Saturday, October 15, 2011

നിന്റെ തന്തയും അനോനിയാണോടാ?


ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ ഹാര്‍ട്ട്ബേണ്‍സ് തന്നിരുന്ന വര്‍ഗമായിരുന്നു അനോനികള്‍. വിശേഷിച്ചും ‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഒരുപാട് അനോനീസ് രംഗത്തു വന്ന് തെറിയഭിഷേകം നടത്തി. അതോടെ ഈ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ തുടങ്ങി. റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ജനറേഷനില്‍പ്പെട്ടവര്‍ക്ക് ഒരു കാര്യം ചിലപ്പോള്‍ പുതുമയായിരിക്കും - റേഷന്‍ കടയില്‍ ഒരു ദിവസം ഒരു കാര്‍ഡില്‍ ഒരു പ്രാവശ്യമേ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുകയുള്ളു. [ഞങ്ങടെ ചേന്നമംഗലം ഭാഷേപ്പറഞ്ഞാ ഒരു പ്രാവശ്യേ ‘പതിപ്പിക്കുള്ളു’].

മോഡറേഷന്‍ കടയിലും മറ്റൊരു തരത്തിലുള്ള പരിമതിയുണ്ട് - ബ്ലോഗിന്റെ ഉടമസ്ഥന്‍ വായിച്ച് അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ വെബ്ലിച്ചം കാണുകയുള്ളൂ. മോഡറേഷന്‍ ഒരു ബോറന്‍ ഏര്‍പ്പാടാണ്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഭവിച്ചിട്ടുണ്ട്. [രണ്ടു മൂന്നു വര്‍ഷം മുമ്പത്തെ ഒരുപാട് പോസ്റ്റുകളില്‍ ഈ പരിഭവങ്ങള്‍ വായിക്കാം]. എന്നിട്ടും ഇപ്പോഴും മോഡറേഷന്‍ അവസാനിപ്പിച്ചിട്ടില്ല. 

അനോനീസില്‍ പലരും നമുക്ക് അടുത്തറിയാവുന്നരായിരിക്കും. നേരെ വന്ന് തെറി പറയാന്‍ ധൈര്യമില്ലാത്തവര്‍. ഇനി നേരെ വന്ന് പറഞ്ഞാലും ചിലപ്പോള്‍ നമുക്ക് നല്ല സ്പിരിറ്റില്‍ എടുക്കാന്‍ അറിയില്ല എന്നു വിചാരിച്ച് ഹൃദയവിശാലതയോടെ അനോനികളാവുന്നവരുമുണ്ട്. 

ചില നല്ല അനോനികളുമുണ്ട്. വിമര്‍ശനം നേരെ വന്ന് നടത്തും, പ്രശംസിക്കാന്‍ അനോനിയായി വരും. 

അനോനികള്‍ക്കെതിരെ ഏറ്റവുമധികം പോരാടിയിട്ടുള്ള ഒരാള്‍ നിഷാദ് കൈപ്പള്ളിയാണ്.

ഏത് അനോനിയേയും പൊക്കാന്‍ ടെക്നോളജിക്ക് പറ്റും. 

മൈക്രോബ്ലോഗിംഗും കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന സോഷ്യല്‍ മീഡിയയിലെ പുതിയ അവതാരങ്ങളും വന്നപ്പോള്‍ ബ്ലോഗിംഗിന്റെ പോപ്പുലാരിറ്റി ഇല്ലാതായി. അനോനികളുടെ വിലസല്‍ ഇപ്പോള്‍ അത്തരം ഇടങ്ങളിലാണ്. മറ്റേതൊരു മാധ്യമത്തേക്കാളും അനോനികള്‍ക്ക് സ്കോപ്പുള്ള ഫീല്‍ഡാണ് ഓണ്‍ലൈന്‍. പണ്ടുകാലത്തെ  ഊമക്കത്തുകള്‍ക്കു പകരം ഇക്കാലത്ത് ഊമെയിലാണെന്ന വ്യത്യാസമേയുള്ളു.

അനോനികളുടെ നല്ല വശത്തെപ്പറ്റി പറഞ്ഞു തന്നത് ജിഷി സാമുവലാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റാണ് അനോനീസ് എന്നാണ് ജിഷി പറഞ്ഞത്. രഹസ്യബാലറ്റാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഭയം കൂടാതെ വോട്ടു ചെയ്യണമെങ്കില്‍ രഹസ്യസ്വഭാവം വേണം.  അനോനികളെ ആ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി എന്നാണ് ജിഷി പഠിപ്പിക്കാന്‍ ശ്രമിച്ചത്.

എങ്കിലും ചിലപ്പോള്‍ ഇപ്പോഴും ആ ചോദ്യം ചോദിക്കാന്‍ തോന്നും. ജനാധിപത്യം എളുപ്പമല്ല അല്ലേ?

13 comments:

ഷാരോണ്‍ said...

ഹഹ..പലപ്പോഴും ചോദിക്കാന്‍ തോന്നിയിട്ടുള്ള ചോദ്യം.
എന്നാ പറഞ്ഞാലും,
അനോണികള്‍ ഇല്ലെങ്കില്‍ നമുക്കെന്താഘോഷം.
തെറി തൊഴിലാളികള്‍ക്കിടയില്‍ ചുരുക്കം ചില ഇന്റലക്ച്വല്‍ അനോണികളെയും കണ്ടിട്ടുണ്ട്..
അതുകൊണ്ട് ഓടെ ഈ ചോദ്യം ചോദിക്കാനും തോന്നുന്നില്ല..

