![]() |
ടിആറിന്റെ മരണം |
സാറാണ് മലയാളനാട് വാരികയിലെ ഒരു അഭിമുഖത്തില്‍ എം. മുകുന്ദനെ [m. mukundan]
[റേഞ്ചും ഒരെഴുത്തുകാരന്റെ കഴിവിന്റെ ഭാഗമായി എണ്ണണമെങ്കിൽ എം.ടി.യ്ക്ക് മങ്ങലേൽക്കും. ഭീമനെ നായകനാക്കുമ്പോഴും നൈനിറ്റാളിൽ ജീവിക്കുന്ന സ്കൂൾട്ടീച്ചറെ നായികയാക്കുമ്പോഴും അവർക്കെല്ലാം എടംതിരിഞ്ഞ ഒരു തെക്കൻ മലബാർ നായരുടെ അപ്പൊളിറ്റിക്കൽ, ഓഞ്ഞാൻ റിബൽ ച്ഛായ! പഞ്ചപാണ്ഡവർ കട്ടിൽക്കാലുപോലെ മൂന്ന് എന്നു പറഞ്ഞ് രണ്ടെന്നു കാണിച്ച് ഒന്നെന്ന് എഴുതണം - അപ്പുണ്ണി, ഗോവിന്ദൻ കുട്ടി, സേതു, വിമല, ഭീമൻ - സെയിം ഷെയിം.]
മുകുന്ദൻ പ്രേംനസീറിനെപ്പോലെ പ്രശസ്തനായിട്ടുണ്ടെങ്കില്‍ എനിയ്ക്കൊരു ചുക്കുമില്ല. ഒരാളുടെ പോപ്പുലാരിറ്റി അയാളെ ഇഷ്ടപ്പെടുന്നതിനോ ഇഷ്ടപ്പെടാതിരിക്കുന്നതിനോ എന്റെ മാനദണ്ഡമല്ല. ഒരാളുടെ രചനാശൈലി ദുര്‍ഗ്രഹമോ നൂതനമോ ആകുന്നത് വിശേഷാല്‍ എന്നെ ആകര്‍ഷിക്കയുമില്ല. ഇതിവൃത്തം അങ്ങനെയൊരു ശൈലി ആവശ്യപ്പെടുന്നുണ്ടെങ്കില്‍, അല്ല ഇനി ശൈലി തന്നെയാണ് ഇതിവൃത്തമെങ്കില്‍, അതെല്ലാം ഓക്കെ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നാലാങ്കല്‍ കൃഷ്ണപിള്ള, എം. പി. അപ്പന്‍, കുഞ്ഞുണ്ണി, എ. അയ്യപ്പൻ… ഇവരൊന്നും എനിയ്ക്ക് കവികളല്ല. അവര്‍ വ്യത്യസ്തശൈലികളില്‍, വ്യത്യസ്തകാലങ്ങളിൽ എഴുതിയവരാണ്, പക്ഷേ എനിയ്ക്ക് നാലുപേരും ഒരുപോലെ ട്രാഷാണ്.
എനിയ്ക്ക് ഫില്‍മി ഗസലുകളെ പേടിയില്ല എന്നു പറയാനാണ് ഇത്രയും വളച്ച് ഒരു വേലി കെട്ടിയത്. പങ്കജ് ഉദാസിന്റെ സാവന്‍ കെ സുഹാനെ എന്ന ഗസല്‍ ഇഷ്ടമാണെന്ന് പറയുന്നത് ഒരു കുറച്ചിലായി ഞാന്‍ കരുതുന്നില്ല. എനിയ്ക്ക് വേണമെങ്കില്‍ ചന്ദനക്കുറി തൊടാം, തൊടുകയാണെങ്കില്‍ പക്ഷേ ‘ഞാന്‍ ആറെസ്സെസ്സല്ല ഞാന്‍ ആറെസ്സെസ്സല്ല‘ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിയ്ക്കേണ്ട ഒരു ഗതികേട് ഇപ്പോള്‍ നിലവിലുണ്ടല്ലൊ. അത്തരമൊരു ഗതികേടാണ് പങ്കജ് ഉദാസിനും സംഭവിച്ചിരിക്കുന്നത്. [അനൂപ് ജലോട്ടയുടെ [Anoop Jalota
![]() |
മെഹ്ദി ഹസ്സന്‍ |
