Tuesday, June 30, 2009

പല്ലിന്റെടയില്‍ വെപ്പുമുടി കുരുങ്ങി. ബ്വാ‍...ഭ്വാ...

എനിയ്ക്ക് 42 വയസ്സേ ആയിട്ടുള്ളു. അതുകൊണ്ട് ഭാവിയെപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഇനിയും ബാക്കി. ഭാവിയില്‍ ആരാകണമെന്നു ചോദിച്ചാല്‍ പണം, പ്രശസ്തി, എബിസി, പിക്യൂആര്‍, സെക്സ്സ്വൈസെഡ് എന്നിവ കണക്കിലെടുത്ത് ഒരു സിനിമാതാരമാകാനാണ് ആഗ്രഹം. അതുകൊണ്ട് നമ്മുടെ ചില ‍‍സിനിമാനടന്മാരെപ്പറ്റിയുള്ള ഈ കുറിപ്പിന്റെയുള്ളിലുള്ളത് വെള്ളം ചേര്‍ക്കാത്ത സെക്‌ഷ്വല്‍ ജലസിയാണെന്ന് കണ്ടെത്താന്‍ ഫ്രായിഡിന്റെ ഗേറ്റുപടിവരെയൊന്നും പോകേണ്ട കാര്യമില്ല.

അഭിനയിക്കാത്തപ്പോളെല്ലാം സ്റ്റൈല്‍ മന്നന്‍ രജനിസ്സാറിന് തന്റെ ഓള്‍മോസ്റ്റ് കഷണ്ടിയായ നരച്ച തല കാണിയ്ക്കാന്‍ ഒരു സങ്കോചവുമില്ല. സ്വകാര്യചടങ്ങുകളില്‍ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളില്‍പ്പോലും വിഗ് ധരിക്കാതെയാണ് രജനി പ്രത്യക്ഷപ്പെടാറുള്ളത്. താരപരിവേഷത്തിന് കിരീടത്തിന്റെയും ചെങ്കോലിന്റെയും വിലയുള്ള തമിഴ്നാട്ടിലാണ് ഈ കൂസലില്ലായ്മ എന്നോര്‍ക്കണം.

അരാഷ്ട്രീയത്തിന് പശിമകൂടി വരുന്ന നമ്മുടെ മണ്ണിലും ഫാന്‍സ് അസോസിയേഷം പന പോലെ വളരുന്നുണ്ടെന്നത് നേര്. എങ്കിലും ആ പനയില്‍ നിന്ന് രാഷ്ട്രീയാധികാരത്തിന്റെ കള്ള് ചെത്തിയിറങ്ങാനുള്ള സാധ്യത യുള്‍ ബ്രിന്നറുടെ തലയിലെ മുടിപോലെ തുലോം വിരളം.

എന്നിട്ടും നമ്മുടെ താരാഗണങ്ങളും എക്സ്ട്രാ നടന്മാരും അഭിനയത്തിന്റെ എബിസി അറിയാത്ത ഔട്ട്പെറുക്കികളുമെല്ലാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വിഗ് ഊരാത്തതെന്ത്? അത് പോട്ടെയെന്നു വെയ്ക്കാം. ഒരാളെങ്കിലും കൊള്ളാവുന്ന ഒരു വിഗ് വെച്ചു കണ്ടിട്ടുണ്ടോ? അത് അവരുടെ കുറ്റമല്ലല്ലോ, വിഗ് ഉണ്ടാക്കുന്നവരുടെ കഴിവുകേടല്ലേ എന്നായിരിക്കും ഫാന്‍സസോസിശേഷന്മാരുടെ ചോദ്യം. എന്നിരിക്കെ 24 മണിക്കൂറും നിലവാരം കുറഞ്ഞ ഇത്തരം വിഗ്ഗുകളും ചുമന്ന് നടക്കണോ? നല്ല വിഗ് ഉണ്ടായി വരുന്നതുവരെ രജനിയേപ്പോലെ ചുണയായിട്ട് കഷണ്ടിയും നരയും കാട്ടി നടന്നുകൂടെ? കുറച്ച് വിഗ് നിര്‍മാണത്തൊഴിലാളികള്‍ പിഴച്ചുപൊക്കോട്ടെ സര്‍ എന്ന് ഇടതുപക്ഷം ചമയാനാണ് ഭാവമെങ്കില്‍ സുല്ലിട്ടേക്കാം. ഇല്ലെങ്കില്‍ ഇത്ര കൂടി:

