Saturday, August 16, 2008

അഭിനവ് ബിന്ദ്രയുടെ ബ്ലോഗിനക്കരെ


തന്നെ? ഇത് അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് തന്നെ? നോക്കിയാട്ടെ.

ബീജിംഗ് ഒളിമ്പിക്സിന്റെ തകര്‍പ്പന്‍ വിജയം നേടുന്ന വാര്‍ത്താപ്രാധാന്യത്തിന് പാര വെയ്ക്കാന്‍ അമേരിക്കയുടെ രഹസ്യ ഒത്താശയോടെ റഷ്യ നടത്തിയ തറപ്പരിപാടിയാണ് ജോര്‍ജിയയിലെ യുദ്ധം എന്ന് വിശ്വസിക്കുന്ന അന്ധനായ ഒരമേരിക്കന്‍ വിരോധിയാണ് ഞാന്‍. എനിക്ക് ചികിത്സയില്ല.

ബീജിംഗ് ഒളിമ്പിക്സിനെ പാര വെയ്ക്കാന്‍ എന്തൊരു ക്യാമ്പെയ്നായിരുന്നു അവമ്മാര് നടത്തിയത്. എന്നിട്ടോ? ഇനാഗുറാല്‍ സെറിമണിയോടെ എല്ലാവന്റേം വായടഞ്ഞുപോയി. ഭാഗ്യത്തിന് മൈക്കല്‍ ഫെല്പ്സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് വേദിയായതും ബീജിംഗ് തന്നെ. അതുകൊണ്ട് ഭാവികാല ചെളിവാരിയേറിനും പരിമിതിയുണ്ടാകും.

പരിസ്ഥിതി മലീനീകരണം, മനുഷ്യാവകാശ ധ്വംസനം, ആഫ്രിക്കയിലെയും മറ്റും ഏകാധിപതികള്‍ക്ക് സഹായം എന്നെല്ലാം പറഞ്ഞ് എത്ര നാളായി ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാര് ചൈനയുടെ മേല്‍ കുതിരകയറുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ റെക്കോഡല്ലേ ഏറ്റവും തറ? [ചൈനീസ് ഗവണ്മെന്റ് ചൈനയില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയാണ് യാങ്കിച്ചായന് നെഗളിപ്പ്. ലവമ്മാര് ലോകം മുഴുവന്‍ കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെപ്പറ്റി നോ വറീസ്. അത് പിന്നെ സംസ്കാരത്തിന്റെ ഉടുതുണിയില്ലാത്ത പ്രാകൃതജനതകളെ ജനാധിപത്യം ഉടുപ്പിയ്ക്കാനല്ലിയോ? കോര്‍പ്പറേറ്റ്സിന്റെ കയ്യില്‍ സിബ്ബ് ഏല്‍പ്പിക്കുന്ന ഇമ്പീരിയല്‍ ഡെമോക്രസി എന്ന ഊച്ചാളി പരിപാടി.

ജോണ്‍ പോളിന്റെ തിരക്കഥയില്‍ സോവിയറ്റ് യൂണിയനേയും കിഴക്കന്‍ യൂറോപ്പിലെ ഇടത് ഗവണ്മെന്റുകളേം പൊളിച്ചടക്കിയ സംവിധാനമികവ് ചൈനയുടെ അടുത്ത് നടക്കുകില്ലെന്ന് ബോധ്യമായതിലുള്ള കിടുകിടുക്കം ഒരു വശത്ത്, ചൈനയുടെ സാമ്പത്തികമുന്നേറ്റം കണ്ടുള്ള ഹാലിളക്കം മറു വശത്ത്. അതിന്റെ മീതെ പണ്ടാരക്കാലമ്മാര് ഇതാ ഒളിമ്പിക്സും പൊടിപൊടിയ്ക്കുന്നു. എങ്ങനെ സഹിയ്ക്കും?

13 comments:

കണ്ണൂസ്‌ said...

