Saturday, April 26, 2008

വയാഗ്രയുടെ ടെലിവിഷന്‍ പരസ്യം



ചില രാജ്യങ്ങളിലെ നിയമങ്ങളും മറ്റും തങ്ങളുടെ ക്രിയേറ്റിവിറ്റിക്ക് തടസമാണെന്ന് വിലപിച്ച് നാടുവിട്ടോടുന്ന കവികളേയും കലാകാരന്മാരേയും പറ്റി നമ്മള്‍ കേള്‍ക്കാറുണ്ട്. ലൈംഗികതയ്ക്ക് ഒരുപാട് വിലക്കുകളുള്ള ഒരു വലിയ രാജ്യത്തെ വയാഗ്രാവിപണി ലക്ഷ്യമിട്ട് ഉണ്ടാക്കിയിരിക്കുന്ന ഈ പരസ്യം കാണുക. പരിമിതികളും ക്രിയേറ്റിവിറ്റിയും ഡയറക്ട്ലി പ്രൊപ്പോര്‍ഷനല്‍ ആണെന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഇതുണ്ടാക്കിയ ലണ്ടന്‍ ആസ്ഥാനമായുള്ള rmg connect എന്ന പരസ്യ ഏജന്‍സിയിലെ മഹാകവികള്‍ക്ക് പ്രണാമം.

7 comments:

സാല്‍ജോҐsaljo said...

പരിമിതികള്‍ ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അമേരിക്കന്‍ അന്ധത ആളിപ്പിടിച്ചിരിക്കുന്നവയാണ് ഇവയില്‍ മിക്ക രാജ്യങ്ങളും അതായത് ഡയറക്ട് കണ്‍സപ്റ്റുകളുടെ വക്താക്കള്‍. മറ്റൊന്നിനേപറ്റി പറഞ്ഞ് ബ്രാന്‍ഡിലേയ്ക്ക് വരുന്ന ഈ രീതി ഇന്ത്യയില്‍ സുലഭമാണ്. കാരണമോ ബ്രിട്ടീഷ് അധിനിവേശവും! ഇതിന്റെയും ഉറവിടം അവിടം തന്നെ!

ഇതു കാട്ടി തന്നതിന് വളരെ നന്ദി.

Anonymous said...

ഇറാനും നല്ല സിനിമകളും.

വെള്ളെഴുത്ത് said...

കാണാതെ പോയേനെ, മഹാകവികളൊന്നുമല്ല. സൂത്രശാലിത്തം ഇത്തിരി കൂടും അത്രേയുള്ളൂ..ലോക്കല്‍ സെന്‍സറിംഗുകലെ മറികടക്കാന്‍ നമ്മുടെ നാട്ടുമ്പുറം എത്ര വഴ്കള്‍ കണ്ടു പിടിച്ചു വച്ചിരിക്കുന്നു അതു വച്ചു നോക്കുമ്പോള്‍...ഇതു വെറും ശിശു.

പാമരന്‍ said...

ഇതുണ്ടാക്കിയവന്‍റെ കവിത്വം അംഗീകരിച്ചേ പറ്റൂ.. ഹെന്‍റമ്മച്ചീ..:)

മൂര്‍ത്തി said...

ഇവിടെ ഒരെണ്ണം ഉണ്ട്.

ശ്രീവല്ലഭന്‍. said...

ആ ഗ്ലാസ്സിനകത്തെ ജ്യു‌സിന്‍റെ പേരാ വയാഗ്ര, അല്ലെ? നല്ലൊരു സ്ട്രോ കിട്ടിയിരുന്നെങ്കില്‍ ......:-)
മൂര്‍ത്തിയുടെ ലിങ്കും കൊള്ളാം :-)

സ്‌പന്ദനം said...

സമ്മതിക്കാതെ വയ്യ മാഷേ...എന്താ ഒരു ഭാവന....?

Related Posts with Thumbnails