
അല്ല, സെക്സ് ആത്മാവിന്റെ അടിവസ്ത്രമല്ല. അടിവസ്ത്രമിടാതെ എത്ര പേര്‍ നടക്കുന്നു, ആര്‍ക്കറിയാം? എന്നാല്‍ ഷര്‍ട്ടിടാത്ത ഒരുത്തനുമില്ല.
അടിവസ്ത്രത്തെപ്പറ്റിപ്പറഞ്ഞപ്പഴാണ്, മിലാന്‍ കുന്ദേരയുടെ ജീവിതം മറ്റെങ്ങോ (Life is Elsewhere) എന്ന തകര്‍പ്പന്‍ നോവലില്‍ ഒരു രംഗമുണ്ട്. നായകരിലൊരാള്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു ദിവസം പെണ്ണിനെ വളഞ്ഞുകിട്ടുന്നു. ഒരു വീടും ഒത്തുകിട്ടുന്നു. പക്ഷേ അന്നിട്ട അടിവസ്ത്രം കീറിയതാ. അതുകൊണ്ട് ഒരു പാര്‍ക്കിലോ മറ്റോ പോയി തട്ടലിലും മുട്ടലിലും അവസാനിപ്പിക്കുന്നു. ദീര്‍ഘനാള്‍ കൊണ്ട് വളച്ചെടുത്ത ഒരുത്തിയെ കീറിപ്പിന്നിയ അടിവസ്ത്രം കാട്ടുന്നതെങ്ങനെ?
രജനീഷ് പറഞ്ഞത് ഷര്‍ട്ടിനെപ്പറ്റിയാ.
സമ്പന്നനായ ഒരാള്‍ ഒരു ദീര്‍ഘയാത്രയ്ക്കായി വീടു പൂട്ടി ഇറങ്ങുകയാണ്. അപ്പോള്‍ അയാളുടെ ഒരു പഴയ സുഹൃത്ത് ഗേറ്റ് കടന്ന് അകത്തുവരുന്നു. സമ്പന്നന് യാത്ര നീട്ടിവെയ്ക്കാന്‍ വയ്യ. എന്നാല്‍ വളരെ നാള്‍ കൂടി കാണുന്ന സുഹൃത്തിനെ തിരിച്ചയയ്ക്കാനും വയ്യ. അങ്ങനെ അയാള്‍ ആ പഴയ കൂട്ടുകാരനേയും കൂട്ടി യാത്ര തുടരാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നം - പഴയ ചങ്ങാതി ദരിദ്രനാണ്. അതുകൊണ്ട് ഷര്‍ട്ടും പഴയതുതന്നെ. പഴയത് മാത്രമല്ല മുഷിഞ്ഞത്, കീറിയതും. അതുമിട്ട് വരുന്ന ഒരാളെ എങ്ങനെ കൂടെക്കൂട്ടും? ഒടുവില്‍ തന്റെ ഒരു നല്ല ഷര്‍ട്ട് അയാള്‍ക്ക് ഇടാന്‍ കൊടുത്ത് പ്രശ്നം സോള്‍വ് ചെയ്തു. ഉടനെ യാത്രയുമാരംഭിച്ചു.
എതിരെ വന്ന ആദ്യത്തെ പരിചയക്കാരന് സമ്പന്നന്‍ തന്റെ കൂട്ടുകാരനെ ഇങ്ങനെ പരിചയപ്പെടുത്തി. 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടാണിട്ടിരിക്കുന്നത്'. ശ്ശെ, കൂട്ടുകാരന്‍ ചമ്മിപ്പോയി. പരിചയക്കാരന്‍ പോയ്മറഞ്ഞപ്പോള്‍ പഴയ ചങ്ങാതി പരിഭവിച്ചു - 'എന്താ കൂട്ടുകാരാ, നിങ്ങളുടെ ഷര്‍ട്ടാണ് ഞാനിട്ടിരിക്കുന്നതെന്ന് പറഞ്ഞത്? അങ്ങനെ പറയല്ലേ പ്ലീസ്'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
രണ്ടാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടല്ല ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഞാനെന്റെ ഷര്‍ട്ടല്ലേ ഇടൂ'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
മൂന്നാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് ഇങ്ങേരുടെ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമുണ്ടോ?. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.
നാലാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേരുടെ ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലൊ!.
അവര്‍ പിന്നെയും ഒരുമിച്ചുതന്നെ യാത്ര തുടര്‍ന്നോ ആവോ? From Sex to Super Consciousness എന്ന കിത്താബിലാണ് രജനീശന്‍ ഈ കഥ പറയുന്നത്. (പ്രീഡിഗ്രിക്കാലത്ത് വായിച്ച ഓര്‍മയില്‍ നിന്ന്. 'പ്രീഡിഗ്രിക്കാലത്തേ ഓഷോവിനെ വായിച്ചു, അപ്പോള്‍ അതാണ് കുഴപ്പം അല്ലേ' എന്ന് ചോദിക്കല്ലേ കിനാവേ!).
സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.
ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.
