Thursday, January 3, 2008

തലയ്ക്കുള്ളില്‍ ലിംഗമുള്ള ജന്തു


തലയ്ക്കുള്ളില്‍, മനസ്സില്‍, ലിംഗമുള്ള ഒരു ജന്തുവിനെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. അന്റാര്‍ട്ടിക്കയിലെ മരവിപ്പിലോ ആഫ്രിക്കന്‍ കാട്ടിലോ അറേബ്യന്‍ മരുഭൂമിയിലോ അല്ല, ആധുനിക നഗരങ്ങളില്‍ത്തന്നെയാണ് ഈ ജന്തുവിനെ കണ്ടെത്തിയിരിക്കുന്നത്. ഈ ജന്തുവിന്റെ പേര് മനുഷ്യന്‍.

മറ്റ് ജന്തുക്കളില്‍ മിക്കവാറും കാലുകള്‍ക്കിടയിലാണ് ലിംഗം കാണപ്പെടുന്നതെങ്കില്‍ ശാരീരികാവയവം എന്ന നിലയില്‍ മനുഷ്യന്റെ കാലുകള്‍ക്കിടയില്‍ കാണപ്പെടുന്നത് ഒരു വെറും ടാപ്പ് മാത്രമാണെന്നാണ് ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. മറ്റ് ജന്തുക്കള്‍ ശാരീരിക ലിംഗമുപയോഗിച്ചാണ് ശാരീരികലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നിരിക്കെ മനുഷ്യന്റെ കാര്യത്തില്‍ മാനസികലിംഗമാണ് ശാരീരികലൈംഗബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇക്കാരണത്താല്‍ ഒരു മനുഷ്യന്റെയോ അവന്റെ പങ്കാളിയുടേയോ ലൈംഗികജീവിതങ്ങള്‍ മാത്രമല്ല മറ്റ് മനുഷ്യരുടെ എല്ലാത്തരം ജീവിതങ്ങളും സങ്കീര്‍ണമാകുന്നു. കല, സാഹിത്യം, വിനോദം, ഫാഷന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളിലും ഇത് സ്വാധീനം ചെലുത്തുന്നു.

ഇന്ത്യയില്‍ കാമദേവന് മനോജ് എന്നൊരു പര്യായമുള്ളതിലേയ്ക്ക് ശാസ്ത്രജ്ഞര്‍ വിരല്‍ ചൂണ്ടുന്നു. മനോജ് എന്നാല്‍ മനസ്സില്‍ ജനിക്കുന്നവന്‍ എന്നര്‍ത്ഥം. ഇങ്ങനെ ശാരീരികലിംഗത്തിന് ലൈംഗികബന്ധങ്ങളില്‍ റോള്‍ ഇല്ലാതെ വരുന്നതുമൂലമുള്ള കുറവുകള്‍ ഒരു വശത്തും മാനസികലിംഗത്തിന് ശാരീരികബന്ധങ്ങളില്‍ അനാവശ്യറോള്‍ ഉണ്ടാകുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ മറുവശത്തുമുണ്ടാ‍കുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ലിംഗം ഉപയോഗിച്ച് മനുഷ്യന്‍ ചിന്തിക്കുന്നു. അഥവാ ചിന്തിക്കുന്ന അവയവത്തിന്റെ സ്ഥാനത്ത് ലിംഗം കയറിയിരിക്കുന്നു. ചിന്ത കൊണ്ട് മനുഷ്യന്‍ ലൈംഗികബന്ധത്തിലും ഏര്‍പ്പെടുന്നു.

20 comments:

Rammohan Paliyath said...

