Friday, May 30, 2008

ആ‍ണുങ്ങളുടെ മുലകള്‍


ജീവിതം പോലെയാണ്
ആണുങ്ങളുടെ മുലകള്‍.
എന്തിനാണ്? ആ‍? ആര്‍ക്കറിയാം?

35 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹ... ഹ ..ഹങ്...

വെള്ളെഴുത്ത് said...

അങ്ങനെ പറയരുത് ! കൊരുത്ത് റിംഗിട്ടുകൂടേ? പ്രപഞ്ചം ഉപയോഗശൂന്യമായ ഒന്നിനെയും ഉള്‍ക്കൊള്ളുന്നില്ലെന്നല്ലേ ഉള്‍ക്കൊള്ളേണ്ട ആദ്യ പാഠം?

Rammohan Paliyath said...

കൊരുത്ത് റിംഗിട്ടു. [മാറ്റിയ പടത്തിന്റെ ഒരു യോഗം. നല്ല പടമായിരുന്നു. എവിടെയും ഇരിയ്ക്കാന്‍ യോഗമില്ല].

ചിലരുടെ കണ്ടാല്‍ വീട്ടിത്തിരി പോലിരിക്കും. [കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരിനം കാലിത്തീറ്റ]. കണ്ടാല്‍ ഫോട്ടോ തൂക്കാന്‍ തോന്നും.

എന്നാലും എനിക്കെല്ലാം ജീവിതം പോലെയാ...

അരവിന്ദ് :: aravind said...

സ്വാളോ ചേട്ടാ, പെണ്ണുങ്ങളോട് ചോയ്‌ച് നോക്കീന്‍.
രണ്ടിന്റേം ഉപയോഗം പറഞ്ഞു തരും.
:-)

Vishnuprasad R (Elf) said...

ആരാ പറഞ്ഞത് ഒരു ഉപയോഗവുമില്ലെന്ന്.അങ്ങനെയൊന്ന് ഉള്ളതുകൊണ്ടല്ലേ ആ പേരില്‍ ഒരു പോസ്റ്റ് ഇടാന്‍ പറ്റിയത്.

കൊച്ചുത്രേസ്യ said...

മറ്റേ പടം കൊള്ളാമായിരുന്നു. കുറേ നേരം സൂക്ഷിച്ചു നോക്കിയിട്ടാണ്‌ സംഗതി പിടികിട്ടീത്‌
:-)

മറ്റേ പടം കൊള്ളാമായിരുന്നു. കുറേ നേരം സൂക്ഷിച്ചു നോക്കിയിട്ടാണ്‌ സംഗതി പിടികിട്ടീത്‌
:-)
http://keralafoto.blogspot.com/2008/02/blog-post_15.html
ദാ ഇവിടൊരാള്‌ ഇതേ വിഷയത്തെ പറ്റി ചിന്തിക്കുന്നുണ്ടായിരുന്നു. ഉത്തരം കിട്ടിയോ എന്നറിയില്ല :-))

Rammohan Paliyath said...

പടം പഴയതു തന്നെയാക്കി. നിപ്പ്ള്മ്മെ റിംഗിട്ടത് കാണുമ്പൊ ഒരു മാതിരി ഓക്കാനമുണ്ടാവുന്നു. വേദനിക്കുമ്പോള്‍ അതിടുന്നവന്റെ ഡിപ്രഷന്‍ മാറുമായിരിക്കും. ഡാവിഞ്ചി കോഡിലെ സിലാസായിരിക്കും. ച്ഛായ്!

അരവിന്ദേ, ശരിക്കിനും എന്തോ ഉണ്ടെന്ന് ഡെസ്മണ്ട് മോറിസ് നേക്കഡ് എയ്പില്‍ പറയുന്നുണ്ടത്രെ. നമ്മടെ ഫേവറിറ്റ് ബുക്കാ. പക്ഷേ ഓര്‍ക്കുന്നില്ല. ഇവിടെയുണ്ട്, നോക്കട്ടെ. എന്തായാലും, അതുള്ളൊരാള്‍ക്ക് ചോദിക്കാതെ തന്നെ അറിയാന്‍ പറ്റണ്ടെ അതിന്റെയൊരു യൂട്ടിലിറ്റി.

