Monday, October 8, 2007

(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി


ഇനി മുതല്‍ പത്രാധിപന്മാര്‍ ആ‍വശ്യപ്പെടാതെ പ്രസിദ്ധീകരണങ്ങളിലേയ്ക്ക് കവിതകളയക്കില്ലെന്ന് കവി കുഴൂര്‍ വിത്സന്‍ പ്രഖ്യാപിച്ചിരിക്കുന്നു (ചിരിക്കുന്നു - അതെ, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയോടെ തന്നെ). ക്ഷണിക്കപ്പെടാത്ത കവിതകളെല്ലാം ഇനി ബ്ലോഗില്‍ മതി എന്നാണ് എന്നെക്കൂടി ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന വിത്സന്റെ തീരുമാനം. ധീരമായ തീരു‍മാനം എന്ന് പറയാറായോ എന്നറിയില്ല. ബ്ലോഗിംഗ് ഇതുവരെ വയസ്സറിയിച്ചിട്ടില്ലെന്നാണ് എന്റെ അനുഭവം. ബ്ലോഗിംഗിനെപ്പറ്റിയുള്ള ബ്ലോഗുകള്‍ വരുന്നതു തന്നെ അതിനുള്ള തെളിവ്. ഒരു മാധ്യമം അതിനെപ്പറ്റിത്തന്നെ ധാരാളമായി എഴുതുമ്പോള്‍ അതിന് പക്വത വന്നിട്ടില്ലെന്നാണര്‍ത്ഥം. അത് സാരമില്ല. പക്വത എപ്പോഴും ഒരു പ്ലസ്സ് പോയന്റല്ല. ഓരോ പ്രായങ്ങള്‍ക്കും ഓരോ പക്വത പോലെ ഓരോ അപക്വതയും ഉണ്ട്. അതില്ലാത്തത് എന്ത് ബോറ്! ബ്ലോഗിലെ വായനക്കാരുടെയും കമന്റുകളുടേയും നിലവാരങ്ങളെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. സത്യത്തില്‍ ഒരാളുടെ നിലവാരത്തെപ്പറ്റിയൊക്കെ പറയുന്നത് ജനാധിപത്യവിരുദ്ധമല്ലേ? ജനാധിപത്യമാകുമ്പോള്‍ അതില്‍ every unni, sunny and ummer വേണം. അതേസമയം കവിതാബ്ലോഗുകളിലും മറ്റും ജനാധിപത്യം എത്രമാത്രം പ്രായോഗികമാണെന്നും അറിയില്ല. വിത്സന്‍ നല്ലൊരു കവിതയിട്ടു, മറ്റൊരു ബ്ലോഗന്‍ പണ്ടത്തെ ഉദ്ദിഷ്ടകമന്റ്സിദ്ധിക്ക് പ്രത്യുപകാരമായി ‘അപാരകവിത’ എന്ന് കമന്റിട്ടാല്‍ വിത്സന് സുഖിക്കുമോ? ഞാനറിയുന്ന വിത്സണ് ഇല്ല. അതേസമയം വിത്സനേക്കാള്‍ മുമ്പ് ഈ തീരുമാനം എടുക്കേണ്ടിയിരുന്ന ആള്‍ കെ. ആര്‍. മീരയായിരുന്നു. മീരയോട് ദീപിക ഓണക്കഥ ചോദിച്ചു, മീര കൊടുത്തു, പക്ഷേ അടിച്ചു വന്നപ്പോള്‍ കുറെ വെട്ടിക്കളഞ്ഞിരിക്കുന്നു. മീരയുടെ ധാര്‍മികറോഷന്‍ ആണ്ടെ കെടക്കുന്നു കലാകൌമുദിയില്‍. എഡിറ്റിംഗ് ജോലി ശമ്പളം വാങ്ങി ചെയ്തിട്ടുള്ള മീരയ്ക്കല്ലാതെ ആര്‍ക്കാണ് പത്രാധിപന്മാരുടേയും ഉടമകളുടേയും എഡിറ്റിംഗ് അവകാശങ്ങളെപ്പറ്റി കൂടുതലറിയുക? ഇവിടെയാണ് ബ്ലോഗിംഗിന്റെ പ്രസക്തി. ബാലപംക്തിയില്‍ എഴുതിത്തുടങ്ങിയ ഞാനും ബ്ലോഗുണ്ടാക്കിയശേഷം മാത്രം എഴുതിത്തുടങ്ങിയവനും ഇവിടെ ഒരേ നിരപ്പില്‍ വായനക്കാരെ തേടുന്നു. മീരയ്ക്കിവിടെ ഒരിക്കലും വായനക്കാര്‍ക്ക് ക്ഷാമമുണ്ടാവില്ല. ഒരു പ്രശ്നമുണ്ട് - പ്രതിഫലം. മീരയിപ്പോള്‍ ഫ്രീലാന്‍സ് ജീവിതമാണ്. മീരയെപ്പോലെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്കു വേണ്ടി ബ്ലോഗിന് എന്തു ചെയ്യാന്‍ കഴിയും? അതാലോചിക്കണം. തല്‍ക്കാലം ആരെങ്കിലും കത്രിക വെയ്ക്കാന്‍ സാധ്യതയുള്ളത് ബ്ലോഗിലാക്കാം. കഥയിലും ജേര്‍ണലിസത്തിലും ഒരുപോലെ കഴിവു തെളിയിച്ചിട്ടുള്ള മീരയെപ്പോലുള്ളവരെക്കാ‍ത്താണ് ബ്ലോഗന്നൂരിരിക്കുന്നത്. ശാസ്താംകോട്ടയിലെ വിജയകുമാരിച്ചേച്ചി എന്ന അറുപതു വയസ്സുള്ള വായനക്കാരിയിലേയ്ക്ക് എങ്ങനെ എത്തുമെന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നു. കൊല്ലത്ത് ഡെയിലി പോയി വരുന്ന മകന്‍ പ്രവീണ്‍ അവര്‍ക്കൊരു പ്രിന്റെടുത്ത് കൊടുക്കട്ടെ. അതേസമയം ഓരോ തവണയും ഞങ്ങള്‍ ചങ്കിടിപ്പോടെ ‘publish post' ഞെക്കുമ്പോള്‍ അടുത്ത നിമിഷം പസഫിക്കിലെ അനന്തതയിലെ ഹോണോലുലുവിലും ആഫ്രിക്കയിലെ ജിബോട്ടിയിലും തെക്കേ അമേരിക്കയിലെ പെറുവിലും യൂറൊപ്പില്‍ ബെല്‍ജിയത്തിലും ഗ്രീസിലും എന്തിന് ഇസ്രയേലിലും കൊറിയയിലും വരെ ഞങ്ങളുടെ വായനക്കാര്‍ ഞങ്ങളെ കാത്തിരിക്കുന്നു. ഞങ്ങളവരെ എണ്ണുന്നു. അതുകൊണ്ട് ഇനി വിളിക്കുമ്പൊ കമല്‍ റാമിനോടും പറ മീര, ഒരു ബ്ലോഗ് തുടങ്ങാന്‍.

