Tuesday, January 29, 2008

മലയാളം ടീവി ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ലൈവ്!


മനുഷ്യനെ മയക്കുന്ന കറുപ്പ് മതമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. ടെലിവിഷന്റെ പ്രചാരം അദ്ദേഹത്തിന്റെ പ്രവചനവരത്തിനും അപ്പുറമായിരുന്നോ? മലയാളത്തിലെ മിക്കവാറും എല്ലാ ‍പ്രമുഖ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളും ലൈവായി കിട്ടുന്ന ഒരു സൈറ്റ് കണ്ടെത്തി. എന്നു പറയുമ്പോള്‍ ഞാനൊഴികെ ഈ ഭൂമിമലയാളത്തിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും അത്. എങ്കിലും എനിക്കിതൊരു പുതിയ അറിവായതുകൊണ്ട് അതിവിടെ വിളമ്പുന്നു. ആവര്‍ത്തനവിരസന്മാര്‍ മാപ്പാക്കണേ.

17 comments:

One Swallow said...

മലയാളം ടീവി ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ലൈവായി കിട്ടുന്നു. ഞാനിപ്പളാ അറിഞ്ഞേ.

സുമേഷ് ചന്ദ്രന്‍ said...

ഞാ‍നും ഇപ്പളാ അറിഞെ...താങ്ക്സ്..:)

സുല്‍ |Sul said...

നന്ദി. :)
-സുല്‍

വിഷ്ണു പ്രസാദ് said...

ആകെ റേഡിയോ ഡും ഡും മാത്രം കേള്‍ക്കാം.ബ്രോഡ്ബാന്‍ഡ് കിട്ടുന്നതു വരെ ഒരു രക്ഷയുമില്ല. :)

പപ്പൂസ് said...

ഹയ്യോ!!!!

മിടുക്കന്‍ said...

ഇത് ലൈവാണോ...?
ഇപ്പോള്‍ സമയം രാത്രി 10.00. എന്റെ വീട്ടിലെ സൂര്യാ ടി വിയീല്‍ ഏതോ ഒരു പരമ്പര തകര്‍ക്കുന്നു... എന്നാല്‍ നെറ്റിലെ സൂര്യയില്‍ “ വര്‍ത്തമാനത്തില്‍” സിന്ധു ജോയി യുമായി അനില്‍ നമ്പ്യാര്‍ സംസാരിക്ക്കുന്നു...

ശ്രീലാല്‍ said...

:) നന്ദി.
ശ്രീലാല്‍

ഗുപ്തന്‍ said...

No news: see this link

http://www.desitvz.com/

dont expect every channel to work for you everytime, ofcourse. And the ask an ADSL for smooth running.

One Swallow said...

മിടുക്കാ, അമൃതാ ടീവിയില്‍ പരീക്ഷിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് പബ്ലിഷിയത്. ഒരു രണ്ടു മിനിറ്റ് പിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ലൈവ്!

ഓഫീസിലൊരാള്‍ കൈരളി നോക്കിയപ്പോള്‍ പഴഞ്ചന്‍ മോണിട്ടറില്‍പ്പോലും ഫുള്‍ സ്ക്രീനിടുമ്പോള്‍ ആസ് ഗുഡ് ആസ് ടീവി.

ശ്രീ said...

താങ്ക്സ്

Anonymous said...

മുകളിലെ അബദ്ധത്തിനു മാപ്പ്. മലയാളം എന്നത് ശ്രദ്ധിച്ചിരുന്നില്ല. ക്രിക്കറ്റ് കാണാന്‍ ഇടക്ക് പോകാറുള്ള സ്ഥലം ഓര്‍ത്ത ആവേശത്തില്‍ എടുത്ത് വിളമ്പിയതാണ്.

എനിവേ മലയാളം ചാനലുകള്‍ പല ബുള്ളറ്റിന്‍ ബോഡുകളിലും കിട്ടുന്നുണ്ട്. ഒരു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും.

മിടുക്കന്‍ said...

അതെ അമൃത കൃത്യമായി കാണിക്കുന്നുണ്ട്...
അതില്‍ ന്യൂസവറില്‍ വലതു കീഴേ മൂലയില്‍ കാണിക്കുന്ന സമയം തെളിവ്.

കുതിരവട്ടന്‍ :: kuthiravattan said...

ഇതു കൊള്ളാമല്ലോ‍. താങ്ക്സ്.

നിഷാന്ത് said...

See this too...

http://ilikefreetv.com/

റോബി said...

ഇതു കാണൂ...ഇതും

Inji Pennu said...

ഓഫ്:
നേര് പറഞ്ഞാല്‍ എന്തുകൊണ്ടാണ് ഏഷ്യാനെറ്റും അല്ലെങ്കില്‍ കേബിള്‍ ടെലിവിഷന്‍ പെയിഡ് ചാനലുകള്‍ ആവുന്നത്? എത്രമാത്രം പരസ്യ വരുമാനം ഉള്ളവയാണിവയെല്ലാം. കാശ് മുടക്കി പരസ്യങ്ങള്‍ സഹിക്കേണ്ട ഗതികേടാണ്. എന്നാണ് കേബിള്‍ ഇന്റര്‍നെറ്റ് പോലെ ഫ്രീയാവുകയാവോ?

ഭൂമിപുത്രി said...

എനിയ്ക്കും അറിയില്ലായിരുന്നു.വാര്‍ത്ത ആകുന്നതുപോലെ പ്രചരിപ്പിച്ചേക്കാം

Related Posts with Thumbnails