Monday, January 7, 2013

യേശു, മാര്‍ക്സ്, നാരായണഗുരു, ഗള്‍ഫ് മലയാളി

Gandhi in S Africa
പ്രസിദ്ധമായ കേരളാ മോഡലിന്റെ ശില്‍പ്പികളെ വേണമെങ്കില്‍ നമുക്ക് വ്യക്തമായി ഓര്‍മിച്ചെടുക്കാവുന്നതാണ്. 1) യേശുക്രിസ്തു 2) കാറല്‍ മാര്‍ക്‌സ് 3) ശ്രീനാരായണ ഗുരു 4) ഗള്‍ഫ് മലയാളി. കഴിഞ്ഞ പത്തമ്പതു വര്‍ഷമായി കേരളാ മോഡല്‍ എന്നാല്‍ ഗള്‍ഫ് കേരളാ മോഡലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. 

മലയാളികള്‍ക്ക് ഗള്‍ഫ് പോലെയാണ്ഗുജറാത്തികള്‍ക്ക് ആഫ്രിക്ക.ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഗാന്ധിജിയും അംബാനിയും രണ്ടു കാലഘട്ടങ്ങളില്‍ ഇന്ത്യയെ രണ്ടുരീതിയില്‍ മാറ്റി മറിച്ചു. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ഗള്‍ഫ് മലയാളികള്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. അതിലുപരിയായി ഗള്‍ഫില്‍ വന്‍വിജയങ്ങള്‍ രചിച്ച ഒട്ടേറെപ്പേര്‍ നാട്ടിലും വന്‍തോതില്‍ത്തന്നെ അവരുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് അടിത്തറയിടുന്നു. ഗാന്ധിജിയും അംബാനിയും ഇന്ത്യയെത്തന്നെ മാറ്റിമറിച്ചപോലെ തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികള്‍ ഇന്ത്യയെ വീണ്ടും മാറ്റിമറിച്ചില്ലെങ്കിലും കേരളത്തെയെങ്കിലും പോസീറ്റീവായി മാറ്റുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. 

പൂര്‍ണരൂപം ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനില്‍ ഇവിടെയും.

3 comments:

Unknown said...

പാതിവഴിയിൽ നിലച്ചുപോയ ഒരു എൻ.ആർ.ഐ സംരംഭം പോലെ തോന്നി ലേഖനം വായിച്ചപ്പോൾ. ആകെക്കൂടി ഒരു തട്ടിക്കൂട്ട് ബിസിനസ്സ്!

Rammohan Paliyath said...

സമയത്തിന്, വായനയ്ക്ക്, കമന്റിന് നന്ദി. ശ്രദ്ധിക്കാം.

rameshkamyakam said...

പാലിയത്തേ,ഇതുതന്നെയാണ് നമ്മുടെ കുഴപ്പവും.
ഇപ്പോൾ നമ്മുടെ ആവശ്യപ്രകാരം മഹാത്മജി മാനേജ്മെന്റ് വിദഗ്ധനായിക്കഴിഞ്ഞു.വരും കാലങ്ങളിൽ നമ്മുടെ വിവരവും ആവശ്യവും കൂടിവരുമ്പോൾ അദ്ദേഹം മറ്റുപലതുമായിരുന്നു എന്നും വരും.എല്ലാം ബിസിനസ്സായി കാണുമ്പോൾ
അമ്മയും അച്ഛനും വരെ ഇൻവെസ്റ്റർമാരാകും.അത്രയും നല്ലത്.....

Related Posts with Thumbnails