39 comments:

ശെഫി said...

:)

ഗുപ്തന്‍ said...

മാഷ് ബ്ലോഗ് ടെറ്റില്‍ മാറ്റണം...

വി. കെ ആദര്‍ശ് said...

nalla nireekshanam. good

see this also
http://blogbhoomi.blogspot.com/2007/10/blog-post.html

ദിലീപ് വിശ്വനാഥ് said...

അതു നന്നായി എന്നെ എനിക്കു പറയാന്‍ ഉള്ളൂ. ബ്ലോഗ് ആര്‍ക്കും കയറി വെട്ടിനിരത്താന്‍ പറ്റാത്തത്തു കൊണ്ടും, ഞങ്ങളെപ്പോലെ സായിപ്പിന്റെ നാട്ടില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മലയാള സാഹിത്യം നോക്കി ഇരിക്കുന്ന സാഹിത്യകുതുകികള്‍ക്ക് ചൂടുമാറാതെ കിട്ടുമെന്നുള്ളതുകൊണ്ടും ഞാന്‍ അതിനെ കമന്റടിച്ച് സ്വാഗതം ചെയ്യുന്നു.

asdfasdf asfdasdf said...

അതെ മീരയ്ക്ക് അതിനുള്ള ചങ്കൂറ്റമുണ്ട്. മനോരമയിലിരുന്ന് കലാകൌമുദിയില്‍ നോവലെഴുതുക, ഇന്ത്യാവിഷനില്‍ ഇരുന്ന് ഏഷ്യാനെറ്റിനു അഭിമുഖം കൊടുക്കുക എന്നീ പ്രത്യയശാസ്ത്രപരമായ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മീര ബഹുദൂരം മുന്നില്‍ തന്നെ.
നല്ല നിരീക്ഷണം.

