Monday, December 28, 2009
ആറാം നമ്പര്‍
ഗോതമ്പുമാവ് പരത്തി ഡയമണ്ടാകൃതിയില്‍ മുറിച്ച് വറുത്തത് പഞ്ചസാര പാവു കാച്ചിയതില്‍ വരട്ടിയെടുക്കുന്ന രസികന്‍ പലഹാരമാണ് ആറാം നമ്പര്‍. ഒരു കാണിപ്പയ്യൂര്‍ പൂരത്തിനാണ് ടിയാനെ ആദ്യം പരിചയപ്പെടുന്നത്. ഞരളത്ത് ഇടയ്ക്ക കൊട്ടിയ panchavadyamമായിരുന്നു അക്കൊല്ലം. മദ്ദള കേസരി കുളമംഗത്ത് നാരായണന് നായരായിരുന്നു പ്രമാണം. കടവല്ലൂര്‍ അരവിന്ദാക്ഷന്, എടപ്പാള്‍ അപ്പുണ്ണി, തൃക്കൂര് രാജന് എന്നിവരൊക്കെ യുവതുര്‍ക്കികളായിരുന്നു എന്നോര്‍ക്കണം. എന്തായിരുന്നു പൂരം. കൊയ്ത്തുകഴിഞ്ഞ പാടത്താണ് രണ്ടു നേരവും പൂരം മുളയുക. ബീയെംടി അഥവാ തിരുവമ്പാടി ചന്ദ്രശേഖരന്, മോത്തി എന്ന ബീഹാറി, കാട്ടുമൈന എന്ന സിനിമയില്‍ അഭിനയിച്ചതിനാല്‍ കാട്ടുമൈന എന്ന വിളിപ്പേരു വീണ ആന... തിടമ്പേറ്റാനും മാലയ്ക്കും വേണ്ടി തലപ്പൊക്ക മത്സരവും കേമമായിരുന്നു. [കരുവാമ്മാര്ടെ മോത്തി നായമ്മാരടെ ബീയെംടിയെ തോല്‍പ്പിയ്ക്കുമോ എന്നായിരുന്നു ഉച്ചപ്പൂരത്തിന്റെ ടെന്‍ഷന്‍]. രാത്രിപ്പൂരത്തിനു മുമ്പ് തെക്കുള്ള ഏതോ ട്രൂപ്പിന്റെ നാടകം. ഗംഭീരന്‍ മരുന്നുപണി. കണ്ണിന്റെയും ചെവിയുടെയും മനസ്സിന്റെയും തികഞ്ഞ പൂരം.
തീര്‍ന്നില്ല. നാവിനും ഉണ്ടായിരുന്നു പൂരം. മഞ്ഞ ചുവപ്പ് പുളീഞ്ചി നിറങ്ങളിലുള്ള ഹലുവാമതിലുകള്‍, പൊരി, വാഴനാരില്‍ കോര്‍ത്ത ഉഴുന്നാട, സിഗററ്റിന്റെ ഷേപ്പും ഫ്ലൂറസന്റ് പിങ്ക് നിറവുമുള്ള മിഠായി, പപ്പടവട, അയ്നാസ്... എങ്കിലും കൂട്ടത്തില്‍ കൂടുതലിഷ്ടം തോന്നിയത് ആറാം നമ്പറിനോടായിരുന്നു. അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.
എന്നാല്‍ ആറാം നമ്പറിന്റെ ഷേപ്പില്‍ ഒരു കവിത ആദ്യമായി എഴുതിക്കണ്ടത് കുട്ടനാട്ടുകാരന് Ayyappa Paniker. കുറേ നാള് കഴിഞ്ഞ് സി. പി. നായര്‍ അതിനൊരു രസികന്‍ മറുപടിയും ഉണ്ടാക്കി.
ആറാം നമ്പറിന്റെ നാട്ടുകാരനായ ഞാന്‍ ശ്രമിച്ചു നോക്കിയില്ല എന്ന് പറയരുതല്ലോ. ഇതാ എന്റെ വക ഒരു ആറാം നമ്പര്‍.
Subscribe to:
Post Comments (Atom)
18 comments:
പ്ലം എന്നാണോ അതോ വം എന്നാണോ രാംജിയുടെ ആറാം നമ്പര്‍ കവിത തുടങ്ങേണ്ടിയിരുന്നത്. ഒരു അരസികന്റെ സംശയമാണേ.
ആറാം നമ്പറിന് പൊട്ടിയപ്പം എന്നാണ് ഞങ്ങള്‍ പറയുക.
ത്ര്ശ്ശൂര്ന്ന് വടക്കോട്ട് പുന്നയൂര്ക്കുളത്തെത്തുമ്പൊഴേക്കും പല പൂരപ്പറമ്പുകള്‍ കടക്കണം.പല തെക്കോട്ടിറക്കവും വടക്കോട്ടിറക്കവും താളപ്പെടണം.നാലാപ്പാട്ടെത്തുമ്പോള് പാതിരയാവും....വടക്കോട്ടുണ്ട് പിന്നെയും ആറാംനമ്പര്‍!പഞ്ചസാരയില്‍ വെളുത്തതും,ശര്‍ക്കരയില്‍ കറുത്തതും....രണ്ടും വാങ്ങും ഞങ്ങള്‍ മാപ്ലാര്.പോരേ പൂരം!!!
