Sunday, September 14, 2008

പെറ്റി ബൂര്‍ഷ്വാ, പിറ്റി ബൂര്‍ഷ്വാ


സത്യം പറഞ്ഞാല്‍ എനിക്ക് പണക്കാരനാവാന്‍ ആഗ്രഹമില്ല.
എങ്കിലും, ഞാനത്ര പാവപ്പെട്ടനൊന്നുമല്ലാതിരുന്നിട്ടും,
ചില പണക്കാര് എന്നോട് പെരുമാറിയതോര്‍ക്കുമ്പൊ
സത്യം, എനിക്ക് പണക്കാരനാവാന്‍ ആഗ്രഹമുണ്ട്.

സത്യം പറഞ്ഞാല്‍ എനിക്ക് പാവപ്പെട്ടവനാവാനാണ് ആഗ്രഹം.
എങ്കിലും, ഞാനത്ര പണക്കാരനൊന്നുമല്ലാതിരുന്നിട്ടും
ചില പാവപ്പെട്ടവരോട് ഞാന്‍ പെരുമാറിയതോര്‍ക്കുമ്പൊ
സത്യം, എനിക്ക് പാവപ്പെട്ടവനാവാന്‍ ആഗ്രഹമില്ല.

11 comments:

കുട്ടനാടന്‍ said...

എന്നാ പിന്നെ ഒരു മനുഷേനാവാൻ ശ്രമിക്ക്
ചെല മനുഷേമ്മാരുടെ പെരുമാറ്റം കാണുമ്പോ
.... അപ്പോ എന്താവണമെന്ന് അന്നേരമാലോചിക്കാം

aneeshans said...

ആദ്യം കണ്ണാടിയില്‍ നോക്കും, പിന്നെ കണ്ണാടിയുടെ ഉള്ളില്‍ കേറി പുറത്തേക്ക് നോക്കും. :)

ഫസല്‍ ബിനാലി.. said...

ചില യാഥാര്‍ത്ഥ്യങ്ങള്‍..
എന്നാലും ഇനിയെങ്കിലും അതിന്‍റെ അക്ത്ത് നിന്ന് തലയെടുത്തുകൂടെ?

Unknown said...

ഒരു മഹാസത്യം ചുരുക്കം വരികളില്‍ ലളിതമായി പറഞ്ഞിരിക്കുന്നു . ആധുനിക മനുഷ്യന്റെ അനേകം പ്രതിസന്ധികളില്‍ കാതലായ സ്വത്വപ്രതിസന്ധി ഇതാണന്ന് തോന്നുന്നു .

Artist B.Rajan said...

വാളാണോ!!
വാളുപണിതാല്‍ സമാധാനം കിട്ടുമായിരിക്കും....

Sarija NS said...

ഒരിക്കലും പാവപ്പെട്ടവനാകരുത്. ഒരിക്കലും പണക്കാരനുമാകരുത് :)

Mahi said...

ഇതൊക്കെ കൊണ്ടായിരിക്കാം കാവാലം സാറ്‌ പറഞ്ഞത്‌ ഭൂതമൊ ഭാരം ഭാവിയൊ ഭീകരം വര്‍ത്തമാനം പരമ ദാരുണം ദുസ്സഹം എന്ന്‌

Anonymous said...

:)

ജിവി/JiVi said...

;)

umbachy said...

പണക്കാരനാവുക ഒരു സാധ്യതയാണ് രാമ്മോഹന്‍ ചേട്ടാ,
നിങ്ങ ആദ്യം പണക്കാരനായിട്ട്
ഞമ്മക്ക് ഒരയ്യായിരം ദിര്‍ഹംസ് താ,
ഞമ്മ പാവപ്പെട്ടവാനായി ത്തന്നെ അത് വീട്ടാതെ
ങ്ങളെ മുങ്ങി നടക്കാം.

sreeraj said...

kollam nalla varikal

Related Posts with Thumbnails