Rammohan Paliyath said...

ടൈറ്റിലിനെന്ത് കുഴപ്പം മനു? പഴയ ബോര്‍ഡുകളുടെ ഓര്‍മയ്ക്കിട്ടതാ. ഓര്‍മയില്ലേ ‘സ്വാഗതം കുന്നംകുളം മുനിസിപ്പാലിറ്റി വിസ്തീര്‍ണം 85 ച കി മീ ജനസംഖ്യ 57622’ പുറകുവശത്ത് ‘നന്ദി വീണ്ടും വരിക കുന്നംകുളം മുനിസിപ്പാലിറ്റി’

Rammohan Paliyath said...

ഓ.ടോ (ഇന്നാണതിന്റെ ഫുള്‍ഫോം പഠിച്ചത്): വത്മീകിയേ, പൌലോ കൊയ്ലോ പൂച്ചയാ. പുലി ജോര്‍ജ് അമാദോയാ. ഒന്ന് വായിച്ച് നോക്ക്. (പ്രൊഫൈല്‍ കണ്ടപ്പോള്‍)

വെള്ളെഴുത്ത് said...

കാര്യങ്ങള്‍ ഇങ്ങനെ
1.ബ്ലോഗിനു പക്വത വന്നിട്ടില്ല(വരും!..വരുമോ? വന്നില്ലെങ്കിലെന്ത്?)
2.എഡിറ്റിംഗില്ലാതെ എഴുതാന്‍ പറ്റുന്നതു കൊണ്ട് മീരയ്ക്കും ബ്ലോഗിലേയ്ക്കു വരാം.(രോഷം കൊണ്ടുണ്ടാവുന്ന മാനസികാസ്വാസ്ഥ്യം കുറയ്ക്കാം! ദീര്‍ഘായുഷ്മതീ) ഭവഃ)
3. പ്രതിഫലവും കൂടുതല്‍ കൈകളിലെത്തിച്ചേരലും അപ്പോഴും പ്രശ്നമാവുന്നു.
4. പരിഹാരം... എ). പ്രിന്റ് മീഡിയ + ബ്ലോഗ്, രണ്ടു വള്ളത്തിലും കാലു വയ്ക്കുക
ബി)സഹൃദയര്‍ ഫോട്ടോകോപ്പിയെടുത്ത് നല്‍കും.
:)
പക്ഷേ ദീപിക മീരയുടെ കഥ വെട്ടിയതിന് (വിജയന്‍ മാഷെക്കുറിച്ചുള്ള ലേഖനവും നഷ്ടം സഹിച്ച് പ്രസ്തുത ‘ജിഹ്വ’വെട്ടിയെന്ന് ഇന്നത്തെ വാര്‍ത്ത!)മാതൃഭൂമിയിലെ കമലെന്തിനു ബ്ലോഗ് തുടങ്ങണം?
ഓ മൈ ഗോഡ് ! ഇപ്പോള്‍ ടോട്ടല്‍ കണ്‍ഫ്യൂഷനായി..

ഗുപ്തന്‍ said...

യ്യോ അതല്ല മാഷേ.. ഇവിടെ ബ്ലോഗില്‍ വളിപ്പല്ലാതെ വല്ലതും പറയുന്ന ചുരുക്കം ചിലരിലൊരാളാ മാഷ്...

ഉദ്ധേശിച്ചത് പേജിന്റെ ടൈറ്റില്‍... ‘തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍’

Rammohan Paliyath said...

കാട്ടറാക്ടേ, 1) നോ കുഴപ്പം, ഞാനും അതു തന്നെ പറഞ്ഞല്ലൊ 4) ബ്ലോഗിലും ധാരാളം റീഡേഴ്സ് ഉണ്ട്, അച്ചടിക്കാര്‍ക്ക് എത്താനാവാത്ത ഇടങ്ങളില്‍ പ്രത്യേകിച്ചും. അതാണ് കമല്‍ റാമിനുള്ള ക്ഷണം. നോട്ട് ആസ് ആനെഡിറ്റര്‍, ആസെ റൈറ്റര്‍.

