Thursday, April 16, 2009

വൃഷണങ്ങളുടെ ഓർമയ്ക്ക്


പടക്കം പൊട്ടിയ്ക്കാതെ ഒരു വിഷു കൂടി.
വോട്ടു ചെയ്യാതെ ഒരു ഇലക്ഷൻ കൂടി.

6 comments:

Rammohan Paliyath said...

അല്ലെങ്കിൽ, വോട്ടു ചെയ്യുന്നതിന് പടക്കം പൊട്ടിയ്ക്കുന്നതിന്റെ പ്രാധാന്യം മാത്രം കൊടുക്കുന്നതിന്റെ കുഴപ്പം ഇങ്ങനെ കലാശിച്ചതായിരിക്കുമോ? അല്ലെങ്കിൽ രാഷ്ട്രീയം എന്നാൽ വോട്ടു ചെയ്യൽ മാത്രമാണെന്ന് വിചാരിക്കുന്നതിന്റെ?

Kaithamullu said...

മരുന്ന് നിറയ്ക്കാത്ത പടക്കത്തിന് തീ കൊളുത്തുന്നതാര്‍?
‘വരി മുറിച്ച’ വൃഷഭങ്ങള്‍ മേയുന്നതാരെ കാട്ടാന്‍?

പാവപ്പെട്ടവൻ said...

പുര്‍ണമായി ശരിയല്ല എന്നുപറയും
ആശംസകള്‍

Anonymous said...

വരിയുടച്ച മൂരികളേ പണിയെടുക്കൂ.
വരിയിൽ നടന്നു മുദ്രാവാക്യം വിളിച്ചു, വരിനിന്നു വോട്ടുചെയ്ത് ജയവും പരാജയവും തങ്ങളുടേതാക്കിഏറ്റുവാങ്ങുന്നവരുടെ വരവും ചെലവും തമ്മിലുള്ള അകലം എന്നും ഒരുപോലെ; നേതാക്കളുടെ വെളിപ്പെടുത്തുന്ന ആസ്തികൾ മാത്രം അദ്ഭുതമായി അവശേഷിക്കുന്നു.
വരിസംഖ്യകൊടുത്തു വാങ്ങുന്ന പത്രത്താളിൽ പരസ്യങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുത്തു വായിക്കുന്ന വരികളിലെ നേരും പതിരും തമ്മിലുള്ള വ്യത്യാസവും അങ്ങനെതന്നെ.വിശേഷാല്പ്രതികളുടെ ദുർമ്മേദസ്സ്കാണുമ്പോൾ പക്ഷേ, അദ്ഭുതമല്ല,ജുഗുപ്സയാണു തോന്നുന്നത്.അറപ്പ്!
ചിലർക്കു അറവുമാടുകളെ കാണുമ്പോൾ നാക്കീൽ വെള്ളമൂറുന്നുണ്ടാവാം.
വോട്ട് പാട്ടാക്കരുത്;പാട്ടിലാക്കാം.

Anonymous said...

അനോണിമസ്താനേ, ഛർദ്ദിക്കുന്നത് ആരാന്റെ മേലാകരുത്.
കുടിക്കുന്നതു സ്വന്തം കാശുകൊണ്ടാ‍യാൽ നന്ന്.

Zebu Bull::മാണിക്കൻ said...

അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ ;)

Related Posts with Thumbnails