കോട്ടയം പുഷ്പനാഥിനെ ഇനി വായിക്കാന്‍ കഴിയുമെന്ന് എനിയ്ക്ക് കോണ്‍ഫിഡന്‍സ് ഇല്ല. എന്നാല്‍ എന്നെ ഗസലിലേയ്ക്ക് മാമോദീസ മുക്കിയ അനൂപ് ജലോട്ടയെ ഇരുപത് വര്‍ഷത്തിനു ശേഷം ഇന്നലെയും കേട്ടു. അയാള്‍ ഇപ്പോഴും രാജശില്‍പ്പി തന്നെ. അലക്കുകല്ലായിത്തീര്‍ന്ന എന്നെപ്പോലും അയാള്‍ ഒരു നിമിഷം വീണ്ടും മഹാശില്‍പ്പമാക്കുന്നു. അനൂപ് ജലോട്ടയ്ക്ക് പിന്നാലെ പരിചയപ്പെട്ടത് ഗുലാമലിയെയാണ്. പരിചയപ്പെട്ട കാലക്രമത്തില്‍ പറയുകയാണെങ്കില്‍ ഹരിഹരന്‍, തലത് അസീസ്, ജഗ്ജിത് സിംഗ്, പീനാസ് മസാനി എന്നിവര്‍ കഴിഞ്ഞിട്ടാണ് മെഹ്ദി ഹസ്സന്‍ വന്നത്. രഫ്ത രഫ്ത ഹും മേരിയിലൂടെ മെഹ്ദി ഹസ്സന്‍ എന്നെ കുടത്തിലാക്കി, ഗുലാമലി രഞ്ജ് കീ ജബ് ജിസ്തൊജുകൊണ്ട് ആ കുടത്തിന്റെ വായയും കെട്ടി. എന്നെ കുടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരലാവുദ്ദീനും ഇതുവരെ വന്നില്ല; ഇനി വരണമെന്ന് എനിയ്ക്കൊട്ട് ആഗ്രഹവുമില്ല. എങ്കിലും ദല്‍ഹിയിലെ രണ്ടു കൊല്ലക്കാലം ആ കുടത്തിലിരുന്നുകൊണ്ടു തന്നെ ചിലരെ നേരിട്ടു കേട്ട് പുതുതായി ഇഷ്ടമായി. അശോക് ഖോസ്ല, ഭുപിന്ദര്‍, ചന്ദന്‍ ദാസ്...
പഴയ ഹിന്ദിപ്പാട്ടുകള്‍ക്കു വേണ്ടി കുത്തിച്ചാവാന്‍ തയ്യാറുള്ള ആളുകളെ കാണുമ്പോള്‍ ഇന്നും അസൂയയുണ്ട്. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട പഴയ ഹിന്ദിപ്പാട്ട് പറവൂര്‍ സെൻട്രലില്‍ കണ്ട ഹം കിസീ സെ ക് നഹിയിലെ ക്യാ ഹുവാ തേരാ വാദായാണ്. മുതിര്‍ന്നതിനു ശേഷമുള്ള എല്ല്ലാ അനുഭവങ്ങളിലും – വായന, സംഗീതം, വ്യക്തിബന്ധങ്ങള്‍, എല്ലാറ്റിലും – തലച്ചോറിന്റെ വറ്റുകള്‍ വീണ് എച്ചിലായിരിക്കുമല്ലൊ. എങ്കിലും അകാലത്തില്‍ [അകാലനരപോലെ അകാലനരയില്ലായ്മയുമില്ലേ? തൊലി ചുളുങ്ങിയ കിളവന്റെ തല കറുത്തിരുന്നാല്‍ ബോറല്ല്?] എങ്കിലും അകാലത്തില്‍ ആദ്യമായി കേട്ടിട്ടും ഉള്ളിലെ പാറ പൊട്ടിച്ച് വെള്ളം ചാടിച്ചവരില്‍ ഷംഷാദ് ബീഗം, ബീഗം അക്തര്‍, ബിസ്മില്ലാഖാന്‍, പണ്ഡിറ്റ് ജസ് രാജ്, കുമാര്‍ ഗന്ധര്‍വ് എന്നിവരുടെ മുന്നിലാണ് മെഹ്ദി ഹസ്സന്റെ സ്ഥാനം. ഏതാണ്ട് 22-23 വയസ്സുവരും ആ അകാലം. 1980-കളുടെ അവസാനം. കമ്മ്യൂണിസം എന്നു കേട്ടാല്‍ സോള്‍ഷെനിത്സന്‍ എന്ന് ചീറിയിരുന്ന ഒരു തന്തയില്ലായ്മക്കാലം.