ഒരാഴ്ച നാട്ടിലായിരുന്നു - നെറ്റില്‍ കയറാനാവാത്തവിധം തിരക്കായിപ്പോയ ഒഫീഷ്യല്‍ കാര്യങ്ങളില്‍. തിരിച്ചുവന്നപ്പോള്‍ വെള്ളെഴുത്ത് തുടങ്ങിവെച്ച ചര്‍ച്ചയും മറ്റു ചില ബ്ലോഗുകളില്‍ കുറിച്ചിട്ട കുത്തുവാക്കുകളും വായിച്ചു. എന്റെ കമന്റ് ഒരു പോസ്റ്റായി ഇവിടെ സമര്‍പ്പിക്കുന്നു. ഇനി മുതല്‍ വീണ്ടും ആര്‍ക്കും കമന്റാം - അനോനികള്‍ക്കടക്കം. മോഡറേഷന്‍ ഉണ്ടാകുമെന്ന് മാത്രം. ഹി. ഹി.

Anoop Technologist (അനൂപ് തിരുവല്ല) said...

ഹി ഹി...അപ്പോ നിരോധ് ഇനി തലയിലിട്ടാല്‍ മതിയോ ?

അഭയാര്‍ത്ഥി said...

ഇതുകൊണ്ടാണോ മനുഷ്യനെ ഉദ്ധരിക്കാന്‍ വലിയപെടാപ്പാട്‌ പെടേണ്ടി വരുന്നത്‌.
താഴേക്കിടക്കയില്‍ കിടക്കുന്നവനെ ഉദ്ധരിപ്പിക്കലാണ്‌ രാഷ്ട്രിയ ലക്ഷ്യം.
ഭാഷാ പോഷണം ഉദ്ധാരണം വിഭക്തിപ്രത്യയ ലിംഗ വിവേചനങ്ങള്‍ സാഹിത്യത്തില്‍.

എന്തായാലും കാടടക്കി വെടി വച്ചിട്ടുണ്ട്‌.

Paarthan said...

അപ്പോള്‍ ഇനി മുതല്‍ തലയില്‍ തൊപ്പി വെയ്ക്കുന്നത് വെയില്‍ കൊള്ളാതിരിക്കാനും കഷണ്ടി മറയ്ക്കാനും മാത്രമല്ല...നാണം മറയ്ക്കാനും കൂടിയാണല്ലേ..???

R. said...

പണ്ട് സഞ്ജയന്‍ 'കമ്മ്യൂണിസ്റ്റുകാര്‍ക്ക് വയറിലാണല്ലോ തല' എന്നു പറഞ്ഞ സ്റ്റൈലാണോ?

ഏറനാടന്‍ said...

ശിവലിംഗം മാധവലിംഗം പാവനലിംഗം....

വെള്ളെഴുത്ത് said...

എന്റീശ്വരന്മാരേ...........ഇനി തല ഞാന്‍ എങ്ങനെ വെളിയില്‍ കാണിക്കും.....? ശ്ശോ നാണക്കേടായിപ്പോയി..

simy nazareth said...

ഈ പോസ്റ്റ് അധികമൊന്നും മനസിലായില്ല.

simy nazareth said...

ഐ.മീന്‍ - ഒറ്റ വിഴുങ്ങിനു വിഴുങ്ങാവുന്ന കാര്യങ്ങളല്ലേ പോസ്റ്റേണ്ടെ?

സജീവ് കടവനാട് said...

ശിവനേ ഈ ശാസ്ത്രം പോണ പോക്കേ. മനുഷ്യന്‍ ബല്ലാത്തൊരു സംഭവം തന്നെ. ഈ മനുഷ്യന്‍ മനുഷ്യനാ ദൈവാ?

Rammohan Paliyath said...

ശിവനേ, അവിവാഹിതനേ, നിങ്ങളോടാരു പറഞ്ഞു തലയും ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍?

Anonymous said...

ഞങ്ങക്കിത് നേരത്തെ തന്നെ അറിയാമായിരുന്നു ഒറ്റവിഴുങ്ങാ. അതല്ലേ ഞങ്ങള്‍ തലപ്പാവ് ധരിക്കുന്നത്

Anonymous said...