11 comments:
സ്വാളേട്ടാ,
സെക്സിനെ പെഡസ്റ്റലില്‍ കേറ്റി ഇരുത്താതെ, സെക്സിനെ കവിതയാക്കാതെ, സെക്സിനെ പവിത്രമാക്കാതെ, സെക്സിനെ ജീവിതലക്ഷ്യമാക്കാതെ, മൃഗവാസനയായി വിട്ടേക്കാന്‍ പറഞ്ഞു തന്ന ഓഷോയോട് നന്ദിയുള്ള ഒരുത്തനാണ് ഞാന്‍.
ഓഷോ പറഞ്ഞ ഒരു കഥ കൂടെ എഴുതിയേച്ചു പോകാം (പോസ്റ്റുമായല്ല, എന്റെ കമന്റുമായേ ബന്ധമുള്ളു)
കിളവന്‍ സെന്‍ ഗുരുവും പയ്യന്‍ സെന്‍ ഗുരുവും ഒരു വഴിക്കു പോകുമ്പോള്‍ വഴിവക്കില്‍ ചെളിക്കുണ്ട്. അവിടെ ഒരു യുവതി നില്‍ക്കുന്നു. പുരാതന ചൈനയില്‍ ജട്ടി ഊരിയാലും പെണ്ണുങ്ങള്‍ സോക്സ് ഊരാന്‍ പാടില്ലല്ലോ പൊതു സ്ഥലത്ത്. പെണ്ണ്‍ വളരെ വിഷമിച്ച് പറഞ്ഞു "മാസ്റ്ററേ, വഴി മുഴുവന്‍ ചെളിയാണ് എന്നെ ഒന്ന് അപ്പുറത്താക്കുമോ?"
കിളവന്‍ സന്യാസി പെണ്ണിനെ എടുത്ത് തോളിലിട്ട് അപ്പുറം കടത്തി . പെണ്ണ്‍ നന്ദി പറഞ്ഞ് അവളുടെ പാട്ടിനു പോയി. ചെറുപ്പക്കാരന്‍ സന്യാസി ആകെ കണ്‍ഫ്യൂ ആയി. ഇങ്ങേര്‍ ആയുഷ്കാല ബ്രഹ്മചാരി. അവളെ എടുത്തുകൊണ്ട് നടന്നു. എന്തെങ്കിലും മനസ്സില്‍ തോന്നി കാണില്ലേ? മകളുടെ പ്രായമുള്ള ചെറുപ്പക്കാരിയല്ലേ? ഇയാള്‍ പാപിയായോ? അറിയാതെ ചെയ്ത തെറ്റാണോ? അറിഞ്ഞുകൊണ്ട് നേടിയ ലൈംഗിക സുഖമാണോ? താന്‍ തിരുത്തേണ്ടതുണ്ടായിരുന്നോ? അങ്ങനെ പയ്യന്‍ സെന്നിനു ആകെ വട്ടു പിടിച്ചു.
മൈലുകള്‍ കഴിഞ്ഞു. മണിക്കൂറുകളും കഴിഞ്ഞു. ഒടുക്കം ചിന്തകള്‍ ആകെ പിരാന്താക്കിയ പയ്യന്‍ സെന്‍
ചോദിച്ചു
"മാസ്റ്റര്‍, അങ്ങ് ആ പെണ്ണിനെ എടുത്ത് തോളില്‍ വച്ചു നടന്നത് ശരിയായ കാര്യമായിരുന്നോ?"
മുതുക്കന്‍ സെന്‍ ഗുരു അയാളെ നോക്കി.
"മകനേ, ആ ചെളിക്കുണ്ട് കഴിഞ്ഞ ഇടത്ത് തന്നെ ഞാന്‍ അവളെ ഇറക്കി വിട്ടു, നീയാകട്ടെ, ഇപ്പോഴും അവളെ ചുമന്നുകൊണ്ട് നടക്കുന്നു."
ഓഫ്.
മോഡറേഷന്‍ ഉള്ള ബ്ലോഗില്‍ കമന്റിടാന്‍ ഒരു രസവുമില്ല.
രജനീഷിന്റെ കാര്യം കണ്ടപ്പോഴാണ് ഇത് ഓര്‍ത്തത്, കമ്പ്ലീറ്റ് ഓഫിനു മാപ്പ്, അല്‍പം കുസൃതിയാണ്.
കൊള്ളാമെന്ന് തോന്നുന്നെങ്കില്‍ തുറന്ന് വിട്,
ഇത് കണ്ടിട്ടുണ്ടോ?
ദേവന്‍പിള്ളേ, ‘പോസ്റ്റുമായല്ല എന്റെ കമന്റുമായേ ബന്ധമുള്ളു’ എന്ന രസികന്‍ മുള്ള് ഞാന്‍ മൊട്ടുസൂചിയുടെ ഉപയോഗത്തിന് എടുത്തുവെച്ചു.
