Thursday, October 25, 2007

ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?


അഞ്ചു വയസ്സായ മകളെ തൊടുമ്പോഴെല്ലാം എന്‍. എസ്. മാധവന്റെ ആ ബ്യൂട്ടിഫുള്‍ കഥ (എന്റെ മകള്‍ ഒരു സ്ത്രീ) ഓര്‍ക്കുന്ന ഒരു പന്നയാണ് ഞാന്‍. പുതിയ കലാകൌമുദിയില്‍ മാധവന്റെ മകളുടേതാണെന്ന് പറഞ്ഞ് കിടക്കുന്നു കുറേ വിശേഷങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഒരു ബ്ലോഗറാണത്രെ ഇഎം എന്ന പേരിലെഴുതുന്ന മീനാക്ഷി റെഡ്ഡി മാധവന്‍. ഒരു ദിവസം 500 ഹിറ്റ്സ് വരെയായി എന്നാണ് കലാകൌ വിശേഷം (ഇവര് മലയാളത്തിലെ ചില തകര്‍പ്പന്‍ ഈഴവ ബ്ലോഗുകളെപ്പറ്റി അറിഞ്ഞില്ലേ?). ഒരു ബ്ലോഗിനെ ഹിറ്റാക്കേണ്ട എല്ലാമുണ്ട് മേല്‍പ്പറഞ്ഞ ബ്ലോഗില്‍ - 25 വയസ്സും അഞ്ചടിയിലേറെ ഉയരവുമുള്ള ഒരു പെണ്ണിന്റെ മദ്യപാന, ലൈംഗികാനന്ദങ്ങള്‍. ലൈംഗിക ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയിലെ മഡ് ല്‍ ക്ലാസ് ഭൂരിപക്ഷത്തിന് എന്തു വേണമെന്ന് ഏത് പോലീസുകാരനേയും പോലെ ഓളും മനസ്സിലാക്കി. ഇന്നു രാത്രി വേണ്ട, തലവേദനയാ എന്നു പറയുന്ന ഇക്കാലത്തെ പുരുഷന്മാരാണ് സ്ത്രീകള്‍ എന്ന് അവള്‍ എഴുതുന്നു. മീനാക്ഷിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ പെന്‍ ഗ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് കലാകൌമുദി നിര്‍ത്തുന്നു. ലിംഗം ഇവിടെ. ഇനി ഇത് മാധവന്റെ മകളുടെതല്ലെങ്കില്‍ മഹാമോശമായിപ്പോയി കൌമുദിയുടെ ഈ മദി. എ(ന്‍. എസ്. മാധവ)ന്റെ മകള്‍ ഒരു സ്ത്രീ.

36 comments:

ത്രിശങ്കു / Thrisanku said...

ലെവള് ‘ശോഭാ ഡെ’യെ വെല്ലുമോ അണ്ണാ? :)

അപ്പോ അണ്ണന്‍ ലിംഗം ഉപയോഗിക്കാന്‍ തൊടങ്ങിയോ? :)

Promod P P said...

അല്പം എരിവും പുളിയും ഒക്കെ ഉണ്ടെങ്കിലും പെണ്‍കിടാവിന്റെ എഴുത്ത് ശൈലി കൊള്ളാം..

നല്ല ലാം‌ഗ്വേജ് കണ്ട്രോള്‍ ഉണ്ട്

payyans said...

ആ കൊച്ചിന്റെ എഴുത്തൊന്ന് ഓടിച്ചു വായിച്ചു നോക്കി.കൊള്ളാം കേട്ടോ..!!
she knows how to put the right word in the right place.
:)
thanks for posting about it.

ഗുപ്തന്‍ said...

ഓള് നല്ല എഴുത്തന്നെ... എന്താ ഒരോളം!!

Promod P P said...

