Wednesday, October 24, 2007

ഏറ്റവും ലഹരിയുള്ള മദ്യം


എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലഹരിയുള്ള മദ്യം ജിന്നാണ് – ഇമാജിന്‍. ഇതിനെ അനാര്‍ക്കിസ്റ്റുകളുടെ പ്രാര്‍ത്ഥന എന്നു വിളിക്കണോ സമാധാനത്തിന്റെ ആന്തെം എന്നു വിളിക്കണോ എന്നറിയില്ല (ദേശീയഗാനം എന്നത് ഒരു ബോറന്‍ പരിഭാഷ). പാട്ടുകളുടെ ഈ മഹാമദ്യം ആദ്യം രുചിച്ചത് കോളേജീ പഠിക്കുമ്പൊ, ആദ്യമായി ബ്ലാക്കൌട്ടായത് ആദ്യത്തെ ഗള്‍ഫ് വാറിന്റെ സമയത്തും. ബീറ്റ്ല്സീന്ന് പിരിഞ്ഞേനു ശേഷം സാക്ഷാല്‍ ജോണ്‍ ലെനന്‍ വാറ്റിയെടുത്തതാണീ ഗാനലായനികളിലെ അക്വാറീജിയയെ. ഇത് കേള്‍ക്കെ ഏത് പാട്ടച്ചെവിയനും സ്വര്‍ണമാവും (ഞാനായി, അതു തന്നെ തെളി). അമേരിക്ക പങ്കെടുക്കുന്ന ഏത് യുദ്ധം വന്നാലും അപ്പൊ ഈ പാട്ട് അവര്‍ക്ക് സ്വാധീനമുള്ള എല്ലാ റേഡിയോ-ടീവി നെറ്റ്വര്‍ക്കുകളിലും ബാന്‍ ചെയ്യും. തൊണ്ണൂറുകളിലാണ് അങ്ങനെയൊരു വിവരം ആദ്യമറിഞ്ഞത് - ആദ്യ ഗള്‍ഫ് വാര്‍ സമയത്ത് ഇത് നിരോധിച്ചപ്പോള്‍. കുവൈറ്റ് വിമോചന നാടകം കളിക്കാന്‍ ചെല്ലുന്ന യാങ്കി ചെറുക്കന്മാരാരേലും ഈ പാട്ടെങ്ങാന്‍ കേട്ട് മനസ്സുമാറി ഇറാക്കികളെ കെട്ടിപ്പിടിക്കാന്‍ ചെന്നാലോ - തീര്‍ന്നില്ലേ സായിപ്പിന്റെ എണ്ണ പര്യ‘വേഷ’ണം.

Imagine there's no heaven
സ്വര്‍ഗമില്ലെന്ന് സങ്കല്പ്പിക്കൂ
It's easy if you try
ഒന്ന് ശ്രമിക്കൂ, അത്ര വെഷമമൊന്നുമില്ല.
No hell below us
താഴെ നരകവുമില്ലെന്ന് സങ്കല്‍പ്പിക്കൂ
Above us only sky
മുകളില്‍ ആകാശം മാത്രം
Imagine all the people
എല്ലാ മനുഷ്യരും
Living for today...
ഇന്ന് മാത്രം ജീവിക്കുമെന്ന് സങ്കല്പ്പിക്കൂ

Imagine there's no countries
രാജ്യങ്ങളില്ലെന്ന് സങ്കല്‍പ്പിക്കൂ
It isn't hard to do
വിചാരിക്കുന്ന പോലെ വെഷമമൊന്നുമില്ല അതിന്
Nothing to kill or die for
കൊല്ലാനും ചാവാനും ഒന്നുമില്ലാത്ത അവസ്ഥ
And no religion too
വേറെ വേറെ മതങ്ങളുമില്ല
Imagine all the people
എല്ലാ മനുഷ്യരും
Living life in peace...
സമാധാനമായി ജീവിക്കുമെന്ന് സങ്കല്‍പ്പിക്കൂ


You may say I'm a dreamer
നിങ്ങള് പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും.