Rammohan Paliyath said...
This comment has been removed by the author.
വാളൂരാന്‍ said...

boolOkaththinte svAanthryam apAramAN~ samSayamilla....

chithrakaran:ചിത്രകാരന്‍ said...

നന്നായിരിക്കുന്നു വണ്‍സ്വളോ...:)

വേണു venu said...

:)

കുഞ്ഞന്‍ said...

കാര്യം പ്രസക്തം...:)

കുറുമാന്‍ said...

മാഷെ, വളിപ്പുകളല്ല താങ്കളുടെ ബ്ലോഗില്‍ എന്നത് കൊണ്ട് ആ ടൈറ്റില്‍ മാറ്റണം എന്നാണു അഭിപ്രായം.

ഈ ബ്ലോഗില്‍, പോസ്റ്റുകളുടെ കുത്തൊഴുക്കൊന്നുമില്ല. പക്ഷെ വന്നത് എല്ലാം കഴമ്പുള്ളവ. അതിനോടു ചേര്‍ന്നൊരു വിഷയാമാഷതുകൊണ്ട് ഇവിടെ പ്രതിപാദിക്കട്ടെ?

മലയാളിയായാലും, തമിഴായാലും, ഉത്തരേന്ത്യക്കാരനായാലും ഗസല്‍ ചക്രവര്‍ത്തി ശ്രീ ജഗജിത്ത് സിങ്ങ് ഇന്ന് തളര്‍ന്ന് കിടക്കുമ്പോഴും, അദ്ധേഹത്തിന് മംഗളങ്ങള്‍ നേരുക, ആയുസ്സിന് ബലം നല്‍കുക എന്ന് പറയുന്ന എസ് എം എസ് അയക്ക്കുക. എസ് എം എസ് നമ്പര്‍ 57575 എന്നു പറയുന്ന Zee ടി വി ചെയ്യുന്ന തോന്ന്യാസത്തിനൊപ്പിച്ച് എസ് എം എസ് അയക്കുന്ന ജനങ്ങള്‍.

പ്യാര്‍ കി പഹലേ ഖത്ത് ലിഗ്നേമേം വക്ത് തോ ലക്താ ഹേ എന്നു പറഞ്ഞ മഹാന്‍............

ഓ. ടോ ആയി പോയെന്നറിയാം. പ്രതികരിക്കൂ ഇത്തരം ചെറ്റത്തരത്തിനെതിരെ!

Anonymous said...

ബ്ലോഗിന്റെ പേരൊന്നും മാറ്റണ്ട. അതു കണ്ടെങ്കിലും കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി വളിപ്പുകള്‍ പടച്ചു വിടുന്ന ബൂലോഗ ബോറന്മാര്‍ പണി നിര്‍ത്തിയാല്‍ അത്ത്രയും ആയല്ലോ!

Anonymous said...

ഓണ്‍ലൈന്‍ എന്വയേണ്മെന്റ് പ്രൊടെക്ഷനെ പറ്റി ചിന്തിച്ചു തുടങ്ങാന്‍ സമയമായിരിക്കുന്നു. ഈ ബൂലോഗ ബോറന്മാരെല്ലാം കൂടി ഉണ്ടാക്കുന്ന ഈ-മാലിന്യം ആണ് ഉദ്ദേശിച്ചത്. Global e-junk cluttering the world wide web.

myexperimentsandme said...

ഇണ്ടിവിഡുവാളിറ്റിയെ തൊട്ട് കളിക്കരുത്, തൊടാതെ കളിച്ചാലും കുഴപ്പമില്ല :)

ആദ്യം ആ കറുപ്പേ വെളുപ്പേ ഓമ്പ്ലേറ്റ് മാറ്റി. ആ ഗജരാജനാനയുടെ കറുപ്പും അതിലെ ആനക്കൊമ്പിന്റെ കളറുള്ള അക്ഷരങ്ങളും ഒരു ചേനച്ചന്തം തന്നെയായിരുന്നു. അത് കൊണ്ടുപോയി കളഞ്ഞു-ആറ്റിക്കളഞ്ഞാലും ആറ്റില്‍ കളയരുതെന്നതോ ആറ്റിക്കളഞ്ഞാലും കുറുക്കിയേ കളയാവൂ എന്നോ ഒന്നും ഓര്‍ത്തില്ല :)

ഇനി തലേക്കെട്ടും കളഞ്ഞോ...

