Tuesday, September 25, 2007

ആ മനുഷ്യന്‍ നീ തന്നെ



ഗലദാരി ജംഗ്ഷനടുത്തുവെച്ച് ക്യൂവില്‍ ഇടയ്ക്കു കയറിയ ഗോള്‍ഡന്‍ നിസ്സാന്‍ സണ്ണിച്ചായന്‍ ഗര്‍ഹൂദ് ബ്രിഡ്ജിനടുത്തുവെച്ച് ഇടയ്ക്കു കയറിയ വെള്ള മസ്ഡ ലബനോണിയോട് ചില്ലു താഴ്ത്തി ധാര്‍മികരോഷുന്നു. റിയര്‍ വ്യൂ മിററില്‍ ആ സണ്ണിച്ചായന്റെ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു.

4 comments:

myexperimentsandme said...

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട, പിന്നെ ചങ്ങാതിയുടെ മുഖത്ത് നോക്കി തല ചീവാമെന്ന് പറഞ്ഞിട്ട് ഇതുപോലത്തെ ചങ്ങാതിമാരെയാണ് കിട്ടുന്നതെങ്കില്‍...

സ്വാര്‍ത്ഥത നല്ലൊരു വ്യായാമമാണെന്നാണ് :)

Rammohan Paliyath said...

അയാക്കടെ പേരും മാറ്റിയേക്കാം - ധാര്‍മികറോഷന്‍. ഋത്വിക് റോഷന്റെ എളാപ്പേടെ മോയ്. മ്മടെ റിട്ട. കഥാകൃ മൊഹമ്മദ് റോഷന്റ്യോ?

myexperimentsandme said...

ഹ...ഹ... റോസിലിന്‍ പഞ്ഞിക്കാരന്‍ എന്നൊക്കെ പറയുന്നതുപോലെ ജോസഫ് ധാര്‍മ്മികറോഷന്‍. അല്ലെങ്കില്‍ സാദാ ധാര്‍മ്മികറോഷന്‍ നായര്‍. ഒരു സ്റ്റൈലിന് വേണമെങ്കില്‍ ധാര്‍മ്മിക് റോഷന്‍. മതസൌഹാര്‍ദ്ദത്തിന് വേണമെങ്കില്‍ ധാര്‍മ്മിക് ബക്കര്‍... ഇങ്ങിനത്തെ എത്രപേര്‍ വേണമെങ്കിലും കരുതിവെക്കാം. ആവശ്യം വരും.

തലയില്‍ ഇരട്ടത്തൊപ്പി വെക്കുന്നതിന്റെ പ്രശ്നങ്ങളാണല്ലേ. സ്വന്തം കാര്യത്തിന് ഒരു നയം. വല്ലവന്റെയും സ്വന്തം കാര്യത്തിന് വേറൊരു നയം.

Rammohan Paliyath said...

നുമ്മ മലന്ന് കെടന്ന് തുപ്പിയാ മാത്രം മറ്റുള്ളോര് തെറ്റിദ്ധരിക്കും. അല്ലെങ്കില്‍ ഒന്നും ധരിക്കാതെ, അയ്യേ, പെറന്ന പടി...

Related Posts with Thumbnails