![]() |
മുഹമ്മദ് റഫി |
മുഹമ്മദ് റഫിയെയാകട്ടെ അക്കാലത്തു തന്നെ – ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ - [യാദൃശ്ചികതകളിലൂടെയാണെങ്കിലും] പ്രാതിനിധ്യസ്വഭാവമുള്ള പാട്ടുകളിലൂടെ ക്യാഹുവായില്‍ നിന്ന് പിന്നാക്കം ചെന്ന് ഗസലുകളുമായി പിടികൂടിയിരുന്നു. ഫോർട്ടുകൊച്ചിക്കാരനായ ഒന്നാന്തരമൊരു ഗസൽ ഗായകൻ സന്തോഷാണ് റഫി എന്ന ഗസൽ ഗായകനെ പരിചയപ്പെടുത്തിയത്.
മെഹ്ദി ഹസ്സൻ എന്ന സിനിമാപ്പാട്ടുകാരനെ കാണാൻ കാലം പിന്നെയും വേണ്ടി വന്നു. അറബിക്കടൽ കടന്ന് ദുബായിലെത്തേണ്ടിയും വന്നു.1999 ഡിസംബറിലെ ഒരു തണുത്ത രാത്രിയിലാണ് ഫിലിം ഹിറ്റ്സ് ഓഫ് മെഹ്ദി ഹസ്സന്‍ എന്ന കാസറ്റ് ദുബായിലെ ഒരു തെരുവില്‍ കണ്ട് വാങ്ങുന്നത്. മെഹ്ദി ഹസ്സൻ ഒരു സിനിമാപ്പാട്ടുകാരനായിരുന്നു എന്ന് അതുവരെ അറിയില്ലായിരുന്നു. ആ കാസറ്റിലെ 19 പാട്ടും എന്നെ കൂടോത്രം ചെയ്തുകളഞ്ഞു.
ഇന്റര്‍നെറ്റിന്, യുട്യൂബിന് സ്തുതി. ഇന്നിതാ അതിലെ പത്തൊമ്പതെണ്ണത്തിനേയും എനിയ്ക്ക് തിരികെക്കിട്ടിയിരിക്കുന്നു.
kyun poochte ho – Bahisht
Ek Sitam Aur Meri – Saiqa
Ranjish Hi Sahi – Mohabbat
Tumhen Dekhun Tumhare – Piya Milan Ki Aas
Aaj Tak Yaad Hai Woh - Sehre Ke Phool
Yeah kagzi phool jesay cheray - Dewar Bhabi
Tark Ulfat Ka Sila - Dil Mera Dharkan Teri
Mehfil To Ajnabi Thi - Mera Ghar Meri Jannat
Anila - Bohat yaad aayein ge woh din
Jab Koi Pyaar Se - Zindagi Kitni Haseen Hai
Jabbhi Chahen Ek Nayi – Sazaa
Jisne Mere Dil – Susral
Sulag raha hoon badlon ki chaon main - Salam e Mohabbat
Tanha Thi Aur Hamesha Se - Jalte Arman Bujhte Deep
Kaise Kaise Log Hamare Dil – Tere Shehar Mein
Mujhe Tum Nazar Se Gira To - Doraha
Ilahi Aansun Bhari Zindagi - Hamen Bhi Jeene Do
അക്കാലം മുതൽ - 1999 മുതൽ - റഫിയുടെ ഗസലുകൾ വീണ്ടും കേൾക്കാൻ പൂതിയായി. വിശേഷിച്ചും മേരെ ലിയെ എന്ന ഗസൽ. പൂതി മനസ്സിൽ തന്നെ ഇരുന്നു. ഇന്റർനെറ്റ് വന്നിട്ടും യൂ-ട്യൂബിൽ തപ്പിയിട്ടും കിട്ടാതെ കാലം കടന്നുപോയി. അങ്ങനെയിരിക്കെ കഴിഞ്ഞമാസം അമേരിക്കയിൽ നിന്നും ഒരു ഇ-മെയിൽ വന്നു - അമേരിക്കയിലിരുന്ന് ഈ ബ്ലോഗ് വായിച്ച തഹ്സീന്റെ.