പൊക്കിളാണ് ജനനശേഷം ഉപകാരമില്ലാത്ത സാധനം എന്നും കേട്ടു. നമ്മുടെ സിനിമാക്കാര് കേക്കണ്ട.

ത്രേസ്യാമ്മേ, ലിങ്കില്‍ പോയി നോക്കി. നേരത്തെ അതു കണ്ടില്ലായിരുന്നു. ഞെട്ടിയത് അതു കണ്ടല്ല. അതില്‍ പറയുന്നുണ്ട്, അയാളുടെ ഒരു സുഹൃത്തിന് നാലു മുലകളുള്ള വിവരം. എന്റെ ഒരു ഡയറക്റ്റ് അമ്മാ‍വന്റെ മകനുമുണ്ട് അങ്ങനെ. ഞങ്ങളവനെ ഫോര്‍മുല എന്നാ കുട്ടിക്കാലത്ത് വിളിച്ചിരുന്നെ. എന്റെ സെയിം പ്രായം. ഇപ്പോള്‍ മൂന്ന് കുട്ടികളുടെ അച്ഛന്‍.

ആ ലിങ്കിലും പറയുന്നുണ്ട് നേക്കഡ് എയ്പില്‍ സംഗതി വിശദീകരിക്കുന്നുണ്ടെന്ന്. നോക്കട്ടെ.

വായിച്ചിട്ടില്ലാത്തവര്‍ വായിക്കേണ്ട കിത്താബാണേ നെയ്ക്കഡ് എയ്പ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒറിജിന്‍ ഓഫ് സ്പീഷിസും പോലത്തെ ഒരു അടിസ്ഥാന ഗ്രന്ഥം.

മൂര്‍ത്തി said...

നമ്മളിപ്പോള്‍ അധികം ഉപയോഗിക്കാത്തത് കിഡ്നി കിഡ്നി എന്നു വിളിക്കപ്പെടുന്ന തലച്ചോറല്ലേ? :)

G.MANU said...

എന്റെ അഭിപ്രായത്തില്‍ ഒരു ഉപയോഗമേയുള്ളൂ.
ടെന്‍ഷന്‍ വരുമ്പോ ചൊറിയാന്‍

പഥികന്‍ said...

മാത്രമല്ല കൈകാലുകളിലെ ചെറുവിരലുകള്‍,നഖം,രോമങ്ങള്‍,പുക്കിള്‍.ഇവ കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല

Anonymous said...

താങ്കളെ ഒക്കെ പോലെയുള്ള എഴുത്തുകാര്‍ ചിത്രങ്ങള്‍ മോഷ്ടിച്ച് പബ്ലീഷ് ചെയ്യുമ്പോള്‍ മിനിമം ഒരു കടപ്പാടെങ്കിലും വയ്ക്കുന്നത് നല്ലതായ്yഇരുന്നു. താങ്കള്‍ കോപ്പി ചെയ്ത ചിത്രം ഇവിടെ ഉണ്ട് http://images.google.co.in/imgres?imgurl=http://bp3.blogger.com/_GdEMJm_i_lk/RwH2G9N5epI/AAAAAAAAAVA/wvHSoUkgz9A/s320/papaya.jpg&imgrefurl=http://blah-blah-comics.blogspot.com/2007/10/on-environmental-concerns.html&h=229&w=320&sz=16&hl=en&start=1&um=1&tbnid=h1A7QtS8P_hWVM:&tbnh=84&tbnw=118&prev=/images%3Fq%3Dbra%2Bpappaya%26um%3D1%26hl%3Den%26sa%3DN ഈ ബ്ലോഗര്‍ ചിലപ്പോള്‍ കോപ്പി ചെയ്തതാവും. പക്ഷെ ഒരു ബ്രാ കഷ്ടപ്പെട്ട് മരത്തില്‍ ചേര്‍ത്തുകെട്ടി ഫോട്ടോ എടുത്ത ആ മിടുക്കന്റെ കഴിവിനെ കുറച്ചുകാണലാണിത്. മാത്രമല്ല എന്തുകൊണ്ടും താങ്കളുടെ ഈ പോസ്റ്റിനേക്കാളും മികച്ചത് ആ ചിത്രം തന്നെ!