Imagine no possessions
സ്വകാര്യ ഉടമസ്ഥത ഇല്ലെന്ന് സങ്കല്‍പ്പിക്കൂ
I wonder if you can
നിങ്ങള്‍ക്ക് പറ്റുമോന്നെനിക്കറിയില്ല
No need for greed or hunger
അത്യാഗ്രഹവും വിശപ്പുമില്ലാത്ത ഒരവസ്ഥ
A brotherhood of man
മനുഷ്യമ്മാര്ടെ ഒരു സാഹോദര്യം
Imagine all the people
എല്ലാ മനുഷ്യരും
Sharing all the world...
ഈ ലോകം മുഴുവന്‍ പങ്കുവെയ്ക്കും

You may say I'm a dreamer
നിങ്ങള്‍ പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും


എന്റെ ബോറന്‍ പരിപ്പ് ഭാഷയ്ക്ക് മാപ്പില്ലെന്നറിയാം. മാപ്പില്ലാത്ത (അതിര്‍ത്തികളില്ലാത്ത) ഒരു ലോകത്തെപ്പറ്റിയാണ് ലെനനും പാടുന്നത്. ഈണത്തില്‍ പാട്ടെഴുതാനറിയുന്ന ആരേലും ഉണ്ടേങ്കില്‍ ഇത് നല്ലൊരു മലയാളം പാട്ടാവും എന്നൊരു വ്യാമ്മോഹന്‍ പാലിയത്താണ് ഞാന്‍.

15 comments:

simy nazareth said...

നല്ല പാട്ട്!. പരിഭാഷ മോശമില്ല.

മാന്‍ ഹു ലോസ്റ്റ് ദ് വേള്‍ഡും കൂടെ പരിഭാഷപ്പെടുത്താമോ? കര്‍ട്ട് കോബിയന്റെ?

ദിലീപ് വിശ്വനാഥ് said...

ഞാനും ദേ സ്വര്‍ണമായി.
എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്.
നന്ദി, ഇതു ഇവിടെ ഇട്ടതിനു.

payyans said...

കൊള്ളാം മാഷെ...
സിരകളില്‍ ഒരു ലഹരി തന്നെ...
മനസിലൊരു അയവും..
പരിഭാഷ നന്നയിട്ടുണ്...
:)
let us dedicate to the best of the humanitarians the world had!

സഹയാത്രികന്‍ said...

നന്നായി മാഷേ... പാട്ടും... പരിഭാഷയും..

:)

Inji Pennu said...

ഇതിങ്ങിനെ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നോ? ഇതിലിങ്ങിനെ ലയിച്ച് എത്ര പാവശ്യം കരഞ്ഞിട്ടുണ്ടെന്നോ? ഇതിലിങ്ങനെ മതിമറന്ന് എത്ര പ്രാവശ്യം തര്‍ക്കിച്ചുട്ടെണ്ടെന്നോ? പിന്നെ പാട്ട് കഴിയുമ്പോള്‍ കൊല്ലവനേ! തട്ടവനേ! എന്ന് പിന്നേയും നാണമില്ല്യാത മനുഷ്യനാവാതെ....

അമേരിക്ക ബാന്‍ ചെയ്യും എന്നൊക്കെ പറയുന്നത് സത്യമാണോ? ആര്‍ യൂ ഷുവര്‍? പാട്ട് കേട്ടുരുകുന്ന ബോമ്പുകള്‍ ഒന്നും അവര്‍ക്കില്ല്യാ. b-52 ലെ മ്യൂസിക്ക് ചിലപ്പൊ ഇതാവും...!

(അയ്യോ മാഷേ അത് മലയാളം തര്‍ജ്ജമിച്ച് ഹോട്ടല്‍ കാലിഫോര്‍ണിയ പോലെ ആക്കിയോ? അത് വേണ്ടായിരുന്നു )

Inji Pennu said...

ലെനന്റെ വാര്‍ ഈസ് ഓവര്‍ എന്നുള്ളത് തര്‍ജ്ജമ ചെയ്താല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു ഇതിനേക്കാളും..
http://www.youtube.com/watch?v=s8jw-ifqwkM

Rammohan Paliyath said...

