Friday, August 12, 2011

ബാലന്‍സ് കെ. നായര്‍

[സമര്‍പ്പണം: വിദഗ്ദ വിശ്രുത വില്ലനായിരുന്നിട്ടും വണ്ടിച്ചെക്കുകള്‍ തലയിണയാക്കിക്കിടന്ന് മരിച്ചെന്നു കേട്ട ബാലന്‍ കെ. നായര്‍ക്ക്]

സരസ്വതീം മഹാലക്ഷ്മീം ചേരുകില്ലെന്ന് നാട്ടുകാര്‍
[നാലു തലകള്‍ ചേരും നാലു മുലകള്‍ നഹി!]

കാലം മാറി വന്നപ്പോള്‍ ബില്‍ ഗേറ്റ്സിന്‍ വീട്ടിലെത്തിയാ-
മങ്കമാര്‍ രണ്ടുമാനന്ദം പങ്കുവെച്ചു കളിച്ചതോ?

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
സംഗീതമപിസാഹിത്യം പോലല്ലോ പവറും മണീം.

ടൈപ്പിംഗ് പഠിച്ച കാലത്തിന്‍ ബാക്കിപത്രങ്ങളാകണം
മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍.

Qwerty യാം പശുവെങ്ങാനും പുല്ലു കണ്ടാല്‍ കൊതിയ്ക്കുമോ?
സമ്പത്ത് പാപമെന്നല്ലോ തൊഴുത്തിന്‍ ചെറുജീവിതം.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, എംടിയോളം മിടുക്കനോ?
മിഡ് ല്‍ ക്ലാസ് ഹീറോസോളം വരുമോ ബിസിനസ്സുകാര്‍?

മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍
എക്സെല്ലില്‍ കൈ വിറച്ചീടും Auto Sumലൊതുങ്ങിടും

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
ബാലന്‍സില്ലെങ്കില്‍ വീഴും ബാലന്‍ കെ. നായരാകിലും.

എക്സെല്ലില്‍ പണിയാന്‍ നോക്കൂ, കണക്കില്‍ കല കണ്ടിടൂ
കണ്ടാണശ്ശേരിയില്‍ത്തന്നെ Kovilan ഉം  Ujala യും!

8 comments:

Anonymous said...

ജീവിതം തരുന്ന വെളിപാടുകള്‍.....

yousufpa said...

ബാലൻ. കെ.നായർ പോയി.പ്രതാപിയായിരുന്നു ആ നായര്‌. അവശനായപ്പോൽ വണ്ടിച്ചെക്ക് കൊണ്ടുണ്ടാക്കിയ തലയിണയിൽ അമർന്നു.പിന്നെ, നാടുനീങ്ങി. പായാരങ്ങൾ ബാക്കിയാക്കി.

കണ്ടാണിശ്ശേരിക്കാരൻ കോവിലൻ പ്രതാപിയായി തന്നെ ജീവിച്ചു മരിച്ചു.

African Mallu said...

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
അതെന്നേ....."സ്വയം ബ്ലോഗ്ഗം" എന്ന് ടൈറ്റില്‍ മാറ്റിയത് നന്നായി ഇല്ലെങ്കില്‍ പേറ്റന്റ്റ് ഇല്ലാത്തോണ്ട് അതാരെങ്കിലും അടിച്ചു മാറ്റിയേനെ.

ശ്രീനാഥന്‍ said...

വിദ്യ തന്നെ മഹാധനം എന്ന സൂത്രം കൈയ്യിലിരിക്കട്ടെ അല്ലേ?

M.R.Anilan -എം. ആര്‍.അനിലന്‍ said...

ആപത്തുകാലത്തു നമ്മൾ
തൈപത്തു വെച്ചന്നാകിൽ
സമ്പത്തുകാലത്തു ചുമ്മാ
എക്സലിൽ ചെന്നു കേറി സ്പ്രെഡ്ഷീറ്റിലെഴുതിക്കൂട്ടി
പലമട്ടിൽ ഗുണിച്ചുകൂട്ടിയും
Auto Sumലൊതുങ്ങാതെ
മഹാലക്ഷ്മിക്കു രണ്ടു
മാൾട്ട് വിസ്കി പകർന്നിട്ട്
താങ്ക്യൂ പറഞ്ഞിട്ട് പോന്നിടാം
(എക്സെലാണ് മഹാലക്ഷ്മി
അതുകൊണ്ടെക്സലന്റാണവൾ)

Palluruthy Today said...

അപ്പോ നമ്മുടെ ദുര്‍ഗ്ഗയ്ക്ക് എവിടെയാ സ്ഥാനം? ഇലസ്റ്റ്റേറ്ററിലോ പേജുമേക്കറിലോ?

Arjun Bhaskaran said...

ഞാന്‍ ഓട്ടോ സമ്മില്‍ ഒതുങ്ങി...

Ranjith M R said...

1. Money empowers us in our journey to selfactualisation
and we can buy other people’s
time and skills with money, so I believe
money making is never a sin. When some
body says making (‘gathering’ is rather a
better word) money is a sin, I see a fox and a
bunch of grapes.
2. MS word and Excel (Saraswathi and
Lakishmi) are the tools for success.
I think there is yet another more significant
tool that invites success - MS outlook. When
MS word and Outlook are installed - then
Excel comes just like an add on to it. Until the
ideas are communicated they won’t be sold.
(Vincent van Gogh taught this, with his life)
3. Success with “Excel” last for a life time.
Success with “Word” last much beyond that
(I read a few pages of Ramayanam even
today)
Thank you
Ranjith

Related Posts with Thumbnails