകള്‍ക്ക് ഉണ്ടാകുന്നുള്ളു.
വ്യഭിചരിക്കുവാന് കയറി വന്നിട്ട് കാശു കിട്ടാതാകുന്ന അവസ്ഥ. ദയനീയമെങ്കിലും സ്വയംകൃതാന്വര്ത്ഥങ്ങളാണേറേയും.

മീഡിയക്കാര് കാണൂന്നവന്റെ കാരുണ്യത്തിന്നായി വക്കുന്ന പൊടിപ്പും തൊങ്ങലുമൊഴികെ എല്ലാ കേസുകളിലും പരോക്ഷമായി തെളിയുന്നത്
ഈ വസ്തുതയാണ്.

മൂക്കത്ത് കഷ്ട്ടം വക്കാനാണെങ്കില് ഗ്രാന്‍ഡ് റോഡ് ഈസ്റ്റില്‍ ദവ്ലത്ത് തീയറ്റര്‍ മുതല്‍ ബോംബെ സെന്റ്രല്‍ വരെ നടക്കുക.
ശുക്ലവും അമേദ്യവും ചീഞ്ഞ മനുഷ്യ ശരീരങ്ങളും ലക്ഷക്കണക്കിന്നായി നിരന്ന് നില്‍ക്കുന്നത് കാണാം.
അച്ചനമ്മമാരും ബന്ധുക്കളും അന്വേഷിച്ചറിഞ്ഞ് നടത്തുന്ന വിവാഹങ്ങള്‍ പിഴക്കാറില്ല.
ഓരോ വിവാഹവും ബന്ധുബലം വര്‍ദ്ധിപ്പിക്കലാണ്. അപ്പോള്‍ നന്നായി അന്വേഷിച്ചറിഞ്ഞ് വരും വരായ്കകള്‍ അറിഞ്ഞ്
മാത്രമെ കല്യാണത്തിലെത്തുകയുള്ളു. ക്രിസ്ത്യാനികളുടെ വിളിച്ചു ചൊല്ലലും ഈയൊരു സേഫ്റ്റിക്കുവേണ്ടിയത്രെ.
അപവാദങ്ങള്‍ ഉണ്ട് . എന്നാല്‍ എന്തുമാത്രം ചെറിയ ശതമാനക്കണക്കില്‍.

പ്രേമ വിവാഹങ്ങള്‍ കാല്‍പ്പനികമായ അവസ്ഥയില്‍ സംഭവിക്കുന്നതിനാല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതകള്‍ ഏറെ.
എംകിലും പരസ്പരം അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാകയാല് ചതിക്കപ്പെടാനുള്ള സാധ്യതകള്‍ വിരളം.

ഊരും പേരുമില്ലാത്ത മലകള്‍ക്കും പുഴകള്ക്കുമപ്പുറത്തു നിന്ന് വന്ന വേട്ടക്കാരന് വാറുണ്ണിക്ക് ഇരയാവണമെങ്കില് അല്‍പ്പം
വിവരക്കേട് തന്നെ വേണം. അതിന്ന് തടയില്ല.

നല്ലൊരു പ്രതിഷേധക്കുറിപ്പിനെ എല്ലാവരും കൂടി ഒരു വഴിക്കാക്കി.

