എന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും പെണ്ണുങ്ങളാണ്. [കാമുകിമാരുടെ കൂട്ടത്തില്‍ ആണുങ്ങളും ഉണ്ടായിരുന്നു. അത് വേറെ കേസ്]. അതുകൊണ്ട് എനിക്ക് സ്ത്രീവിരുദ്ധനാകാന്‍ വയ്യ. എന്നിട്ടും ഞാന്‍ സ്ത്രീവിരുദ്ധനായിട്ടുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല, ഈ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ കുഴപ്പമാണ്. കണിക കണികയായി വിഷമൂട്ടി, വിഷകന്യകയെ ഉണ്ടാക്കുന്നതുപോലെ എന്നെയും സ്ത്രീവിരുദ്ധനാക്കിയ സമൂഹം.
അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!
പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.
ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes
[പ്രാന്തിച്ചിയുടെ അടിവസ്ത്രങ്ങള്‍] എന്നിവയാണ് ഞാന്‍ വായിച്ച കൃതികള്‍. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് അന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരു ജോണിനെ ക്ഷണിച്ച് ഗ്രീര്‍ ഇങ്ങനെ എഴുതി: എടാ, ജോണേ, വാടാ, വന്നെന്നെ ഫക്ക് ചെയ്യ്! ഞാന്‍ യോനിയില്‍ ഒരു ബ്ലേഡും വെച്ച് നിന്നെ കാത്തിരിക്കുന്നു!]
ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന വര്‍ഗസമരത്തിലും വിപ്ലവത്തിലും പെണ്ണെഴുത്ത്, പരിസ്ഥിതിപ്രേമം, ദളിത് സാഹിത്യം എന്നിങ്ങനെയുള്ള സ്വത്വവാദങ്ങള്‍ വെള്ളം ചേര്‍ക്കയേയുള്ളു എന്നു വിലപിക്കുന്നവര്‍ ശ്രദ്ധിക്കുക - ഇരുതലമൂര്‍ച്ചയുടെ കാര്യത്തില്‍ ബ്ലേഡും ഒരു കായങ്കുളം വാളാണല്ലൊ . ഗ്രീറിന്റെ ചിന്താബ്ലേഡിന്റെ ഒരുതലമൂര്‍ച്ച അവര്‍ അവരുടെ ഫെമിനിസത്തിനു കൊടുത്തെന്ന് വിചാരിച്ചാലും, പിന്നീടൊരാവശ്യം വന്നപ്പോള്‍, ബാര്‍ബര്‍മാര്‍ വെയ്ക്കുന്ന പോലെ പാത്തുവെച്ചിരുന്ന മറ്റേ പകുതിയെടുത്ത് വിയറ്റ്നാമിനു വേണ്ടി അവര്‍ ഉപയോഗിച്ചു. സ്വത്വവാദങ്ങള്‍ക്കും വേണമെങ്കില്‍ പൊളിറ്റിക്കലി കറക്റ്റാവാമെന്നര്‍ത്ഥം.
ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.
ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.
ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?
കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.
അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?
പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ അവര്‍ സമ്മതം തുടരുന്നത്?
അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.
അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!
പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.
ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes
![]() |
Germaine Greer (c) folk and fable |
ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.
ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.
ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?
കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.
Homme എന്ന തലക്കെട്ടോടെ, ആണുങ്ങള്‍ക്കുള്ള ഏതോ ബ്രാന്‍ഡിന്റെ ഫ്രഞ്ച് പരസ്യത്തിന്റെ വിഷ്വലായാണ് നയോമി കാമ്പെല്ലിനേപ്പോലൊരു നത്തോലിപ്പെണ്ണ് തിരിഞ്ഞു ‘നിന്ന്’ മുള്ളുന്ന ആ ചിത്രം കണ്ടത് [homme എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ man എന്നര്‍ത്ഥം]. ആ ചിത്രം കണ്ടപ്പോള്‍ ഞാനാ പഴയ പരിഹാസപ്പാട്ട് വീണ്ടുമോര്‍ത്തു. ആ തമാശ അങ്ങനെ ചിരിച്ചു മറന്നു.[Unnatural reading habits can cause multiple problems എന്നാണ് ആ പരസ്യത്തിലെ ഫ്രഞ്ച് വാചകത്തിന്റെ പരിഭാഷ എന്ന് അനൂപ് പ്രതാപ്]
അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?
പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ അവര്‍ സമ്മതം തുടരുന്നത്?
അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.
38 comments:
അപാര സാധനം തന്നെ!
Light n on the eye of the bull ..with a smile as garnish ..as usual..
മൂത്രം ഇത്രയും പ്രധാനമാണെന്ന് പറഞ്ഞു വെച്ചത് നന്നായി.അതിനുവേണ്ടി നല്ലപോലെ കഷ്ടപ്പെട്ടല്ലോ.ഇത് വളരെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയമാണ്.ഇക്കാര്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചില്ലറയല്ല.അവര്‍ക്കും നീട്ടിപ്പിടിക്കാന്‍ എന്തെങ്കിലും കിട്ടുന്നത് നല്ലത് തന്നെ.പ്രകൃതി കൊടുത്തില്ലെങ്കിലും.
ആണുങ്ങൾ പോലും ഇരുന്നുമുള്ളുന്നതിന്റെ ആരോഗ്യവശം പറയുന്ന ഒരു പോസ്റ്റ് അരയും തലയും മുറുക്കി ബസ്സുകളിലൂടെ ഷെയറായും റീഷെയറായും നിന്നു തിരിയുന്നതിനിടയിലാണ് ഈ പോസ്റ്റ്. ഭേഷായി. ജി ഉഷാകുമാരി (ഒരു കപ്പു ചായ) മൂത്രമൊഴിവിന്റെയും ശരീരരാഷ്ട്രീയത്തിന്റെയും പ്രശ്നങ്ങലെല്ലാം കൂടി ചേർത്ത് ഒരു പോസ്റ്റിട്ടിരുന്നു. കാര്യമെന്താന്നു വച്ചാൽ സംഭവത്തിന്റെ മൊത്തം ഗൌരവവും രഹസ്യസ്വഭാവവും കളയും പുതിയ സുന! ഉം നടക്കട്ടേ. ഒന്നു മൂത്രമൊഴിക്കണമെങ്കിൽ എന്തൊക്കെ അനാവൃതമാക്കണമെന്ന ആശങ്കയിൽ നിന്ന് രക്ഷപ്പെടട്ടേ ഗാർഗിയും മൈത്രേയിയും ( ശരീരം മൊത്തം ലൈംഗികാവയവങ്ങളായി പോയ പാവം പെണ്ണുങ്ങൾ! )
ഇതു ഹറാമല്ലെ ?
മൂത്രപ്രശ്നങ്ങളും പരിഹാര ചേരുവകളും ഒരു വലിയ ചിന്തയിലേക്ക് നമ്മെ കൊണ്ടെത്തിച്ചു.നന്ദി.
ഏ എസ് പ്രിയ നന്നായി ഈ വിഷയം എഴുതിരുന്നത് ഓർക്കുന്നു, ഒരാണ് ഈ വിഷയം എഴുതുന്നത് ആദ്യമായി കാണുകയാണ്. ഒരു അപാര ഫെമിനിസ്റ്റ് തന്നെ താങ്കൾ! ( സമ്മതിച്ചിരിക്കുന്നു രാമ്മോഹൻ, ബ്ലോഗുകളിലെ കറങ്ങൽ വൃഥാവിലല്ലെന്ന് തോന്നുന്നത് ഇതുപോലെ അപൂർവ്വം സംഭവിക്കുന്ന ചിലതു കൊണ്ടാണ്.)
in fact this takes me to my UC days.. on an annual day, there was a drama enacted by late Sainudeen, Polson, myself, Sathar, jicku chacko etc. the name of the drama was "mooshika sthree pinneyum mooshika sthree.." Enikku penvesham....sariyum blousumanu vesham... in between i wanted to pee... with very difficulty only i wore the saree and blouse.. so just went back to the stage... lifted my saree and moothrichu.. that day i told one of my friends.. "pennungalkum pidichu mullanam"....those were the days... daring to do anything...i really miss the college days...