നിരോധിച്ചിരുന്നത് ഉള്ള കാര്യമാ. ഫസ്റ്റ് ഗള്‍ഫ് വാര്‍ സമയത്ത് ദില്ലിയിലായിരുന്നു ഞാന്‍. അന്നൊരു ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്തയായി ഉണ്ടായിരുന്നു ഇക്കാര്യം. ഇതു കേട്ടാല്‍ ഉരുകുക ബോംബല്ല, പട്ടാളക്കാരന്റെ മനമാ. അതുങ്കൂടി ചേര്‍ന്നതാണല്ലൊ യുദ്ധം.

Inji Pennu said...

ഉം, ലെനനെ നാട് കടത്താനൊക്കെ വിയറ്റ്നാമിന്റെ സമയത്ത് നോക്കീരുന്നു എന്നൊക്കെ കേട്ടിണ്ടായിരുന്നുള്ളൂ. ഗള്‍ഫ് വാറിന്റെ ഇപ്പഴാ അറിയണേ സോംഗ് ബാന്‍ ചെയ്തൂന്ന്. ചിലപ്പോ വിയറ്റ്നാം പോലെ ആന്റി-വാര്‍ സെന്റിമെന്റ്സ് വേണ്ടാന്ന് കരുതീട്ടാവും. എന്തായാലും അതൊരു പുതിയ അറിവായി.

ടി.പി.വിനോദ് said...

വിശപ്പാണ് ഏറ്റവും നല്ല കറിയെന്ന് എം.എന്‍.വിജയന്‍ മാഷ് എഴുതിയിരുന്നു..
അതേ വ്യാകരണത്തില്‍ ഇന്നിപ്പോ ഏറ്റവും ലഹരിയുള്ള മദ്യത്തിനും കിട്ടി ഒരുത്തരം..
താങ്ക്സ്

Rammohan Paliyath said...

അതിന്റെ കോപ്പിറൈറ്റ് വിജയമ്മാഷ്ക്കല്ല. അതൊരു പഴയ പഴയ പഴഞ്ചൊല്ലാ. നാരായണിടീച്ചര്‍ (മേരാ മാതാശ്രീ) എപ്പഴും പറയും. hunger is the best sauce എന്ന് ഇംഗ്ലീഷിലുമുണ്ട്.

Ajith Pantheeradi said...

എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്.

താങ്ക്സ്

ടി.പി.വിനോദ് said...

അതെനിക്കറിയില്ലായിരുന്നു..:(
ഞാനത് ആദ്യമായി കണ്ടത് വിജയന്‍ മാഷിന്റെ ഒരു ലേഖനത്തിലാണ്..മലയാളത്തിലെ പഴം പറച്ചിലറിയാത്ത എനിക്കാണോ പിന്നെ ഇംഗിരീസിലുള്ളത് അറിയുന്നത്...:)

സജീവ് കടവനാട് said...

യുദ്ധം ശരണം ഗച്ചാമി... ഞാന്‍ അമേരിക്കനാ....

Latheesh Mohan said...

Imagine all the people
Living for today...


ഇതു കണ്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു തമാശ:

കഞ്ചാവടിച്ചിട്ട് കേള്‍ക്കാന്‍ പറ്റാത്തതാണ് ലെനന്റെ പാട്ട് എന്നു പറഞ്ഞു നടക്കുന്ന സമയത്ത്, വലിച്ചു പൂത്തതിനു ശേഷം ‘അപരന്‍’ സിനിമ കാണുകയായിരുന്നു ഞങ്ങള്‍ നാലു പേര്‍. പദ്മരാജനായതു കൊണ്ടാവണം ഏതു സീന്‍ കഴിഞ്ഞാലും ‘അതില്‍ അല്പം ഫ്രോയ്ഡ് ഉണ്ട്’ എന്ന് കൂട്ടത്തിലൊരുത്തന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

അപ്പോള്‍, ദാ വരുന്നൂ...ഹോട്ടലിലേക്ക് വിളിച്ചു വരുത്തി സോമന്‍ ജയറാമിനെ തല്ലുന്ന സീന്‍. ബാക്ക് ഗ്രൌണ്ടില്‍ ഇതേ വരികള്‍ ‘Imagine all the people
Living for today...‘

ലെനന്‍, ഫ്രൊയ്ഡ്, പദ്മരാജന്‍, കഞ്ചാവ് :)

Rammohan Paliyath said...

മഹര്‍ഷി മഹേശ് യോഗി, നിര്‍വാണം...

Related Posts with Thumbnails