അനില്‍@ബ്ലോഗ് // anil said...

അൻണിയാര്, സനോണിയാര് ?!!

ശ്രീനാഥന്‍ said...

രാമ്മോഹന് provoke ചെയ്യാനുള്ള സിദ്ധി നിലനിൽക്കുന്നതു കൊണ്ടാണ് അനോനി ശല്യം.

ente lokam said...

ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍ തന്നെ ..
ആര്‍ക്കും ആരെയും തെറി വിളിക്കാനുള്ള സൗകര്യം ...
പക്ഷെ അത് വഴിയെ പോകുന്ന ബസിനു കല്ലെറിയുമ്പോള്‍
ഒരു വഴിക്ക് പോകാന്‍ ഇറങ്ങിയവന്റെ തലയിലോട്ടു
ആവുമ്പോള്‍ ചിലപ്പോ വിവരം അറിയും...ചിലരുടെ
വീടിന്റെ ഫോട്ടോ എടുത്തു മെയില്‍ ചെയ്തവര്‍ക്ക്
ഈയിടെ പറ്റിയ അബദ്ധം പോലെ...
പൊള്ളാതെ നോക്കിയാല്‍ മതി..അതും ജനാധിപത്യം..
അനോണിയുടെ തന്ത അനോനിയാന്നോ എന്ന് ചോദിച്ചാല്‍
ഈയിടെ ഗൂഗിള്‍ ബസില്‍ (അത് പൂട്ടുന്നത്
നന്നായി ഒരു കണക്കിന്) ചില സനോനികളുടെ സര്‍ഗ
ഭാഷ കണ്ടപ്പോള്‍ സനോനികളുടെ 'തന്തമാരും' വീട്ടില്‍ പറയുന്ന
ഭാഷ തന്നെ ആണോ ഇത് എന്നും ചോദിയ്ക്കാന്‍ തോന്നി..!!

ADARSH KURIAKOSE said...

ഈ പോസ്റ്റിലും ഒരു അനോയി വന്നു പോസ്റ്റ്‌ ഇടുമ്മെന്നു പ്രതിഷിക്കുന്നു...

Anonymous said...

എന്റെ പട്ടി വരും

AFRICAN MALLU said...

മൂന്നു വര്ഷം മുന്‍പിലെ ബ്ലോഗ്ഗ് പോസ്റ്റുകളാണ് ഞാനിപ്പോഴും താല്പര്യത്തോടെ വായിക്കുന്നത് .
പോസ്ടിനെക്കള്‍ നല്ല കമ്മന്റുകള്‍ തര്‍ക്കങ്ങളും ,ആ രസം എന്തായാലും മൊട.റേഷന്‍ വന്നേന് ശേഷം ഇല്ല .
ഈ ബ്ലോഗ്ഗില്‍ തന്നെ ഇപ്പോള്‍ എന്തങ്കിലും ചര്‍ച്ച നടന്നതായി ഓര്‍മയില്ല .അതങ്ങെടുത്തു കളഞ്ഞൂടെ പ്രത്യേകിച്ചു
ഇന്നിപ്പോള്‍ ബ്ലോഗ്ഗ് കമ്മന്റുകള്‍ വരുന്ന മുറയ്ക്കു മൊബയിലില്‍ കിട്ടുന്ന അവസ്ഥയില്‍ അതുപോലുള്ള കമെന്റ്സ് ഡെലിററാവുന്നതല്ലേ .
("വെബ്ലിച്ചം" കൊള്ളാം.)
എന്ന് അനോണിമിററി തെറി വിളിക്കാനുള്ള ഓപ്ഷന്‍ ആക്കാത്ത ഒരു അനോണി .

Rammohan Paliyath said...

moda.ration... hahaha. i liked it sajith. blogs are generally dying out. anything human is like that. i am posting my geervanams here just to have it documented and there to be searched out later easily. but for you, sreenathan and ende lokam, who knows, i too would have become silent. thanks.

yousufpa said...

അനോണിയില്ലാതെ എന്ത് ബ്ളോഗ്. അവരല്ലേ ബ്ളോഗെഴുത്തിനെ പോഷിപ്പീക്കുന്നത്.

ഷാരോണ്‍ said...

എം കെ ഹരികുമാര്‍ സാറിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കാണും എന്ന് കരുതുന്നു. (അക്ഷരജാലകം)
പുതുമയെ പ്രതിനിധാനം ചെയ്യുന്നതില്‍ ബെന്യാമിന്റെയും മുകളിലാണ് പ്രതിഷ്ഠ. എനിക്ക് വയ്യ.

വഴിപോക്കന്‍ | YK said...

"അനോനികള്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം "
എന്ന് ഏതോ ഒരു വിളവന്‍ തലക്കെട്ടിനടിയില്‍ കൊടുത്തത് ഓര്‍മ വരുന്നു

ഗിരീശന്‍ said...

അനോണിയില്ലാതെ എന്ത് ബ്ളോഗ്. അവരല്ലേ ബ്ളോഗെഴുത്തിനെ പോഷിപ്പീക്കുന്നത്....

Vp Ahmed said...

നന്നായിരിക്കുന്നു, അനോണിയല്ല, ഇതാ:
http://surumah.blogspot.com

Related Posts with Thumbnails