റാം മോഹൻ, താങ്കളുടെ ഈ വലിയ, ധാരാളമായ മനസ്സിനു നന്ദി.ഒരു ഫെമിനിസ്റ്റ്
ആണോ അല്ലയോ എന്നനിക്കറിയില്ല, ഇത്രമാത്രം വിവരങ്ങൾ ശേഖരിച്ചെഴുതിപ്പിടിപ്പിക്കാൻ കാണിച്ചതിനു നന്ദി.സ്ത്രീകൾക്കെല്ലാവർക്കുമായി ഒരു വലിയ നന്ദി പിടിച്ചോളൂ.
:)
പണ്ട് സ്കൂളിൽ പോകുമ്പോൾ കൂട്ടത്തിൽ ആൺകുട്ടികൾ നിന്നു മൂത്രമൊഴുക്കുമ്പോൾ അക്ഷരങ്ങളും എഴുതും.അപ്പം അവളുമാരൊക്കെ വായിക്കാനും,പിന്നെ കുശുമ്പോടെ നോക്കുന്നതും..
അങ്ങനെ എന്തൊക്കെ..
ഈശ്വരാ പൂര്‍ത്തിയായി..... മതിലിന്റെ മണ്ടേലൊക്കെ പെണ്ണുങ്ങളും മുള്ളാന്‍ തുടങ്ങിയാല്‍ എന്താകുംസ്ഥിതി....?
എന്തായാലും മാഷെ മിനക്കെട്ടെടുത്ത് പുറത്തിട്ടിരിക്കുന്ന ഈ ന്യൂസ് കൊള്ളാം.
ഈ സംഗതി കൊള്ളാല്ലോ..........
സ്ത്രീകൾക്ക് നിന്ന് (തിരിഞ്ഞുനിന്ന്) മൂത്രമൊഴിക്കാവുന്ന ‘യൂറിനൽ’ വിപണനത്തിന്റെ ഭാഗമായി ഡെമൊ ചെയ്യുന്നത് രണ്ടു വർഷം മുമ്പ് കണ്ടിരുന്നു. നമ്മുടെ നാട്ടിലെ നഗരങ്ങളിലെ പൊതു മൂത്രപ്പുരകളിലും ഇത് സ്ഥാപിക്കാവുന്നതേയുള്ളൂ.
രാമാ..മോഹനാ..
എന്തൊക്കെയായാലും സംഭവം ഉഗ്രൻ തന്നെ..പങ്ക് വച്ചതിന് നന്ദി..
അപാരം തന്നെ. എഴുത്തും എഴുത്തുകാരനും !!!!!!!!!
സമ്മതിച്ചിരിക്കുന്നു .
മൂത്രം........സർവ്വത്ര മൂത്രം!.
പണ്ട് ഞങ്ങളുടെ അയല്‍പക്കത്തുള്ള ഒരു ദളിത് സ്ത്രീ നിന്ന് മൂത്രമൊഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (അവര്‍ മിക്കവരും അങ്ങനെയാണെന്ന് അന്ന് അമ്മ പറഞ്ഞു - കാരണം അവര്‍ അടിയില്‍ ഒരു ഇറക്കം കുറഞ്ഞ പാവാട മാത്രമാണ് ധരിക്കുക)
എന്നിട്ടവര്‍ അടുത്ത് വരുമ്പോള്‍ ചക്കയുടെ സീസണ്‍ ആണെങ്കില്‍ അവര്‍ക്ക് പഴുത്ത ചക്കയുടെ ഗന്ധമായിരിക്കും.