ഓഹോ! അപ്പ ഇങ്ങളും ഓര്ന്റെ സൈഡാണല്ലേ?

ഫസല്‍ / fazal said...

താങ്കളുടെ ചിന്തയുടെ വ്യത്യസ്തത കൊള്ളാം, പക്ഷെ ബിന്ദ്രയുടെ ബ്ലോഗും, പിന്നെ അതിനെതിരെ- എന്തു ബന്ധം....?
ആശംസകള്‍

സിമി said...

പാരനോയ്ഡ് ആവാതെ ചേട്ടാ. ഇതെല്ലാം ഒരു കളിയല്ലേ.

സൂരജ് :: suraj said...

“പ്രകാശാ... നീ പോളണ്ടിനെക്കുറിച്ച്...ശൊ..സോറി അമേരിക്കയെക്കുറിച്ച് മാത്രം ഒരക്ഷരം മിണ്ടരുത് !“

(സന്ദേശം:ഭാഗം 2)

"അത് പിന്നെ സംസ്കാരത്തിന്റെ ഉടുതുണിയില്ലാത്ത പ്രാകൃതജനതകളെ ജനാധിപത്യം ഉടുപ്പിയ്ക്കാനല്ലിയോ? കോര്‍പ്പറേറ്റ്സിന്റെ കയ്യില്‍ സിബ്ബ് ഏല്‍പ്പിക്കുന്ന ഇമ്പീരിയല്‍ ഡെമോക്രസി എന്ന ഊച്ചാളി പരിപാടി."

ഓ പിന്നേ... കമ്മിണീസം ന്നു വച്ചാ എന്നാ ഒലക്കയാ ? ദേണ്ട വായിച്ചു പടി... ;)

Inji Pennu said...

അത് ശരിയാ, അതോണ്ടാ ഫ്രീ ആയി വിസ കിട്ടിയാലും ആരും അമേരിക്കക്ക് പോവാത്തതു. ഹൊ! ചൈനീസ് എമ്പസ്സീടെ മുന്നിൽ എന്നാ തിരക്കാണെന്ന് അറിയാമോ?

എന്തായാലും റഷ്യയും അമേരിക്കയും കൂടി ജോർജിയയെ ആക്രമിച്ചത് - സുഷമാ സ്വരാജിനു പഠിക്കുവാണല്ലയോ?

One Swallow said...

സുഷമാ സ്വാരാജിനെ അപമാനിയ്ക്കല്ലേ, ശശികല ടീച്ചറിലെങ്കിലും തൃപ്തിപ്പെടൂ.

എംബസിയുടെ മുന്നിലെ ക്യൂ നോക്കിയിട്ടാണോ മാഡം ഒരു രാജ്യത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നെ? അമേരിക്കയിലെ നേറ്റീവ്സിനെ വെള്ളക്കുടിയേറ്റക്കാര് എന്തെല്ലാം ചെയ്തെന്ന് അറിയാവോ?

One Swallow said...

സിമിയേ, എങ്കി പേരു മാറ്റാം - കളിമ്പിക്സ്.

Inji Pennu said...

വെള്ളക്കാരു നേറ്റീവ്സിനെ എന്തു ചെയ്തു എന്ന് അമേരിക്കന്‍ പാഠപുസ്തകങ്ങളില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ഇവിടുത്തെ ലൈബ്രറികളില്‍ അന്ന് നടന്ന കൊടും പാതകങ്ങളെക്കുറിച്ചുള്ള എല്ലാ പുസ്ത്കങ്ങളും ഉണ്ട്. ഒരൊറ്റ പുസ്തകവും ബാന്‍ഡ് അല്ല. അങ്ങിനെയൊരു കാര്യം ചൈനയിലുണ്ടാവില്ല.