പിന്നെ പാരജിറാഫ് തിരിച്ചെഴുതി അവിടുത്തെ ബൂട്ടിയും കളഞ്ഞോ...കൂടെ നോവല്‍ റ്റീയും മൈക്കിള്‍സ് റ്റീയും എല്ലാം കളഞ്ഞോ, ആറ്റിത്തന്നെ കളഞ്ഞോ...

പിന്നെ ഫോണ്ട് തിരിച്ചെഴുതി അതും കളഞ്ഞോ...

പിന്നെ ബ്ലോഗെടുത്ത് തലേം‌കുത്തി നിര്‍ത്തിക്കോ...

(പട്ടം താണുപിള്ളേ, ചുമ്മാ താണുപിള്ളേ. അമ്മയെ തല്ലിയാലും രണ്ടുപക്ഷം പിടിക്കുന്ന നാടോടുമ്പോള്‍ നടുവെ ഓടിയില്ലെങ്കിലും കുറുകെയെങ്കിലും ഓടുമ്പോള്‍ അമ്മാവനെ ആളറിയാതെയാരെങ്കിലും നാലു വീക്കിയാലോ എന്നോര്‍ത്ത്, ചുമ്മാ...) :)

പിന്നെ എളിയില്‍ തിരുകിയുള്ള കെട്ടുപ്രായം, വെട്ടുപ്രായം അഭിപ്രായം ഇപ്പോള്‍പ്രായം (അഭി=ഇപ്പോള്‍) ചോദിക്കുകയാണെങ്കില്‍, ആരും കേള്‍ക്കാതെ ചെവിയില്‍ പതുക്കെ മുരളാം:

ഓരോ പോസ്റ്റിനും തിലകന്റെ കുറിയായി ഫോട്ടമൊക്കെയുള്ള ബ്ലോഗിന് കറുപ്പിനേഴേഴ് നാല്പത്തൊമ്പതഴകേ നിന്‍ മിഴിനീര്‍... എന്ന അമരഗാനം പാടുവാനായ് വന്നു ഞാനീ ബ്ലോഗ് വാതില്‍ക്കല്‍.

(ഇത്തരം കമന്റുകളയല്ലേ മേലേക്കമന്റില്‍ അനോമണി Global e-junk cluttering the world wide web എന്നതുകൊണ്ടുദ്ദേശിച്ചത്?) :)

Inji Pennu said...

അയ്യോ ഈ ബ്ലോഗിന്റെ കറുപ്പെന്തിയേ? കറുപ്പിലെ വെളുപ്പ് സോറി വളിപ്പ് വായിക്കാനൊരു സുഖായിരുന്നു..ആ, ഇതാണ് എഡിറ്റര്‍മാരില്ലാത്തേന്റെ കൊഴപ്പം. ഒക്കെ തന്നിഷ്ടം. :):)

സു | Su said...

ഓ.ടോ.
ബോബനും മോളിയിലും, ഇവിടെ നല്ല മീന്‍ വില്‍ക്കപ്പെടും എന്ന ബോര്‍ഡ് തിരുത്തിച്ചത് ഓര്‍മ്മയില്ലേ? ;)

സാല്‍ജോҐsaljo said...

ഇന്നലെ എഴുതിക്കൊണ്ടിരുന്നപ്പോ കറണ്ട് പോയി. മെയിന്റനന്സ്.. തിരിച്ചുവന്നപ്പോ ഇവിടെ വെളിച്ചം. കറുപ്പ് കം ബാക്ക്...(ഒന്നുമല്ലേലും ഇത് ഒരു പോസ്റ്റുപോലും വിടാതെ വായിച്ചതല്ലേ?(വായനക്കാരന്റെ ദുഃസ്വാതന്ത്ര്യം!))

അനോണിമാഷെ! ഗൂഗിള്‍ ആന്റി ഡമ്പിംഗ് ചാര്‍ജ് മേടിക്കും! ല്ലേ!? ;)

പരിചയസമ്പന്നര്‍ വരട്ടെ, നമ്മള്‍ വായിക്കാന്‍ എപ്പഴേ റെഡീ

മുസാഫിര്‍ said...

നല്ല ചിന്തകള്‍.എന്തായാലും ഈ പേര് ഉറച്ച് പോയത്കൊണ്ട് അത് മാറ്റേണ്ട എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

സുമുഖന്‍ said...