അടുത്തിടെ മൂത്രമൊഴിക്കാന്‍ നാണം കെട്ടത് ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരും.
ചക്കുളത്ത് കാവില്‍ തൊഴുതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടത്തെ ബാത്ത്റൂമില്‍ പോയി. ഒരാള്‍ക്ക് രണ്ടു രൂപ. എഴുതി കഴിഞ്ഞപ്പോള്‍ അയാള്‍ മീശ മാധവന്‍ സിനിമയില്‍ ജഗതിയുടെ വെടി വഴിപാടു ഉറക്കെ വിളിച്ചു പറയുമ്പോലെ ഉറക്കെ പറയുന്നു - പന്ത്രണ്ടു മൂത്രമൊഴിക്കല്‍ എന്ന്. (ഭാഗ്യം മൈക്കില്ലായിരുന്നു)
ഞാനും ചേട്ടത്തിയമ്മയും പരസ്പരം നോക്കി. എന്ത് ചെയ്യാന്‍. ആസനം വ്യസനം കൊണ്ടാല്‍ അമ്പലം വെളി പറമ്പ് എന്ന് ന്യായീകരിച്ചു.
(അമ്പലം അങ്ങനെയും കുറെ കാശ് ഉണ്ടാക്കുന്നുണ്ട് - നാണക്കേട്.അല്ലാതെന്തു പറയാന്‍.)
നില്‍ക്കണ്ട, ഇരുന്നു സാധിക്കാന്‍ വൃത്തിയുള്ള ഒരിടം!!!!!!!!!.
അതു തന്നെ ഭാഗ്യം.
അനോനിമസ്സേ, പണം വാങ്ങിയുള്ള മൂത്രമൊഴിപ്പു സൌകര്യം വ്യാപിക്കട്ടെ - അങ്ങനെയെങ്കിലും വൃത്തിയുള്ളിടത്ത് കാര്യം സാധിക്കാമല്ലൊ.
നിങ്ങളുടെ ചക്കുളം സ്റ്റോറി കേട്ടപ്പോള്‍ ഓര്‍ത്തത് ഇവിടെ പരിചയപ്പെടുത്തിയ ഗോ-ഗേളിന്റെ സൈറ്റില്‍ കണ്ട അവരുടെ പരസ്യവാചകമാണ് - ഹോളിഡേ ട്രിപ്പിനു ബാക്ക് പാക്കെല്ലാമിട്ട് കുന്നു കയറുന്ന ഒരു പെണ്ണാണ് വിഷ്വലില്‍. ‘നിങ്ങളുടെ ഏറ്റവും വലിയ സാഹസികയാത്രകള്‍ ഒരു ബാത്രൂം കണ്ടുപിടിക്കുന്നതിന് ആകാതിരിക്കട്ടെ’ എന്ന് തലക്കെട്ട്.
വെള്ളേ/ശ്രീനാഥ്സാറേ - ഉഷാകുമാരിയുടേത് വായിച്ചിരുന്നു, പ്രിയയുടെ കണ്ടിട്ടില്ല.
കൈപ്പ്സ് - ഹറാമാണോയെന്ന് സമീല്‍ ഇല്ലിക്കലിനോട് ചോദിച്ചിട്ടുണ്ട്.
'പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു'എന്നവസാനിക്കുന്ന കവിത - വിത്സന്റെ - ഇവിടെ: http://vishakham.blogspot.com/2007/02/blog-post.html
നമ്മുടെ നാട്ടില്‍ കാശ് കൊടുത്താലും
നാറാതെ നടത്താന്‍ പാടാണ്.അവധിക്കു
രാജസ്ഥാനില്‍ നിന്നു യു .പി. വരെ ഒരു തീവണ്ടി യാത്ര.a/c കമ്പര്ടുമെന്റിലെ
wash roomil നിന്നു മൂക്കും പൊതി എന്‍റെ
മക്കള്‍ ഇറങ്ങി വന്നു .മോനെ വാതില്ക്കാള്‍
നിര്‍ത്തി ഒരു സ്റെഷനില്‍ വെച്ചു ഞാന്‍ അങ്ങ് saadhippichu. .ചാര്‍വാകന്‍ പറഞ്ഞ പോലെ പടം ഒക്കെ
വരച്ചു .മോള് അവസാനം ആറു മണിക്കൂറിനു ശേഷം ഇറങ്ങിയ സ്റെഷനില്‍ കാശ് കൊടുത്തു മൂത്രപുരയില്‍
കയറി . അവിടെ നിന്നും പോയതിലും സ്പീഡില്‍ തിരികെ വന്നു .അവസാനം അടുത്ത അടുത്ത സ്റാര്‍ ഹോട്ടലില്‍ തന്നെ
കയറേണ്ടി വന്നു കാര്യം സാധിക്കാന്‍ .(വൃത്തിയുള്ള ഒരു ചെറിയ restaurant).വൃത്തിയുള്ള സ്ഥലത്ത് ജീവിച്ചിട്ട് പോയാല്‍ മൂത്രപ്പുര joli ആണിനും പെണ്ണിനും ബുദ്ധിമുട്ട് ആണേ ..!!!!..post ഇഷ്ട്ടപെട്ടു ....
http://www.nytimes.com/2011/03/16/world/asia/16iht-letter16.html?_r=4&emc=tnt&tntemail1=y
"പന്ത്രണ്ടു മൂത്രമൊഴിക്കല്‍" എന്നു വെടി വഴിപാടു പോലെ അയാള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു നിമിഷം ഞങ്ങള്‍ മൂത്രമൊഴിക്കണോ എന്നു പോലും ശങ്കിച്ചു പോയി. അതിലും വലിയ "ശങ്ക" മൂത്രമൊഴിക്കലായതിനാല്‍ അതവിടെ സാധിച്ചു എന്നു മാത്രം.
ഇനിമേല്‍ ദൂരയാത്രയ്ക്കു പോകുമ്പോള്‍ കുട്ടികളുടെ ഡയപ്പര്‍ പോലെ എന്തെങ്കിലും ആലോചിക്കാവുന്നതാണ്.
ദിശ നോക്കി മുള്ളല്‍ നടക്കാതായിട്ട്
ദശാബ്ദം ഒന്നായി.
ജലം നാനാജി ദേശ്മുഖ് ആയി ചിതറിപ്പോകുന്നു.
പെട്ടെന്ന് ഞാൻ മൊറാർജിയെ ഓർത്തു. ഓർമയില്ലേ? രാവിലത്തെ ആദ്യത്തെ മൂത്രം കുടിയ്ക്കരുതെന്നാൺ. അതിനെ ശിവാംബു എന്ന് വിളിക്കുമത്രെ. സിദ്ധൻ എന്ന വാക്കിൻ ശബ്ദതാരാവലിയിൽ കണ്ട അർത്ഥം 'മലം മൂത്രം ശുക്ലം എന്നിവ ഭക്ഷിക്കുന്നവൻ' എന്ന്!
