Wednesday, October 10, 2007

എം. എഫ്. ഹുസൈന്‍ വരയ്ക്കട്ടെ


കാമത്തിന് ദേവനും ലിംഗത്തിന് പൂജയും സെക്സിന് ടെക്സ്റ്റ്ബുക്കും നിലവിലുള്ള ഇന്ത്യ പൂവാലന്റൈന്‍സ് ഡേയെ പേടിക്കണോ? അഞ്ചാറ് ടീനേജ് പിള്ളാര് കാര്‍ഡ് വാങ്ങി അയച്ചാല്‍ കെടുമോ ആര്‍ഷഭാരതീ? മുസ്ലീമായതുകൊണ്ടൊന്നുമല്ല ഹുസൈന്‍ അങ്ങനെയൊക്കെ വരച്ചത്, ഇന്ത്യക്കാരനായതുകൊണ്ടാ. പാവം, അങ്ങേരുടെ ഭാഗ്യം കൊണ്ട് ഇന്ത്യ പോലൊരു നല്ല നാട്ടില്‍ ജനിച്ചു, ഇന്ത്യയുടെ സഹിഷ്ണുത ഏതൊരിന്ത്യക്കാരനേയും പോലെ കണക്കിലെടുത്തു. അങ്ങേരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍. തികഞ്ഞ കലാ‍കാരന്‍. നിര്‍മാല്യം ജീവന്‍ ടീവിയില് കാട്ടിയാ പി. ജെ. ആന്റണി എന്ന നസ്രാണി ഒരു ഹൈന്ദവവിഗ്രഹത്തെ നോക്കി കാറിത്തുപ്പിയെന്നും പറഞ്ഞ് പുകിലുണ്ടാക്കുമോ ഈ പുംഗവന്മാര്‍?

17 comments:

un said...

ഹുസൈനെപ്പോലെയുള്ള പ്രതിഭാശാലികള്‍ വരച്ചാലല്ലെ,ഒരു താമരപോലും നേരെചൊവ്വെ വരക്കാനറിയാത്തവന്മാര്‍ക്ക് ഇങ്ങനെ എന്തെങ്കിലും പണി കിട്ടൂ.. അതുകൊണ്ട് ഹുസൈന്‍ വരക്കട്ടെ..

സായന്തനം said...

Hussain is a great artist, no doubt of it.but have u seen any of his so called " paintings"? Its all rubbish and just to tempt one fraternity to get more publicity..On what cause or part of which politics now Left is giving award to him? ..

Rammohan Paliyath said...

i have seen all of those paintings. one is given along side the post - hanuman, sita and ravan - all nude. try stretching your limit - it's fun

ഡാലി said...

സ്വാളോ,
പണ്ട് ഈവിഷയത്തില്‍ നടന്ന ഒരു ബൂലോകസംവാദം കണ്ടീട്ടിണ്ടൊ? ഇവിടെ ഉണ്ട്. നിര്‍മാല്യം ഈയടുത്ത് കാണിച്ചപ്പോള്‍ കാറിത്തുപ്പല്‍ വെട്ടികളഞ്ഞിരിക്കുന്നു എന്ന് കേട്ടിരുന്നു. നമ്മളൊക്കെ വളരെ മാറിപ്പോയി സ്വാളോ? എന്തിന്ത്യാ, ഒക്കെ ബോംബെന്നെ!

ഓ.ടോ. ബ്ലോഗിന്റെ പേര് മാറ്റണം എന്നൊക്കെ അഭിപ്രായം വായിച്ചു. മാറ്റരുത് എന്ന് എന്റെ അഭിപ്രായം. ‘തെരഞ്ഞെടുക്കാത്ത’വളിപ്പുകള്‍ ആണ്. എന്തുകൊണ്ടാണവ വളിപ്പുകള്‍ ആയി തെരഞ്ഞെടുക്കാത്തത്? (തെരഞ്ഞെടുപ്പോ, തിരഞ്ഞെടുപ്പോ കൂടുതല്‍ ശരി?)

ഫസല്‍ ബിനാലി.. said...

kannu thurakkatha daivangale...
karayaan ariyaatha , chirikkan ariyaatha kaliman...

ee paattu pandu ezhuthiyathu ezhuthi....

Rammohan Paliyath said...

