Sunday, September 21, 2008

ലിംഗരാജ്


ഒരു കുഞ്ഞ് ജനിക്കുമ്പോള്‍

ആദ്യം നോക്കുന്നതെന്തെടോ?

കുഞ്ഞുണ്ടായെന്ന് കേള്‍ക്കുമ്പോള്‍

പിന്നെ ചോദിപ്പതന്തെടോ?

8 comments:

Anonymous said...

You are what lies between your legs എന്ന് പണ്ടുകണ്ട ഒരു സിനിമയിലെ നായിക് എക്സിനോട്. :)

അപഥവാചകം: വിഷ്ണുപ്രസാദിന്റെ ഒരു കവിതയുണ്ട് ഈ പേരില്‍. ഓര്‍മയുണ്ടോ..

Rammohan Paliyath said...

വിഷ്ണുവിന്റെ കവിത ഓര്‍ത്തിട്ടാണ് ഇതിനും അതേ പേരിട്ടത്. വിഷ്ണുവിനോട് ക്ഷമാപണങ്ങളോടെ...

Artist B.Rajan said...

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍
ആദ്യം നോക്കുന്നതെന്തെടോ?
കുട്ടിയാണാണോയെന്നല്ലേ....
കുഞ്ഞുണ്ടായെന്ന് കേള്‍ക്കുമ്പോള്‍
പിന്നെ ചോദിപ്പതന്തെടോ?
കുട്ടി ആണോ? പെണ്ണോ..?
ലിംഗഭേദങ്ങളില്‍പോലും
ലാഭനഷ്ടങ്ങള്‍ നോക്കുന്ന
കേവല ജന്മങ്ങളാണു നാം..
(റാമിന്റെ കവിതയെ വഴിതിരിച്ചുവിടനുള്ള വൃഥാശ്രമം!)

കുട്ടനാടന്‍ said...

ആദ്യം ചോദിക്കുന്നത് ആണൊ എന്നു തന്നെ....പക്ഷേ മുത്തപ്പന്റെ നായിക പറഞ്ഞതുപോലെ കാലിനെടേൽ കാണുന്നതു കൊണ്ടു മാത്രം ആണാവുമോ.....?

Anonymous said...

thanthaye poleyundo ennu nokkum, enthey?

Umesh::ഉമേഷ് said...

അഞ്ചുമാസത്തിലെല്ലാരും
ചെന്നു നോക്കുന്നതെന്തു താന്‍?
എന്തു കണ്ടിട്ടു ഗര്‍ഭത്തെ-
ക്കൊന്നു തള്ളുന്നു മാനുഷന്‍?

പെറ്റ കുഞ്ഞിന്‍ ഗളത്തില്‍ കൈ
വെയ്പതിന്നെന്തു കണ്ടു താന്‍?
ചാറ്റു ചെയ്യാന്‍ വിളിക്കുന്ന-
മാത്രയില്‍ കാണ്മതെന്തു താന്‍?

ബ്ലോഗില്‍ കമന്റു വീഴുന്ന-
തേതൊന്നിന്റെ ബലത്തിനാല്‍?
ബ്ലോഗറെത്തെറി ചൊല്ലുന്ന-
താളിന്നെന്തിനെയോര്‍ത്തു താന്‍?

krish | കൃഷ് said...

അതുകഴിഞ്ഞ് ഇങ്ങനെയും ഉത്തരാം:

1. കറുത്തിട്ടോ വെളുത്തിട്ടോ.
2. അമ്മക്കും കുഞ്ഞിനും സുഖമല്ലേ.
:)

Rammohan Paliyath said...

ഇവിടെ വന്ന മനസ്സ് മലിനമായിട്ടുണ്ടെങ്കില്‍ പോയി കാവാലം ശ്രീകുമാറിന്റെ നാരായാണീയം കേള്‍ക്കൂ: http://kavalamsreekumar.blogspot.com/2008/01/narayaneeyam-sloka.html

Related Posts with Thumbnails