താങ്കളുടെ എല്ലാ പോസ്റ്റും വായിക്കുന്ന ഒരാളാണു ഞാന്‍.ആദ്യമാദ്യം താങ്കള്‍ കമന്റിനു മറുപടി പറയാത്തതു കൊണ്ടു വായിക്കുന്നവര്‍ അഭിപ്രായം പറയാറില്ലയിരുന്നു.ഇപ്പൊള്‍ അതു മാറി.മലയാളത്തിലെ ബ്ലോഗുകളില്‍ പലതുകൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു ബ്ലോഗാണു താന്‍കളുടേത്‌ .പല പല വളിപ്പന്‍ പോസ്റ്റുകള്‍ ഇടക്കിടക്കു ഇടുന്നുണ്ടെങ്കിലും(ex: ഭാവനക്കും മീര ജാസ്മിനും കൊച്ചിയില്‍ ഫ്ലാറ്റ്‌ കെട്ടാനുള്ള പണം ചീനാക്കാരി അറബിക്കഥയിലൂടെ തട്ടിയെടുത്തതു ഉള്‍പ്പടെ :-)), വളരെ വിജ്ഞാനപ്രദമായ ഒരുപാടു പോസ്റ്റുകളും താങ്കള്‍ പോസ്റ്റുന്നുണ്ട്‌. അതുകൊണ്ടു തെരെഞ്ഞെടുക്കാത്ത വളിപ്പുകള്‍ എന്ന തലക്കെട്ടു മാറ്റണം എന്നു തന്നെയാണു എന്റെയും അഭിപ്രായം

ത്രിശങ്കു / Thrisanku said...

മുനിസിപ്പാലിറ്റി വേണ്ട, പഞ്ചായത്തു മതി. അത്രയും നാറ്റവും കൊതുകും കുറഞ്ഞുകിട്ടും. :)

Rammohan Paliyath said...

എന്തുകൊണ്ട് വളിപ്പുകള്‍ എന്നൊരു പോസ്റ്റ് ഉണ്ടാക്കാം പിന്നീട്. ഇല്ലേല്‍ ഓടോ മാത്രം ആയിപ്പോവും. ഓടോ-നില്‍ നല്ല ക്രീമാ - കൊതുകിന് ഏറ്റവും ഫലപ്രദം. ബത്സാരയുടേതാ. ഇപ്പഴും കിട്ടാനുണ്ടോ ആവോ? വെടീം വെച്ചട്ട് പിന്നെ ‘ടോ’ എന്ന് പറയണൊ എന്ന് പഴമൊഴി. ടോ വല്ലോം ഒണ്ടോ? പഞ്ചായത്ത് പ്രസിദ്ധീകരണങ്ങള്‍. കോര്‍പ്പറേഷന്‍ ടീവി. ഇടയില്‍ ബ്ലോഗ് എന്നായാലൊ? മനോരമ കഴിഞ്ഞമാസം ബ്ലോഗ് എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ ‘ഇന്റ്റര്‍നെറ്റിലെ ഡയറി’ എന്നൊ മറ്റൊ എഴുതിയിരുന്നു ഒന്നാം പേജില്‍ തന്നെ. കുറെക്കാലം ഇവരൊക്കെ ടീവിയെ പേടിച്ചു. പിന്നെ ടിവിയില്‍ പരസ്യം കൊടുത്തു തുടങ്ങി. ശ്രേയാംസ് എംബി വിഷനുണ്ടാക്കി. മനോരമ ചാനലും തുടങ്ങി. ഇപ്പോ ബ്ലോഗിനെ പേടിയായിരിക്കും. വിദേശപത്രങ്ങളുടെ സൈറ്റിലൊക്കെ അവരുടെ റിപ്പോര്‍ട്ടേഴ്സിന്റെ ബ്ലോഗിലെയ്ക്ക് ലിങ്കുകളുണ്ട്. എഡിറ്റര്‍ക്ക് ബ്ലോഗുള്ള പ്രസിദ്ധീകരണങ്ങളുണ്ട്. മിക്കവാറും വിദേശ പ്രസിദ്ധീകരണങ്ങളില്‍ ബ്ലൊഗുകള്‍ക്കായി സ്ഥിരം പേജുമുണ്ട്. നമുക്കു മാത്രമാണ് പേടി. എല്ലാ മാധ്യമങ്ങള്‍ക്കും പരസ്പരം കോമ്പ്ലിമെന്റ് ചെയ്യാന്‍ പറ്റും. പേടിച്ചിട്ടൊന്നും കാര്യമില്ല. നോ വെ ഔട്ട്. ബ്ലോഗുകളും വൈവിധ്യം കാട്ടണം.