സംവാദം was exhaustive. വായിച്ചിരുന്നില്ല. ചേക്കാ: (ഓടോവിന് പകരമുള്ള മലയാളം ഷോര്‍ട്ടാണ് ചേക്കാ (ചേനക്കാര്യം). ‘എന്തുകൊണ്ടാണവ വളിപ്പുകള്‍ ആയി തെരഞ്ഞെടുക്കാത്തത്?’ മനസ്സിലായില്ല. തിയും തെയും ശരികള്‍ തന്നെ. it's a matter of choice (of styles). വലിയ പത്രങ്ങളിലൊക്കെ സ്റ്റൈല്‍ബുക്കുണ്ടാവും.ജോയിന്‍ ചെയ്യാന്‍ നേരം ഒരെണ്ണം കയ്യില്‍ത്തരും. തെരഞ്ഞെടുപ്പ്, ഓഗസ്റ്റ്... ഇതെല്ലാമാണ് എന്റെ ശൈലി. ആഗസ്റ്റ് എന്നും പറയാമല്ലെ? ഒരു ഡബ് ള്‍ ചേക്കാ: അവിടെയുള്ള അവാര്‍ഡഡ് കൃഷിക്കാരന്‍ എന്റെ നാട്ടുകാരനാണ്. മെയിലൈഡി കിട്ടുമോ?

ഡാലി said...

ആനചേ.ക്കാ.
ഒ.ടോയ്ക്ക് ഒരു മലയാളം പേരു വേണമെന്നുണ്ടായിരുന്നു. ചേ.ക്കാ ചേരും.

“‘എന്തുകൊണ്ടാണവ വളിപ്പുകള്‍ ആയി തെരഞ്ഞെടുക്കാത്തത്?’ മനസ്സിലായില്ല.“ അതില്‍ മനസ്സിലാക്കാന്‍ എന്തിരിക്കുന്നു. അവ (അസ്സല്‍) വളിപ്പുകള്‍ അല്ലാത്തത് കൊണ്ട്. (ചിലത് പക്ഷേ ആയിരുന്നു എന്ന് പറയാതെ വയ്യ :) )

കൂടുതല്‍ ശരി എതാന്നാര്‍ന്നു അറിയേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പിനു 21 പേജ് ഗൂഗില്‍ റീസള്‍ട്ട് തെരഞ്ഞെടുപ്പിന് 13. എന്ന് കരുതി തിരഞ്ഞെടുപ്പ് കൂടുതല്‍ ശരി ആവണം എന്നില്ല. (ശബ്ദതാരാവലി ശരണം. ഓഗസ്റ്റ്, മലയാളം അല്ലല്ലോ. അതോണ്ട് എനിക്ക് അതിന്റെ പുറത്ത് പ്രാന്തില്ല.). കൃഷിക്കാരന്റെ ഡിറ്റെയ്ല്സ് തരോ? അന്വേഷിക്കാം.

myexperimentsandme said...

പുള്ളി വരക്കട്ടെന്ന്. പക്ഷേ പ്രശ്‌നം പ്രതികരണപുരത്തെ വിവേചനന്‍ നായന്മാരാണ്. അവരൊന്ന് യൂണീഫോമിട്ട് പ്രതികരിച്ചാല്‍ പ്രശ്‌നം തീരും. വിവേചനന്‍ നായര്‍ ആള് ഗ്ലാമറാണെങ്കിലും എനിക്കെന്തോ ഇഷ്ടമില്ല പുള്ളിയെ. പാവമാണ് പക്ഷേ എന്ന സിനിമയിലഭിനയിക്കാന്‍ കൊള്ളാം. പേടിയാണോ പ്രശ്നം, പേടിയാണായതാണോ പ്രശ്‌നം എന്നറിയില്ല.

ജിവി/JiVi said...

Many describe MF Hussain as Indian Piccasso,

Well, I don't know, I am not competetant to comment about this, even about his paintings.

But when it comes to his marketing strategies, ofcourse, he is a veteran Shilpa Shetty.

myexperimentsandme said...

ചേ.ക്കാ (കഃട് സബോള). ടൈറ്റിലുമ്മെക്കായെക്കിടന്നൊന്ന് പിടിച്ചാലോ...

ഡാലീ തിരഞ്ഞെടുക്കാത്ത വളിപ്പുകളും വളിപ്പുകളായി തിരഞ്ഞെടുക്കാത്തതും രണ്ടും രണ്ടും നാലല്ലേ? ഒരു കൈയ്യില്‍ തിരഞ്ഞെടുത്ത വളിപ്പുകള്‍, മറുകൈയ്യില്‍ വാരിയെടുത്ത വളിപ്പുകള്‍ (അവ തിരഞ്ഞെടുക്കാത്ത വളിപ്പുകള്‍). പക്ഷേ വളിപ്പുകളായി തിരഞ്ഞെടുക്കാത്തവ എന്ന് പറയുമ്പോള്‍...

സബോള ഇറക്കിവിടുന്നതുവരെ ഞാനിവിടൊക്കെ ഇങ്ങിനൊക്കെ... സവുറി.
:)

umbachy said...