രാം‌ജി

സംഭവം മാധവന്റെ മകള്‍ തന്നേയ

ലവരുടെ കുറേ എഴുത്തുകളെ കുറിച്ച് ഈ ലിങ്കില്‍ പറയുന്നുണ്ട്
http://www.outlookindia.com/author.asp?name=Meenakshi+Reddy+Madhavan

ദേ ലവളെ പറ്റി ടെലഗ്രാഫില്‍

http://www.telegraph.co.uk/news/main.jhtml?xml=/news/2007/10/07/wblog107.xml

എനിക്ക് താങ്കള്‍ കൊടുക്കുന്ന പോലെ ലിങ്ക് കൊടുക്കന്‍ അറിയില്ല

രാജ് said...

മീനാക്ഷി സ്ത്രീത്വം ആഘോഷിക്കുന്നുണ്ടു്. എന്‍.എസ്സിന്റെ മകള്‍ക്കത് കഴിഞ്ഞില്ലെങ്കില്‍ പിന്നാര്‍ക്ക് കഴിയാന്‍!

eM said...

Hi, I guess this is in Malayalam, could someone transalate? (Even if it's not flattering, I'd still like to know!!)

ഗുപ്തന്‍ said...

കൊഴഞ്ഞാ ഭഗവതീ

Anonymous said...

അപ്പോ ഭവതിക്ക് മലയാളം അറിയില്ലേ?

ഉണ്ണിക്കുട്ടന്‍ said...

അഹാ ഒന്നു ഓടിച്ചു വായിച്ചേ..ഉള്ളൂ കൊള്ളാം ഇനി അവളുടെ ഭാഷാ ശൈലിയെക്കുറിച്ചു ഒന്നു ആഴത്തില്‍ സമയം കിട്ടുമ്പോള്‍ പഠിക്കണം

Rammohan Paliyath said...

hi em, here is the verbatim from the horse's mouth. when a 25-year old, 5 feet+ sagitarian asks, who can resist the temptation? and of all, ns madhavan's daughter!

heading is a pun: try some
lime(gika)juice?

(limegika means sex in malayalam)

i am so mean, whenever i touch my 5-year-old daughter, i think of the beautiful short story of n. s. madhavan (my daughter, a woman). latest kalakumudi has some news, claiming to be on madhavan's daughter. it says one of the most popular indian blogs by one 'em' is in fact written by meenakshi reddy madhavan, daughter of n. s. madhavan, which is enjoying more than 500 hits a day (don't they, these kalakaumudi people, promoted by a few community leaders of ezhava caste, know that there are blogs in malayalam which are more popular than this blog, by some ezhava guys, eh?). the blog has all the ingredients needed for one to make it a big hit - sexual and alcoholic adventures of a 5 feet plus, 25-year old gal. like every tom, dick and harry among the writers, she also knows what clicks with a community of readers, majority of whom are living under sexual poverty line. the women of today are men who say 'not tonight. i have headache', she writes. kalakaumudi winds up the story saying she has been contacted by penguin india to write her peronsal escapades for them. here is the link. and if it's not madhavan's daughter, shame on you kalakaumudi. m(adhavan's)y daughter is a woman.

Unknown said...

ലേഖനം ഇറക്കിയല്ലേ? കേമമായി. മലയാളിത്തം നെഞ്ചില്‍ തിങ്ങിവിങ്ങുന്ന അണ്ണന്മാര്‍ എത്തിയിട്ടുണ്ട് ഉപദേശങ്ങളുമായിട്ട്. വായിലിരിക്കണത് കേട്ടാല്‍ സമാധാനമാവുമായിരിക്കും.

കാളിയമ്പി said...

അല്ല അച്ഛന്‍ അച്ചനായിപ്പോയതിനീ കൊച്ചെന്ത് പിഴച്ചു
സമയമിനിയുമൊത്തിരിയുണ്ടല്ലോ..മനൂജി പറഞ്ഞ പോലെ(ManuG, വ്രജവിഹാരക്കാരന്‍) കാലമിനിയും ഉരുളുമെന്നല്ലേ..ഉരുളട്ട്.. കൊച്ചൊന്ന് വളര്‍ന്നോട്ട്..ശോഭാഡേയായാലും മഹാശ്വേതാ ദേവിയായാലും നല്ലത്..