മുടി ഒരു ലൈംഗികാവയമാണെന്നത് മൂന്നരത്തരം. സിനിമയും സാമൂഹ്യലൈംഗികതയും തമ്മിലുള്ള ബന്ധമാകട്ടെ അതിനേക്കാള്‍ തീവ്രം. [ഇക്കാര്യങ്ങളോട് ബന്ധപ്പെട്ട ചില ഗംഭീരനിരീക്ഷണങ്ങള്‍ ഡെസ്മണ്ട് മോറിസിന്റെ നെയ്ക്കഡ് എയ്പ് എന്ന ക്ലാസിക്കില്‍ വായിക്കാം. ഗീതയും ബൈബിളും ഖുറാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒറിജിന്‍ ഓഫ് സ്പീഷിസും പോലുള്ള ഒരു അടിസ്ഥാനപ്രമാണം തന്നെ ഈ ചെറുപുസ്തകം. ആകെ ഒരു ന്യൂനതയേയുള്ളു - അമേരിക്കയില്‍ സംഗതി പോപ്പുലറാണ്. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്റെ പ്രിയപുസ്തകമായി അതിനെ ഉയര്‍ത്തിക്കാട്ടിയ എന്റെ പ്രിയ പാട്ടെഴുത്തുകാരനും പുതിയ തലമുറയിലെ എന്റെ മോസ്റ്റ് ഫേവറിറ്റ് കവിയുമായ റഫീക് അഹമ്മദിന് സലാം. പുസ്തകത്തിന്റെ സമ്പൂര്‍ണ പിഡീയെഫ് ഇവിടെ].

തലയില്‍ താരനുള്ളവര്‍ക്ക് താരമൂല്യം കൂടുമെന്ന് ഞാന്‍ പരിഹസിയ്ക്കുന്നു. മുടി നരച്ചുപോയ നരാധമന്മാരേക്കാള്‍ അധമരാണ് ഹെയര്‍ ഡൈ നിര്‍മാണത്തൊഴിലാളികള്‍ക്ക് പച്ചരി വാങ്ങാന്‍ വകയുണ്ടാക്കുന്നവര്‍ എന്ന് കരുതുന്നു. വിഗ്ഗു വെച്ചവരെ വിഗ്നേശ്വരന്മാര്‍ എന്നു വിളിക്കുന്നു. ബോറന്‍ വിഗ്ഗുവെച്ചവരെ കാണുമ്പോള്‍ ‘ദൈവമേ, എത്രയും വേഗം നല്ല വിഗ്ഗുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകേണമേ’ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ഇതെല്ലാമായിട്ടും ചില ശത്രുതകള്‍ പോലെ ഈ അലോസരം ബാക്കി നില്‍ക്കുന്നു. പല്ലിന്റെടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നാക്കിന് ഒരു സെക്കന്റുപോലും അത് മറക്കാനാവാത്തതുപോലെ ഇതെന്നെ ഭ്രാന്തുപിടിപ്പിയ്ക്കുന്നു.

മാപ്പു തരിക.

19 comments:

ജിവി/JiVi said...

മുരളിയെ ഉള്‍പ്പെടുത്തിയത് ശരിയായില്ല. പുള്ളി പൊതുചടങ്ങുകള്‍ക്ക് ഒറിജിനലായിത്തന്നെയല്ലേ വരുന്നത്.

Joy Mathew said...

ആകെ രജനിയോടുള്ള സ്നേഹം അതാണ്.തിരശ്ശീലയെ നിരാകരിക്കുന്ന ചങ്കൂറ്റം.
ഈ ജന്മത്തില്‍ മേല്‍മുടി(വിഗ്ഗ്)വെക്കില്ലെന്ന് തീരുമാനിക്കാനും കാരണം രജനി തരുന്ന ചങ്കൂറ്റംതന്നെ(പരബര്യ കഷണ്ടി ഭീഷണി നിലനില്ക്കെ).കേരളത്തിലെ ഏറ്റവും വില കുറഞ്ഞ കലാകരന്മാര്‍ നാളികേരം ചിരട്ട എന്നിവയില്‍ കുരങനെയും മറ്റും ഉണ്ടാക്കിയ രൂപമാണ് നുമ്മുടെ നാട്ടുകാര്‍ മേല്‍മുടി വ്ര്ച്ചു നടക്കുന്നത് കാണുബോള്‍ തോന്നുക.
കോണ്ടം ധരിച്ച തല എന്ന രൂപകം എങിനെയുണ്ട് കവിതക്ക് പറ്റുമോ?

