Tuesday, March 3, 2009

അമ്മയെ ഭോഗിച്ചോനേ...



അമ്മയെ ഭോഗിച്ചോനേ,
അച്ഛനാകാനുള്ള ദൂരം നീ മറന്നു പോയ്.
അമ്മ തൻ തണ്ണീർക്കുടം പൊട്ടിച്ച് കെടുത്തും ഞാൻ
സങ്കടം തീണ്ടാത്ത നിൻ ചെങ്കനൽ കാരാഗൃഹം.

13 comments:

Rammohan Paliyath said...

നീ ആദ്യമായി ഖേദിച്ചിട്ടുണ്ടാ‍വുക സ്വർഗത്തിലിരുന്നു തന്നെയായിരിക്കട്ടേ എന്നു ഞാൻ പ്രാർത്ഥിയ്ക്കുന്നു. മനോഹരമായ ഈ വിഡിയോയിലെ മകനേപ്പോലെ എനിയ്ക്ക് നിന്നോട് തോറ്റാൽ മതിയായിരുന്നു. ഇലച്ചിലുകൾ തുന്നിച്ചേർത്ത ആ കൂട് ഇതായിരുന്നോ? സായാഹ്നയാത്രകളുടെ അച്ഛാ, ഞാൻ നിനക്ക് മാപ്പു തന്നതുപോലെ നീയെനിക്കും മാപ്പു തരിക. അടുത്ത ജന്മവും എന്റെ അച്ഛനായിരിക്കുക...

നജൂസ്‌ said...

അച്ഛൻ, അമ്മ, കവിത, ജീവിതം.

വെള്ളെഴുത്ത് said...

അച്ഛനെന്ത്, അമ്മയെന്ത്, ബന്ധമെന്ത് എന്നു ചോദിക്കുന്ന ‘നാന്‍ കടവുള്‍’ കണ്ടിട്ടു തന്നെ ഇതു കാണണം. ‘വീട്ടാത്ത കടമാണ് മമ ജന്മം‘ എന്ന് ഇടശ്ശേരി. എന്തു ചെയ്യണം? ഭൂതകാലം ഒരു രോഗമല്ലെന്ന് എങ്ങനെ പറയും?

Melethil said...

ശനിയാഴ്ച നാട്ടില്‍ പോയപ്പോള്‍ ആണ് അച്ഛന്റെയടുത്തു സംസാരിക്കുന്നത് , കുറെ കാലങ്ങള്‍ക്കു ശേഷം. സംസാരിയ്ക്കണം എന്ന് കരുതി തന്നെ പോയതാ. എന്ത് സംസാരിയ്ക്കും എന്നാ വിചാരിച്ചത് ആദ്യം. പറഞ്ഞു തുടങ്ങിയപ്പോള്‍ നീണ്ടു നീണ്ടു പോയി , ഉച്ച വരെ ! അതോര്‍മ്മിപ്പിച്ചു , വളരെ നന്ദിയുണ്ട് . ബ്രില്ല്യന്റ് വിഡിയോയും!

Rammohan Paliyath said...

വെള്ളേ, എങ്കിൽ ‘നാൻ കടവുൾ’ കണ്ടിട്ടു തന്നെ. ബട്ട്, ലൗ പ്രശ്നമല്ലായിരിക്കാം; ലൗലെസ്നെസ് പ്രശ്നമാ. ജീവിതം എന്ന തൽക്കാലത്തേയ്ക്കെങ്കിലും. ആ ഇല്ലായ്മ തൂത്തിട്ടും തുടച്ചിട്ടും പോകുന്നില്ല സർ. "മനസ്സ് ഒരു പാഴ് വേലയാണ്; ചിന്ത ഒരു തന്ത്രവും” എന്ന് പണിയ്ക്കർ.

കുഞ്ഞന്‍ said...

കണ്ണുനിറഞ്ഞുപോയി.

Radheyan said...

ഒരിക്കലും ഉലയാത്ത സൌഹൃദത്തിന്റെ ഒരു ചങ്ങല ഞാനും അച്ഛനും തമ്മിലുണ്ട്.എനിക്ക് അത് മകനിലൂടെ തുടരാന്‍ കഴിയുമോ എന്നറിയില്ലേ.കാരണം എന്റെ അച്ചനോളം സ്നേഹമയനാണോ ഞാനെന്ന അച്ഛനെന്ന് എനിക്കറിയില്ല.അത് ഒരു പക്ഷെ ഒരുകാലത്ത് എന്റെ മകനോ മകളോ ബ്ലോഗില്‍ എഴുതുമായിരിക്കും.

നോവിനും ഒരു സുഖമുണ്ട് അല്ലേ റാംജി...

Unknown said...

ഇത്ര പ്രതീക്ഷിച്ചില്ല റാംമോഹന്‍... വീഡിയോ കണ്ടതിന് ശേഷം കമന്റ് എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല ക്ഷമിക്കുക!

Unknown said...

എന്റമ്മോ ഞാന്‍ ഒരു മകനാണ് ഇപ്പൊ ഒരു പിതാവും ശരിക്കും ഈ ക്ലിപ്പ് എന്നെ വല്ലാത്ത ഒരു അവസ്ഥയിലെക്കെത്തിച്ചു. ഒരായിരം നന്ദി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ റാം,
എനിക്ക് കരച്ചില്‍ വന്നു. എത്ര മനോഹരവും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതുമാണ് ഈ ലഘു ചിത്രം!?

നന്ദി... മനസ്സിന്റെ ഒരു കവാടം കൂടി തുറക്കാന്‍ പറഞ്ഞതിന്.

അങ്കിള്‍. said...

നിങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഇതു കാണേണ്ട കാര്യമില്ല. പക്ഷേ ഭാവിയിലേക്ക് സൂക്ഷിച്ച് വച്ചേക്കാം. എനിക്കാണേല്‍ ഇപ്പോഴേ ഒന്നു പരീക്ഷിച്ചു നോക്കാം. പക്ഷേ നമ്മുടെ മോന്‍ പയ്യന്‍ ഇതു കണ്ടതാണോ എന്തോ.

Rajeeve Chelanat said...

പല തവണ മെയിലില്‍ കണ്ടതാണ്. എങ്കിലും, വീണ്ടും വല്ലാതെ വേദനിപ്പിച്ചു. നന്ദി, ഇതു പങ്കുവെച്ചതിന്.

അച്ഛനോടും അമ്മയോടും ഇതുതന്നെയാകും എല്ലാവരും പറയുന്നുണ്ടാവുക. അടുത്ത ജന്മവും...നന്ദി.

അഭിവാദ്യങ്ങളോടെ

അഭിവാദ്യങ്ങളോടെ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ബാല്യത്തിന്റെയും കൌമാരതിന്റെയും യാതൊരു കോണിലും കണ്ടില്ല ഞാനീ പുത്ര വാത്സല്യം .. ശകാരവും , മര്‍ദനവും മാത്രം കേള്‍ക്കെ .. ഉളവാക്കുന്നില്ലോന്നും എന്നിലീ ദ്രിശ്യങ്ങള്‍ ..

എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ സ്നേഹ ബന്ധിതര്‍ ..

Related Posts with Thumbnails