ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.
Subscribe to:
Post Comments (Atom)
2 comments:
യോജിക്കാൻ ബുദ്ധിമുട്ടാണ്.
ഒരു പ്ലാവിൽ തന്നെ ആയിരകണക്കിനാണ് ചക്കകുരുക്കൾ.
കടലിലോ കോടാനു കോടി ചെമ്മീനുകളും.
ഇതിനും മാത്രം പേര് ഇവിടെ പ്രണയ നിർവൃതി അനുഭവിക്കുന്നുണ്ടൊ ?
പിന്നെ,ചക്ക കുരു കൂട്ടാൻ കഴിച്ചാൽ പൊറി വിട്ട് ഒരു പരുവം ആകും.
നിർവാണം അടഞ്ഞവർ ഇങ്ങനെ ശല്യപ്പെടുത്തുമോ ?
പ്രണയ നിർവൃതി അനുഭവിക്കാത്തവർ ഒക്കെ
കെട്ട ചക്കക്കുരു ആയി വേകാതെയും തോട്
മാത്രം ഉള്ള ഉണക്ക ചെമ്മീൻ ആയും ദുർഗന്ധം
പരത്തിയും രുചി ഇല്ലാതെയും സമാധി ഇരിക്കും
Post a Comment