വണ്‍ സവാളയുടെ പ്രതിഷേധത്തില്‍ രണ്ട് തുള്ളി കണ്ണീരോടെ ഞാനും

എന്തൊക്കെയായാലും അടിസ്ഥാന പ്രശ്നം - പാപി പേട്കാ സവാല് ഹെ

വെറും വയറ്റിപ്പിഴപ്പ്അഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-23658872751743757572008-08-24T12:15:00.000+04:002008-08-24T12:15:00.000+04:00ഇഞ്ചിപ്പെണ്ണേ, വേറൊന്നും തോന്നരുത്. ഇയാള്‍ പറയുന്...ഇഞ്ചിപ്പെണ്ണേ, വേറൊന്നും തോന്നരുത്. ഇയാള്‍ പറയുന്നതെന്താണെന്ന് സത്യായിട്ടും മനസിലാവുന്നില്ല.ഇന്ത്യന്‍ ഗള്ഫ്കാരന് /അമേരിക്കക്കാരന്(ക്കാരി) നാട്ടിലെ ആള്‍ക്കാരെ പറ്റിച്ചു പെണ്ണുകെട്ടുന്നതിനെ എന്തിനാ ചോദ്യം ചെയ്യണേ എന്നല്ല. ഒരാവശ്യം ഇല്ലാതെ എന്തിനാ വിദേശത്തുള്ള പത്രത്തില്‍,അതും വാലും തുമ്പും ഇല്ലാതെ ഒരു പരസ്യം? ആരെക്കാണിക്കാന്? (അതുല്യേച്ചി അതിനുള്ള മറുപടി ഊഹം ആയിട്ടെങ്കിലും പറഞ്ഞു, സര്‍ക്കാരിന്നുള്ള കാശ് എവിടെങ്കിലും ഒക്കെ ചെലവക്കണ്ടേ എന്നോര്താന്ന്.പക്ഷെ അതിനാണോ പ്രവാസികാര്യം?)

ആ പരസ്യം കാണുന്ന ഒരു സാദ വ്യക്തി ചെയ്യാവുന്ന ഇമെയില്‍ ഞാനും അയച്ചു. ഇതുവരെ ഒരു മറുപടിയും കണ്ടില്ല.

അതിനെ കുറിച്ചെന്തെങ്കിലും ഒന്നു പറയ്. പ്ലീസ്.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3727129769556518427.post-75094876732092665772008-08-24T11:35:00.000+04:002008-08-24T11:35:00.000+04:00പരസ്യം വരുന്നതിന് മുന്‍പ് കല്യാണം കഴിക്കാനായത് ഭാഗ...പരസ്യം വരുന്നതിന് മുന്‍പ് കല്യാണം കഴിക്കാനായത് ഭാഗ്യം......

മകളെ കല്യാണം കഴിപ്പിക്കുന്ന എല്ലാ തന്തമാരും വേണ്ട അന്വേഷണങ്ങള്‍ നടത്തണം.ചെറുക്കന് പ്രവാസി ആണെങ്കിലും അല്ലെങ്കിലും.മൈസൂറും ഹരിയാനയുമൊന്നും ഇന്ത്യക്ക് പുറത്തല്ലല്ലോ.

വളരെ റിലീജിയസായി നമ്മള് ജാതകം നോക്കുന്നു.എന്നാല്‍ രക്തമോ മറ്റോ പരിശോധിക്കുന്നുമില്ല.അത് കൊണ്ട് തന്നെ കല്യാണം ആലോചിക്കുമ്പോള്‍ അന്വേഷിക്കുന്നത് അവശ്യം വേണ്ടതല്ല എന്ന് വ്യക്തം.

ഈ പരസ്യം കൊടുക്കേണ്ടത് ഏത് വകുപ്പാണ്?പ്രവാസി വകുപ്പ് എന്ന് പറഞ്ഞാല്‍ ഇനിയാരും പ്രവാസിയാകരുത് എന്ന് തീരുമാനിക്കുന്ന വകുപ്പാണോ?സ്വന്തം വകുപ്പിന്റെ കീഴില്‍ വരുന്ന ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞത് കൊണ്ടാവും പ്രോസ്പെക്ടീവ് പ്രവാസികളെ ബോധവല്ക്കരിക്കാനിറങ്ങിയത്.

അന്തോണിച്ചന് പറഞ്ഞ ആംഗിളിലും ഈ പരസ്യത്തെ കാണാവുന്നതാണ്.അത് പ്രധാനമായും അതിന്റെ പ്രസന്റേഷന് കൊണ്ടും സ്ക്രിപ്റ്റ് കൊണ്ടുമാണ്.പോരാഞ്ഞിട്ട് തെറ്റിയ റ്റാര്‍ജറ്റ് ഓഡിയന്‍സും.ഇങ്ങനെ വഞ്ചിക്കപ്പെട്ട് ഇവിടെയെത്തിയ ഹതഭാഗ്യകളെകൊണ്ട് നെടുവീര്പ്പിടീക്കുകയാണോ ഈ പരസ്യത്തിന്റെ ലക്ഷ്യം എന്ന് തോന്നു പോകുന്നു.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.com