മനുഷ്യനില്‍ ലൈംഗികവേഴ്ചയും പ്രജനനവും മനസ്സും ശരീരം മുഴുവനും ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ആയാണ് കരുതപ്പെടുന്നത്. പുരുഷനും സ്ത്രീയും ആണ് പരസ്പരം ബന്ധപ്പെടുക. മുന്‍പൊരിക്കല്‍ ചേട്ടായി എഴുതിയപോലെ മൂത്രക്കുഴല്‍ മൂത്രക്കുഴിയില്‍ ചേരുകയല്ല :)

മറുവശത്ത് ലൈംഗികത മനുഷ്യന്റെ ജീവിതചര്യയുടെ മുഴുവന്‍ ഭാഗമാണ്. വസ്ത്രവും ഭക്ഷണവും ശരീരത്തിന്റെ നിലകളും ഉള്‍പ്പടെ ജീവിതത്തിന്റെ വിവിധഭാവങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അനിതരമായ ഒരു പങ്കുവഹിക്കുന്ന ഘടകം. ജന്തുക്കളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ മുഴുവന്‍സമയ ലൈംഗിക ജീവിയാണ്. ഈവന്‍ ബയളോജിക്കലി.

പറഞ്ഞുവരുന്നത് ബാലന്‍സ്‌ഡ് ആയ പാന്‍സെക്ഷ്വലിസമാണ് സ്ത്രീപുരുഷവിനിമയങ്ങളിലെ ഏറ്റവും റിയലിസ്റ്റിക്ക് ആയ കാഴ്ചപ്പാടെന്നാണ്. തലകൊണ്ട് മാത്രമല്ല ലിംഗംകൊണ്ടുകൂടിയാണ് (ലിംഗം കൊണ്ടുമാത്രമല്ല തലകൊണ്ടും കൂടിയാണ്) മനുഷ്യന്‍ ഭക്ഷിക്കുന്നതും ഭാഷിക്കുന്നതും ഭോഗിക്കുന്നതും.

പേട്രിയര്‍ക്കി എന്നത് വ്യവസ്ഥിതിയുടെ പര്യായം ആ‍ണ് നമുക്ക്. അതുകൊണ്ട് അതിനെതിരായ പ്രിവിലേജുകളും ക്വോട്ടകളും എങ്ങനെയോ പുരോഗമനവാദത്തിന്റെ അകമ്പടികള്‍ ആകുന്നു. ഭക്ഷണത്തിന്റെയും ഭാഷണത്തിന്റെയും ഭോഗത്തിന്റെയും സൂചകങ്ങള്‍ അധികാരത്തിന്റെയോ വിധേയത്വത്തിന്റെയോ സൂചകങ്ങള്‍ ആയി മാറുന്നു (പെരിങ്ങോടന്റെ സുന്ദരമായ ഒരു കഥ കഴിഞ്ഞ ഇടക്ക് വന്നിരുന്നു. സീമന്‍സൂം അച്ചിങ്ങപ്പയറുമാണ് ഓര്‍മയില്‍. റ്റൈറ്റില്‍ തപ്പിപ്പോകാന്‍ ബ്രൌസര്‍ സമ്മതിക്കുന്നില്ല). ക്വോട്ടകളെ മാനിക്കാത്തത് മേധാവിത്വമായും ക്വോട്ടകള്‍ നഷ്ടമാകുമ്പോല്‍ കലഹിക്കുന്നത് ഇരയുടെ അവകാശമായും ഗണിക്കപ്പെടുന്നു.

അരാഷ്ട്രീമായ ഒരു സമീപനത്തില്‍ ഒരാള്‍ അയാളുടെ ഉടയവനും കാവല്‍ക്കാരനുമാണ്. ആത്മാഭിമാനത്തോടെ ക്വോട്ടാകളുടേയും പ്രിവിലേജുകളുടെയും ആവശ്യമില്ലാതെ ജീവിക്കാം എന്ന് കരുതുന്നവര്‍ക്കിടയില്‍ ലൈംഗികമായ എഴുത്തോ വായനയോ ഭാഷയോ ക്രമാതീതമായി പ്രശ്നവല്‍ക്കരിക്കപ്പെടുന്നില്ല. ക്വോട്ടാകളും പ്രിവിലേജുകളും ലക്ഷ്യമാക്കി വരുന്ന ആദര്‍ശസംഹിതകള്‍ മുറുകെപ്പിടിക്കുന്നവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടത് ആശയപരമായ നിലനില്‍പ്പിന്റെ തന്നെ വിഷയമാണ്. അതില്‍ അതിശയിക്കാനില്ല.