മോഡറേഷന്‍ കഴിഞ്ഞ് പബ്ലീഷ് ചെയ്യണം എന്നു തോന്നിയാല്‍ ഒരു മറുപടികൂടി പ്രതീക്ഷിക്കുന്നു.

എന്തായാലും ഈ കമന്റ്tഇന്റെ കോപ്പി വെറുതെ ഞാന്‍ കയ്യില്‍ സൂക്ഷിക്കുന്നു.

ശ്രീവല്ലഭന്‍. said...

നല്ല കവിത :-)

Rammohan Paliyath said...

ആറു വര്‍ഷം മുമ്പ് ഇ-മെയിലായി കിട്ടിയതാണ് ഈ ചിത്രം. ഫോട്ടോഗ്രാഫര്‍ ആരെന്നറിയില്ല. ഏതായാലും നിങ്ങള്‍ പറയുന്ന ബ്ലോഗറല്ല അതെടുത്തതെന്നുറപ്പ്. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളേക്കാളും മികച്ചതാണ് ഈ ഭൂമിയിലെ എല്ലാ സാധനങ്ങളും എന്ന് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ എനിക്ക് അവകാശമില്ല. ഇത്തരം കമന്റുകളൊന്നും മോഡറേറ്റ് ചെയ്യാറില്ല അനോനീ.

ആ ഫോട്ടൊഗ്രാഫര്‍ താങ്കളെപ്പോലെ അനോനിയായി ഇരുന്നുകാണും അന്ന്.

Rammohan Paliyath said...

പഥികാ, ഒരു നിമിഷം വെയ്റ്റ് ചെയ്യൂ എന്നാഗ്യം കാണിക്കാന്‍ ചെറുവിരല്‍ വേണം. പിന്നെ ‘ചെറുവിരല്‍ അനക്കിയില്ല’ എന്നൊരു പ്രയോഗത്തിനും ഉപകാരപ്പെട്ടു. ടിന്നിന്റെ അടപ്പുതുറക്കാന്‍ നഖം വേണ്ടായോ? പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍?

പ്രിയ said...

അതവിടെ നില്ക്കട്ടെ. ഈ അപ്പെന്ഡിക്സ് (അപ്പെന്ഡിസിറ്റിസ് ഉണ്ടാവാന് കാരണം ആയ വയറിന്റെ ഉള്ളില് ഉള്ള ആ വേസ്റ്റ്ബിന് ) എന്തിനുള്ളതാ?പരിണാമത്തില് ശരീരത്തില് ഉപയോഗമില്ലാത്ത ഓരോ ഭാഗവും ക്രമേണ ഇല്ലാതാവും എന്ന് പഠിച്ചിരുന്നു. ഡോക്ടര്ക്ക് കാശുണ്ടാക്കാന് ആയി അതെന്തിന് നില നിന്നു?

സ്ത്രി പുരുഷ ശരീരത്തിന്റ്റെ അസംബ്ലി ഇന്സ്ട്രക്ഷനില് ഒരുപക്ഷെ അധികം വ്യത്യാസം ഉണ്ടാവില്ല. അതിനാലാണല്ലോ അല്പം പിഴച്ചാല് നപുംസകം എന്നൊരു ക്യാറ്റഗറിയില് അകപ്പെട്ടു പോകുന്നത്. അതിനാല് പുരുഷജന്മത്തിലെ സ്ത്രിത്വം ആകാം ആ നിലനിന്നു പോകുന്ന സ്തനം.

