ഈ കവിത നിങ്ങള്‍ക്കായ് അവതരിപ്പിച്ചത് ചേനപ്പറമ്പില്‍ ജ്വല്ലേഴ്സ്, യിപ്പീ ജാം, ലക്കി ഓണ്‍ലൈന്‍ ലോട്ടറി, തുമ്പപ്പൂ ഫെയര്‍നെസ് ക്രീം, ശൃംഗാരവര്ധിനി ചുണങ്ങുസംഹാരി, മനോഭൂമി ക്ലാസിഫൈഡ്സ്.
ഈ കവിത വായിക്കുന്നവരുടെ പേരുകള്‍ നറുക്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്നു. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. ഇതോടൊപ്പമുള്ള ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒരു മിനിറ്റ് മാത്രമെടുക്കുന്ന സര്‍വേയില്‍ പങ്കെടുക്കുക. (നിങ്ങളുടെ പാസ്വേഡ് ഞങ്ങള്‍ കൈമാറ്റം ചെയ്യുന്നതല്ല), അല്ലെങ്കില്‍ ഇതോടൊപ്പമുള്ള കൂപ്പണ്‍ പൂരിപ്പിച്ച് തുമ്പപ്പൂ ഫെയര്‍നെസ് ക്രീമിന്റെ ഒരു ലേബല്‍ സഹിതം അയച്ചു തരിക.
ഒന്നാം സമ്മാനം ഒരു സുമാട്രോ കാര്‍, രണ്ടാം സമ്മാനം അഞ്ചുപേര്‍ക്ക് 10 പവന് വീതം, മൂന്നാം സമ്മാനം 10 പേര്‍ക്ക് ലീലാസ് പവര്‍കട്ട് സ്റ്റബിലൈസര്‍, കൂടാതെ 50 പേര്‍ക്ക് കുതിരവട്ടത്തെ ഡേഞ്ചറസ് അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൌജന്യ പ്രവേശനപ്പാസുകളും.
ഇനി ഒരു ഇടവേള.
പല്ലിമാര്ക്ക് കൊതുകുതിരി. കൊച്ചിയില്‍ പരീക്ഷിച്ചത്. കൊതുകുകളുടെ ലാര്വകളെപ്പോലും കൊല്ലുന്നു. യിപ്പീ ജാം, ബിക്കോസ് മാന്‍ കനോട്ട് ലിവ് ബൈ ബ്രെഡ് എലോണ്‍. ബാഗ്പൈപ്പര്‍ വിളക്കെണ്ണ. തേച്ചുകുളിക്കാനും മുഖം കഴുകാനും പൂസാകാനും വിശേഷപ്പെട്ടത്.
എന്നും രാത്രി നിങ്ങളുടെ ചന്ദ്രാ ടീവിയില്‍ സ്ത്രീ ഒരു കണ്ണീര്‍ക്കണം. കമിംഗ് അപ്. കുവൈറ്റ്നെറ്റ് ഉഗാണ്ടയില്‍ സമ്പ്രേഷണമാരംഭിച്ചതിന്റെ പത്താം വാര്‍ഷിക പരിപാടികള്‍. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിറളി ടെലിവിഷന്‍. ഒരു പിണറായിയുടെ ആത്മാവിഷ്ക്കാരം.
മനോഭൂമിയുടെ വരിക്കാരാവുക. വളച്ചൊടിച്ച വാര്‍ത്തകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നു. കൂടാതെ ഇപ്പോള്‍ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇടിവെട്ട് തംബോല. സത്യത്തെ നോക്കി കൊഞ്ഞനം കുത്താന്‍ ഒരസുലഭാവസരം.
ഈ കവിതയിലേയ്ക്ക് വീണ്ടും സ്വാഗതം.
ഈ കവിതയുടെ 10 കോപ്പി എടുത്ത് 10 പേര്‍ക്ക് ഉടന്‍ അയച്ചുകൊടുക്കുക. എങ്കില്‍ ഉദ്ദിഷ്ടകാര്യ സാധ്യം ഉറപ്പ്. തിരുപ്പതിയില്‍ വെച്ച് ഈ കവിത അഞ്ചുപേരെ വായിച്ചു കേള്‍പ്പിച്ച ഒരു അന്ധന് രണ്ടു ദിവസത്തിനകം കാഴ്ച ലഭിച്ചു. ഈ കവിത ഇ-മെയിലാക്കി പതിനഞ്ചുപേര്‍ക്ക് ഫോര്‍വേഡു ചെയ്ത ഒരു പാട്ടുകാരി എലിമിനേഷന് റൌണ്ടിലെ ഡെയ്ഞ്ചറസ് സോണില്‍ നിന്ന് മൂന്നാം തവണയും ഇന്നായി. ഈ കവിത അച്ചടിച്ചു വന്ന പേജ് കീറിയെടുത്ത് അതില്‍ മീന്റെ മുള്ള് ഇട്ട ഒരാള്‍ പേപ്പട്ടിവിഷബാധയാല്‍ മരിച്ചു. ഈ കവിത വന്നയുടെനെ ഡിലീറ്റ് ചെയ്ത ഒരാളുടെ വിന്‍ഡോസ് അങ്ങന്നെ ക്രാഷായിപ്പോയി. വേറൊരുത്തീടെ ഹാര്‍ഡ് ഡിസ്ക്കടിച്ചുപോയി. ഈ കവിത കണ്ടിട്ടും വായിക്കാതെ പോയ ഒരേയൊരു ഭക്തകവിക്ക് അമ്മുമ്മദൈവം ദര്‍ശനം കൊടുത്തില്ല.