Rammohan Paliyath said...

ശരിയാണ് ജിവി, എനിക്ക് തെറ്റിപ്പോയി. മാപ്പ്.

ഇനി അത് എഡിറ്റ് ചെയ്യാനും കഴിയില്ല. വാട്ടുഡു?

ആ സ്ഥാനത്ത് സുധീഷ് എന്ന് എഴുതാമായിരുന്നു.

റിഗ്രെറ്റഡ്.

cloth merchant said...

ശരിക്കും മനോജ്‌ ക ജയന്‍ ബൈജു ഗോംബെടീഷന്‍ .മ്മടെ ലാലേട്ടനും മോശക്കാരനല്ല.
മുരളിക്ക് പകരം സുധീഷ്‌ ഓ.കെ .ലാലു അല്സ്‌ും കുഴപ്പമില്ല.

Tom Sawyer said...

ഡൈ ചെയ്യുന്ന കൃത്രിമ യുവത്വത്തെ പറ്റി മാതൃഭൂമിയില്‍ ഇ.പി രാജഗോപാല്‍ ഡൈയിങ്ങ് എന്നത് ഗോത്ര , മത , ജാതികള്‍ക്കതീതമായ ഒരു അരാഷ്ട്രീയമായ പ്രമേയമാണെന്ന് പറഞ്ഞപ്പോള്‍ ഓര്‍ത്ത്
പോയത് ഡൈ ചെയ്യാനെങ്കിലും ഒരല്പം നരച്ച മുടി ഇല്ലാതെ പോകുന്നവരെക്കുറിച്ചാണ് , പാരമ്പര്യമെന്ന ലെയിം എക്സ്ക്യൂസുകളെ കഷണ്ടി പുരുഷ ലക്ഷണമാണെന്ന് ന്യായീകരിക്കുന്നത് വിശ്വസിക്കാത്ത ആളുകളാണിപ്പോളുള്ളത് എന്നതാണെന്റെ ദെണ്ണം , കാരണം കഷണ്ടിയുടെ പാരമ്പര്യം ഒരു വെള്ളിത്തളിക പോലെ എന്റെ മുന്നില്‍ ഞാന്‍ കാണുന്നുണ്ട് .

jijijk said...

പ്രായത്തിനൊടൊപ്പം നരയ്ക്കുന്ന റിയലിസ്റ്റിക് വിഗ് വയ്ക്കുന്ന എസ് എം കൃഷ്ണ (ഇപ്പോള്‍ വിദേശമന്ത്രി) അപ്രകാരം ചെയ്യുമെന്നു ജനം അറിഞ്ഞതു ഹെലികോപ്റ്റര്‍ വന്നിറങ്ങുമ്പോള്‍ ഹെലിപാഡില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ തലയില്‍നിന്നു വിഗ് തെറിച്ചതു കണ്ടപ്പോഴാണു!

വയനാടന്‍ said...

രജനിയുടെ ആ 'ഒറിജിനാലിറ്റി'ക്കു മുന്നിൽ ഒന്നു കുമ്പിടുന്നു

സാല്‍ജോҐsaljo said...