അവസാന നോട്ടത്തില്‍ ഞാന്‍ (വ്യക്തി) എവിടെനില്‍ക്കുന്നു എന്നതാണ് ചോദ്യം. വിമോചനം എന്നവാക്ക് പാരമ്പര്യവിരുദ്ധവും വിപ്ലവകാരികളുടെ കുടുംബാവകാശവും ആയതുകൊണ്ട് അതുപയോഗിച്ചാല്‍ ചോദ്യം ചെയ്യപ്പെട്ടേക്കും. കത്താര്‍സിസ്. അതാണ് ഇന്‍ഡള്‍ജന്‍സ് വഴിവരുന്ന ‘മുക്തി’. (സിമിയുടെ കുറ്റബോധം എന്ന കഥ ഓര്‍ക്കുന്നു; ഹെസ്സെയുടെ സിദ്ധാര്‍ത്ഥയും). അത് മനസ്സിലാവണമെങ്കില്‍ രാഷ്ട്രീയത്തിന്റെ കെട്ടുപാടില്‍ നിന്ന് മോചനം വേണം.

അരാഷ്ട്രീയത ഒരു പാപമായി ഗണിക്കപ്പെടുന്നിടത്ത് ഒറ്റപ്പെട്ടുപോകാമെന്നല്ലാതെ ഇതെഴുതുന്നതുകൊണ്ട് പ്രയോജനം ഇല്ലെന്ന് എനിക്കറിയാം. സ്വാളോയെപ്പോലെ ഇത് പ്രശ്നത്തില്‍ എന്റെ മറുപടി. വിശദീകരണങ്ങള്‍ ഇല്ല.

-മനു എന്ന ഗുപ്തന്‍

കടവന്‍ said...

അനൂപ്‌ തിരുവല്ല said...
ഹി ഹി...അപ്പോ നിരോധ് ഇനി തലയിലിട്ടാല്‍ മതിയോ ?
ഗൊച്ചു ഗള്ളാ....`

Teena C George said...

ലൈംഗികത മനസ്സില്‍ തന്നെ! ആണായാലും, പെണ്ണയാലും...

മനസ്സില്‍ ആ‍ണത്തം ആണോ പെണ്ണത്തം ആണോ കൂടുതല്‍?

Try this to Find out more about 'brain sex' differences by taking the Sex ID test in BBC...

സജീവ് കടവനാട് said...

അപ്പൊ തലയുയര്‍ത്തിപിടിക്കുന്നവന്റെ മനശാസ്ത്രം...ഛേ...

Suraj said...

ഒരു ‘കുറ്റസമ്മതം’ ആദ്യമേ നടത്തട്ടേ : ലിംഗം എന്ന വാക്ക് മറുമൊഴിമെയിലില്‍ കണ്ടതു കൊണ്ടാണ് ഈ പോസ്റ്റില്‍ വന്ന് ഒളിഞ്ഞു നോക്കിയത്. (അതു പ്രായത്തിന്റെ പ്രശ്നമാണോ അതോ തൊഴിലിന്റെ പ്രശ്നമാണോ എന്നറിയില്ല)

വായിച്ചപ്പോള്‍ മനസ്സിലായി മനോജ് എന്ന ആരോടോ ഉള്ള ‘കുത്തുവാക്കാണ്‘ പോസ്റ്റിന്റെ കാതല്‍ എന്ന്. മലയാളം ബ്ലോഗ് ലോകത്തെ കൂട്ടായ്മ/കൂട്ടില്ലായ്മ തുടങ്ങിയവയെക്കുറിച്ചൊന്നും ഈയുള്ളവന് ഒരു പിണ്ണാക്കുമറിയില്ല. ‘മനു എന്ന ഗുപ്തന്‍’ എന്ന് ഗുപ്തന്റെ കമന്റില്‍ എഴുതിയിരിക്കുന്നതും പോസ്റ്റിലെ “മനോജ്”ഉം ചേര്‍ത്തുവായിച്ചപ്പോള്‍ ഒരു ട്യൂബ് ലൈറ്റെവിടേയോ ഇരുന്നു മിന്ന്നുന്നുണ്ട്.