ഇനി ഈ കവിതയിലെ ചോദ്യം. ഈ കവിത വായിക്കുമ്പോള്‍ സന്തോഷ് പാലിയുടെ ഷര്‍ട്ടിന്റെ നിറമെന്ത്? നിങ്ങളുടെ ഉത്തരങ്ങള്‍ 5518 ഹച്ച് 9874 ഓറഞ്ച് 9987 ബീയെസ്സെന്നല്‍ എന്നീ നമ്പറുകളില്‍ എസ്സെമ്മെസ്സ് ചെയ്യുക അല്ലെങ്കില്‍ സമ്മാനപ്പോസ്റ്റ്കാര്ഡില് മാത്രം അയക്കുക.
ഒരു ഇടവേള കൂടി.

16 comments:
ഈ ഹാസ്യത്തിനു 100 മാര്‍ക്ക്, സോറി, ഹാസ്യമല്ലല്ലോ അല്ലേ, പച്ചയായ ചില വര്‍ത്തമാനകാല പരിഛേദങ്ങള്‍....
എന്തായാലും ഞാനിതിന്റെ കോപ്പിയെടുത്ത് 1001 പേര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്, ലോട്ടറിയൊരെണ്ണം അടിക്കുന്നെങ്കില്‍ പോരട്ടെ....
ഗംഭീരം...ഉഗ്രോ ഭവ.....
ഹ ഹ
ട്രാക്ക് മാറിയോന്നൊരു ഡൌട്ട്; 2/4 ലൈനറില്‍ വളിപ്പും കുറുങ്കുറിപ്പില് പാരയും എന്നൊക്കെ ആയിരുന്നല്ലോ കുറിപ്പടി.. ഇതിപ്പോള്‍...
എന്തായാലും സംഗതി കൊള്ളാം.
:)
സത്യത്തെ നോക്കി കൊഞ്ഞനം കുത്താന്‍ ഒരസുലഭാവസരം.
ഹഹാ.......:)
ഈ കവിത കണ്ടിട്ടും വായിക്കാതെ പോയ ഒരേയൊരു ഭക്തകവിക്ക് അമ്മുമ്മദൈവം ദര്‍ശനം കൊടുത്തില്ല.
ഹ ഹ ഹ... ബെസ്റ്റ് കണ്ണാ ബെസ്റ്റ്..
കൊള്ളാം. ചിരിക്കും ചിന്തക്കും വക നല്കുന്നു.
എന്നാലും ആ കവിതയെവിടെ? യഥാര്‍ത്തത്തില്‍ കവിത ഇല്ല എന്നും കവിതയെക്കുറിച്ചുള്ള ഗൊഗ്വാ വിളികള്‍ മാത്രമെ ഉള്ളൂ എന്നും താങ്കള്‍ ഉദ്ദെശിച്ചുവോ? എന്തായാലും വിമര്‍ശനം നന്നായി.
ടി.വി. കാണാറുണ്ടല്ലേ :-)
ഈ കവിത വായിച്ചോണ്ടു ചെന്നതിനാല്‍ ചൂഡീദാറിട്ടോണ്ടു ചെന്ന എന്റെ ഭാര്യയെ ഗുരുവായൂരമ്പലത്തിനകത്തു നേരേ കടത്തി വിട്ടു. ഉടന്‍ അതൊരു നിയമായി പാസ്സാക്കി.
ആറ്റുകാല്‍ പൊങ്കാലയുടെ തലേ ദിവസം ഈ കവിത വായിച്ചതിനാല്‍ ദേവീപ്രതിഷ്ഠയില്‍ നിന്നും ആറുമൈല്‍ ദൂരെ ചട്ടിയുമായിരുന്നു വെയിലു കൊള്ള്ണ്ടെന്നും സായൂജ്യം അല്ലാതെ കിട്ടുമെന്നും സ്വപ്നദര്‍ശനമുണ്ടായി.
(കൌച് പൊടറ്റോ പ്രതിഷ്ഠാദിനാഘോഷങ്ങളില് പങ്കുകൊള്ളുന്നവര്‍ക്ക് ഈ കവിതയുടെ ഒരൊ കോപ്പിയും സൌജന്യമായി ലഭിക്കുന്നതാണ്)
ഈ കവിതയെ റീഡേഴ്സ് ലിസ്റ്റുകളില്‍ മോളിലിട്ടവര്ക്ക് സ്വര്‍ണം കൊണ്ടുള്ള പൈപ്പ് വീണു കിട്ടി. കിട്ടിയില്ലാ അല്ലേ?
കൊള്ളാം.എതിരന്റെ കമന്റു ഒന്നാംതരം.
നല്ല ചിരിപ്പിക്കുന്ന ചിന്ത....
എന്റെ സഹോദരാ, അഞ്ചാറു വരിയേ ഉള്ളുവെങ്കിലും ഒന്നിനേയും വെറുതെ വിട്ടില്ലല്ലോ..
കലക്കീട്ടൊ...
:)
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്‍
Post a Comment