(ളോഹ മടക്കിക്കുത്തി ഫുട്ബോളു കളിച്ച ആ പള്ളീലച്ചനെ സഭക്കാരു പിരിച്ചു വിട്ടു.)

ദിലീപ് വിശ്വനാഥ് said...

ഓള് കൊള്ളാം. ഓളെ പരിചയപ്പെടുത്തിയതിനു നന്ദി.

ഔസേപ്പ് said...

മാധവന്റെ മോളായതു കൊണ്ട് അവര് ഹിഗ്വിഗ്വിറ്റ, അഞ്ചാം ലോകം, കപ്പിത്താന്റെ മകള്‍‌ടെ മകള്‍, വെട്ടും തിരുത്തും, വന്മലകള്‍ ഇടിയുമ്പോള്‍ എന്നൊക്കെ കുറേ കഥയെഴുതണമായിരുന്നല്ലേ?

link നു ലിംഗം എന്നെഴുതിയേന്റെ ഉജ്ജ്വലതമാശ വിവര്‍‌ത്തനത്തില്‍ സൂചിപ്പിക്കാഞ്ഞതെന്താ മാഷെ? ആ ഒരു സുഖം പോയിക്കിട്ടീല്ലേ?

Dinkan-ഡിങ്കന്‍ said...

http://valippukal.blogspot.com/2007/10/blog-post_25.html
http://thecompulsiveconfessor.blogspot.com/

(ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.
എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്)

സുഹൃത്തുക്കളെ,

ഇനി നമ്മുടെ ബ്ലോഗ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ക്ക് തകര്‍ത്താടാന്‍ ഒരു വിഷയം കൂടെ ആയി. വരുന്ന കുറെ ലക്കങ്ങളിലെങ്കിലും ദൃശ്യ-ശ്രവ്യ-വായനാ മാധ്യമങ്ങളിലും ഇത് നിറഞ്ഞ് നുര പൊന്തി വരും എന്ന് തന്നെ കരുതാം.

ഒരു പോസ്റ്റ് ഇവിടെ കാണാം http://dinkan4u.blogspot.com/2007/10/blog-post_25.html

ദേവന്‍ said...

ഏതോ ഡെല്‍ഹിക്കാരി ബ്ലോഗ്‌ എഴുതുന്നു, പെങ്ങ്വിന്‍ ബുക്ക്സ്‌ അത്‌ ബുക്കാക്കുന്നു.

ലിങ്കേല്‍ ഞെക്കി പോയിട്ട്‌ കമ്പല്‍സീവ്‌ കണ്‍ഫെഷന്‍ എന്ന തലക്കെട്ടും പട്ടയും ബീഡിയും ചേര്‍ത്ത മാസ്റ്റും കണ്ടപ്പോള്‍ ഓഷോയുടെ ഒരു പഴയ തമാശ ഓര്‍ത്തു പോയി. അതുകൊണ്ട്‌ ബ്ലോഗ്‌ വായിക്കാതെ അടച്ചു പോന്നു.

ഇവര്‍ അനോണിമസ്‌ ആയാണല്ലോ ബ്ലോഗില്‍. വിലാസിനി എന്ന പേരില്‍ നോവലെഴുതുന്ന മേനോന്‍ ചേട്ടന്‍ എന്ന് പറയുന്നതും വക്കാരിമഷ്ടാ എന്ന ബ്ലോഗ്‌ ഐഡി സ്വീകരിച്ച്‌ പോസ്റ്റുന്ന പുനലൂര്‍ക്കാരന്‍ ചേറപ്പന്‍ എന്ന് പറയുന്നതും ഒരുപോലെ അല്ലെന്നും വക്കാരി ഒരന്യായം കൊടുത്താല്‍ കളസം കീറിപ്പോകുമെന്നും കലാകൌമുദിക്ക്‌ അറിയാമെന്നും ബ്ലോഗറുടെ സമ്മതം വാങ്ങിയാണ്‌ ഐഡെന്റിറ്റി പുറത്താക്കിയതെന്നും കരുതുന്നു.