[ എന്ന് ഞാന് വിശ്വസിക്കുന്നു. എന്താ ചെയ്യാ സാക്ഷാല് പ്രൊഡക്ഷന്മാനേജരുടെ പേര്സണല്/കസ്റ്റമര് കംപ്ലൈന്റ്സ് സെരവിസിസ് വളരെ മോശം. ഒന്നിനും ഉത്തരം തരില്ല]

എതിരന്‍ കതിരവന്‍ said...

ക്യാന്‍സറിന്റെ കാര്യത്തില്‍ ആണ്മുലയെയും വെറുതെ വിട്ടിട്ടില്ല. ആണുങ്ങളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുകയാണ്.

അടുത്തു തന്നെ കേള്ക്കപ്പെടാവുന്ന ഫോണ്‍ സംഭാഷണം. (ഭാര്യ നാട്ടിലേയ്ക്കു വിളിക്കുന്നു):
“ടെസ്റ്റ് റിസള്‍ട് കിട്ടി അച്ഛാ. ബ്രെസ്റ്റ് ക്യാന്‍സര്‍ തന്നെ”
“ അയ്യോ എന്റെ മോളേ.....”

“എനിയ്ക്കല്ല. ചേട്ടനാ.”

“.........”

അമ്മയുടെ ശബ്ദം

“നിന്റെ അച്ഛനെന്തിനാടീ ഇങ്ങനെ ചിരിയ്ക്കുന്നത്?”

കുഞ്ഞന്‍ said...

ഹൊ ഞാനിതെന്താ ഇത്രയും നാള്‍ ഇതിനെപ്പറ്റി ഓര്‍ക്കാതിരുന്നത്..? എന്തിനാ ആണുങ്ങള്‍ക്ക് മുല..ചില തമാശ സിനിമകളില്‍ കണ്ടിട്ടുണ്ട് നായകന്‍ ആദ്യം മൂക്ക് തൊട്ടു കാണിക്കുന്നു അപ്പോള്‍ നായിക തന്റെ മൂക്ക് തൊട്ടു കാണിക്കുന്നു. വീണ്ടും നായകന്‍ തലമുടി തൊട്ടു കാണിക്കുന്നു അപ്പോള്‍ നായികയും അങ്ങിനെ ചെയ്യുന്നു. വീണ്ടും നായകന്‍ മീശ പിരിച്ചു കാണിക്കുന്നു.. അപ്പോള്‍ നായിക മിശപിരിക്കാന്‍ നോക്കുകയും ചമ്മുകയും ചെയ്യുന്നു. ഇനി നായിക ഇതുപോലെ ആദ്യം ചെയ്യുകയാണെങ്കില്‍, മുല തൊട്ടു കാണിക്കുമ്പോള്‍ നായകന്‍ തോറ്റു പോകുമൊ.

ഉടുപ്പിടാതെ നടക്കുന്ന എന്റെ മോന്റെ (2.5 വയസ്സ്) മുലയില്‍ തൊട്ട് ഇതെന്താന്നു ചോദിക്കുമ്പോള്‍ അവന്റെ നാണം കാണാനൊരു രസമുണ്ട്.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരു മൊലയിലെന്തിരിക്കുന്നു മാഷേ? മനുഷ്യനിലിത് ലൈംഗികമായി ഒത്തിരി വികസിച്ചിരിക്കുകയാണു. എന്തായാലും , പടവും , അടിക്കുറിപ്പും രസകരം .

ഉണ്ണിക്കുട്ടന്‍ said...

ആദ്യമിട്ട പടമെവിടെ??? അതു കണ്ടിട്ടെ ഉള്ളൂ വേറെ കാര്യം...

ആണുങ്ങള്‍ക്കും അതിരിക്കട്ടെ മാഷേ പെണ്ണുങ്ങള്‍ക്കു മാത്രമായാല്‍ അവറ്റകള്‍ക്കു അഹങ്കാരം വരും

അഭയാര്‍ത്ഥി said...