Anonymous said...

kollam, rammohan, valare nannayi.

sethu

ഗുപ്തന്‍ said...

ente ponnu maashe blog title maaattan paranjithithra neenda discussion aavum ennonnum vichaarichilla.

valachuketti oru compliment paranjittupokkaanne vichaartichullu.. :) really

I didn't mean anything like...

OK I think at least YOU got my point 8-|

കല്യാണി said...
This comment has been removed by the author.
കല്യാണി said...

കലാകൌമുദി ഏതു ലക്കത്തിലാണ് മീര ഇതെക്കുറിച്ച് എഴുതിയിരിക്കുന്നത്?

Rammohan Paliyath said...

കലാകൌ രണ്ടോ മൂന്നോ ലക്കം മുമ്പായിരിക്കും. ദീപിക വെട്ടിയത് വെട്ടാതെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Anonymous said...

My doubt is:

It's fixed game among KR Meera, CP Rajasekharan & Deepika

well thought attempt, as it can have an extra milage by choosing Fariz Aboobakkar's publication

Anonymous said...

പ്രതിഭയിലും ബുദ്ധിശക്തിയിലും കായികശക്തിയിലും സൌന്ദര്യത്തിലും ഒന്നും മനുഷ്യര്‍ തമ്മില്‍ തുല്യത ഇല്ല. അതുകൊണ്ടു എല്ലാക്കാര്യത്തിലും ജനാധിപത്യമില്ല.എത്ര ജനാധിപത്യം വന്നാലും സാങ്കേതികത എത്ര വളര്‍ന്നാലും കുഴൂര്‍ വിത്സണ്‍ കുമാരനാശാനു തുല്യനാവില്ല.
സമൂഹത്തിന്റെ അംഗീകാരം നേടിയ എഴുത്തുകാരോടും അവരുടെ പ്രശസ്തിയോടും കടുത്ത അസൂ‍യയും പകയും ഉള്ള കുറെ വിഷ ജന്തുക്കള്‍ക്കു വിഷമിറക്കാനും പരസ്പരം ചൊറിയാനും ബ്ലോഗിംഗ് സഹായിക്കും.പക്ഷെ,പ്രതിഭാശൂന്യരെ ജനം അംഗീകരിക്കുകയില്ല. പ്രതിഭാശാലികളെ താറടിച്ച് തുടച്ചുനീക്കാന്‍ ബ്ലോഗിലെ വിഷജീവികള്‍ക്കു കഴിയുകയുമില്ല.

Rammohan Paliyath said...

കമന്റ് കുറേ കടന്നുപോയി zooരജെ. കുഴൂരും കുണ്ടൂരും തുല്യരാണെന്ന് ആരു പറഞ്ഞു? വിഷജീവികള്‍ ഭൂമിയെലെമ്പാടും ഉണ്ട്. കടലാസിലും പെട്ടിയിലും വലയിലും പ്രതിനിധികള്‍ കാണും, എന്തിന്, ഊമകള്‍ക്കിടയില്‍ വരെ. പുതിയൊരു മീഡിയം വരുമ്പോ അതിനോടൊരു ജിജ്ഞാസ വന്നാ മനസ്സിലാക്കാം. പ്രതിഭാശൂന്യരെ ജനം അംഗീകരിക്കുകില്ല എന്ന് പറയുമ്പൊ വീണ്ടും ജനാധിപത്യം വന്നു.