ഗുപ്തന്‍ said...

ബ്ലോഗറുടെ ഐഡന്റിറ്റി (പ്രത്യക്ഷത്തില്‍ അവരുടെ സമ്മതത്തോടെ തന്നെ) പ്രിന്റഡ് മീഡീയായില്‍ വന്നിട്ടുണ്ട് ദേവേട്ടാ. ആ ഗതാഗതന്‍ മാഷ് മുകളില്‍ കൊടുത്ത റ്റെലഗ്രാഫ് ലിങ്ക് നോക്കിക്കേ. ഗലാഗൌമുദി റ്റെലഗ്രാഫ് തിന്നു ഛര്‍ദ്ദിച്ചതാവാനേ വഴിയുള്ളൂ. ഒക്കെയും പബ്ലിസിറ്റി സ്റ്റണ്ടാവാനും മതി. :)

ഡിങ്കന്റെ ബ്ലോഗില്‍ ചര്‍ച്ചയുണ്ട്...

Jayakeralam said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

Rammohan Paliyath said...

ദേവാ, എന്നെയും അഴി എണ്ണിക്കുമെന്നാണോ പറഞ്ഞുവരുന്നത്. എന്റെ തിറുമുല്‍ ദേവാ. വക്കാരി നേരിട്ട് ചോദിച്ചിട്ട് സ്ഥലം പറഞ്ഞില്ല. പുനലൂരാണല്ലേ, ചുമ്മാതല്ല തൂക്കുപാലത്തിന്റെ രസം. പണ്ണിങ്ങില്‍ പണ്ണിക്കര്‍ തോല്‍ക്കും

Inji Pennu said...

ഇതില്‍ എന്താണാവോ ഇത്ര പുതിയ സംഭവം? ഇത് ലോകത്തെ ആദ്യത്തെ ബ്ലോഗാണോ ഇങ്ങിനെ? അതോ ഇന്ത്യന്‍ സ്ത്രീ (അമ്മേ! ദേവീ) അങ്ങിനെ എഴുതിയതിന്റെ ആഘോഷം ആണോ? നോ ബിഗ് ഡീല്‍! ഇനി അതില്‍ ക്യാഷ് ഇന്‍ ചെയ്യാന്‍ എല്ലാരും നിരനിരയായി ഇണ്ടാവും! ആ ബ്ലോഗ് വായിക്കാന്‍ എനിക്കൊരു രസോം തോന്നിയില്ല്യ..വോയൊറിസം..അത്രേയുള്ളൂ...അതിലും എത്രയോ നല്ല ഇംഗ്ലീഷ് ബ്ലോഗുകള്‍...ഈവണ്‍ ഈഫ് ഇറ്റ് ഈസ് ഓണ്‍‍ളി പേര്‍സണല്‍ ടയ്പ്പ് അഞ്ജലീന്റെ ബ്ലോഗ്! ഭാ‍ഷയിലും ഹ്യൂമറിലും.
അവരാരുടെ മകളാ‍യാല്‍ എന്ത്? അതിന്റെ സിഗ്നിഫിക്കന്‍സും തീരെ മനസ്സിലായില്ല്യ. ആരുടേം മകളായി അറിയപ്പെടാതെയിരിക്കാനാവും ആ കുട്ടി ബ്ലോഗുന്നത്.

Rammohan Paliyath said...

ഇഞ്ചി പറഞ്ഞതിലും കാര്യമുണ്ട്. ഐഡന്റിറ്റി ഉണ്ടാക്കാനുള്ള ഓരൊ ശ്രമങ്ങള്‍.

umbachy said...

