Saturday, October 3, 2009

ഞെട്ടിപ്പിച്ച ഒരു കഥ


ഇന്നലെ ഫൈസല്‍ പറഞ്ഞു തന്ന ഒരു മിനിക്കഥ. ഫൈസലിനോട് പണ്ടാരോ പറഞ്ഞതാണ്.

ഒരാള്‍ ചെരിപ്പു വാങ്ങാന്‍ ഒരു കടയില്‍ച്ചെന്നു. കടക്കാരന്‍ അയാളുടെ കാല് നോക്കിയിട്ട് സൈസ് ഏഴിലുള്ള ചെരിപ്പുമായി വന്നു. “എനിക്ക് ഇതിലും ചെറിയ സൈസിലുള്ളതാണ് വേണ്ടത്,” അതൊന്ന് ഇട്ടു നോക്കുന്നതിനു മുന്‍പു തന്നെ ചെരിപ്പു വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു.

കടക്കാരന്‍ അതു വിശ്വസിച്ചിട്ടല്ലെങ്കിലും സൈസ് ആറിലുള്ള ചെരിപ്പെടുത്തു കൊണ്ടു വന്നു. വാങ്ങാന്‍ വന്നയാള്‍ അതും അളവു നോക്കാന്‍ കൂട്ടാക്കിയില്ല. “എനിക്ക് ഇതിനേക്കാള്‍ ചെറിയ സൈസാണ് വേണ്ടത്,” അയാള്‍ പറഞ്ഞു.

ചിരി വന്നെങ്കിലും അതൊതുക്കി കടക്കാരന്‍ സൈസ് അഞ്ചിലുള്ള ചെരിപ്പും കൊണ്ടു വന്നു. “ഇതല്ല, അടുത്ത ചെറിയ സൈസ് കൊണ്ടു വരൂ”, വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു. “ഈ ചെരിപ്പ് ഇയാള്‍ക്കു തന്നെയായിരിക്കുമോ? അതോ മകനോ” എന്ന് ആശ്വസിയ്ക്കാന്‍ ശ്രമിച്ച് കടക്കാരന്‍ നാല് സൈസിലുള്ള ചെരിപ്പുമായി വന്നു.

വാങ്ങാന്‍ വന്നയാളോ - അയാള്‍ വളരെ ബുദ്ധിമുട്ടി അയാളുടെ ഏഴ് സൈസിലുള്ള പാദങ്ങള്‍ രണ്ടും നാല് സൈസിലുള്ള ആ ചെരിപ്പുകളിലേയ്ക്ക് തിരുകിക്കയറ്റി, പണമെടുത്ത് നീട്ടി. അയാളുടെ പാദങ്ങളില്‍ നിന്ന് ഇപ്പോള്‍ ചോര വരും എന്ന് തോന്നിച്ചു, കണ്ണുകളും നിറയാന്‍ തുടങ്ങിയിരുന്നു.

“ഇതെന്തിനാ ഈ സൈസ് വാങ്ങുന്നത്, ഞാന്‍ വിചാരിച്ചു മറ്റാര്‍ക്കോ വേണ്ടിയായിരിക്കുമെന്ന്...” കടക്കാരന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“എന്തിനാ ഈ സൈസ് വാങ്ങുന്നതെന്നോ? വീട്ടില്‍ അച്ഛന് ഭ്രാന്താണ്. അമ്മ തളര്‍വാതം പിടിച്ച് കിടക്കുന്നു. കുറ്റവാളിയായ സഹോദരന്‍ ജയിലിലാണ്. എന്റെ ജോലി പോയിട്ട് മാസം ആ‍റായി. മക്കളുടെ ഫീസ് മുടങ്ങി പഠനം പ്രശ്നമായതുപോട്ടെ, അവര്‍ക്ക് മര്യാദയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള അവസ്ഥപോലുമില്ല. ഇതിന്റെയെല്ലാം നടുവില്‍ പാവം ഭാര്യയാകട്ടെ അടുത്തവീട്ടുകാരനുമായി സ്നേഹബന്ധത്തിലുമായി. അങ്ങനത്തെ ഒരു വീട്ടിലേയ്ക്ക് ഈ ചെരിപ്പുമിട്ട് തന്നെ ചെല്ലണം. എന്നിട്ട് ഇതൊന്ന് ഊരിവെയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് സര്‍”.

26 comments:

വിഷ്ണു പ്രസാദ് said...

കൊള്ളാം...

kichu / കിച്ചു said...

എന്നിട്ട് ഇതൊന്ന് ഊരിവെയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് സര്‍”.
കഥയ്ക്കുമുണ്ട് ഒരു സുഖം :)

ഷാഫി said...

അതാണ്‌ സുഖം സര്‍

jayanEvoor said...

ഉം.... അപ്പോള്‍ അതാണ് 'അസുഖം' അല്ലെ!!?

കൊള്ളാം!!!

Anonymous said...

ചെറിയ ദുഃഖങ്ങള്‍ കൊണ്ട് വലിയ ദുഖങ്ങളെ മൂടി വയ്കാം
ചെറിയ സന്തോഷങ്ങള്‍ കൊണ്ട് വലിയ ദുഖങ്ങളെ മറക്കുവാനും സാധിക്കും
Karoor nte എന്ന് തോന്നുന്നു ഒരു പഴയ കഥ
ശാന്തി ചോരു‌ണ്ണന്‍ ഭാര്യയെ ഭോഗിച്ചു മയക്കിയ കഥ)
ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു ഞാന്‍ പല തവണ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്
ആദ്യത്തെ ദുഖത്തിണോ അതോ അടുതതിണോ അതോ പിന്നെതതിണോ വേദന കൂടുതല്‍
വേദനക്കുമുണ്ടോ diminishing utility

സിമി said...