അമേരിക്ക വിശുദ്ധ രാഷ്ട്രമാണെന്നല്ല പറഞ്ഞതിനര്‍ത്ഥം.
പക്ഷെ അമേരിക്ക വിരോധം ഉള്ളതുകൊണ്ട് ചൈനയുടെ തെറ്റുകള്‍ കണ്ണടക്കാമെന്നുള്ള നയങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. അമേരിക്ക കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്ക് ചൈനയല്ല ഉത്തരമെന്ന്.

ചൈനയുടെ മനുഷ്യാവകാശലംഘനം നടക്കുന്നത് സ്വന്തം സിറ്റിസണ്‍സിനോടാണ്, അതും ഈ നൂറ്റാണ്ടില്‍ തന്നെ. ഒരു ബുക്കുണ്ട് Survey of Chinese Peasants ബൈ Wu Chuntao, Chen Guidi (ഇവരും പെസന്‍സ് തന്ന്യാണ്) - 900 മില്ല്യണ്‍ വരുന്ന പെസന്‍സിനോട് ചൈനീസ് സര്‍ക്കാര്‍ കാണിക്കുന്ന അക്രമം.

സുഷമാ സ്വരാജ് എന്നുദ്ദേശിച്ചത് ആ ചേടത്തിയല്ലേ ബാംഗ്ലൂരും ഗുജറാത്തിലും നടന്ന ബോം‌ബ് ആക്രമണം
കണ്‍‌കെട്ട് വിദ്യയാണെന്ന് തിയറി കണ്ട് പിടിച്ചത്. അതോണ്ടാണ്.

അഭയാര്‍ത്ഥി said...

ചൈനാക്കാരോടെനിക്ക്‌ വലിയ ബഹുമാനമാണ്‌.
അച്ചടക്കം, അദ്ധ്വാനശീലം, വാക്കു ചുരുക്കി പ്രവര്‍ത്തിയിലുള്ള
അവരുടെ വിശ്വാസം. പ്രവാസത്തിന്ന്‌ വലിയ വിലകൊടുക്കാത്തത്‌,
കരാട്ടെ പ്രാവിണ്യം, ആതിഥേയ മര്യാദ, മൂപ്പിളമ, ബഹുമാനം,
ഗാംബ്ലിങ്ങില്‍ പോലുമുള്ള സത്യസന്ധത,നിറം, ചൈനീസ്‌ മസ്സേജ്‌,ചൈനീസ്‌
ഫുഡ്‌, അറിവുകള്‍ പംകുവച്ച്‌ തരുവാനുള്ള ഔത്സുഖ്യം യങ്ങിനെ യങ്ങിനെ
യാങ്കികള്‍ക്കില്ലാത്ത പലതും അവരില്‍ ടച്ച്‌ സ്റ്റോണില്‍ അരച്ച്‌ സ്വയം
അറിഞ്ഞിട്ടുള്ളതാണ്‌.

ചേലനാട്ടിന്റേയും ഇന്ത്യന്‍ കമ്മൂണലിസ്റ്റ്‌ പാര്‍ട്ടികളുടേയും
മുന്വിധിയോടെയുള്ള ചൈനാപ്രേമമല്ലെന്ന്‌ കൂട്ടിക്കോളി.

അമേരിക്കാവും വിസകിട്ടിയിരുന്നെങ്കില്‍ ഒന്ന്‌ പോകാമാൂയിരുന്നുവെന്ന്‌
ഏതിഞ്ചിയും ഇന്ത്യാക്കാരനും , മറ്റ്‌ ലോക പൗരന്മാരും കൊതിക്കുന്ന
സ്ഥലം തന്നെ ഇന്നത്തെ അവസ്ഥയില്‍. അത്‌ താത്ക്കാലികമത്രെ.

