Monday, February 23, 2009

ഗീതാഭാഷ്യം അറബിയിൽ


പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.

യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.

10 comments:

ഗുപ്തന്‍ said...

തുറിച്ചു നോക്കുന്നതെന്തിന് അറബ് ഭാഷ പറയുന്ന രാംമോഹനാണ് ഞാന്‍ എന്ന് ആരും ഇതുവരെ പറഞ്ഞില്ലേ ?

Radheyan said...

അതിരുകളില്ലാതെ സംസ്ക്കാരം പടരട്ടെ.നല്ലതെന്ന് തോന്നുന്നവ ജനം സ്വീകരിക്കട്ടെ.സംസ്ക്കാരം സാംസ്ക്കാരിക പോലീസില്‍ നിന്നും രക്ഷപെടട്ടെ

Umesh::ഉമേഷ് said...

വി. കെ. എൻ.-ന്റെ ഇട്ടൂപ്പുമുതലാളി അമേരിക്കയിൽ വെച്ചു റൂത്തിനോടു പറഞ്ഞു, “തുറിച്ചു നോക്കണ്ട്രീ റൂത്തേ, നീ കണ്ണൂർക്കാരി കൌസു അല്ലേ?”

(പയ്യൻ കഥകളോടു കടപ്പാടു്)

ഇസ്ലാം മതം പച്ചപിടിക്കുന്നതിനു മുമ്പു തന്നെ ഈ വക ചില സംഭവങ്ങൾ അറബിഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ടെന്നു കേട്ടിട്ടുണ്ടു്.

ബൈബിൾ സംസ്കൃതത്തിൽ കാണുക എന്നതു് എന്റെയും ആഗ്രഹമായിരുന്നു. കണ്ടിട്ടില്ല. പി. സി. ദേവസ്യയുടെ ക്രിസ്തുഭാഗവതം കൊണ്ടു തൃപ്തിപ്പെട്ടു.

സിമി said...

kidu ezhuththu.. kudos!

Anonymous said...

മൊഹമ്മെഡ് മതം ആക്രമിച്ചു നശിപ്പിക്കുന്നതിനു മുൻപ് അറേബ്യയിൽ നിലനിന്നിരുന്ന “അമ്മദൈവ”ങ്ങളുടേതടക്കമുള്ള അംബലങ്ങളെപ്പറ്റിയുള്ള ചരിത്രം അറേബ്യയിൽ എന്നേ തമസ്കരിക്കപ്പെട്ടു.ഇന്ത്യയിലൂം അറേബ്യൻ സംസ്കാരം എന്നതുകൊണ്ടൂ ഇന്നു ഉദ്ദേശിക്കുന്നത് മൊഹമ്മെഡിന്റെ ആക്രമണത്തോടെ അവിടെ പച്ചപിടീച്ച കാട്ടറബിയുടെ ഇസ്ലാമിക് പൊളിറ്റിക്കൽ സ്ട്രക്ചർ ആണു.ഉമേഷ്ഭായ് (ഗുറുകുലം)പറയുന്ന കണക്കും ജ്യോതിശാസ്റ്റ്രവുമറിയുന്ന അറേബ്യൻ നാഗരികത അതല്ല.ആ നാഗരികത അങ്ങനെ വളർന്നിരുന്നുവെങ്കിൽ യൂറോപ്പിനേക്കാൾ മുൻപിലെത്തുമായിരുന്നു അറേബ്യ്യ.
വിദേശികളെ ഹിന്ദുരാജാക്കൾ സ്വാഗതംചെയ്തതു കച്ചവടക്കണ്ണോടെ യാണെങ്കിലൂം അവരുടെ മതങ്ങളോട് തങ്ങളുടെ നാട്ടിലെ പല ഈശ്വരാരാധനാസമ്പ്രദായങ്ങളോടുകൂടിച്ചേരാവുന്നവയോടെന്ന നിലക്കേ പെരുമാറിയുള്ളൂ. ഈ സെമിറ്റിക് മതങ്ങൾ അധിനിവേശരാഷ്ട്രീയത്തിന്റെ “ലളിത”വേഷങ്ങളാണെന്നു തിരിച്ചറിഞ്ഞപ്പോളേക്കും നേരം വെളുത്തു.പൂതനകൾ പകലിറങ്ങി.
പറഞ്ഞുവന്നതു,
സംസ്ക്രുതബൈബീളുപോലെ, ക്രിസ്തുവിനും മൊഹമ്മദിനും അമ്പലമുണ്ടാക്കാനായിരുന്നു ലോകവിവരം കുറഞ്ഞ രാജാക്കൾ തുനിഞ്ഞതു.ഹിന്ദ്ദു സംസ്ക്രുതിയെ അന്യ്യമതബഹുമാനമില്ലാത്ത്ത ഇസ്ലാമിന്റെയൂം ക്രിസ്റ്റ്യാനിറ്റിയേയുമ്പോലെ ചെറുതാക്കികൊണ്ടുവരാനാണു സ്വതന്റ്ത്രൈന്ത്യയിലെ മന്ത്രിമാർ ശ്രമിച്ച്തു/

ഉമേഷ്ഗുരു എഴുതി: “ഇസ്ലാം മതം പച്ചപിടിക്കുന്നതിനു മുമ്പു തന്നെ ഈ വക ചില സംഭവങ്ങൾ അറബിഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ടെന്നു കേട്ടിട്ടുണ്ടു്.” എന്നു!
ഇസ്ലാം മതം പച്ച പിടിക്കുന്നതിനു മുമ്പേ (മുൻപു മാഥ്രമേ)അതു നടക്കാൻ സാധ്യതയുള്ളൂ.
രാധേയാ,
നിങ്ങളുടെ ആൾക്കാർ കത്തിച്ചുകഴിഞ്ഞിട്ട്ടും പോപ്പിനു കൊടുക്കാൻ നായനാരുടെ കയ്യിൽ ഒന്നു രണ്ടു കോപ്പി ഗീത ബാക്കിയുണ്ടായത് പോലീസുകാർ ചിലതൊക്കെ ചെയ്തിട്ടാണ്.

ചന്ത്രക്കാറന്‍ said...

"ബൈബിൾ സംസ്കൃതത്തിൽ കാണുക എന്നതു് എന്റെയും ആഗ്രഹമായിരുന്നു."

പ്രൂഫ് റീഡറും ഉമേഷും തീര്ച്ചയായും വായിക്കും! :)

Umesh::ഉമേഷ് said...

ഹഹഹ... ചന്ത്രക്കാറാ :)

Sapna Anu B.George said...

അറബിഭാഷയില്‍ ആകെ അറിയാവുന്ന രണ്ടുവാക്കുകള്‍ കൊണ്ടു ഞാനെന്തു പറയാന്‍???

Santhosh Nair said...

Theerchayaayum... lokathile ottumikka ellaa bhaashakalium (incl. Roman, Chinese, Japanese, Russian.....) Geetha ippo paribhaashappettittundu.

Raj Kumar said...

ഉഗ്രനായിട്ടുണ്ട് റാം മോഹന്‍... ആശംസകള്‍...

മലയാളമ റിയാത്ത മലയാളികളുടെ നാട്ടില്‍ തേര്ചയായും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വാക്കത്രേ "ഭയങ്കരം"

നമുക്കൊരു മലയാള സര്‍വ്വകലാശാല വന്നു കഴിഞ്ഞാലെങ്കിലും എന്തെങ്കിലും മാറ്റം വരുമെന്ന് വെറുതെ പ്രതീക്ഷിക്കാം...

Related Posts with Thumbnails