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

പെനള്‍ട്ടിമേറ്റ് കമന്റെഴുതിയ അനോ,
ബ്ലോഗിന്റെ ജനാധിപത്യം എന്നാല്‍ എല്ലാ പോസ്റ്റുകളും തുല്യമാണെന്നല്ല അര്‍ത്ഥം, ഒരു കൃതി പ്രസിദ്ധീകരിക്കപ്പെടാന്‍ പോസ്റ്റ് എഴുതുന്നയാളിനു ട്രാക്ക് റെക്കോര്‍ഡോ പ്രസാധകനോട് വിധേയത്വമോ, സ്വന്തം മനസ്സിന്റെ വ്യാപ്തി എന്ന എഡിറ്ററുടെ പ്രോക്രസ്റ്റിയന്‍ കട്ടിലില്‍ ഇട്ട് കൃതിയെ വലിച്ചു നീട്ടിക്കാനോ ഞെക്കിച്ചുരുക്കാനോ വിട്ടുകൊടുക്കാനുള്ള സന്നദ്ധതയോ ആവശ്യമില്ല എന്നാണ്‌. നൂറോളം പോസ്റ്റ് എഴുതിയ ഒരാളിന്റെ വീക്ഷണത്തെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് ഒരു പേരോ ബ്ലോഗോ പോലും വേണ്ടിവന്നില്ല എന്നതാണതിന്റെ പ്രത്യേകത.

"കവനത്തിനു കാശുവേണം പോല്‍ ശിവനേ സാഹിതി തേവിടിശ്ശിയെന്നോ" എന്ന് രോഷം കൊണ്ട സാഹിത്യകാരന്മാര്‍ ഇന്നാണു ജീവിച്ചിരുന്നതെങ്കില്‍ ആദ്യബ്ലോഗര്‍മാരായി എത്തുന്നത് അവരായിരിക്കുമെന്ന് ഞാന്‍ പണ്ടെവിടെയോ എഴുതിയിരുന്നു. ആശാന്റെയും തിരുവള്ളുവരുടെയും കാലമിന്നായിരുന്നെങ്കില്‍ അവരുടെ ബ്ലോഗ് എങ്ങനെ ആയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ :)

എഴുത്തിന്റെ ജനാധിപത്യം പുതിയ സങ്കല്പ്പമൊന്നും അല്ല. അകനാനൂറും പുറനാനൂറും ആരുമല്ലാത്തവര്‍ ഒരു രാജസദസ്സുമില്ലാതെ വട്ടം കൂടിയപ്പോള്‍ ഉണ്ടായതാണപ്പാ.

ചുമ്മാ ആര്‍ ഡോ. ആര്‍. വി ജി മേനോനെ ഒന്നു കോട്ടിക്കോട്ടെ (പദാനുപദം ഇങ്ങനെ ആയിരിക്കില്ല, പണ്ട് കേട്ട ഓര്‍മ്മയില്‍ നിന്ന്) " അംഗീകൃത സയന്‍സ് നിയമങ്ങളെ വകവയ്ക്കാത്ത ഒന്നാണ്‌ രാമര്‍ പിള്ളയുടെ പെട്രോള്‍ എന്നും അത് പരീക്ഷിച്ചറിഞ്ഞ് ശാസ്ത്രം സ്വയം തിരുത്തും വരെ കാത്തുനില്‍ക്കാതെ അദ്ദേഹം ഈ നൂറ്റാണ്ടിലെ മഹാപ്രതിഭയാണെന്ന രീതിയിലുള്ള ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിക്കരുതെന്നും കാണിച്ച് ഞാന്‍ മലയാളത്തിലെ എല്ലാ വാരികളിലേക്കും പത്രങ്ങളിലേക്കും എഴുതിയിരുന്നു;ഇതുവരെ ആരും അത് വായനക്കാരുടെ പ്രതികരണത്തില്‍ പോലും അച്ചടിക്കുകയോ എനിക്ക് മറുപടി എഴുതുകയോ ഉണ്ടായില്ല."

Harish said...

നന്നായിട്ടുണ്ട്‌

ഞാനൊക്കെ ബ്ളോഗില്‍ സ്ഥിരം വായനക്കാരന്‍ അല്ലെങ്കിലും മറ്റാരും പ്രസിദ്ധീകരിക്കാത്തവ വായിക്കാനായി മാത്രം ബ്ലോഗിലെത്തുന്നു.
തീര്‍ച്ചയായും മാദ്ധ്യമങ്ങളുടെ നിലപാടു മോശമായി വരികയാണു. പത്രവും ടെലിവിഷനും ബഹിഷ്കരിക്കുന്നതിലേക്കാണു ആളുകള്‍ ചിന്തിക്കുന്നത്. ബ്ലോഗാണതിനു ബദല്‍ . ചെലവേറിയ , ഒരാഗോളീകൃത ബദല്‍ .

prabha said...

interesting observations...and three cheers for the blog description "every dog has his blog" :D

Related Posts with Thumbnails