അമേരിക്ക രോഗങ്ങളുണ്ടാക്കി, അതിന്ന്‌ മരുന്ന്‌ കണ്ട്‌ പിടിച്ച്‌ ചികില്‍സിക്കുന്ന
ഋഡൊക്ടറാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌. കുടിയേറ്റക്കാരന്ന്‌ ആത്മാഭിമാനത്തോടെ
ജീവിക്കാനാകുമൊ അമേരികയില്‍?. ഡോളറിന്റെ തിളക്കം മാറിയാല്‍ പുലരെ കോഴികൂകുന്നതിന്ന്‌ മുന്‍പ്‌
മൂന്ന്‌ വട്ടമെങ്കിലും അമേരികയെ തള്ളിപ്പറയും ഈ കുടിയേറ്റക്കാരൊക്കെയും.

പാറ്റന്റ്‌, കറുത്ത തൊലിയുള്ളവനെ മാത്രം ബാധിക്കുന്ന ജനിതക രോഗങ്ങള്‍
അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യം, വല്യേട്ടന്‍ മനോഭാവം, ലോക പോലീസ്‌ കളി ,
അങ്ങിനെ നമുക്ക്‌ വ്യക്തമായി അറിയാവുന്ന കാര്യങ്ങള്‍ ഒരു പാട്‌.

അവര്‍ ശാസ്ത്രത്തിന്നും, ആധുനിക സൗകര്യങ്ങളൊരുക്കുന്നതിന്നും നല്‍കുന്ന സംഭാവനകള്‍
വിസ്മരിക്കുന്നില്ല. ഇതെല്ലാം പ്രാധമികമായും രണ്ടാംതരമായും അവര്‍ക്ക്‌ വേണ്ടിയൊക്കെത്തന്നെ തന്നെ.അതേസമയം കോര്‍പ്പറേറ്റ്‌ കമ്പനികള്‍ സൗജന്യം തരുന്ന മനോഭാവത്തോടെ
അല്ലാതെ മദര്‍ തെരേസയുടേത്‌ മാതിരി സൗജന്യങ്ങളൊന്നും അവര്‍ കൊടുക്കുമെന്ന്‌ മൂളക്കുള്ളില്‍ ഒരു
മുളയെങ്കിലും ഉള്ളവര്‍ക്കറിയാം.

ഇന്ത്യന്‍ പ്രത്യേകിച്ചും കേരളീയന്‍ എന്ന്‌ പറയുന്നത്‌ അടിമരക്തം പേറുന്ന ഒരു ജനതയെ ആണ്‌.
അഭിനവ വേന്ദ്രന്‍ വേടി വെച്ചപ്പോള്‍ പിറന്നത്‌ അടിമ വംശത്തിലെ ഒര്‌ കുത്തുബ്ദീനാണ്‌.

Anonymous said...

abhayaaRthhi may be a slave. But we are not. The qualities of chinese that abhayarthi appreciate are nothing but those which any Boss will want his slave to have. Will you appreciate those qualities in India?
Have you been to China ever? I have been to. They have created a few cities for show. The rural areas are ruled bu thugs in their party. No chinese from a rural area can migrate to an Urban area at will and hope for a "developed" life. Those urban migration pasports are controlled by the party thugs.It ia another form of caste system where the cosy/profitable/luxurious ways are reserved and controlled by a party in power for ever.When there was an uprise against it-it had to be initiated by students- because the oppressed labour class from the rural area have no right to agitate- we saw how tanks silenced them.
After the olympics-the much publicised heavenly status of the cities are made known to the rural mass. You can expect another mass agitation in near future. But china may overcome that, as their tanks are capable of doing it.
Jai China;Down Sushma!

അഭയാര്‍ത്ഥി said...

അഭയാര്‍ത്ഥി ഒരു സ്ലേവാണ്‌- ശരി. ഈ പേര്‌ തിരഞ്ഞെടുത്തതും അതിനാലെ.
നയതന്ത്രപ്രചരണത്തിന്നൊഴികെ പ്രവാസാനുഷ്ട്ടൂപ്പ്‌ വൃത്തത്തില്‍ കവിതകളെഴുതുന്നവരൊക്കെ അടിമകള്‍ തന്നെ.