എന്നാലും മക്കള്‍ക്ക് ചോറുവാങ്ങിക്കൊടുക്കാ‍നുള്ള കാശിന് ആരെങ്കിലും ചെരുപ്പുവാങ്ങുമോ?

കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ :)

ജിവി/JiVi said...

ആരും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല ഈ കഥ. വലീയ ഫിലോസഫിയും ഉണ്ട് അല്ലേ ഈ കഥയില്‍. നന്ദി

Captain Haddock said...

കഥയ്ക്കുമുണ്ട് ഒരു സുഖം

ദേവസേന said...

വായിച്ച് ആകെ അസുഖമായി :(

കുറ്റക്കാരന്‍ said...

കൊള്ളാം കഥ നന്നായിട്ടുണ്ട്....

thahseen said...

ഇത് കാശു കൊടുത്തു വാങ്ങിയ വേദനയും , മറ്റെല്ലാം free കിട്ടിയതും !

Writings on Sand said...

വളരെ പണ്ടേ കേട്ടിട്ടുള്ളതാണ്. പക്ഷെ, ഇടയ്ക്കിടയ്ക്ക് ഓര്‍മിക്കുന്നതും. മിക്കവാറും ദിവസം മുഴുവന്‍ ഷൂസ് ഇട്ട് ഇരിക്കേണ്ടി വരുമ്പോള്‍ :) മാനസികപീഡകള്‍ മറക്കാന്‍ ശരീരത്തിന് വേദന നല്‍കുന്ന പതിവ് ജപ്പാനില്‍ ഒക്കെ ഉള്ളതായി കേട്ടിട്ടുണ്ട്.

Writings on Sand said...

title-ഉം തലയോട്ടി പടവും എല്ലാം marketing തന്ത്രങ്ങള്‍ ആണല്ലേ? ഞങ്ങള്‍ വായനക്കാര്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോവുന്ന നാള്‍ വരും ഉടനെ, പറഞ്ഞേക്കാം.. :D

അതുല്യ said...

അതിലും വലിയ സുഖം വയറളക്കത്തിനില്ലേ റാം?

വെള്ളെഴുത്ത് said...

ആളുകള്‍ പറയുമ്പോലെയല്ല, ഈ കഥയ്ക്കെന്തോ തകരാറുണ്ട്.. രാത്രി ഒരു മണിക്കിരുന്ന് ആലോചിച്ചിട്ട് ഒന്നും തെളിയുന്നില്ല, നാളെയാവട്ടേ...(ഇങ്ങനെയല്ലേ സാര്‍ നമ്മുടെ ജീവിതം പച്ചവിറകിലിരുന്നു കത്തുന്നത്.. നാളെ നാളെ യെന്നായിട്ട്...)

വയൽ said...

Nice........

വയൽ said...

Nice.......

അഭി said...

കഥയ്ക്കും ഉണ്ട് ഒരു സുഖം . നന്നയിരിക്ക്ന്നു

കുഞ്ഞന്‍ said...

ഈ തീം സൂര്യടിവിയിലെ ഒരു ഹാസ്യപരിപാടിയിൽ അവതരിപ്പിച്ചിരുന്നു. അതിൽ ശക്തിപോയ ശക്തിമാസും വല നെയ്യാൻ പറ്റാത്ത സ്പൈഡർമാനുമാണ് കഥാപാത്രങ്ങൾ. എന്തിനാണ് മുടന്തി മുടന്തി നടക്കുന്നതെന്ന് ശക്തിമാനൊട് ചോദിക്കുമ്പോൾ ഈ പാകമാകാത്ത ഷൂസ് വീട്ടിൽച്ചെന്നഴിച്ചിടുമ്പോൾ ഉണ്ടാകുന്ന സുഖമുണ്ടല്ലൊ ആ സുഖം കിട്ടാനാണ്..

യരലവ‌ said...

മാന്ദ്യം വരുന്നതിന് മുന്നേ ഞെട്ടിയിരുന്നെങ്കില്‍ ചെരുപ്പിന് വേദനിക്കില്ലായിരുന്നു.

Aisibi said...

മനോഹരം...

shine അഥവാ കുട്ടേട്ടൻ said...

Layman’s way of seeking the pleasure within?

siva // ശിവ said...

സ്വയം ശിക്ഷിക്കുന്നവര്‍... “ഡാവിഞ്ചികോഡ്“ നോവല്‍ ഓര്‍മ്മ വന്നു.

ദീപു said...

അടുത്ത പോസ്റ്റിനു ഇത്രയും നീണ്ട ഇടവേള വേണോ?...

CR PARAMESWARAN said...

excellent.have u published it anywhere?

Rammohan Paliyath said...

CRP, this story is not written by me. It's told by my friend Faisal - I had mentioned it in the outset of this post. Even this is not his creation. It's one of those stories going around it seems. Anyway, it's retold by me. Thanks. Wherever it's attributed to others, i always mention in the beginning. Because blog is the short form of web log and is so supposed to be a log book of one's web visits and need not necessarily always be one's own geervanam.

Related Posts with Thumbnails