
രാക്ഷസനില്‍ നിന്ന് രക്ഷിച്ച ശേഷം
കൊടുംകാട്ടില്‍ ഉപേക്ഷിച്ചപ്പോഴും
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
അതല്ലേ മനുഷ്യരോ രാക്ഷസരോ കാട്ടാളരോ ഇല്ലാത്ത
വിജനമായ കാട്ടില്‍ത്തന്നെ ഉപേക്ഷിച്ചത്.
Every dog has his blog
Commodities | ||
---|---|---|
Crude Oil | 67.84 | -0.07% |
Natural Gas | 4.07 | +2.83% |
Gasoline | 2.23 | -0.52% |
Heating Oil | 2.26 | -1.05% |
Gold | 3086.50 | +0.85% |
Silver | 34.64 | 1.76% |
Copper | 5.11 | +0.29% |
2025.03.31 end-of-day | » Add to your site |
9 comments:
‘ആദ്യം മരിച്ചാല്‍ നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം, നിന്നെയാരു നോക്കുമെന്നായിരുന്നു’ എന്ന വരികള്‍ [കുഴൂര്‍ വിത്സണ്‍] വീണ്ടും വായിച്ചപ്പോള്‍.
[ചിത്രത്തില്‍ അയാം ജസ്റ്റ് എ ജലസ് ഗൈ എന്ന എന്റെ പ്രിയഗാനം പാടിയ ജോണ്‍ ലെനനും അയാളുടെ ജപ്പാങ്കാരിപ്പെണ്ണ് യോകോയും]
ഈ രാമന്റെ ഒരു കാര്യം. സത്യത്തില്‍ രാവണന്‍ സീതയെ തൊട്ടുകാണുമോ?
Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online. Get united with other bloggers.
രാമന്‍ സ്നേഹിച്ചു
സീത സഹിച്ചു
അല്ലേ രാംജി?
:)
സത്യം പറയുമ്പോള്‍ നെറ്റി ചുളിയുമോ :)
രാമന്‍ സീതയോട് ചെയ്തത്
എനിക്ക് നിന്നോടു ചെയ്യണം
എന്ന് നെരൂദ കവിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം :)
രാമനെപ്പോലെ ഒരു പക്കാ എം.സി.പിയെ യുദ്ധവീരനും എന്നാല്‍ ശൃംഗാരിയായ കണ്ണനെ യുദ്ധങ്ങളുടെ പിന്നില്‍ നില്‍ക്കുന്ന സൂത്രധാരനും ആയി സൃഷ്ടിച്ച ആര്‍ഷകവികളെ നമിക്കണം. സൈക്കോളജി ഒന്നും അവര്‍ക്കുമുന്നില്‍ എത്തിയിട്ടില്ല ഇത്രകാലമായിട്ടും.
രാമനെയും കൃഷ്ണനെയും ഹീറോകളായും ദുശ്ശാസനനെയും കീചകനെയും വില്ലന്മാരായും (മാച്ചോ/ശൃംഗാരി ധ്രുവങ്ങളില്‍ വിന്യസിച്ച്) അനലൈസ് ചെയതാല്‍ ഒരുപക്ഷെ പുരുഷവിനിമയങ്ങളുടെ സമ്പന്നമായ ഒരു ചിത്രം കിട്ടും.
നിന്റെ പേര് രാജ് കുറുക്കിയത്ത് എന്നാക്കിയിരിക്കുന്നു.
"ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം"
എന്നേ പറയാനുള്ളൂ,രാം മോഹനോട്.
അകിട്ടില്‍ ചോരയുമുണ്ടല്ലോ എന്നു പറയുന്നവരുണ്ടാകാം. അവരോടു ചോദിക്കാനുള്ളതു ഗുരുദേവന്‍ പണ്ട് ചോദിച്ചിട്ടുണ്ട്.
അമ്മ മരിച്ചപ്പോള്‍ കുഴിച്ചിട്ടുവോ അതോ....... എന്നു ചോദിച്ചപ്പൊഴേക്കും അകിട്ടില്‍ ചോര കണ്ടവനു കാര്യം മനസ്സിലായി....
Post a Comment