Saturday, May 7, 2011

നാല് പഴത്തൊലികള്‍


അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി
പുഴയിലേയ്ക്കെടുത്തു ചാടിയ
ആണ്‍പാതികളത്രയും
നീന്തിച്ചെന്നത്
ഒരു നിമിഷം
അണക്കെട്ടിന്റെ
റബ്ബര്‍ച്ചുവരിൽ തല തല്ലി
ചത്തുപൊന്താന്‍.
 
പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.
 
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്‍ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.
 
കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…

16 comments:

chithrakaran:ചിത്രകാരന്‍ said...

"പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്."

നന്നായിരിക്കുന്നു.

Habeeb Rahman said...

They are not "pazhattholikal" but sweet and tempting "pazhangal"

I enjoyed eating it.

Habeeb Rahman

SHANAVAS said...

നന്നായിരിക്കുന്നു,കവിത.അവസാനം അതിമനോഹരം.

sumithranom said...

NANNAYIRIKKUNNU kavitha.

ശ്രീനാഥന്‍ said...

മൌലികതയാൽ തീളങ്ങുന്ന വരികൾ!

കുട്ടനാടന്‍ said...

മറ്റാരോ എറിഞ്ഞിട്ട

പഴത്തൊലിയില്‍ ചവിട്ടി......

ഇതൊരു തിരിച്ചരിവ് കൂടിയാണ്‍
പല ജിവിതങ്ങളും ഹോമിക്കപ്പെടുന്ന വഴി

MyDreams said...

Good one

സാല്‍ജോҐsaljo said...

ഇതിവിടെ കിടക്കട്ടെ : http://tiny.cc/vcsae

നിരഞ്ജന്‍.ടി.ജി said...

വഴുക്കി അല്ലേ..കലക്കി..!

Julessss said...

Valare Nannayirikunnu

വഴിപോക്കന്‍ | YK said...

പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.

(ഇത്തരം വരികള്‍ പ്രതീക്ഷിച്ചാണ് വലിപ്പുകള്‍ ഇടക്കിടെ തുറന്നു നോക്കുന്നത് തന്നെ....)

ദൈവം said...

പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.


ഹൊ!

pradeepramanattukara said...

good work

കരീം മാഷ്‌ said...

നന്നായിരിക്കുന്നു.

അനാഗതശ്മശ്രു said...

nannaayirikkunnu varikaL

Shany said...

Koodichernnirikkunna chuvannullikal tholikkumbol, mutta udachozhikkumbol, stove katthikkunnathu oru kunhurumbinu chithayaavumbol okke, manassu poliyunnathum,udayunnathum,kariyunnathum ente manorogamanennu swayam viswasippikkarundu...Ee kavithaykku sesham enikkoru pakshe chikitsa vendivarum...Changaathee...hridayasparsiyaayirikkunnu!

Related Posts with Thumbnails