 |
മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയാല്‍...
image courtesy: Srijil Vazhayil |
തൊഴിലില്ലാത്ത നായകന്മാരുടെ കഥകള്‍ മലയാളസിനിമയില്‍ ഇപ്പോള്‍ കാണാനില്ല. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും സിദ്ദിഖും മുകേഷും ജഗദീഷും സായികുമാറുമെല്ലാം ജീവന്‍ നല്‍കിയിരുന്ന, വീട്ടുവാടക കൊടുക്കാനില്ലാത്ത, മുറപ്പെണ്ണിനെപ്പോലും സ്വന്തമാക്കാനാവാഞ്ഞ ചെറുപ്പക്കാരെ ഓര്‍മയില്ലേ? സന്മനസ്സുള്ള കോമഡി സ്പീക്കിംഗ് ആയാലും കണ്ണീര്‍പ്പൂവിന്റെ കിരീടമായാലും തൊഴിലായിരുന്നു പ്രധാന പ്രശ്നം. കാലം മാറിയപ്പോള്‍ കഥയും മാറി. സിനിമയുടെ നിലവാരം എന്തായിരുന്നാലും നാട്ടുനടപ്പനുസരിച്ചേ അതിന്റെ കഥയുണ്ടാക്കാന്‍ പറ്റൂ എന്ന് സാരം. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയിയാല്‍ മലയാളി യുവത്വത്തിന്റെ ഗ്രാഫ് വായിക്കാം. നാടോടിക്കാറ്റിലെ തൊഴിലന്വേഷകന്‍ മുതല്‍ ഗ്രാന്‍ഡ്മാസ്റ്ററിലെ കുറ്റാന്വേഷകന്‍ വരെ. അഥവാ നിങ്ങളൊരു മമ്മൂട്ടി ഫാനാണെങ്കില്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ നിന്ന് പ്രാഞ്ചിയേട്ടനിലേയ്ക്കുള്ള ദൂരം. ബിസിനസില്‍ വിജയം വരിച്ചവരും ഉന്നതോദ്യോഗസ്ഥരുമൊക്കെയാണ് ഇന്ന് നായകന്മാര്‍.
മുയുമനും ബായിക്കാന്‍
ഇബടെ ക്ലിക്ക് ചെയ്താട്ടെ.
No comments:
Post a Comment