മുലയെന്തിന്‌
മൂക്കെന്തിന്‌,
ലക്ഷ്മണാ മുറിച്ച്‌ കള.

ചെവിയെന്തിന്‌ കാതെന്തിന്‌
വേണ്ടാതീനങ്ങള്‍ കാണാനും കേള്‍ക്കാനും
ഛെ ചായ്‌ ചൂയ്‌ ലഞ്ഞ്നാവാഹം- കുത്തിപ്പൊട്ടിക്കു.

വായെന്തിന്ന്‌ വയറെന്തിന്ന്‌
വേണ്ടാതീനം പറയാനും വിഴുങ്ങാനുമോ
ഛെ കീറിക്കള...

നാവെന്തിന്ന്‌
നക്കാനും നൂണയാനും നോവിക്കാനും
ഛെ ഇറുത്തുകള

പല്ലെന്തിന്ന്‌ നഖമെന്തിന്ന്‌
കടിക്കാനും കീറാനും മാന്താനും
ആരവിടെ- എവിടെ ആര്‌.
ഒരു ഭടന്‍ സ്വന്തം കുന്തവുമായി പ്രവേശിച്ച്‌
നെയില്‍കട്ടറെടുത്ത്‌ നഖം മുറിക്കുന്നു.
മറ്റൊരു ഭടന്‍ ആരാന്റെ കുടത്തില്‍ തപ്പി കുന്തമെടുത്ത്‌
കൊടിലാല്‍ പല്ലു പറിക്കുന്നു.

ലൈംഗികാവയവങ്ങള്‍ കയ്യിലായിരുന്നെങ്കില്‍ സൗകര്യമായിരുന്നേനെ എന്ന
പഴംചൊല്ലു പോലെ കരതലാമലകം പോലെ , അണ്ഠ്ഹ കടാഹം പോലെ ബ്രമാണ്ഠ കൂശ്മാണ്ഠം പോലെ
എങ്ങുമെത്താത്തൊരു ചിന്താ
ശകലം :-

ഈ ആണ്മുലകള്‍

Rammohan Paliyath said...

ജീവിതത്തെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല.

Visala Manaskan said...

ഉള്ളപ്പോള്‍ വിലയറിയാത്തത് കണ്ണ് മാത്രമല്ല, എല്ലാം പെടും, സ്വാളോജി.

Babu Kalyanam said...

;-)

ജിവിതത്തെപറ്റി ആരും ഒന്നും പറയാത്തത്‌ കൊണ്ടു ഞാന്‍ പറയാം. ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം reproduce ചെയ്യുക എന്നതല്ലേ!!! മനുഷ്യരാശിയെ നിലനിര്‍ത്തുക; അതന്നെ...
;-)

PS: ഒരു സവാള കൊണ്ടു ഒന്നിലേറെ omlette ഉണ്ടാക്കാല്ലോ (മുട്ടയും വേണം) ;-) ഉള്ളി ആണോ ഉദ്ദേശിച്ചത്..

Latheesh Mohan said...

Oh..What a cruel joke. Are you trying to say you haven't seen Brokeback Mountain yet?

Or are you a God-fearing Christian?

:)

Rammohan Paliyath said...

Shall try to watch Brokeback Mountain man. Christian, that would be the last thing I would be. God fearing, yes. But serving devil. Lately somebody told me it works as a switch to fasten coming. Not experienced. And didn't get time to refer Morris Major.

Latheesh Mohan said...

Forget that Mountain, that's anyway broke like hell (forget the frontier - VKN)

But I have told that goddamn nipple has got a lot to do with that Apple (only women dared to eat it, heck) when it comes to a-man-for-a-man-and-hell-with-women kind of situation :)

Inexperienced, me too. Better get it clarified :)

Y Morris Major? I am afraid, I didn't get that :(

Rammohan Paliyath said...