ശ്ശ്....
ശിശു മുതല്‍
ഒരു പ്രണയകഥ
ആയിരത്തിരണ്ടാമത്തെ രാവ്
എല്ലാ കഥകളും ഓര്‍ത്തുപോയി,
അഛന്‍റെ മോന്‍ എന്ന പോലെ
അഛന്‍റെ മോള്‍ എന്ന് പറയാമോ..

umbachy said...

ഓള്
കെടന്ന് ഓളം വെട്ടുന്നു

ദേവന്‍ said...

യേയ്‌. ടെലിഗ്രാഫിലും വേറേ എന്തോ കടലാസ്സിലും ഒക്കെ വന്നു കഴിഞ്ഞതാണെന്ന് മനു പറഞ്ഞത്‌ കണ്ടില്ലേ. ആദ്യം പര്‍ദ പൊക്കിയവനല്ലേ കുറ്റമുള്ളു. തന്നെ പൊക്കിയതാണെന്ന് തോന്നുന്നു.

ഇഞ്ചി പറഞ്ഞ അഞ്ജലി ആരാണെന്ന് ക്ലിക്കി നോക്കിയപ്പോഴല്ലേ അത്‌ സില്‍വറിന്‍ ആണെന്ന് തിരിഞ്ഞത്‌. അവരുടെ ബ്ലോഗ്‌ പണ്ടേ വായിക്കാറുണ്ട്‌.

Rammohan Paliyath said...

ഇഞ്ചിയോട് ഒരു കാര്യം പറയാന്‍ വിട്ടു. ദേവനും പെരിങ്ങ്സിനും എനിക്കുമൊക്കെ മാധവന്‍ എന്നു പറഞ്ഞാ മാര്‍പ്പാപ്പയെപ്പോലെയാ. അതു തന്നെ അതിന്റെ ക്യൂരിയോസിറ്റി വാല്യു. ഇഞ്ചീടെ മാര്‍പ്പാപ്പേടെ (അത് ആരായാലും) മോള് ബ്ലോഗ് തൊടങ്ങിയാ ഇഞ്ചി ചാടി വീഴത്തില്ല്യോ?

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

Inji Pennu said...

യ്യോ! മാര്‍പ്പാപ്പക്ക് കല്ല്യാണം കഴിക്കാന്‍ പാടില്ല്യാട്ടാ. അപ്പൊ അങ്ങിനെ കുട്ട്യോളിണ്ടെങ്കില്‍ അത് ഇല്ലീഗല്‍ ആവും. അപ്പൊ ഞാന്‍ ഒരു സത്യ ക്രിസ്ത്യാനി എന്ന നിലക്ക് അത് മൂടിവെക്കാനേ ശ്രമിക്കുള്ളൂ ;-) ബ്ലോഗില്‍ ഇടില്ല്യാ..അതൊറപ്പാ! ;-)

ബ്ലോഗോസ്ഫിയറില്‍ ഏത് ദൈവത്തിന്റേയൊക്കെ മക്കള്‍ ബ്ലോഗുന്നുണ്ടോ എന്നോ അതിനി സെക്ഷുവല്‍ എപിസോഡ്സായാലും ഹൂ‍ കേര്‍സ്? മാധവനേം മകളേം പിരിച്ചു കാണാന്‍ പറ്റണില്ലെങ്കില്‍ കൊഴപ്പം തന്ന്യാ‍വും! അത് തന്ന്യാവും ആ സ്ത്രീ ആ ബ്ലോഗിലൂടെ ഉദ്ദേശിക്കണതും. ഒരു സ്ത്രീ ഇങ്ങിനെ ബ്ലോഗി എന്ന് എഴുതിയിരുന്നെങ്കില്‍ വായിക്കാന്‍ ഇച്ചിരേം കൂടെ രസമിണ്ടായേനേ... ഇത് മാധവന്റെ മകള്‍ എന്നൊരു അനാവശ്യ എംഫസിസ് റ്റു ക്യാഷ് ഇന്‍ എന്ന് എനിക്ക് തോന്നീ‍. അത്ര്യുള്ളൂ!