നിര്‍മാല്യം ജീവന്‍ ടീവിയില് കാട്ടിയാ പി. ജെ. ആന്റണി എന്ന നസ്രാണി ഒരു ഹൈന്ദവവിഗ്രഹത്തെ നോക്കി കാറിത്തുപ്പിയെന്നും പറഞ്ഞ് പുകിലുണ്ടാക്കുമോ ഈ പുംഗവന്മാര്‍?

പുകിലാകുമെന്ന്
എം ടി തന്ന പറഞ്ഞിട്ടുണ്ട്
ഒരു സംഭാഷണത്തില്‍,
നായരു പിടിച്ച പുലിവാല്‍ പോലും
ഗുലുമാലാകും എന്നും പറഞ്ഞു.

നേരെ ചൊവ്വേ വരക്കാന്‍ ഹുസൈനറിയുമോ?

സാല്‍ജോҐsaljo said...

ഈ ചിന്ത തന്നെയാണല്ലോ തെറ്റ് ഉമ്പാച്ചീ...

സ്പൈക്യാമറകളിലൂടെ കണ്ട കേളീലീലകളെക്കാള്‍ എന്തുകൊണ്ടും മെച്ചമല്ലേ ഹുസൈന്റെ രചന? കവിതകളില്‍ ഈ രതി എത്രയോപേര്‍ നിറയ്ക്ക്കുന്നു. കഥകളില്‍... ലേഖനങ്ങളില്‍... അമേരിക്കയില്‍ ഒരുകമ്പനി പുറത്തിറക്കിയ ബിക്കിനിയുടെ ഡിസൈന്‍ ഗണപതിയുടെ പടംവച്ചായിരുന്നു. ഡാന്‍ ബ്രൌണ്‍ യേശുക്രിസ്തുവിന്റെ കുടുംബചരിത്രമെഴുതി...

എല്ലാം സെന്‍സിറ്റീവ് തന്നെ,സ്വന്തം രാജ്യത്തെ നഗ്ഗ്നമാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാം. പക്ഷേ അതു പുറത്തുകാണിക്കരുത് എന്ന ചിന്താഗതി. ശുദ്ധതെമ്മാടിത്തരം തന്നെ..

ഗുപ്തന്‍ said...

ഉമ്പാച്ചിയുടെ അവസാ‍നത്തെ ചോദ്യത്തിനൊരു നമോവാകം. ഈ പുകിലന്മാര്‍ വിഡ്ഡികളെല്ലാംകൂടി പുകിലുണ്ടാക്കി പെരുപ്പിച്ചെടുത്ത കലാകാരന്‍ ആണ് ഹുസൈന്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ഇവിടെ പറഞ്ഞ മഹത്വം ഒന്നും അയാള്‍ടെ വരയ്ക്ക് ഞാന്‍ കണ്ടിട്ടില്ല.

പക്ഷേ മതവിശ്വാസത്തിന്റെ പേരില്‍ അയാളെയും അയാളുടെ വരയെയും വേട്ടയാടുന്നതും മറുവശത്ത് അയാളെ കൊട്ടിപ്പാടി എഴുന്നള്ളിക്കുന്നത് ന്യുനപക്ഷസംരക്ഷണത്തിന്റെ ഭാഗമായിട്ടോ കാണുന്നത് രാഷ്ട്രീയമായ കാടത്തം.

അഭിപ്രാ‍യ സ്വാതന്ത്ര്യം എന്ന വലിയ വിഷയം എം. എഫ് ഹുസൈനുമായി ചേര്‍ത്തുകെട്ടി ചര്‍ച്ചചെയ്യുന്നതും ആ വിഷയം ബസ്റ്റാന്റിലും മതിലിലും “ഇതുവായിക്കുന്നവനു തന്തയില്ല” എന്ന് എഴുതിവച്ചുരസിക്കുന്ന കുട്ടിയുമായി ബന്ധപ്പെടുത്തിചര്‍ച്ച ചെയ്യുന്നതും ഏതാണ്ട് ഒരുപോലൊക്കെ തന്നെയാണ്.


ചേ കാ. (ഒറ്റക്കുരുവിക്ക് മാത്രം: ദയവുചെയ്ത് ആരും വാ‍ലേലിനി ചേനകെട്ടാതിരിക്കുക)

ആ കെ ആര്‍ മീര പോസ്റ്റിലിട്ട കമന്റ് (പേരുമാറ്റം ) ഇത്ര നീണ്ടുപോകും എന്ന് കരുതിയില്ല മാഷേ. “നീ പൊന്നപ്പനല്ലെടാ തങ്കപ്പന്‍ തങ്കപ്പന്‍..“ എന്ന് ഒരു ഫില്‍‌മില്‍ ജനാര്‍ദ്ദനന്‍ പറയുന്നതുപോലെ ഒരു അഭിനന്ദനം ആ‍യിട്ടേ ഞാന്‍ ആ കമന്റ് ഉദ്ദേശിച്ചുള്ളൂ.