Morris Major is Desmond Morris. Naked Ape - don't miss to read it for anything.

Latheesh Mohan said...

ഓഹ്..അതു മാതൃഭൂമിയില്‍ വന്നപ്പോള്‍ വായിച്ചിരുന്നു. വിവര്‍ത്തനത്തില്‍ വന്‍ നഷ്ടങ്ങള്‍ വന്നിട്ടുണ്ടോ?

Rammohan Paliyath said...

മാതൃഭൂമിയില്‍ വന്നത് അതിന്റെ ഫോളോ അപ്പിന്റെ (നേയ്ക്കഡ് വിമന്‍) പരിഭാഷയായിരുന്നില്ലെ? നഗ്നവാനരന്‍ വന്നിരുന്നോ? അത് പഴയ പുസ്തകമാ. മലയാളത്തില്‍ വന്നിട്ടുണ്ട്. അത് പക്ഷേ പണ്ടല്ലെ?
ഇപ്പോള്‍ നേക്കഡ് മാനും വന്നിട്ടുണ്ട്. സ്വവര്‍ഗരതിയെപ്പറ്റി അതിലുള്ള ഒബ്സര്‍വേഷന്‍സ് ബ്രേക്ക്ത്രൂവാണെന്നാ കേട്ടത്.

ഞാന്‍ naked ape മാത്രമേ വായിച്ചിട്ടുള്ളു. സായിപ്പിന്റെ നല്ല ബ്യൂട്ടിഫുള്‍ ഇംഗ്ലീഷ്. ഫസ്റ്റ് വാചകം വായിച്ചാല്‍ത്തന്നെ ഫിറ്റായിപ്പോകും. ഐഡിയ ഗംഭീരവും ലാംഗ്വേജ് ലളിതവുമാകുന്നത് ഇങ്ങനെ എറിക് ഫ്രമ്മിലെ കണ്ടിട്ടുള്ളു.

ഒറിജിന്‍ ഓഫ് സ്പീഷിസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കണ്‍ഫെഷന്‍സുമൊക്കെ പോലെ ഒരു ക്ലാസിക് ടെക്സ്റ്റാ നേക്കഡ് ഏയ്പ് എന്നു തോന്നും.

Rammohan Paliyath said...

ലതീഷേ, വായിച്ചിട്ടില്ലെങ്കില്‍ വായിക്കണേ, ഇംഗ്ലീഷില്‍ തന്നെ, നേക്കഡ് എയ്പ്.

മലയാളത്തില്‍ത്തന്നെ അങ്ങനെ വീണ്ടും വായിക്കാന്‍ കൊള്ളാവുന്ന ഒറിജിനല്‍ വങ്കന്‍ എഴുത്തുകാര്‍ കുറവ്. പിന്നെയാണോ പരിഭാഷാശ്രമങ്ങള്‍? ഇംഗ്ലീഷ് അറിയുന്നവര്‍ രണ്ടു വട്ടം മറിഞ്ഞുവരുന്ന പരിഭാഷകളൊന്നും ഒരിക്കലും വായിക്കരുത്.

എതിരന്‍ കതിരവന്‍ said...

Naked Ape parivbhaasha (nagna vaanaran)also appeared in maathr^bhoomi weekly.

There are not so many nerve endings on man's breast as in women.

Rammohan Paliyath said...

nerve endings... എന്തൊരു പ്രയോഗം. ഞരമ്പുകള്‍ തീരുന്നിടം...

വെള്ളെഴുത്ത് said...

‘നാഡീമുഖം’ തീരണ്ട, തുടങ്ങട്ടേ......

Rammohan Paliyath said...

അയ്യോ, ശരിയാ, അതു മറന്നതായിരുന്നു. “എന്തിനെന്‍ നാഡീമുഖത്തുവന്നു നീ നങ്കൂരമിട്ടു?” എന്ന ആ കിടിലന്‍ ചോദ്യം.

Anonymous said...

Beauty lies in lover's eyes.

Related Posts with Thumbnails