
പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.
വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.
യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.