Thursday, April 23, 2009

മുലയെന്നു കേൾക്കുമ്പോൾ
ഏറ്റവും ഇഷ്ടപ്പെട്ട മുലകൾ ആരുടേതാണെന്നു ചോദിക്കുന്നോ ദുഷ്ടാ.


അമ്മയുടെ, അമ്മയുടെ, അമ്മയുടെ.

27 comments:

Rammohan Paliyath said...

മുലയെന്നു കേൾക്കുമ്പോൾ തെറിയെന്നു പറയുന്ന തലമുറയാണെന്റെ ശത്രു, തലയെന്നു കേൾക്കുമ്പോൾ ക്ഷുരകനെയോർക്കുന്ന തലമുറയാണെന്റെ ശത്രു എന്നെഴുതിയ മുല്ലനേഴിയ്ക്ക്,

ദ്വയാർത്ഥപ്രയോഗങ്ങളെപ്പറ്റി ഇതേ തലക്കെട്ടിൽ എഴുതിയ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യേണ്ടി വന്നതിന്റെ ഓർമയ്ക്ക്,

ഒപ്പമുള്ള ചിത്രത്തോടെ ഗുജറാത്ത് സമാചാറിൽ വന്ന വാർത്ത ഫോർവേഡിയ സുഹൃത്തിന്,

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഏയ്....... എല്ലാവരേയും ഒരേ കണ്ണു കൊണ്ടു കാണല്ലേ മാഷെ. ചിത്രം നന്നായിരിക്കുന്നു, ഒപ്പമുള്ള കുറിപ്പും .

കുമാരന്‍ said...

അയ്യോ.. പാവം!!

അരങ്ങ്‌ said...

This is India. West can't undersatnd it. they will call it lack of civilization. But we call it prayer... solidarity

very very thanks

Areekkodan | അരീക്കോടന്‍ said...

നന്നായിരിക്കുന്നു

വെള്ളെഴുത്ത് said...

ലേബലില്‍ സെക്സ് എന്ന്.. ഇതിലെവിടെയാണ് സെക്സ്?

Rammohan Paliyath said...

തലക്കെട്ടിലാണ് സർ സെക്സ്. തലയ്ക്കുള്ളിൽ ലിംഗമുള്ള ജന്തുക്കളല്ലോ നമ്മൾ.

kaithamullu : കൈതമുള്ള് said...

ബ്ലൌസ് ഉപരോധിക്കാത്ത, വയറിന് മീതെ വരെ തൂങ്ങി നീണ്ട് കിടക്കുന്ന എത്രയെത്ര മുലകള്‍ കണ്ട് വളര്‍ന്നവരാ മുന്‍പത്തെ തലമുറ‍ക്കാര്‍!

ഏത് മുലയില്‍ നിന്നും പാല്‍ കുടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നുവെന്ന് അറിയുക.

കൊച്ചു മുതലാളി said...

കൈതമുളക് പറഞ്ഞത് വാസ്തവം....

വാഴക്കോടന്‍ ‍// vazhakodan said...

:)

അങ്കിള്‍ said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അമ്മ.

എം മെര്‍കുഷിയോ I M Mercutio said...

പതിവുപോലെ ചിന്തയ്ക്ക് തീ കൊടുത്ത പൊസ്റ്റ്.

അപ്പോഴാണു മനുഷ്യസ്ത്രീയുടെ മുലപ്പാലും പശുവിന്‍ പാലുമായി വ്യത്യാസമില്ല എന്നൊരു ഫോര്‍വര്‍ഡിനെ പറ്റി ഓര്‍ത്തതു.

തപ്പി പിടിച്ച് വീണ്ടും കണ്ടെത്തിയ ലിങ്ക് താഴെ:
http://www.associatedcontent.com/article/1059433/peta_asks_for_breast_milk_in_icecream.html?cat=5

സാല്‍ജോҐsaljo said...

http://vikashshah.files.wordpress.com/2008/04/111nx2.jpg

taken by
Himanshu Vyas

എതിരന്‍ കതിരവന്‍ said...

“കൊച്ച് ദേ കരയുന്നു, അതിനു മുല കൊടുക്ക്” എന്നാണു പറയുന്നതെന്നും അവിടെ ‘മുല‘ എന്നതിനു പകരം വേറൊരു വാക്ക് ഉപയോഗിക്കാറില്ലെന്നും ഒരിയ്ക്കൽ ബഷീർ എഴുതിയിരുന്നു.

smitha adharsh said...

good....good..really good

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുലയെന്നത് അശ്ലീല മായത് ഈ അടുത്ത കാലത്താണ്.ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന കേരളത്തിലെ പിന്നോക്ക -ദളിത് വിഭാഗങ്ങളിലെ നമ്മുടെ അമ്മമാരും സഹോദരിമാരും വെറും അൻ‌പത് -അറുപത് വർഷങ്ങൾക്ക് മുൻ‌പ് വരെ മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്നത് മൂലം മുലകൾ പ്രദർശിപ്പിച്ചു കൊണ്ട് നടക്കാൻ വിധിയ്ക്കപ്പെട്ടവരായിരുന്നു എന്ന സത്യം ഓർക്കുക.അഥവാ മറച്ചിരുന്നെങ്കിലും ഏതെങ്കിലും ഉയർന്ന ജാതിക്കാരനെ കണ്ടാൽ മറവു മാറ്റാൻ അവർ നിർബന്ധിയ്ക്കപ്പെട്ടിരുന്നു.ജാതിയിൽ താഴ്ന്നവരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്നെങ്കിലും, അവരുടെ മുലകൾ ഉന്നത ജാതിക്കാർക്ക് വേണമായിരുന്നു.