മാഷിന്റെ ബ്ലോഗിന് ഏറ്റവും പറ്റിയപേരിതാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ കുറിപ്പുകളില്‍ പലപ്പോഴും വരുന്ന വാ‍യനക്കാരന്റെ വിശ്വാസങ്ങള്‍ക്ക് നേരേ തിരിച്ചുവച്ച കറുത്ത ചിരിയുടെ കണ്ണാടി ഇപ്പോഴത്തെ പേരിനെ അന്വര്‍ത്ഥമാക്കുന്നതായി തോന്നിയിട്ടുണ്ട് (വളിപ്പ് എന്ന വാക്ക് നല്ലഹാസ്യത്തിനു ചേര്‍ന്നതല്ലെന്ന് പറയാറുണ്ടെങ്കിലും)

ഈ ബ്ലോഗിന്റെ ശൈലിക്ക് ഇതിന്റെ പേരിനു യൂസര്‍നെയ്മിന് ഒക്കെ ഒരു വ്യതിരിക്തയുണ്ട്. ആന്‍ഡ് ഐ ലവ് ദാറ്റ്.

ഒറ്റ കുരുവി ഞങ്ങളെയൊക്കെ ഉഷ്ണിപ്പിച്ചു തുടങ്ങുന്നു എന്ന് കാണുന്നതില്‍ സന്തോഷം:

ഗുപ്തന്‍ said...

യ്യൊ...അഭിപ്രായസ്വാതന്ത്ര്യവുമായുള്ള ഏച്ചുകെട്ടല്‍ ഇവിടെയല്ലാട്ടാ.. ആ ചര്‍ച്ച മുന്‍പ് നടന്നിരുന്നു ബ്ലോഗില്‍.. ഡാ‍ലിയിട്ട ലിങ്കായിരിക്കണം.

ഗുപ്തന്‍ said...

മാഷെ One swallow എന്ന പേര് One swallow doesn't make a summer എന്ന കുന്ത്രാണ്ടവുമായി ബന്ധിപ്പിച്ച് യോജിപ്പിച്ചാണ് ഞാന്‍ ഒറ്റക്കുരുവി എന്ന്‍ മലയാളിച്ചത്. One swallow സപ്പറിനും പറ്റൂല്ലാ എന്ന കാര്യം മറ്റൊരു പതിവുവായനക്കാരി ശ്രദ്ധയില്പെടുത്തി.. :) ഷെമി...

ഒരുരുള ? :)

പ്രിയംവദ-priyamvada said...

കാലം മാറി..സഹിഷ്ണുത ഒക്കെ പഴഞ്ചന്‍ വാക്കാണു:(

പക്ഷെ ഹുസൈന്റേതു ഒരു വിപണതന്ത്രം ആയി ആണു തോന്നിയതു...

ഓ പി (On previous topics)
ചില പോസ്റ്റുകളില്‍ വായനക്കാര്‍ക്കും മറ്റു ചില പോസ്റ്റുകളില്‍ എഴുതുന്ന ആള്‍ക്കും ആശ്വാസമാവുന്നുണ്ടു ആ തലകെട്ടു...മാറ്റണമെന്നില്ല..ല്ലെ?

ആ കറപ്പു മാറ്റിയപ്പോള്‍ ഭംഗി കുറഞ്ഞു എങ്കിലും വായിക്കാന്‍ സുഖമുണ്ടു..
ഇക്കാരണത്താല്‍ മോളുടെ
സ്കൂളില്‍ ബ്ലാക്ക്‌ ബോര്‍ഡ്‌ ഇല്ല ,ഒക്കെം വൈറ്റാണു.

Santhosh said...

തിരഞ്ഞെടുക്കുക എന്നത് നമ്മുടെ ചോയ്സ് കുറഞ്ഞിരിക്കുമ്പോള്‍ അനുയോജ്യമായ പ്രയോഗമാണ്. (When the choices are few or limited in numbers- to Choose എന്ന അര്‍ഥത്തില്‍.)

തെരഞ്ഞെടുക്കുക എന്നത് വളരെ വലിയതായതോ മുമ്പേ പ്രീ-സിലക്റ്റ് ചെയ്തതല്ലാത്തതോ ആയ ഒരു ഗണം നമ്മുടെ ചോയ്സ് ആകുമ്പോള്‍ ഉപയോഗിക്കുന്നതാണ്. (When we have to pick up a large number of entities from a larger domain (to Select എന്ന അര്‍ഥത്തില്‍.)

ഇവ അര്‍ഥ ഭേദമില്ലാതെ ഉപയോഗിക്കയാല്‍ ഇപ്പോള്‍ ഈ വ്യത്യാസം അധികമായി പിന്തുടരുന്നതായി കണ്ടിട്ടില്ല.

Related Posts with Thumbnails