മൂന്നാമിടം എന്തുകൊണ്ടോ തുറക്കുന്നില്ല. എനിക്കു മാത്രമാണോ ഈ ചതി എന്നറിയില്ല.എന്തായാലും പണിക്കരുടെ പരീക്ഷണങ്ങള്‍ക്ക് സാധാരണ അര്‍ത്ഥമല്ല ഉള്ളത്..അതു വച്ച് സി പിയെക്കൊണ്ടും കവിതയെഴുതിച്ചില്ലേ? ഇത്തരം കാട്ടിക്കൂട്ടലുകളിലൂടെ തനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് സാറിന് അറിയാമായിരുന്നു. എന്നിട്ടും അതു സാരമില്ലെന്നു വച്ചിടത്താണ് സാറിന്റെ സാമൂഹിക ബോധം കാവ്യാത്മകമാവുന്നത് !!..
നല്ല കവിത ക്ഷി പിടിച്ചിരിക്കുന്നു.
PanikkarutEyum naayarutEyum kavithakalute "asaadhaaranam aaya" ardhangal vellezhuthth onnu paranju tharaan dayavaakanam. Sharikkum enikkariyillaaththathu kontu chodikkunnathaanu. Kaazhchayil thonnaaththa ardham enikku manassilum thonnaarilla. oru parimithi ennu karuthi dayavaayi paranju tharanam.
പൊട്ട്യാപ്പം
എന്ന വടക്കിനു വടക്ക്....
രാമന് ഓരോ നമ്പരിറക്കും
The link at end portion of aaram number is not working. i get a forbidden message. i have also started trash blog. do visit at your own risk www.vaaketam.blogspot.com
YooHoo Ramji........
just to add meself to vellezhuth and advocate asher 's plight.
Cheers!!
oh, really, i don't know what's wrong. it still opens. try www.moonnamidam.com
അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.
ഇതൊരു തെറ്റിദ്ധാരണയാണല്ലോ പാലിയത്തേ. ഓണാട്ടുകരയിൽ ഈ പലഹാരം സുലഭമായിരുന്നു. പഴയ ചായക്കടകളിലെ കണ്ണാടി അലമാരികളെ ഇത് അലങ്കരിച്ചിരുന്നത് ഓർക്കുന്നു. ഡയമണ്ട് കട്ട്സ് എന്ന് കോട്ടയം അമ്മച്ചി ഇതിനെ പുനർനാമകരണവും ചെയ്തിട്ടുണ്ട്.
ആറാം നമ്പറിനേക്കാള്‍ സ്വാദുള്ള, ഓണാട്ടുകര എന്ന പേരു തന്നെ പോരെ കര്‍ത്താവേ, എന്തിനധികം! പിന്നെ സുധാകരന്കൊച്ചാട്ടന് വഴി പൊതുമലയാളത്തിന് കിട്ടിയ രസികന്‍ വാക്കുകളും.
കർണ്ണാടകസംഗീതക്കച്ചേരികളിൽ ചിലർ ഇത് ഒരു ട്രിക്കായി പ്രയോഗിക്കാറുണ്ട്. ഒരു സ്വരത്തിൽ തുടങ്ങിയിട്ട് അതിനു പുറകിൽ ഓരൊ സ്വരങ്ങൾ അനുക്രമമായി ചേർക്കും. പിന്നെ ചുരുക്കിച്ചുരുക്കി ആ സ്വരത്തിൽ വീണ്ടുമെത്തും.
‘ബനാനാ ചിപ്സ്’ തിന്നുന്ന അതേ ആഢ്യാനുഭൂതിയാണ് ‘ഡയമണ്ട് കട്സ്’ എന്നപേരിൽ തിന്നുമ്പോൾ.
DIAMOND SHAPIL " AARATHAVOM" ENNATHUM KAVITHAYAKKAM
പൊട്ടിയപ്പം അഥവാ ആറാം നമ്പറിന്റെ ഇഷ്ടക്കാര്‍ ആറാം നമ്പര്‍ കവിതകള്‍ ഇറക്കിയാല്‍ കോഴിക്കോട്ടെ ബനാന ചിപ്സിന്റെ ഇഷ്ടക്കാരായ ഞങ്ങള്‍ വട്ടത്തില്‍ വല്ലതും ഉണ്ടാക്കേണ്ടി വരും, അതിനെ വേണേല്‍ "വട്ട നമ്പര്‍" അല്ലെങ്കില്‍ ഒരു "വട്ടന്റെ നമ്പര്‍" എന്ന് വിളിക്കാം...
കൊല്ലത്തും "ഡയമണ്ട് കട്സ്" ആണ് :) ഇതിനു എങ്ങനെയാവും ആറാം നമ്പര്‍ എന്ന് പേര് വന്നത്?
മൂന്നാമിടത്തില് "Apache 2 Test Page
powered by CentOS" ആണ് വരുന്നത്. വേറെ ഒരിടത്തേയ്ക്ക് മാറ്റാമോ?
Thank u for reminding about "Aaaram Number". Had it in childhood, not sure about availability now. I think "Aaram Number" is sweet, and "Pottiyappam" is hot. Sarkara version is unknown to me.
Kurachu vadakku Tirur aanu.
http://www.madhyamam.com/news/33151/110107
http://funwidfud.blogspot.com/2011/04/diamondsaaram-number.html
Post a Comment