മുലക്കരം പിരിയ്ക്കാൻ ചെന്നവന്റെ മുന്നിൽ മുല ചെത്തിയെറിഞ്ഞ് വിപ്ലവം നടത്തിയ നാടാണിത്.

എന്നിട്ടും നാം മുല എന്ന പച്ച മലയാളം വാക്കു പോലും പറയാൻ മടിയ്ക്കുന്നു.നമുക്കത് എപ്പോളും “ബ്രെസ്റ്റ്” ആണു.അല്ലെങ്കിൽ സംസ്കൃതം കലർന്ന “സ്തനം” ആണ്

താഹാ മാടായി എഴുതിയ പോലെ “ വാക്കുകൾക്കും കീഴാളത്വം”

നല്ല പോസ്റ്റ് രാം മോഹൻ

പാര്‍ത്ഥന്‍ said...

കുറച്ചുനാൾ മുമ്പ് ഒരു മാനിന്റെ കുട്ടിയ്ക്ക് മുല കൊടുക്കുന്ന സ്ത്രീയെ ടി.വി.യിലൂടെ കാണിച്ചിരുന്നു. തള്ളമാൻ ഒരു അപകടത്തിൽ പെട്ട് മരിച്ചിരുന്നു.

മാണിക്യം said...

"മനുഷ്യസ്ത്രീയുടെ മുലപ്പാലും പശുവിന്‍ പാലുമായി വ്യത്യാസമില്ല " എന്ന് അറിവു വന്നു ..
പിന്നെ പുറകെ കുഞ്ഞിനു മുലകൊടുക്കുന്നത് സൌന്ദര്യം പോകുമെന്ന് ഒരു മിദ്ധ്യധാരണയും ..
ഒടുക്കം പശുവിന്‍ പാലു കുടിച്ചു കുടിച്ച് ഇപ്പോള്‍ കാളക്കുട്ടന്റെ ബോധം ആയി,
മുലപ്പാല്‍ കിടിക്കുന്നവര്‍ക്ക് അമ്മയെന്ന ബോധം വരും ഒരു പക്ഷെ പശുവിന്‍ പാല്‍ ആബോധം ആവും കൊടുത്തത്...

അഗ്രജന്‍ said...

നല്ല പോസ്റ്റ് രാം മോഹൻ

ഭാരതീയന്‍ said...

ഒരിറ്റു കണ്ണ്നീര്‍..

Sureshkumar Punjhayil said...

Ee ammakku pranamangal.....!!!

Anonymous said...

ദളിത്‌ സ്ത്രീകള്‍ക്ക് മാറൂ മറക്കാനല്ല അവകാശം വേണ്ടിയിരുന്നത്‌

സവര്‍ണ സ്ത്രീകള്‍ക്ക് മാറൂ തുറക്കാനായിരുന്നു

Lumu said...

പുരുഷന്റെ മാറു കാണുമ്പോൾ ‘അയ്യേ’ എന്നും സ്ത്രീയുടേതാണെങ്കിൽ ‘അയ്യോ’ എന്നും പറയുന്ന മനുഷ്യർ നമ്മൾ.

സ്വന്തം കുട്ടികൾക്കു മുല കൊടുത്താൽ സ്തന സൗന്ദര്യം നഷ്ടമാകും എന്നു വിശ്വസിക്കുന്നവരുടേയും നാട്ടിൽ തന്നെയാണ്‌ നാം ജീവിക്കുന്നത്.

എന്തു കാര്യത്തിലായാലും (പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച്) സംസാരിക്കുമ്പോൾ ഒരു സൗന്ദര്യ (കാമ) ബോധം വളരെയുള്ള കൂട്ടത്തിലാണെല്ലോ നമ്മൾ. പ്രിയ സുഹൃത്ത് രാം മോഹൻ പാലിയത്ത് കുറിച്ചതിനെ അല്പം തിരുത്തി ഇങ്ങനെ പറയട്ടെ ‘തലക്കുള്ളിൽ ലിംഗ ബോധമുള്ള ജന്തുക്കൾ !!’

Lumu said...

പുരുഷന്റെ മാറു കാണുമ്പോൾ ‘അയ്യേ’ എന്നും സ്ത്രീയുടേതാണെങ്കിൽ ‘അയ്യോ’ എന്നും പറയുന്ന മനുഷ്യർ നമ്മൾ.

സ്വന്തം കുട്ടികൾക്കു മുല കൊടുത്താൽ സ്തന സൗന്ദര്യം നഷ്ടമാകും എന്നു വിശ്വസിക്കുന്നവരുടേയും നാട്ടിൽ തന്നെയാണ്‌ നാം ജീവിക്കുന്നത്.

എന്തു കാര്യത്തിലായാലും (പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച്) സംസാരിക്കുമ്പോൾ ഒരു സൗന്ദര്യ (കാമ) ബോധം വളരെയുള്ള കൂട്ടത്തിലാണെല്ലോ നമ്മൾ. പ്രിയ സുഹൃത്ത് രാം മോഹൻ പാലിയത്ത് കുറിച്ചതിനെ അല്പം തിരുത്തി ഇങ്ങനെ പറയട്ടെ ‘തലക്കുള്ളിൽ ലിംഗ ബോധമുള്ള ജന്തുക്കൾ !!’

മുഹമ്മദ്‌ ഷാജി said...

ഒരായിരം വാക്കുകള്‍ കൊണ്ട് നല്‍കാന്‍ കഴിയാത്തത് ഒരൊറ്റ ചിത്രത്തിലൂടെ നല്‍കി. ആശംസകള്‍

തൂവലാൻ said...

great picture...

Related Posts with Thumbnails