ഈ കണ്ട കഷ്ട്ടതകളൊക്കെ ഉണ്ടായിട്ടും ചീനന്‍ പ്രവാസത്തിലേക്ക്‌ തിരിയുന്നില്ല. തിരിഞ്ഞാല്‍ തന്നെ വ്യതിരിക്തമായ
ഒരു ജനതയായി തന്നെ നിലനില്‍ക്കുന്നു. വെള്ളക്കാരന്‍ ഈ മനസ്ഥിതിയെ വെറുക്കുന്നു - ചീനനെ വെറുക്കുന്നു.

ഇംത്യന്‍ കാക്കകള്‍ ഒരു തലമുറക്കുള്ളില്‍ പൈതൃകം മറക്കുന്നു. കുയിലിന്ന്‌ മുട്ടയിടാന്‍ കൊടുക്കുന്നു. മൈക്കല്‍ ജാക്ക്സന്റെ സ്വരത്തില്‍
പാടുന്ന കോക്ടെയിലുകള്‍ പിറക്കുന്നു.ചാണകം സ്റ്റിങ്കിംഗ്‌ ഇന്ത്യ എന്ന്‌ പറയുന്നു.

ചീന മാത്രമല്ല ചീനക്കാരന്റേത്‌, സിംഗപ്പൂരും, ഹോളുണ്ടോയും , ബഹാസാ മലായുവിലുമെല്ലാം ചീനനുണ്ട്‌. കനഡായില്‍ ചീന
ടവുണുമുണ്ട്‌.

ഈ സ്ഥിരോല്‍സാഹവും , കഠിനപ്രയത്നവും നമ്മള്‍ക്ക്‌ പറ്റില്ല കുട്ട്യേ അവരെപ്പോലെ.

എന്തിനാ ചീനയില്‍ ട്രിപ്പടിച്ചേ. ഗാന്ധി നടത്തിയത്‌ പോലെ ഒര്‌ ഭാരത യാത്രാ ദര്‍ശനം നടത്തു. അതിന്ന്‌ ശേഷം
കഷ്ട്ടപ്പെടുന്ന ചീനനെക്കുറിച്ചും , സൂഡാനെക്കുറിച്ചും കത്തെഴുതു.

പോലീസുകാരന്‍ കള്ളനെന്ന്‌ പറയണോനെ കയറില്‍ കെട്ടി മോട്ടോര്‍ ബൈക്കോടിക്കുന്നത്‌ കാണാം, ഗര്‍ഭിണിയെ കാലാല്‍ തൊഴിക്കുന്നത്‌ കാണാം
എച്ചില്‍ കൂമ്പാരത്തില്‍ പുഴുക്കളെപ്പോലെ നുരക്കുന്ന മക്കളെക്കാണാം, ചുവന്ന്‌ നീണ്ട്‌ കിടക്കുന്ന തെരുവില്‍ വിലകുറഞ്ഞ്‌ ചായത്തില്‍ വില്‍പ്പനക്ക്‌
വച്ചിരിക്കുന്ന ഇന്ത്യന്‍ യൗവ്വനം കാണാം, ബയ്യാ വാലി പ്യാര്‌ക്ക ദുശ്മന്‍ പാടി ചാന്ത്‌ പൊട്ടുകൊളൊത്താടാം..

നാം അടിമകളല്ലേ?

മതത്തിന്റെ , രാഷ്ട്രീയത്തിന്റെ, നെറികേടിന്റെ, തട്ടിപ്പിന്റെ !!!!!!!!

സ്വാതന്ത്ര്യം ആഘോഷിക്കാന്‍ തുടങ്ങിയിട്ട്‌ 61 വര്‍ഷങ്ങളായി.

ഏതെങ്കിലും ഒര്‌ ബ്യൂറോക്രസിയില്‍ നല്ല പെരുമാറ്റം പ്രതീക്ഷിക്കാമൊ. ചീനായിലെവിടേയെങ്കിലും അങ്ങിനെ ഉണ്ടാകുമൊ?

