
ഇപ്പോള്‍, സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല.
ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടങ്ങളില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍ പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്...
ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്.
സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപ്പമ്പിന്റെ വാടക.
മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി.
11 comments:
വളരെ കൊള്ളാലോ :)
കൊള്ളാം നന്നായിരിക്കുന്നു
എന്തൊക്കെയോ പ്രതീക്ഷിച്ചു. ആശക്ക് ആനയെകൊടുക്കരുതേട്ടോ..
ഇനി രാവിലെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കുമ്പോള്‍ ' ലൈഫ്ബോയ് എവിടെയോ അവിടെയാണ് ആരോഗ്യം' എന്ന മേഘം കാണാം.
കൊള്ളം നന്നായിരിക്കുന്നു
കൊള്ളാം. ഇനി മേഘങ്ങളില്‍ ഒരു (A) കാണാന്‍ ശ്രമിക്കട്ടെ.
മറുനാട്ടില്‍ ഒരിടത്ത് പോയപ്പോള്‍ കണ്ടത്:
യൂറിനലില്‍ മൂത്രമൊഴിക്കാനുള്ള ഷാങ്കിനു മുകളില്‍, നമ്മള്‍ അറിയാതെ ഇടത്തോ വലത്തോ നില്‍ക്കുന്നയാളിനെ നോക്കിയാലോ എന്നു ഭയന്ന് തുറിച്ചു നോക്കുന്ന ആ ഇടമില്ലേ, നാട്ടിലെ സിനിമത്തീയറ്ററില്‍ പിള്ളേര് തെറിയെഴുതിവയ്ക്കുന്ന ആ ടൈലിട്ട പോയിന്റ് ബ്ലാങ്ക് റേഞ്ചിലെ സ്പേസില്‍ ഒരു പരസ്യം. അതും ഗര്‍ഭനിരോധനയുറയുടേത്.
അത് ഏത് മറുനാട്ടില്‍ ദേവരേ? അതിവിടെ ദുബായിലും സുലഭമല്ലേ? ലാംസിയില്‍ ഒരു കാലത്ത് ലൈഫ്ബോയ് ലിക്വിഡ് സോപ്പിന്റെ പരസ്യമായിരുന്നു ആ സ്ഥാനത്ത് [അ-യ്ക്ക് ദീര്‍ഘം വേണോ?]. ഒപ്പം സൌജന്യമായി എടുത്തുപയോഗിക്കാന്‍ സാധനം കുപ്പികളിലാക്കി വെച്ചിരുന്നു.
ജെനിറ്റിക്കല്‍ എഞ്ചിനിയറിംഗ്, ജീനോം ശാഖകള്‍ വെച്ച് ചിത്രശലഭത്തിന്റെ ചിറകില്‍ കമ്പനി ലോഗോ വരുത്തണത് വരെ എത്തിയിട്ടുണ്ട് കാര്യങ്ങള്. മേഘങ്ങളും , പറവകളും, ശലഭങ്ങളും സന്ദേശവാഹകരാകുന്നു.
മേഘസന്ദേശം ഇനി സത്യമാകും.
മുദ്രാങ്കിതം ഇനിയുലകം...
അതിവിടേം ഒണ്ടാരുന്നോ മാഷേ? ഞാന്‍ കണ്ടത് മലേഷ്യയിലായിരുന്നു.
മനുഷ്യ നിര്‍മിതിക്ക് എക്സ്പെരി അടിച്ചാല്‍ കൊള്ളാം പ്രകൃതിക്കും ഇപ്പോള്‍ മനുഷ്യന്‍ അടിച്ചു തുടങ്ങി ''എക്സ്പെരി ഡേറ്റ്
Post a Comment