നല്ലൊരു പുസ്തകമുണ്ട്. എ ബിഗ് സൊല്യുഷന്‍ എന്നൊ മറ്റോ പേരില്‍. ഒരു റോസ് ജോര്‍ജ്ജ് എഴുതിയത്. റ്റോയ്ല്റ്റുകളേയും റ്റോയ്ലറ്റ് ഇന്‍ഡസ്ട്രിയേയും പറ്റി. എന്തുകൊണ്ട് അമേരിക്കയില്‍ വെള്ളം ഉപയോഗിച്ചുള്ള ഫ്ലെഷ് സിസ്റ്റം ടോട്ടോ കമ്പനിയ്ക്കു പോലും വിജയിപ്പിക്കാനായില്ല തുടങ്ങിയ അന്വേഷണങ്ങള്‍..ഫ്ലെഷ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനായി അമേധ്യം കൃത്രിമമായി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍...ഉണങ്ങിയ ഊര ഇഷ്ടപ്പെടുന്നവര്‍, നനഞ്ഞ ഊര ഇഷ്ടപ്പെടുന്നവര്‍ ഭൂഗോളത്തില്‍ ആരൊക്കെ?എന്തുകൊണ്ട് ? എന്നൊക്കെ അന്വേഷിക്കുന്നത്...
ഒരു കവിതയും ഓര്‍ക്കുന്നു..യേറ്റ്സിന്റെ..
love has tented its mansion
near the place of excreta
രാമിനെക്കാണാന്‍ കുറേനാള്‍ കൂടി ഈ വഴി വന്നതാണ്
enthu kunthamayalum,JANANENTHRIYAM
ennanallo official name.
aadyamayittanu payarupperiyude manavum puliyumulla oru indriyam kanunnathu.
ee indriyathinu lokathellayidathum
ethe taste aanathre. puly koodam kurayam athra thanne
peru matty 'kolamby vecha indriyam'
ennakkam ini peru allee. mozhimattam nadathiyalum.'choondal padam niranju kavinju kidakkunnu
tharil mulliya thadakaye ppole
ഇനിപ്പൊ ഞാന്‍ നിന്നുള്ള മൂത്രമൊഴിക്കല്‍ നിര്‍ത്തിവെക്കാ..
അല്ല പിന്നെ...
http://www.mathrubhumi.com/online/malayalam/news/story/1221122/2011-10-16/kerala
Germaine Greer is in Trivandrum - http://blogs.wsj.com/indiarealtime/2011/11/18/keralas-hay-festival-a-break-from-the-norm/?mod=google_news_blog
ഈ കൈസഹായമൊന്നും ഇല്ലാതെ തന്നെ നാട്ടുമ്പുറത്തെ ചില പെണ്ണുങ്ങള്‍ നിന്നുമുള്ളുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പെണ്‍മുള്ളലിനെ ആണ്‍മുള്ളലാക്കി പരിവര്‍ത്തനം ചെയ്യുകയല്ലേ യഥാര്‍ത്ഥത്തില്‍ ഈ ഉപകരണം? ഇതില്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റ് സന്തോഷിക്കുമോ?
Greer was in Trivandrum a couple of weeks ago. Did anybody listen to her? http://www.thehindu.com/arts/books/article2639535.ece
ADYAM KANICHA PICTURE KOLLAM RAMJI PAKSHA AGNE NINNU PENNU MULLIYAL ATHU YENGOTTA POKUKAYENNU KOODI ARODENGILUM CHOTHICHARIYUNNATHU ABHIKAMMYAM AYIRIKKUM.PRATHYAKICHUM RANDU PETTA PENNU.EPPOLANU E POST KANUNNADU...KOLLAM.
thanks sindhu. i can't comment on this. anyway, creativity must be having solutions for everything. yet to meet someone who tried this. i am afraid presently it's available only in the US.
ഈ പോസ്റ്റ് എഴുതിയ കാലത്ത് ഈ സുന അമേരിക്കയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു - ഇന്നത്തെ മനോരമയില്‍ വായിച്ചു രണ്ട് ഐഐടി വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പിലൂടെ ഇത് ഇന്ത്യയിലും എത്തിയെന്ന്. ഗ്രേറ്റ്. https://www.manoramaonline.com/education/education-news/2019/08/16/iit-delhi-students-develop-stand-and-pee-device-for-women.html?fbclid=IwAR12ZY-QIPBVD-nZN1vf5CfD3634EaWWGuuaZ7T79GEdw9PLsQjGCDEKhlY/text
Post a Comment