Thursday, August 28, 2008

ഉമേഷേ, രക്ഷിയ്ക്കണേ...



ഒരു വിഡിയോ പോസ്റ്റിട്ടിട്ട് എത്ര നാളായി എന്നോര്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കീറാമുട്ടി. അറബ് കവിയും എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുമുള്ള പണ്ഡിത സുഹൃത്ത് ഡോ. ഷിഹാബ് ഘാനിം തെളിച്ചുവിട്ട ഒരു വിഡിയോ ആണ് ഇതോടൊപ്പം. ‘ചൈനക്കാ‍ര്‍ ഗുണിക്കുന്നതെങ്ങനെ’ എന്നായിരുന്നു സബ്ജക്ട് ലൈനില്‍ എഴുതിയിരുന്നത്. ഉമേഷേ, ഇതെന്ത്? നമ്മളെ പൊട്ടനാക്കുകയാണോ? അല്ലെങ്കില്‍ എന്താണിതിന്റെ ഗുട്ടന്‍സ്?

6 comments:

സുല്‍ |Sul said...

റഹ്മാന്‍ ചേട്ടാ ,
ചേട്ടന്‍ ഈ ഗുണന ചിഹ്നം (x) കണ്ടിട്ടുണ്ടോ? ഒന്നിനെ ഒന്നു കൊണ്ടു ഗുണിച്ചാല്‍ ഒന്ന് (ഒരു കുത്ത്) കിട്ടുമെന്നല്ലേ അതു പറയുന്നത്. ഇതില്‍ ഇനി ഇതില്‍ കൂടുതല്‍ എന്തു ഗുട്ടന്‍സാവേണ്ടത് ;)

# ഇതായിരുന്നെങ്കില്‍ രണ്ടിനെ രണ്ട് കൊണ്ട് ഗുണിച്ചാല്‍ 4. (അപ്പോള്‍ ഇതും ഗുണന ചിഹ്നമാണോ:)

നമ്മള്‍ ചെറുപ്പത്തില്‍ പഠിച്ചിട്ടില്ലേ ഗുണനം ഇങ്ങനെ
12 X 23 =
0006
003
004
02
-------
0276
ഇതില്‍ അക്കങ്ങളുടെ സ്ഥാനം അവിടെ കുത്തുകള്‍ ഏറ്റെടുക്കുന്നു എന്നു മാത്രം. എല്ലാം കണക്കെന്നെന്നെ.
ഇതു കാട്ടിത്തന്നതിനു നന്ദിനീസ്.

-സുല്‍

Anonymous said...

haa haa,
ഇതു രണ്ട് വര്‍ഷമായി യൂ ട്യൂബില്‍ കിടന്ന് കറങ്ങ്ണ സാധനമാണ്
http://www.youtube.com/watch?v=kZKOPKIHsrc&feature=related

ഈ ലിങ്കില്‍ പിറ്റിച്ചൊന്നു കയറി നോക്കൂ:)

Umesh::ഉമേഷ് said...

ഇതു നമ്മള്‍ ഗുണിക്കുന്ന വഴി തന്നെ ഒറ്റവിഴുങ്ങീ. രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിക്കാന്‍ നെടുകെയും കുറുകെയും വര വരച്ചു് കുത്തുകളെണ്ണിയാന്‍ മതിയല്ലോ.

ഇന്നുള്ള ചൈനക്കാര്‍ ഇതിനെക്കാള്‍ ഭംഗിയായി ഗുണിക്കും. ഇതു പഴയ കാര്യം. ഗുണിക്കാന്‍ കൂടുതല്‍ വഴികള്‍ വേണമെങ്കില്‍ സന്തോഷിന്റെ എല്ലാം കണക്കാ! എന്ന പോസ്റ്റ് വായിക്കുക.

Anonymous said...

ഒരു കാല്‍കുലേറ്ററും,പേപ്പറും പെന്‍സിലുമുണ്ടേങ്കില്‍ ഇതിനേക്കാള്‍ സ്ഫീഡില്‍,ഇത്രതന്നെ വരയും കുറിയുമില്ലാതെ ഞാനിതു ചെയ്യുമല്ലോ!!! ഇതിനൊക്കെയാണോ ഉമേസിനെ വിളീക്കുന്നത്!

Artist B.Rajan said...

റാം റാം... അറബി പണിതോ...
U tube കണ്ടു....സംഭവം വേദിക്കാത്രെ.....

മാരീചന്‍ said...

പണ്ടൊരാള് 13നെ 7 കൊണ്ടു ഗുണിച്ചതിങ്ങനെ..

13x
7
-----
21 (3x7)
7 (1x7)
---
28 (21+7)

13 x 7 = 28
--------------------


ഗുണനഫലം ക്രോസ് ചെക്കു ചെയ്യുന്നത് ഹരണക്രിയ ഉപയോഗിച്ചാണ്.. 28നെ ഏഴു കൊണ്ട് ഹരിച്ചാല്‍ 13 കിട്ടുമെങ്കില്‍ കണക്ക് ശരിയാകും. ഹരിച്ചതിങ്ങനെ.. ക്രിയ പോയത് വലത്തു നിന്ന് ഇടത്തോട്ട്. എട്ടില്‍ എത്ര ഏഴ് 1,

7)2,8 (13
7 (1x7)
---------
21 ( 8 - 7), പിന്നെ രണ്ട് ഇറക്കിയെഴുതി
21 (3x7)
--------
0

ഇതുപോലെയാണോ സാര്‍ ആ കണക്ക്.....

Related Posts with Thumbnails