Thursday, March 5, 2009

നാട്ടുകോഴിയുടെ സംക്രാന്തി


കൃഷ്ണമൃഗത്തെ
വേട്ടയാടിയതിന്
സൽമാൻ ഖാന്
ശിക്ഷ വിധിച്ച്
ജഡ്ജിയേമ്മാൻ
വീട്ടീപ്പോയി
കൈ കഴുകി
ലഞ്ചിനിരുന്നു.
ശ്രീമതി
ചപ്പാത്തിയും
മട്ടൻ കറിയും
വിളമ്പി.

ദൈവത്തിന്റെ
പുസ്തകത്തിൽ
കൃഷ്ണമൃഗത്തിന്റെയും
മുട്ടനാടിന്റെയും
ജീവന്റെ
പ്രൈസ് ടാഗുകൾ
സെയിമല്ലെങ്കിൽ
നിങ്ങളുടെ

പഴഞ്ചൊല്ല്
‘നാട്ടുകോഴിയ്ക്ക്
എന്ത്
സംക്രാന്തി?’
എന്ന്
തിരുത്തിയേക്കണേ.

17 comments:

പ്രിയ said...

"നാട്ടുകോഴിയ്ക്ക് അല്ലേലും എന്തിനാ ഒരു സംക്രാന്തി ? " :)

Kaithamullu said...

നാലുവയസ്സുകാരിയെ
ബലാത്സംഗം ചെയ്ത് കൊന്നവന്
വധശിക്ഷ വിധിച്ച യേമാന്‍
തീന്‍ മേശയിലെ
കോഴിക്കാലൊന്ന് കടിച്ച്
പുരികം ചുളിച്ചു, ഗര്‍ജ്ജിച്ചൂ:
‘മൂത്ത കോഴിയെ വാങ്ങിയവനാര്‍?
-വരട്ടെ ഇളം മുട്ടകള്‍ രണ്ടെണ്ണം”!

Anonymous said...

നല്ല പോസ്റ്റ്.
മാനിനും പയ്ക്കുട്ടിക്കും വിലയിൽ വ്യ്ത്യാസമുണ്ടെന്നത് ശരിയല്ല എന്നതാണോ ഉദ്ദേശ്യം?
നാലുകാശ് വക്കീലിനും പിന്നെ പിഴയായി സർക്കാറിനും കിട്ടുമെന്നതുകൊണ്ടാണു സൽമാനെതിരെ കേസു വന്നത്. പിഴയടക്കാൻ കാശില്ലാത്ത ഏതെങ്കിലും ദരിദ്രവാസി മാനിനെ കൊന്നു തിന്നാലവനെ ജയിലിലിടാനും സർക്കാറിനല്ലേ ചെലവു.
പിന്നെ വേറൊന്ന്; സൽമാനെ ശിക്ഷിച്ചില്ലെങ്കിൽ താരങ്ങൾക്കു പ്രത്യേകപരിഗണനയോ എന്ന് കൂടുതൽ ബുദ്ധിമുട്ടുള്ള ചോദ്യം വരും.

Rammohan Paliyath said...

മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആയ ഒരു ജന്തു വന്ന് നമ്മുടെ അമ്മമാരെ കെട്ടിയിട്ട് പുല്ലും വെള്ളവും കൊടുത്ത് പാല് കറന്നെടുത്താല്ലോ ശശിച്ചേട്ടാ? നമ്മളെ നുകം വെച്ച് പാടത്തിറക്കിയാലോ?

Kaithamullu said...

എന്തിനാ ഒരു അഡ്വാന്‍സ്ഡ് ജന്തു വരുന്നേ?

നമ്മളില്‍ ചിലരോക്കെ ഇപ്പോഴും ചെയ്യുന്നതിതൊക്കെത്തന്നെ.....!

Vadakkoot said...

@മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആയ ഒരു...
എന്നിട്ട് ആ ജന്തുക്കളില്‍ ചിലര്‍ മനുഷ്യര്‍ക്ക് നേരെയുള്ള ക്രൂരതകളെ പറ്റി ബ്ലോഗെഴുതുമോ?

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍, അത്ര തന്നെ.

(എനിക്ക് മട്ടനേക്കാള്‍ ഇഷ്ടം ചിക്കനാ..)

പപ്പൂസ് said...

നാട്ടുകോഴിക്ക് (നാടന്‍) 190 രൂപയാ വില! കാട്ടുകോഴി കിട്ടാനുണ്ടെങ്കില്‍ ഫ്രീയായി അടിക്കാം. വിലക്ക് വിക്കുകയും ചെയ്യാം.

ഇറച്ചിക്ക് വിലയില്ലാത്തത് ആണ്‍മനുഷ്യന് മാത്രം.

കാവലാന്‍ said...

"ദൈവത്തിന്റെ
പുസ്തകത്തിൽ
കൃഷ്ണമൃഗത്തിന്റെയും
മുട്ടനാടിന്റെയും
ജീവന്റെ
പ്രൈസ് ടാഗുകൾ
സെയിമല്ലെങ്കിൽ"


തെങ്ങില്‍ കയറുന്ന തളപ്പ് കവുങ്ങിനുപയോഗിക്കരുതെന്ന് പണ്ടൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്.

അശോക് കർത്താ said...

ഞാനൊന്നും പറയില്ലെന്റെ പാലിഅയത്തെ. കോര്‍ട്ടലക്ഷ്യമായാലോ? നിങ്ങക്ക് മറുനാട്ടിലിരുന്ന് എന്തും പറയാം.

സെറീന said...

if u meet budha on the road kill him....

പകല്‍കിനാവന്‍ | daYdreaMer said...

ഏത്‌ അച്ഛന്‍ വന്നാലും... !!
:)

മുക്കുവന്‍ said...

എല്ലാം ശവം തീനികൾ!

എന്തായാലും തിരിച്ചു കടിച്ഛില്ലേൽ നമുക്ക് കുഴപ്പമില്ലേ! കിട്ടുന്നത് മെച്ചം.

Ranjith chemmad / ചെമ്മാടൻ said...

നല്ല വായന!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മനേകാ ഗാന്ധിയില്ലേ ഇവിടെ?

ഗുപ്തന്‍ said...

ഓഫാണ്.

“ഇറച്ചിക്ക് വിലയില്ലാത്തത് ആണ്‍മനുഷ്യന് മാത്രം.”

പപ്പൂസേ.. മെട്രോനഗരജീവിതം ഒക്കെ കഴിഞ്ഞിട്ട് ആണ്മനുഷ്യന്റെ ഇറച്ചിക്ക് വിലയില്ല എന്നൊന്നും തട്ടിമൂളിക്കരുത് :) ഓസീയാറടിച്ച് ഒണക്കമീന്‍ പരുവമായ ഇറച്ചിക്ക് വിലയില്ല എന്ന് പറയൂ ..വിലയുള്ള ബ്രാന്‍ഡുകള്‍ പാക്ക് എണ്ണം നോക്കിയും നീളവും വണ്ണവും നോക്കിയും വേറേ ആവശ്യം പോലെ കാണും :)

പാവപ്പെട്ടവൻ said...

നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
ആശംസകള്‍

Anonymous said...

Dear Rammohan,

I read you first in blogana, that is your " myavu "
I liked it mainly becauseof the intricate descrptions and honest retrospection. you have a typical style and string of thought.
One small suggestion.please use smaller sentences.that will enhance the beauty and style.
with warm regards and best wishes

yours
B S Ajit Kumar
profajitkumar@gmail.com
www.celestic.blogspot.com
www.sanative.blogspot.com

Related Posts with Thumbnails