Thursday, June 25, 2009

നീ + സ്വാര്‍ത്ഥത = നിസ്വാര്‍ത്ഥത


എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു. എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

കഴിഞ്ഞ ലക്കം Newsweek-ന്റെ കവര് ‍സ്റ്റോറി കണ്ടു - ഫരീദ് സക്കറിയ എഴുതിയ ‘ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ’.

ഇത്തിരി ഗ്രീഡ് നല്ലതാണത്രെ.

ഓക്കെ, ഗ്രീഡ് വ്യഭിചരിച്ചോട്ടെ.

ബട്ട് ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഇളക്കത്താലി പണിയിച്ചുകൊടുക്കണോ?

ഞാന്‍ ക്യാപ്പിറ്റലിസ്റ്റായത് ഞാന്‍ ജനിക്കുന്നതിനും ഏതാണ്ട് 280 ദിവസം മുമ്പാണ്. അച്ഛന്റെ ശുക്ലസഞ്ചിയില്‍ നിന്ന് നീന്തി മത്സരിയ്ക്കാന്‍, കൂടപ്പിറപ്പുകളെ പിന്തള്ളി തോല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തിലെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ആ‍ അഭിശപ്ത നിമിഷം.
ശരിയാണ് സക്കറിയാച്ചാ (ദൈവമേ, ക്യാപ്പിറ്റലിസത്തിന് എത്ര സ്വന്തം കറിയാച്ചന്മാര്‍!), നിസ്വാര്‍ത്ഥത എന്നത് നമ്മള്‍ അണിയുന്ന മുഖമ്മൂടിയായിരിക്കാം.
എങ്കിലും പ്രണയം വന്ന് അരക്കെട്ടുലയ്ക്കുമ്പോള്‍, ചുണ്ടുകളില്‍ വാത്സല്യം വിതുമ്പുമ്പോള്‍, ആരും കാണാതെയും തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെയും അന്യനെ സഹായിക്കുമ്പോള്‍, ഒരു നിമിഷമല്ല, പല നിമിഷങ്ങളില്‍, ബയോളജിക്കലായും സൈക്കോളജിക്കലായും, മനുഷ്യത്വം എന്ന് നമ്മള്‍ കള്ളപ്പേരിട്ട് വിളിയ്ക്കുന്ന, മൃഗീയതയേക്കാള്‍ മോശമായ ആ സാധനം, അത് തോറ്റു പോകുന്നു. ആ തോല്‍വി ആഘോഷിയ്ക്കേണ്ടതാണെന്നും തോന്നുന്നു.
അതുകൊണ്ട്, ഡിയര്‍ കറിയാച്ചാ, എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമല്ലേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു? എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

11 comments:

ടി.പി.വിനോദ് said...

സഹാനുഭൂതി കൃത്രിമമായ ഒരു വികാരമല്ല എന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഈയടുത്ത കാലത്ത് വന്നിരുന്നു.

ഇതും , ഇതും നോക്കാവുന്നതാണ്.

ജിവി/JiVi said...

ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഇളക്കത്താലി പണിയിച്ചു കൊടുക്കേണ്ട സമയമാണിത്. കരക്റ്റ് ടൈം.

ഇഞ്ചിയുടെ കമന്റും കൂടി വായിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ തോല്‍വികളുടെ ആഘോഷങ്ങള്‍ ഒരുപാടുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

ഇനി ലാപുട നല്‍കിയ ലിങ്കുകളില്‍ പറയുന്ന കണ്ടെത്തലുകള്‍ ശരിയെന്നു വരുമോ?

ഗുപ്തന്‍ said...

നിസ്വാര്‍ത്ഥത എന്നാല്‍ പത്തുശമാനം എങ്കിലും കൂടതല്‍ വസൂലാക്കാന്‍ വഴിയുണ്ടെന്ന ഉറപ്പോടെ സ്വന്തം മച്ചുനനു ചെയ്തുകൊടുക്കുന്ന സഹായം എന്നല്ലേ? ഒന്‍പത് മാസം കഷ്ടിച്ച് വയറ്റിലിട്ടുനടന്ന അമ്മമാര്‍ പോലും അത് കണക്കുപറയുമ്പോള്‍ പത്താക്കും. :)

Rammohan Paliyath said...