ഏതായാലും പ്രിയ വണ്‍ സ്വാളോ,
ലിംഗത്തിന്റെ nerve density per square millimeter (നാഡീ സന്ദ്രത) വച്ചുനോക്കിയാല്‍ ശരീരത്തിലെ മറ്റേതവയവത്തിനുമില്ലാത്ത പ്രാധാന്യമാണ് നമ്മുടെ തലച്ചോറില്‍ അതിനുള്ളതെന്ന് കാണാം.ഹൃദയത്തിന് പോലുമുണ്ടാവില്ല ഇത്രയും നാഡികള്‍!
അപ്പോള്‍ വണ്‍ സ്വാളോയുടെ “മനസ്സില്‍ ലിംഗമുള്ള” എന്ന പ്രയോഗം കൃത്യവും ശാസ്ത്രീയവുമാണ്!

(ഇതുപോലുള്ള റിലാക്സ്ഡ് ബ്ലോഗ് വായന ഒരു രസമാണ്... :)

Rammohan Paliyath said...

അപ്പോള്‍ ഇനി ഒരു മനോജിനെ കണ്ടുപിടിക്കണം. എനി ടേക്കേഴ്സ്? ഹെന്റെ സൂരജേ, ഇങ്ങനെ വായിക്കാന്‍ തുടങ്ങിയാ തോറ്റ് പോകും.

അമിത സദാചാരത്തിന്റെയും അമിത ലൈംഗികതയുടേയും ഒറിജിന്‍ തേടി നടത്തിയ ഒരു വിനോദസഞ്ചാരം മാത്രമായിരുന്നു ഈ പോസ്റ്റ്.

ബ്ലോഗിലെ ഗ്രൂപ്പുകളിയിലൊന്നും അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിചാരിക്കുന്ന ആരും ഇല്ല എന്നതാണ് എന്റെ അനുഭവം. അഥവാ എനിക്കും ഒരു പിണ്ണാക്കും അറിയില്ല. ലാപുടയുടെ ഒരു സൂപ്പര്‍ കവിത ഒഴികെ. (ഞാനും ഒരു പുതിയ ബ്ലോഗറാ).

Suraj said...

അയ്യയ്യോ‍ാ‍ാ....ലേലു അല്ലൂ ലേലു അല്ലൂ ലേലു അല്ലൂ അഴിച്ചുവിട്...!

ഈയിടെ വെറുതേ കറങ്ങിനടന്ന ചില്‍ ബ്ലോഗ് കവലകളിലൊക്കെ ചില ഗ്രൂപ്പുമണങ്ങളടിച്ചതിന്റെ ഒരു ഇഫക്ടിലാണേ ആ ‘മനോജ്’നെ ഒന്നന്വേഷിച്ചത്. പോട്ടെ, വിട്ടുകള സ്വാളോയേ...
അപ്പം നമ്മ രണ്ടാളും പുത്തനച്ചികളാണ്. ഹപ്പ!
അതും വിന്നോദസഞ്ചാരവും ഒക്കെക്കൂടിച്ചേര്‍ത്ത് കോമ്പ്ലിമെന്റ്സ് ആക്കിയേ. :)

ഗുപ്തന്‍ said...

സൂരജേ...

വായനയും മനോജ് ആണെന്ന് മനസ്സിലായില്ലേ..ഹഹഹ.. ആ മനോജ് കെയ്സില്‍ മനോജും ഗുപ്തന്റെ മനുവും തമ്മില്‍ ഒരു ബന്ധവും ഇല്ലാന്ന് സ്വാളോക്ക് എന്റെ സപ്രിറ്റിക്കറ്റ് :) (അദൂടെ ഇരിക്കട്ട്! )

Related Posts with Thumbnails