കേശനിർമ്മാണകമ്പനികൾ ഇനിയും വളർന്നുവരാനിരിക്കുന്നതേയുള്ളൂ നമ്മുടെ നാട്ടിൽ. പളനിയിൽ നിന്നും ഒരു വർഷം കോടികണക്കിന് രൂപയുടെ മുടികൾ എക്സ്പോർട്ട് ചെയ്യപ്പെടുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ മൂല്യം നമ്മളറിയുന്നത്. ഇവയൊക്കെ തിരികെ ഇവിടെത്തുമ്പോളതു താങ്ങാൻ പറ്റാത്ത വിലയിലാവും! കോട്ടയത്തെ ഒരു വിഗ് കടയിൽ ചെന്നപ്പോൾ (എനിക്കല്ല!) ഈ നിർമ്മാണം മുഴുവൻ ഒരു ബീഹാറിപയ്യന്റെ കരവിരുതാണെന്നു കണ്ടറിഞ്ഞു. ഹ്യൂമൻ ഹെയറിന്റെ വിലയെപറ്റി വാതോരാതെ സംസാരിച്ചു. പഴയ കണക്ക് ഇവിടെ . രജനിക്കതാകാം. കാരണം മലയാളത്തിലെ ഈ -എണ്ണം-പറഞ്ഞ കഷണ്ടികളുടെ ഒരു രണ്ടു ചാണപ്പടം ഇറങ്ങട്ടെ കാണാം കളി. മേക്കപ്പില്ലാതെ നടന്നതിന് സുരേഷ് ഗോപിക്ക് കിട്ടിയത് എല്ലാവർക്കുമറിയാം.


നരാ-ധമന്മാരുടെ കാലമല്ല, വിഭോ, കോൾമയിർകൊള്ളിക്കാതെന്താശ്രയം!

സാല്‍ജോҐsaljo said...

ആ പിഡി‌എഫിന് ഡാങ്ക്സ്...

ശ്രീനാഥന്‍ said...

നാക്കുപമ നന്നായി. മൊറിസിന്ന്‌ നന്ദി.

subhash chandran said...

പ്രിയനേ,
വിഗ്ഗിനെപ്പറ്റി വായിച്ചു.
സ്റ്റൈല്‍മന്നന്‍, 'മുടി'ചൂടാമന്നന്‍ തുടങ്ങിയ പര്യായപദങ്ങളുടെ ഫലിതം.
തല ഡൈ ചെയ്‌ത ഒരു സിനിമാനടിയെ കണ്ടപ്പോള്‍ അവള്‍ ത്രികോണാകൃതിയിലുള്ള ഒരു കൊച്ചു വിഗ്‌ കാലുകള്‍ക്കിടയില്‍ ഒട്ടിച്ചിരിക്കാമെന്നോര്‍ത്തു ഛര്‍ദ്ദിച്ചു- മുമ്പ്‌ ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍.
ഇപ്പോള്‍ തിരയടങ്ങി. അങ്ങനെ ഛര്‍ദ്ദിയില്ല.
മുടിയേറ്റ്‌ കലാകാരന്മാര്‍ക്ക്‌ കൊയ്‌ത്തുകാലമാണല്ലോ.
സ്വന്തം
സുഭാഷ്‌

emashraf said...

its yr call.. dye or not to dye..however, Gates are open for not so hair raising souls !(pun intended.)

Chandradasan said...

you are still ram mohan? or rum mohan? thalayil kanunnathu wig allallo? keeo it up....the sexual device on/in ur head

Anonymous said...

Malayalam actor Siddiq also comes without vig for functions,,

Sureshkumar Punjhayil said...

Njanum angottulla yathrayilayathinal, no comment... Manoharamaya post... ashamsakal...!!!

Anonymous said...

I comgrate u on ur revealing of our pseudo beauty concious. iam remembering the article writton in Mathrubhumi weekly om hair dying. this article is a simple suppliment to to that article.Best wishes.

Kaithamullu said...

രാം മോഹന്‍, മുടി ഒരു സെക്‍ഷ്വല്‍ അവയവം തന്നെ!
സമ്മതിക്കുന്നു.

കൊച്ചുകൊച്ച് കുട്ടപ്പന്മാര്‍ ഫാര്‍മസിയില്‍ വന്ന് വയാഗ്ര വാങ്ങിക്കൊണ്ട് പോകുന്നതിന് പലപ്പോഴും സാക്ഷിയായി നില്‍ക്കേണ്ടി വന്നിട്ടുള്ള ഞാന്‍ വിഗ്ഗുകാരെ എങ്ങനെ കുറ്റം പറയും?

Ordinary Soul said...

ലിത് വായിച്ചപ്പോള്‍ തോന്നിയത് ലവിടെ പോസ്ടിയിരിക്കുന്നു: http://embarrassinglymundane.blogspot.com/2009/08/blog-post_10.html

Rammohan Paliyath said...

rajni's boldness/baldness: http://www.youtube.com/watch?v=vMTvv61_yZo

Related Posts with Thumbnails