ഓർമയുണ്ടോ എന്ന തഹ്സീന്റെ ചോദ്യം എന്നെ ഒരു ഡിസംബർ 31-ലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എൺപത്തൊമ്പതിലെ ഡിസംബർ 31? എറണാകുളത്ത് അന്ന് പ്രശസ്തമായിരുന്ന ഫ്രൈസ് റെസ്റ്റോറന്റിൽ തഹ്സീന്റെ ഗസലായിരുന്നു ന്യൂ-ഇയർ പ്രോഗ്രാം. ‘തേവരക്കോളേജിൽ പഠിക്കുന്ന എന്റെ കൂട്ടുകാരനായ തഹ്സീന്റെ ഗസലുണ്ട്; നീ വരണം’ എന്നു പറഞ്ഞു റസൂഖ്. അവൻ വന്നില്ല. ഗസൽ കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ ഗായകനെ പരിചയപ്പെടാൻ ചെന്നു. അകൃത്രിമ വിനയ സമ്പന്നനായ ഒരു പയ്യൻ. ഒരു മിന്നായം. അതു കഴിഞ്ഞു. കലണ്ടറുകൾ എത്ര മറിഞ്ഞു. ഇന്നിതാ എന്റെ ആ ഒരു നിമിഷച്ചങ്ങാതി അയച്ചു തന്ന മേരേ ലിയെ കേട്ടു കേട്ട് ഞാൻ വീണ്ടും മനുഷ്യനാകാൻ ശ്രമിക്കുന്നു.
മേരെ ലിയെ എന്ന റഫി ഗസൽ ഇവിടെ.
മെഹ്ദി ഹസ്സന്റെ മറ്റൊരു മനോഹര സിനിമാഗാനമായ നവാസിസ് കരം ഇവിടെ.
അനൂപ് ജലോട്ടയുടെ ഒരു മാസ്റ്റർപീസ് ഇവിടെ.
തഹ്സീന്റെ മനോഹരഗാനങ്ങളുള്ള ബ്ലോഗ് ഇവിടെ.
ഷംഷാദ് ബീഗം ഒരെണ്ണം ഇവിടെ.
ബീഗം അക്തർ ഒരെണ്ണം ഇവിടെ.
സാവന്‍ കെ സുഹാനെയുടെ അഹ്മദ് ഹുസൈന്‍ മുഹമ്മദ് ഹുസൈന്‍ ഇവിടെ.
നിന്റെ പട്ടണത്തിലെ കാലവസ്ഥയെപ്പറ്റി ജലോട്ട
45 comments:
really good one
kaham hai pyar bare do sharmeeley nayan??
ഇത് യൂട്യൂബില്‍ ഇന്നലെ എങ്ങനെ വന്നുവോ?
http://www.youtube.com/watch?v=C4cfd-5G6SY
Thanks!
Thanks !!!!
ഇന്ന് എന്ന് പറഞ്ഞാലറിയാത്ത നായന്മാര്‍ ഇപ്പോഴുമുണ്ടോ
ആരുടേതുമല്ലാത്ത നായരേ
ഈ ലോകത്തിലേക്ക് തുറന്നിട്ട ജാലകങ്ങള്‍ക്ക് നന്ദി!
Off: എനിയ്ക്ക് വേണമെങ്കില്‍ ചന്ദനക്കുറി തൊടാം, തൊടുകയാണെങ്കില്‍ പക്ഷേ ‘ഞാന്‍ ആറെസ്സെസ്സല്ല ഞാന്‍ ആറെസ്സെസ്സല്ല‘ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിയ്ക്കേണ്ട ഒരു ഗതികേട് ഇപ്പോള്‍ നിലവിലുണ്ടല്ലൊ. അത്തരമൊരു ഗതികേടാണ് പങ്കജ് ഉദാസിനും സംഭവിച്ചിരിക്കുന്നത്.
അയ്യോ കഷ്ടം! തൊപ്പിയിടാതെ, താടി വെക്കാതെ തന്നെ ടെററിസ്റ്റല്ല, രാജ്യദ്രോഹിയല്ല എന്നു വിളിച്ചുപറയേണ്ട മുസ്ലീങ്ങളുടെ അത്ര ഗതികേടൊന്നും ഇല്ലെന്നു വിശ്വസിക്കുന്നു.
maashe,
Pandu kettirunna kure gazalukal thiranju nadakkukayaayirunnu njanum. chilathokke kitti. mashanweshikkunnathum chilappo ivide kittiyekkum ; links thazhe.