അയ്ണ്‍ റാന്‍ഡ് എന്ന പാലക്കാരി പെണ്‍കിടാവാണ് ഇഞ്ചിപ്പെണ്ണ് എന്ന പേരില്‍ ബ്ലോഗുന്നത് എന്ന സംശയം മാറിക്കിട്ടി. :-)

ലാപുടാസ്, പാവം സഹാനുഭൂതിയ്ക്ക് പ്രത്യയ‘ശാസ്ത്രം’ മാത്രമേ കൂട്ടിനുള്ളു. ആഗോളമാന്ദ്യത്തോടെ ക്യാപ്പിറ്റലിസം ചരമശയ്യയിലായി എന്ന് ഭയപ്പെടുന്നവരാണ് ഇപ്പോളതിന് പ്രത്യയശാസ്ത്രത്തിന്റെ താലി പണിയിക്കാനെത്തുന്നത്.

മറ്റൊന്ന് സഹാനുഭൂതിയിലെ അനുഭൂതി എന്ന വാക്കാണ്. വികാരം കൃത്രിമമല്ലെങ്കിലും ആ വാക്ക് കൃത്രിമമായിരിക്കുമല്ലൊ. അതോ മനുഷ്യസ്നേഹം എന്ന് നമ്മള്‍ വിളിക്കുന്നത് നമുക്ക് അനുഭൂതി തരുന്ന സാധനമാണെന്ന അകൃത്രിമസത്യമോ?

ഞാന്‍ പണക്കാരനാകുമ്പോള്‍ പാ‍വപ്പെട്ടവരെ സഹായിയ്ക്കും എന്ന് വിനയം കൊള്ളുന്നത്, ഞാന്‍ പണക്കാരനാകുമ്പൊള്‍ എനിയ്ക്ക് സഹായിക്കാന്‍ പാകത്തിന് കുറച്ച് പാവപ്പെട്ടവര്‍ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നതു തന്നെയാണ്. ലിങ്കുകളിലൂടെ അടഞ്ഞുകിടന്ന ചില കണ്ണുകള്‍ തുറന്നു. ഥാങ്ക്സ്.

Unknown said...

സ്വാർത്ഥത + സ്വാർത്ഥത = നിസ്വാർത്ഥത എന്നതാണ് മനുഷ്യരെ സംബന്ധിച്ച് ശരിയെന്ന് തോന്നുന്നു. നിരുപാധികമായ നിസ്വാർത്ഥത ചിന്തിക്കാത്ത മനുഷ്യേതര ജന്തുക്കളിൽ കണ്ടേക്കാം!

Inji Pennu said...

RamMohan ithuvareyum AynRand oru pusthakamo essayo polum vaayichittillayennum manassilaayi :)

Jut cos I commented a comment, enthinaa holier than thou attittude? It is just a comment to go with what you wrote. Well, this whats reekingly hypocritical about the so called cardcarrying socialists :), the same thing you wrote about how the rich wants to have some poor to help.

Striving hard not to be a hypocrite must be the first window to real socilaism.

വെള്ളെഴുത്ത് said...

എംടി അസുരവിത്തില്‍ ഈ സാതനത്തിനെ -സ്വാര്‍ത്ഥതയെ- അല്പം ഗരിമയൊക്കെ കൊടുത്ത് അവതരിപ്പിച്ചില്ലേ? സ്വാര്‍ത്ഥതയാകാം.. എന്ന്

ഉദയശങ്കര്‍ said...

മുറിഞ്ഞാലറിയുന്നതല്ലൊ
മുറിച്ചാലറിയുന്നത്...
വലിപ്പുകള്‍ തുറന്ന്നിടുക
നന്ദി.

ദൈവം said...

അവനവനാത്മസുഖത്തിനായാചരിക്കുന്നവ
അപരനു സുഖത്തിനായ്‌ വരേണം

Anonymous said...

Is "To greed" a correct usage?

Anonymous said...

"Modern man's greed has made this world so complicated that his children spend at least 15 years in schools and colleges just to learn how to survive in this world" - Gods must be crazy

Related Posts with Thumbnails