അരമണിക്കൂര്‍ ബെല്ലടിക്കുന്നതിന്ന്‌ ശേഷം ത്രിശ്ശൂര്‍ റയില്വെ എങ്ക്വയറി പറയുന്നു- വണ്ടി ലെയ്റ്റ്‌.കട്ട്‌. എപ്പോള്‍ വരും?
അറിയില്ല കട്ട്‌.
പുറപ്പെട്ടിട്ടൂണ്ടോ ?
തന്നോടല്ലെ പറഞ്ഞെ അറിയില്ലാന്ന്‌ കട്ട്‌.

സമത്വ സുന്ദര ഭാരതം

Inji Pennu said...

അഭയാര്‍ത്ഥി,
വേറെതൊരു രാജ്യത്തെക്കാളും ഇന്ത്യക്കാരനു മാനവും അഭിമാനവും കാത്ത് സൂക്ഷിക്കാനാവുക അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും തന്നെയാണ്. അഭയാര്‍ത്ഥി പറഞ്ഞ ഈ അമേരിക്കന്‍ കഥകളൊക്കെ കഥകള്‍ തന്നെയാണ്, സോറി.

“ഈ കണ്ട കഷ്ട്ടതകളൊക്കെ ഉണ്ടായിട്ടും ചീനന്‍ പ്രവാസത്തിലേക്ക്‌ തിരിയുന്നില്ല.”

ഹഹഹ... എന്റെ അമ്മേ! ചുമ്മാ അങ്ങട് കണ്ണടച്ച് ഓരോന്ന് പറയാണ്. അതും വെറുതേ കണ്ണടച്ചുള്ള കണക്കുകള്‍ പ്രകാരം എത്നിക്ക് ചൈനീസ് മാത്രം ഏഴു മില്ല്യണോളം വിദേശത്തുള്ളപ്പോള്‍. അവരുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനം അമേരിക്കക്കും. ഇതെന്താ സ്റ്റാറ്റസ്റ്റിക്സ് അലര്‍ജിയാണോ? അമേരിക്കയിലും യൂറോപ്പിലും ഒന്ന് പോയി നോക്കൂ. ചൈനീസ് ഗ്രാമങ്ങള്‍ തന്നെയുണ്ട് മിക്ക വലിയ സിറ്റികളിലും.

അഭയാര്‍ത്ഥി said...

ഇഞ്ചി പറഞ്ഞതിനെ ശരി വക്കുന്നു. വാക്ക്‌ പിഴച്ചതാണെ.
ചീനന്‍ പ്രവാസത്തിലേക്ക്‌ തിരിഞ്ഞാലും എത്ത്നിസിറ്റി കളഞ്ഞ്‌ കുളിക്കുന്നില്ലെന്നാണ്‌ ഉദ്ദേശിച്ചത്‌. ആസ്റ്റ്രേലിയയില്‍ ഏഷ്യന്‍ വിരോധം എന്ന്‌
സൗത്ത്‌ ഈസ്റ്റില്‍ പാടുന്നത്‌ ചൈനാക്കാരുടെ ഈ സ്വഭാവം മൂലം അവരോട്‌ കാണിക്കുന്ന സ്പര്‍ദ്ധമൂലമാണ്‌.

എവിടെയായാലും ചീനന്‍ ഞാന്‍ പറഞ്ഞ അടിസ്ഥാന ഗുണങ്ങള്‍ ബലികഴിക്കുന്നില്ല എന്നാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. ഇത്‌ എന്റെ അഭിപ്രായമാണ്‌ ഒബ്സര്‍വേഷനാണ്‌ . സ്റ്റാറ്റിസ്റ്റിക്സ്‌ അല്ല.

ആധികാരികമായ ധ്വനിയില്‍ തെറ്റ്‌ പറഞ്ഞതില്‍ ഖേദിക്കുന്നു

Related Posts with Thumbnails