Chandan Dass
http://music.punjabcentral.com/artist/?artist=1972
Anup Jalota
http://music.punjabcentral.com/album/?album=6761
Mehdi Hassan
http://music.punjabcentral.com/artist/?artist=910
Jagjith Singh
http://music.punjabcentral.com/artist/?artist=1137
Pankaj Udhas
http://music.punjabcentral.com/artist/?artist=198
Talat Aziz
http://music.punjabcentral.com/artist/?artist=1651
ബഹുതാങ്ക്സ് ബഹു.
നന്ദികേശന്മാരോടെല്ലാം സന്തോഷം.
ബിജു പറഞ്ഞതിനോട് ഒരു വിയോജിപ്പുമില്ല. അതിന്റെ മറുവശം കൂടി എഴുതി എന്നു മാത്രം. ചെറുപ്പക്കാര്‍ ചന്ദനക്കുറി തൊട്ടു കാണപ്പെടുന്നത് ഇഷ്ടമല്ലെന്ന് എം. മുകുന്ദന്‍ പറഞ്ഞത് ഓര്‍ക്കുമല്ലൊ.
Thank you Ramji.
അനൂപ് ഝലോട്ടയെ ഇപ്പോഴും ഒരു ഭക്തിഗാനഗായകനായിട്ടാണു കണ്ടിരിക്കുന്നത്, 'സൂരജ് കി ഗർമിസെ' ഝലോട്ടയുടെ ഒരു ഹിറ്റാൺ. ഹസ്സൻ എന്ന പേരുകൊണ്ട് ഒരു ഇതിഹാസത്തെക്കൂടി ഓർത്തുപോകുന്നു. നാസിയ ഹസനെ (ഗസൽ ഗായികയല്ല പഷ്തോ ഗായികയാൺ). പാക്കികളുമായി ഒരു അകലം തുടങ്ങിയപ്പോൾ ഇവരെയൊക്കെ നമ്മൾ വിട്ടുപോയി. സുഫി ഗസലുകളുടെ രാജാവ് നുസ്റത്ത് ഫത്തേഹ് അലി ഖാനെയും, അനന്തിരവൻ രാഹെത് ഫത്തേഹ് അലി ഖാനെയും, മറന്നതല്ല എന്നു കരുതുന്നു. സിനിമയിലും പാടിയിട്ടുണ്ട് ഇവർ. 'ഘ്ഹംഹേ യാ ഖുശി ഹേ തൂ'കേൾക്കുന്നവർ പിന്നെ അദ്ദേഹത്തെ മറക്കില്ല. ഗസലുകളെയും.
"ഇന്ന് എന്ന് പറഞ്ഞാലറിയാത്ത നായന്മാര്‍ ഇപ്പോഴുമുണ്ടോ
ആരുടേതുമല്ലാത്ത നായരേ?"
നായന്മാരുടെ അറിവ് ടിപ്പണി വേണ്ടിവരുന്ന ഉമ്പാച്ചിക്കവിത മാതിരിയല്ലേ? ഞാന്‍ കമന്റിട്ട 'ഇന്ന്' അപ്പോള്‍ രാം മോഹന്റെ 'ഇന്നലെ'യാകുന്നൊരു മറിമായത്തില്‍ മയങ്ങിപ്പോയതാ. അണ്ണനൊന്ന് ക്ഷ്മിക്കൂ. പിന്നെ ആ കംന്റിന്റെ ഉദ്ദേശലക്ഷ്യം രാം മോഹന്‍ കണ്ടില്ല എന്നു പറഞ്ഞൊരു പാട്ട് യൂ ട്യൂബില്‍ 'കഴിഞ്ഞ ദിവസം' ആരോ ഇട്ടല്ലോ എന്ന് സൂചികുത്തുക മാത്രം.
ഓ.ടോ: മലയാളം കമ്മിയായൊരു കമ്പ്യൂട്ടറിലാ ഇത് കുത്തുന്നത്. അര്‍ത്ഥപ്പിശകുകള്‍ സദയം ക്ഷമിക്ക്യുക.
U FORGET PADMANABHAN......HE HAS MUCH BETTER RANGE THAN M.T.
ORIKKAL ORU UCHA NERATHU....MADYATHINTE PIDIYIL.......NINNODOPPAM GAZAL KELKKANULLA VIDHI ENIKKUM UNDAYI....