ഇതിലു ദേവനേം പെരിങ്ങ്സിനേം കൂട്ടു പിടിച്ചതെന്തിനാ? :-) അവരെ എനിക്ക് പേടിയൊന്നുമില്ല്യ. :)

Rammohan Paliyath said...

അനാവശ്യ എംഫസിസ് വാസ് ഡ്യൂ ടു മൊമന്ററി ലാപ്സ് ഓഫ്സ് റീസണ്‍. എന്തായാലും മാധവന്റെ മകള്‍ എന്നൊരു ന്യൂസ് വാല്യു ഉണ്ട്. എന്തിന്, നമ്മുടെ ചാനല്‍ പാപ്പരാ‍സികള്‍ പോലും അവരെ ചേയ്സ് ചെയ്യാന്‍ സാധ്യതയുണ്ട്. മാധവനാണേല്‍ കൃഷ്ണന്നായരെ കോടതി കേറ്റിയ ആളാ. പോരാത്തേന് അയ്യേയെസ്സും. മാധവന്റെ മകളാ‍ണെന്ന് പറയുമ്പൊ ഒരു ഇനിഷ്യല്‍ പുള്ളുണ്ടാവും. വീണ്ടും വായിക്കണേല്‍ സ്റ്റഫ് വേണം. ഇഞ്ചിയുടെ മലയാളം റീഡിംഗ് എനിക്കറിയാമ്മെലല്ലൊ. എന്തായാലും ഇഞ്ചിയുടെ ഫേവറിറ്റ് റൈറ്റര്‍ സുഭാഷ്ചന്ദ്രന്റെ എഴുത്തില്‍ നല്ലോണം മാധവം ഉണ്ട്. നല്ല രീതിയില്‍ത്തന്നെ, വിമലീകൃത. മാര്‍പ്പാപ്പയുടെ വാല്യു x ആയിരുന്നു. ഞാന്‍ പറഞ്ഞല്ലോ ‘അതാരായാലും’ എന്ന്. ആരാ? മിസ്സിസ് കെ. എം. മാത്യുവാ? അവരേക്കാള്‍ നല്ലത് ഉമ്മി അബ്ദുള്ളയും തങ്കം ഫിലിപ്പുമാ. ഉമ്മി അബ്ദുള്ളയുടെ മലബാര്‍ പാചകം വായിക്കണേ. ബഷീറാ അവതാരിക. അതോ ലോകത്തിലെ ഏറ്റവും വലിയ ഇഞ്ചിക്കൃഷിക്കാരനാണോ നിങ്ങടെ ഹെറോയിന്‍? എങ്കി അത് ചൈനയിലെ ഒരാളായിരിക്കും. ചൈന എന്നാല്‍ ഇലക്ട്രോണിക്സ് മാത്രമല്ല. ഇനി അത് (ലോകത്തിലെ നമ്പര്‍ 1 ഇഞ്ചിക്കൃഷിക്കാരന്‍/രി) ടൈഗര്‍ ബാമ്മിന്റെയും അവിടത്തെ ഏറ്റവും വലിയ പേപ്പര്‍ കമ്പനിയുടേം ഓണേഴ്സിനേപ്പോലെ ഒരു പെണ്ണായിരുന്നാല്‍ മതിയായിരിക്കും അല്ലേ? ഇഞ്ചി കേടു കൂടാതെ ഇരിക്കണേല്‍ അത് കൃത്യമായും 4 ഡിഗ്രിയില്‍ വെയ്ക്കണമെന്നറിയാതെയാണ് ഇക്കണ്ട നമ്പറുകളൊക്കെ. പെരിങ്ങോടരേം അരിങ്ങോടരേം കൂട്ടുവിളിച്ചത് ഇനി ഞാന്‍ പേടിച്ചിട്ടാണെന്ന് കരുതിയോ? അവര്‍ക്കൊക്കെ ഒരു അക്കാദമിക് ഇന്ററസ്റ്റ് ഇനീഷ്യലിയെങ്കിലും ഉണ്ടാവും എന്നോര്‍ത്തെന്ന് മാത്രം.

