Wednesday, February 20, 2008

ഗള്‍ഫ് എവിടെയാണ്?


“ഗള്‍ഫ് ഒരന്യഗ്രഹമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല“ - കഴിഞ്ഞൊരു പോസ്റ്റിന് നൊമാദ് ഇട്ട ഒരു കമന്റ് ഇങ്ങനെയാണ് തുടങ്ങുന്നത്.

ശരിയാണ് ചങ്ങാതീ, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്. വേറെയേതോ സൌരയൂഥത്തിന്റെ ഭൂമിയില്‍.

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ മലയാളികളുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. മാത്രമോ, കടച്ചക്ക, പയറ്റുമത്തി, മഹിളാരത്നം, ദശമൂലാരിഷ്ടം, വഷളന്‍, ഭ്രാന്ത്, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, ഓസിയാറിന്റെ കുണ്ടങ്കുപ്പി, ഉജാല... എല്ലാം ഇവിടെയും കിട്ടും. ശരിയാണ്, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്.

6 comments:

aneeshans said...

:))
One swallow does not make a summer, neither does one fine day.

ഓഫ് : മാതൃഭൂമി, ഭാഷാപോഷിണി ?

ദേവന്‍ said...

പയറ്റുമത്തി എന്താ സ്വാളേട്ടാ?
ഗള്‍ഫ് ഒരു ഭൂമിയില്‍ ആയിരിക്കും പക്ഷേ ഒരു സ്ഥലമല്ല, പലതാണ് നാനൂറു ദിര്‍ഹം കൂലി വാങ്ങാന്‍ മുപ്പതിനായിരം രൂപ കമ്മീഷന്‍ കൊടുത്ത് കയറിപ്പോകുന്ന ഗള്‍ഫും റെന്റ് കൂടുന്നു അതിനാല്‍ രണ്ട് മില്യണ്‍ ലോണെടുത്ത് മറീനയില്‍ ഒരു ഫ്ലാറ്റങ്ങു വാങ്ങി എന്നു പറയുന്നവന്റെ ഗള്‍ഫും ഒരേ പേരുള്ള രണ്ട് സ്ഥലമാണ്

Rammohan Paliyath said...

പയറ്റുമത്തിയെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്താല്‍ ചെറുചാള എന്നു പറയാം. അധികം വലുതാകാത്ത, ചള്ള് ചാള മീന്‍. അതിന് പുനലൂരും കൊല്ലത്തും കുണ്ടറയിലുമെല്ലാം വേറെ എന്തെങ്കിലും ഓമനപ്പേര് കാണും. പയറ്റുമത്തി എന്ന് തെക്കേ മലബാറിലും വടക്കേ കൊച്ചിയിലും പറയുന്ന പേരാണ്. അവടെ അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ ഏറ്റവും രസികന്‍ റെസിപ്പി നിങ്ങള്‍ തെക്കരുടേതു തന്നെ: മീമ്പീര.

രണ്ടാമതു പറഞ്ഞ ഗള്‍ഫ് ഐസ്ബര്‍ഗിന്റെ തുമ്പ് മാത്രം. അല്ലേ? അവരില്‍ പലര്‍ക്കുമുണ്ട് ഒരു ഇരുകാലിഒട്ടകപില്‍ക്കാലം.

അഭയാര്‍ത്ഥി said...

Gulf help us to Engulf (swallow up) bread shreds.

Scavenger, King fisher, crane, donald ducks, and swallows make their quick lap over their quick fortune. Gulf stream is full of slimy fishes. Often gaff is distorted or broken off.

Swift things are beautiful
Swallows and deer
And lightening that falls
Bright veined and clear.

But here is a phrase that always steadfast:-
"Far away cows got long long horns"

ദേവന്‍ said...

ഓ.. യൂ മീന്‍ പൊടിച്ചാള.
തന്നെ, അത് പീരവറ്റിച്ചാല്‍ രസ്യന്‍ കൂട്ടാന്‍ തന്നെ.

Artist B.Rajan said...

മുമ്പ്‌ ചാവക്കാട്ടൂന്ന് ഇമ്മിണി ബോട്ടിലും പിന്നെ കുറച്ചുമാറു നീന്ത്വേം ചെയ്താ ഗള്‍ഫായി...
ഇപ്പൊ വളരെ അടുത്താ ഏറിന്ത്യേ ടൗണ്‍ വണ്ടീലുകേറിയാ വെറും നാലു മണിക്കൂര്‍-(ഭഗ്യണ്ടേല്‍)..ന്താ..

Related Posts with Thumbnails