ADINUM MUNPU NJAN 1987 KALATHU RAMA VARMA HOSTELIL ORU THANUTHA DECEMBER RATHRIYIL ENTE MURIYILIRUNNU KETTA CHENDU PADIYA GAZALINU ORU MARANATHINTE MANAM UNDAYIRUNNATHU NJAN ENNUM ORKKUNNU. JEPEEYUM SUGATHANUM GAZAL PADUMENNU NJAN PARANJAL NEE CHIRIKKUM...AVARUDE ADMAKKALKKU ENTE PRARTHANA
,highly readable..mukundan bhramam enikum kalasalaayi undaayirunnu.delhiyum,mayyazhiyum,daivathinte vikrythikalum,haridwaarum etra tavana vaayichu...ishtapetta film actorsine caste cheythu etra cenemakal njan undaakki..okke ormipichatinu romba thanx..saradakutty
ഈ സഹായത്തിനു എങ്ങനെ നന്ദി പറയേണ്ടു?
ഇനി ഇതെല്ലാം ഓരോന്നായി എടുത്ത് കാണണമല്ലോ..
ആരുടേതുമല്ലാത്ത നായരേ, അതു കിടിലന്‍ കോയിന്‍സിഡന്‍സായിപ്പോയി. യുട്യൂബ് ഹൈപ്പര്‍ലിങ്കുകള്‍ ഞാന്‍ ഒരു മാസം മുമ്പ് തപ്പിയെടുത്ത് വെച്ചിരുന്നതാണ്. അതില്‍ മിസ്സായ ഒരേയൊരു പാട്ടിനെ ഇന്നലെ [12-ന്] ഒരാള്‍ അപ് ലോഡുമെന്ന് പ്രതീക്ഷിച്ചില്ല!
wah! thnx
ഉഗ്രനായി ചികിത്സിച്ചു :)
ടോറന്റ് കിണ്ടാണ്ടത്തിൽ പിടിപാടുണ്ടെങ്കിൽ,കോപ്പി ലെഫ്റ്റനാണെങ്കിൽ,കുറച്ചിവിടേം :)
ഫരീദ ഖാനും, ബീഗം അക്തര്‍, പിനാസ് മിസാനി, മുന്നി ബീഗം തുടങ്ങിയ വനിതകളുടേ പാട്ടുകളോളം വരില്ല ഒരു മെഹ്ദി ഹസ്സനും.
വളരെ നന്ദി. ചില ലിങ്കുകള്‍ ആദ്യമായിട്ടാണു കിട്ടുന്നതു. ആഹ്ളാദകരമായ ഈ പോസ്റ്റിനു നന്ദിയും സ്തുതിയും ആയി പകരമായി അഫ്ഘാനിസ്ഥാനിലെ അതുല്യ പ്രതിഭയായ ഫര്‍ഹദ് ദരിയയിലേയ്ക്ക് ഒരു ലിങ്ക് തരട്ടെ:
http://www.youtube.com/watch?v=C24ebXwGSh8
(സ്റ്റാറ്റുറ്ററി വാര്‍ണിങ്: പുള്ളി അഡിക്റ്റിവാണു)
i beg to differ rathikumari. listen to that Kaisay Kaisay Log Humaray Jee Ko Jalaanay Aa Ja from my youtube list and try to key in what you did again.
thanks everybody. ithu koodi kettoolu:
http://www.youtube.com/watch?v=g7T_8fvZjYs&feature=related
ഡാങ്ക്സ് ഡാങ്ക്സ് ഡാങ്ക്സ്
ഇതെങ്ങനെ ഡൌൺലോഡും.നേരത്തേ യൂ ട്യൂബ് ഡൌൺലോഡർ എന്നൊരു സോഫ്റ്റ് വെയർ ഉണ്ടായിരുന്നു ഇപ്പോൾ അതിൽ പറ്റുന്നില്ല.എനി അദർ വേയ് ;)?
നന്ദി. കേള്‍ക്കാന്‍ കൊതിച്ച ഗസലുകള്‍. അനൂപ് ജലോട്ട സൂര്യ ഫെസ്റ്റിവലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച ഗസല്‍ കേട്ടാണ്‍ ഈയുള്ളവനും ഒരു ഗസല്‍ ആരാധകനായത്. യൂറ്റ്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴി എന്ത്?
സനാതനും സത്യാന്വേഷിയും യുട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹമുള്ളവരും ഇതിലോ അല്ലെങ്കിൽ ഇതിലോ ക്ലിക്കി നോക്ക്യേ.രണ്ടും ഫ്രീ സോഫ്റ്റെയറുകളാണ്.
ഇഷ്ടമായി.:)
രാമൂ..
ഒരുപാട് സന്തോഷം
Lata Mageshkar once said :
मेहदी हसन साब के गले में , भगवान् बोलते है ...