Unknown said...

ha ha ha

Inji Pennu said...

haha! അത് ശരി! ഇത് എബണിയാണോ സബ്സ്ക്രൈബ് ചെയ്യണേന്ന് ബ്ലാക്സിനോട് ചോദിക്കണ പോലെയിണ്ടല്ലോ ഇങ്ങളുടെ ചോദ്യം ? ;)

Rammohan Paliyath said...

എബണി & ഐവറി എന്നല്ലേ? ഇപ്പഴുമുണ്ടോ ആ മാഗസിന്‍? സ്റ്റീവി വണ്ടറിന്റെ പാട്ടും കൊള്ളാം

എതിരന്‍ കതിരവന്‍ said...

മനസ്സിലാകുന്നില്ല. മാധവനെ അറിയുന്ന ആളുകളല്ലല്ലൊ ‘ഇ. എം’ വായിക്കുന്നത്. അതുകൊണ്ട് ക്യാഷ് ഇന്‍ പ്രശ്നം ഉദിക്കുന്നില്ല. പിന്നെ ഇ. എം റ്റാര്‍ഗെറ്റ് ചെയ്യുന്നത് തീരെ ചെറുപ്പക്കാരേയുമാനെന്നു തോന്നുന്നു. ഇത്തരം എഴുത്തിനു എപ്പോഴും വായനക്കാരുണ്ടാവും. അതിനു അച്ഛന്‍/അമ്മ ഇമേജൊന്നും വേണ്ട.

ഇതില്‍ എവിടെയെങ്കിലും സ്വല്‍പ്പം ജീവിതവീക്ഷണം ഒളിമിന്നുന്നുണ്ടോ എന്നതാണ് ചോദ്യം. മിനിമം ‘വ്യവസ്ഥിതിയെ ചലഞ്ചു ചെയ്യുന്നേ’ എന്ന ഭാവം.
എഴുത്തിലെ ഭാവനയും സ്വന്തം പേഴ്സണാലിറ്റിയും കൂട്ടിക്കുഴച്ച് ലളിതമനസ്കരെ വീഴ്ത്തുന്നത് എപ്പോഴും ഫലിക്കുന്ന ട്രിക്കണ് അതു ട്രിക്കണ്

Rammohan Paliyath said...

അത്രയ്ക്കൊന്നും ഉദ്ദേശിച്ചില്ല ഇക്കാര്യത്തില്‍. മാധവന്റെ ആരാധകരുടെ അക്കാദമിക് ഇന്ററസ്റ്റ് ഓര്‍ത്ത് ഒരു ന്യൂസ് ബ്രോഡ്കാസ്റ്റ്. ദൂതണ് കൃഷ്ണ ദൂതണ് - അത്ര മാത്രം.

myexperimentsandme said...

ഇദിപ്പോഴാണ് കണ്ടത്. വ്യക്തിപരത്തിനുമാത്രം വാക്കത്തിപരമായി ഒരു കളരിഫിക്കേഷന്‍:

ദേവേട്ടാ, അടി, അടി. ചേറപ്പന്‍ എന്റെ ചേട്ടന്റെ പ്യാര് (ചേയും ചേയും തമ്മിലല്ലേ ഒരു ചേര്‍ച്ച?). എന്റെ പ്യാര് പേറപ്പന്‍. പേറിന്റെ പേ. പേപ്പട്ടിയുടെ പേയ് അല്ല. ഇനി തെറ്റിച്ചാല്‍ ഞാന്‍ കരയും :)

ഏവണ്‍ സവാളയണ്ണാ, ഇതൊക്കെ ചുമ്മാ :)

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

'Eezhava Blog' il prathishedham! Madhavane eezhavanaakkiyathil athilparam prathishedham. Veruthe INJI thinnu kuranganaavenda, RM :)

Related Posts with Thumbnails