നിങ്ങളുടേതു പോലുള്ള കുലീന ബ്ലോഗുകളില്‍ മോഡറേഷന്‍ കട വേണ്ട. ഇതുപോലുള്ള ചേരിപ്രദേശങ്ങളില്‍ റേഷന്‍ കടയില്ലെങ്കിലേ വിവരമറിയും. ബട്ട് ഡോണ്ട് വറി, ഇതുവരെ ഇറെലവന്റായ ഒറ്റയൊരെണ്ണമേ റിജക്റ്റിയിട്ടുള്ളു. ബ്ലോഗിനേക്കാള്‍ തറയാവാന്‍ ആരും തയ്യാറല്ലെന്ന് സാരം.
ഇപ്പോള്‍ അനഭിമതനായിക്കഴിഞ്ഞിരിക്കുന്ന പൌലോ കോഹ്‌ലോ ‘ഇലവന്‍ മിനിറ്റ്സി’ല്‍ മറിയ എന്ന വേശ്യയെക്കൊണ്ട് പറയിപ്പിച്ചു : “നമ്മുടെ സംസ്കൃതിയ്ക്ക് കാതലായ ഒരു ഊനമുണ്ട്. അത് ആമസോണ്‍ മഴക്കാടുകളുടെ നാശമോ ഓസോണ്‍ പാളികളുടെ ശൈഥില്യമോ ജയന്റ് പാണ്ടയുടെ തിരോധാനമോ കാര്‍സിനോ ജെനിക് വസ്തുക്കളുടെ നുഴഞ്ഞു കയറ്റമോ അല്ല. മറിച്ച് ലൈംഗികതയോടുള്ള സമീപനമാണ്.”
(ഓഷോവിന്റെ നീലഞരമ്പ്)
ഇടക്ക് കിനാവിനിട്ട് നല്ല ചവിട്ട് അല്ലേ, ഹഹ. ഷര്‍ട്ടിടാത്ത പൂര്‍വ്വികരേ നിങ്ങളെയൊക്കെ തല്ലണം(പറയിപ്പിച്ചില്ലേ?). ദേവേട്ടന്റെ കഥയാണ് കലക്കിയത്. അപ്പൊ ശശി ആരായി?
ദേവന്റെ കമന്റും കൂടി ചേര്‍ത്താല്‍ ആ ഡയലോഗ് ഇങ്ങനെ മാറ്റാം: അപ്പൊ ആര് ശശിയായി?
(സിനിമയിലെയാ?)
സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.
ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.
പുരപ്പുറത്തു കയറി നില്‍ക്കുമ്പോളും വിഷയം ഷര്‍ട്ട് തന്നെയാണല്ലോ
ഇപ്പൊഴാണേ ഈ തകര്‍പ്പന്‍ ബ്ലോഗ് കാണാന്‍ കഴിഞ്ഞത്.കാരണം ഞാന്‍ ബ്ലോഗിലെ നവജാത ശിശുക്കളീല്‍ ഒന്നാണേ.
ഞാന്‍ എന്നും ഷര്‍ട്ടും ഊരിപ്പിടിച്ച് പുരപ്പുറത്തുതന്നെയുണ്ടാവും കിലുക്കാമ്പെട്ടീ, സംശയമുണ്ടേല്‍ പ്രൊഫൈലില്‍ നോക്ക്. അവസാനവാചകങ്ങള്‍ ഒരു തമാശിന് നമ്മുടെ ജൂനിയര്‍ കടവനാടനോട് പറഞ്ഞതാ. എത്ര പരിഹസിച്ചാലും, തകര്‍പ്പന്‍ ബ്ലോഗ് എന്നെഴുതിയില്ലേലും കമന്റ് പബ്ലിഷും കെട്ടൊ. കപടജനാധിപത്യത്തിന് എന്നും ഒരോട്ട് എന്റെ വക. എന്നേക്കാള്‍ തറയാകരുതെന്ന് മാത്രം.
ഇനി കമന്റുകള്‍ക്കൊപ്പം,
സാര്‍,ഇതു പ്രസിദ്ധപ്പെടുത്താന്‍
കനിവുണ്ടാകണം എന്നൊരു
അപേക്ഷാ ഫോറം കൂടി ഫില്ലാക്കണം
എന്നായോ?
സ്വഭാവ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
ഹാജരാക്കാം വ്വേ...
ഓഷോ പറഞ്ഞവയി താല്പര്യമുള്ളത്
എടുക്കുകയും ബാക്കി വിടുകയും ചെയ്ത
ആരാമന്മാരാണ് അങ്ങേര്‍ക്ക് വിനയായത്...
നല്ല ഗുരുവാര്‍ന്നു പുള്ളി.
അത് കുരുക്കളുടെ ഒരു വിധിയാണ് ഉമ്പാച്ചിയേ. ഊരിക്കിടന്നു കിട്ടിയാല്‍ കുട്ടി അത് ബലൂണാണെന്ന് കരുതി വീര്‍പ്പിക്കും.
Really like your websites details! Undoubtedly an exquisite provide of information that is extraordinarily helpful. Stick with it to hold publishing and that i’m gonna proceed studying by the use of! Cheers.
Post a Comment