അപ്പളെ മിസ് രതി കുമാരി : ... വനിതകളുടേ പാട്ടുകളോളം വരില്ല .. എന്ന് ഏതു scale വച്ചാണ് അളന്നത് ?
"Mukundaa Mukundaa
Krishnaa Varam thaa Varam thaaa" - Enna Dasavatharathile paattu koodi Ishtappettee pattoooo. :)
ഗസലിനിടയിൽ പറന്ന അയ്യപ്പസത്യത്തിലായിരുന്നു എന്റെ കണ്ണ്.
നന്നായി.
"വിഭജനം നമുക്ക് നഷ്ടമാക്കിയ സ്വരങ്ങളില്‍ തീരെ മാറ്റിനിര്‍ത്താന്‍ കഴിയില്ല നയ്യാരാ നൂറിനെ.
കേട്ടിരിക്കുമല്ലോ ഈ നോവുന്ന സ്വരം" എന്ന് ചോദിച്ചുകൊണ്ട് ഷാനവാസ് കൊനാരത്ത് - http://ilapeyyumbol.blogspot.com/ -അയച്ചു തന്ന ആ ജെം ഇതാ ഇവിടെ: http://paliyath.googlepages.com/Aay_Jusbay_Dil_Muskurahat1.com.mp3
Rama...madhya margam, madhya margam! Nammalum naale pazhukkumedo. Range illenkilum, pazhaya Thiruvilvamala nayare pole Delhi vare poyi Col. Renuvine chmpaanulla dhairyam kittathe poya oru paavam Gayathri puzhayude bhaashaa shudhi thelinja Randammoozhthode otta mooshayil vaartha archetype-koladu namukku vida parayaam...T.R-ine smarichathil oru paadu nandi. Mehdi muzhuvanaayum kai vashamundu. Ranjish-inte oru dozen variationsum. Ilahi is a gem. Prof. Subaida ninte valippukale kurichu ere samsarichu. Wilson ivide KKTM-il vannirunnu. Ninakku ISM type cheythu PDF aakki tharaan aarumilledo?
ആദ്യമായി താങ്കളുടെ ലിങ്കുകള്‍ക്കെല്ലാം നന്ദി പറയട്ടെ.ഇതില്‍ ഗസല്‍ ഗായകരെ പലരേയും പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ഇത് വരെ കേള്‍ക്കാത്ത പാട്ടുകള്‍ പലതും കിട്ടി ഇവിടുന്ന്.സജ്ജീവേട്ടന്‍റെ ബസ്സ് വഴിയാണെത്തിയത്.നല്ല പോസ്റ്റ് റാം മോഹന്‍ ചേട്ടന്‍.ഒരിക്കല്‍ കൂടി നന്ദി.
നന്നായി...
മറന്നുപോകരുതായിരുന്ന ഒന്നുകൂടി -
തലത് മഹ് മൂദ്...
ചെറിയ ഒരു ലിസ്റ്റ് എന്റെ വക.
Jalte Hai Jiske Liye - Sujata
Jaayen To Jaayen Kahaan - Taxi Driver
Shaam-e-gham Ki Kasam - Foot Path
Yeh Hawa Yeh Raat Yeh Chandni - Sangdil
Zindagi Denewale Sun - Dil-e-Naadaan
Sab Kuchh Luta Ke - Ek Saal
Hum Se Aaya Na Gaya - Dekh Kabira Roya
Aye Gham-e-Dil Kya Karoo - Thokar
Meri Yaad Mein Tum Na - Madhosh
http://mp3hungama.com
You can find by Artists to get the list in alphabetic order (yes if you are a Copyleftist)
മെഹ്ദി ഹസന്റെ പല സിനിമാഗാനങ്ങളും അദ്ദേഹം തന്നെ ഇംപ്രൊവൈസ് ചെയ്ത് പാടിയതായിരുന്നു ആദ്യം കേട്ടത്. അതുകൊണ്ടു തന്നെ 'രഫ്ത രഫ്ത'യും 'ദുനിയാ കിസീ കേ പ്യാർ മേം'യും 'രഞ്ജിഷ് ഹീ സഹീ'യുമെല്ലാം സിനിമാഗാനങ്ങളായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്!
പങ്കജ് ഉധാസിന്റെ 'സാവന്‍ കെ മഹീന' ഏതാണ്? 'സാവന്‍ കെ സുഹാനെ മൌസം' ആണോ ഉദ്ദേശിച്ചത്? ലിങ്ക് കിട്ടുമോ?
riyaz ahmed, that is education to me. thanks. ഡീപ് ഡൌണീ, നിങ്ങള്‍ പറഞ്ഞതു തന്നെ ശരി. തിരുത്തുന്നു, ഹൈപ്പര്‍ലിംഗത്തോടെ.
അമ്മ ഹിന്ദി ടീച്ചറായിരുന്നിട്ടും എന്റെ ഹിന്ദി മഹാമോശമാണ്. ഗസലുകള്‍ കേട്ട് ഓരോ വരിയുടേയും അര്‍ത്ഥം ചോദിച്ച്, അതിനു മാത്രം ഹിന്ദിയെ ശ്രദ്ധിച്ച്, അമ്മയുടേന്ന് കുറേ ചീത്ത കേട്ടിട്ടുണ്ട് ടീനേജില്‍.
Mercutio, ഫര്‍ഹദ് ദരിയയുടെ ലിങ്ക് കിട്ടുന്നില്ല. കണ്ടെടുത്ത ഒന്ന് (http://www.youtube.com/watch?v=VfGQB2l1-30) ടാംഗോ മ്യൂസിക്കിനെ (http://www.youtube.com/watch?v=g-Ohn_DI_sQ) ഓർമ്മിപ്പിച്ചു.
Thank you! ഒരുകാലത്ത് വൈകിട്ട് കോളേജ് വിട്ടാല്‍ വീട്ടില്‍ തിരിച്ചെത്താന്‍ തിടുക്കം കാണിച്ചിരുന്നത് ഈ ഒരു പാട്ട് കാസെറ്റ് ഇട്ടു ഒന്ന് കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ദിവസവും ഒരു തവണ കേട്ടില്ലെങ്കില്‍ സ്വസ്ഥതയില്ലായിരുന്നു.
തഹ്സിന്‍ എന്ന് പറയുന്നയാള്‍ മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്-ല്‍ പഠിച്ച പുള്ളിയാണോ? എങ്കില്‍ കോളേജില്‍ എന്റെ സീനിയറായിരുന്നു. Flawless singer! ബാത്രൂമിന്റെ എന്റെറിംഗ് ഏരിയയിലും വരാന്തയിലും മൈതാനത്തും കോളേജിന്റെ പിന്നാമ്പുറത്തും എന്നുവേണ്ട എല്ലായിടങ്ങളിലും പുള്ളിയെ കൈയില്‍ കിട്ടിയാല്‍ ഞങ്ങള്‍ ചുറ്റും വളഞ്ഞു പാട്ടുപാടിക്കുമായിരുന്നു. അങ്ങനെ ചിലവായ സമയങ്ങള്‍ ഒന്നും പാഴായി അന്നോ ഇന്നോ തോന്നിയിട്ടില്ല. Such a great singer. Born for singing!
how could i miss this? http://www.youtube.com/watch?v=kZu8TK6yvB4&feature=related
രാം മോഹന്‍ , മനോഹരമായ ഗസലുകളുടെ ലിങ്കിനു നന്ദി. റഫി എന്നതിനു പകരം 'റാഫി' 'റാഫി' എന്ന് ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ വല്ലാതെ ബോറായി തോന്നുന്നു........
ദേവന്‍ ചേട്ടാ, ഇന്റര്‍നെറ്റിനു മാത്രമുള്ള ഒരു സൌകര്യമാണ് അച്ചടിപ്പിശാചുക്കളെ തിരുത്താമെന്നത്. എല്ലാ റാഫിമാരെയും റഫി എന്നാക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞും കേട്ടും പഠിച്ചത് റാഫി എന്നായിരുന്നു, അങ്ങനെ ഒരു മൂന്നാല് കൂട്ടുകാരുമുണ്ടായിരുന്നു. നുമ്മ മലയാളീസ് ജാക്കി ഷ്രോഫിനെ ജാക്കി അഷ്രഫ് എന്നല്ലേ വിളിക്കേണ്ടത്!
DAe...Thanx fr writing this piece .took me thru those old days n time where i discovered the world of ghazals.
actually it was MT movie MANJ"that i came across a cantabile of Hindusatani Music.or was it at Ansari's house where a pile of at least 5oo cassettes astonished me.
even today i traverse thru a vast range of emotions at the strain of a Plaintive ghazal.Good to know that yr favourites are mine too.Thanx fr Remembering SANTOSH..
Post a Comment