![]() |
Nissar Syed, Dr. Jothidev Keshavadev & E M Najeeb - Learn how they started young |
ഉള്ളതെല്ലാം കാണാപ്പാഠം പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം എന്ന മാതാപിതാക്കളുടെ തലയിണമന്ത്രത്തില്‍ നിന്ന് ഈ കിടാങ്ങളെ രക്ഷിക്കാന്‍ അറ്റന്‍ഡന്‍സും ഗ്രേസ് മാര്‍ക്കും മാത്രം മതിയാവുകയില്ല. ഇവിടെയാണ് സാമ്പത്തികസാക്ഷരതയുടെ പ്രാധാന്യം. അതിന് ചെറുശ്ശേരിയുടെ എരിശ്ശേരിയും രണ്ടാം പാനിപ്പത്ത് യുദ്ധവും ചീഞ്ഞമുട്ടയുടെ മണമുള്ള വാതകവും മാത്രമുള്ള സിലബസ് ആദ്യം അഴിച്ചു പണിയണം.
മുഴുവന്‍ വായിക്കാന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക. [മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമായ ധനം ദ്വൈവാരികയില്‍ ആരംഭിച്ച കാണാപ്പുറം എന്ന കോളത്തില്‍ നിന്ന്]
10 comments:
കൊള്ളാം നല്ല രചന, ചിലരെ ഇത് ചിന്തിപ്പിക്കും പ്രവര്‍ത്തിപ്പിക്കും എങ്കില്‍ എഴുത്തുകാരന്‍ ധന്യനായി. തലക്കെട്ടിലെ അക്ഷരപ്പിശക് മാറ്റുക "ശമ്പളക്കാരുടെ" അല്ലെ ശരി?
നന്ദി ഏരിയല്‍. ശമ്പളംഭകര്‍ അക്ഷരപ്പിശകല്ല, മന:പ്പൂര്‍വം ഉണ്ടാക്കിയ പ്രയോഗമാണ്. സംരംഭകര്‍ എന്ന് ഏറെ കേള്‍ക്കുന്നുണ്ടല്ലൊ, അതിനു മാച്ചാകട്ടെ എന്നു കരുതി. ;-). വിഴുങ്ങല്‍ കപ്പാസിറ്റിയും അതിലുള്ള ധ്യാനവും അതെവിടെ നിന്നു വരുന്നു, എങ്ങനെ വരുന്നു എന്നൊന്നും ആലോചിക്കാതെയുള്ള കാഴ്ചപ്പാടും പരിഗണിക്കുമ്പോള്‍, സത്യത്തില്‍, ശമ്പളംബകര്‍ ആണ് കൂടുതല്‍ യോജിച്ചത്.
നന്നായി എഴുതി.മാറ്റങ്ങൾ വരട്ടെ എന്തിലും ഏതിലും....
ഈ നാട്ടിൽ വ്യവസായം വരാത്തത് സേറ്റ് സിലബസ് പരിഷ്കരിക്കാഞ്ഞിട്ടാണെന്ന് പറയുന്നത് അന്യായമാണ്. എങ്കിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങൾ ഉള്ള ഗുജറാത്തിലെ സിലബസ് അങ്ങ് നടപ്പാക്കിയാൽ പോരെ ? അല്ലെങ്കിൽ തന്നെ, ഇവിടെ സ്കൂളിൽ ചേർക്കാൻ നേരത്ത് എന്തോരം ഓപ്ഷൻസാണ്, സേറ്റ്, സി.ബി.എസ്.ഇ., ഐ.സി.ഐ.സി.ഐ,.. എന്നിങ്ങനെ, ഉപരിപ്ലവമായ ഒരു എഴുത്തായി പ്പോയി. വെരി വെരി ഡിസപ്പോയിന്റഡ്. സോറി
വെരി വെരി ഡിസപ്പോയിന്റ് ചെയ്യപ്പെടാനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ഞാനളല്ല. It's my failure. But I have very clearly written this: “പക്ഷേ അതിലേറെ പ്രധാനമാണ് ജീവിതത്തിന്റെ തന്നെ സിലബസ് മാറ്റുകയെന്നത്.” ആ വാചകത്തിനു ശേഷമാണ് പ്രധാനമെന്നു എനിക്കു തോന്നിയത് എഴുതിയിരിക്കുന്നത്. നിങ്ങളീപ്പറയുന്ന ഗുജറാത്തിലും മറ്റും കുട്ടികളുടെ 28 ചടങ്ങിനു മുമ്പു തന്നെ അവര്‍ക്ക് പാന്‍കാര്‍ഡ് എടുക്കുന്നു. ഈ സംസ്കാരമാണ് ഇവിടെ ഇല്ലാത്തത്. അത് ഞാനെഴുതിയിട്ട് മനസ്സിലായില്ലെങ്കില്‍ എന്റെ എഴുത്തിന്റെയോ ചിന്തയുടേയോ കുഴപ്പമായിരിക്കും. Anyway, thanks for your time and honest comment.
രാംമോഹന്‍..നന്നായി എഴുതിയിരിക്കുന്നുവിഷയം പ്രസക്തം.പക്ഷെ വസ്തുതകലോടു വിയോജിക്കുന്നു.വിജയികളുടെ ചരിത്രം മാത്രമേ എഴുതുന്നോള്ളൂ,തന്നയുമല്ല അവരുടെ ചരിത്രം അവരവര്‍ കുക്ക് അപ്പ് ചെയ്യുന്നൂ കൂടി.ഇതില്‍ രണ്ടു പേരുടെ കാര്യം നേരിട്ടറിയാം
ജ്യോതിദേവ് എഴുതിയാണ് തുടങ്ങിയത് ,മെഡിസിനു പഠിച്ചു ,അബദ്ധത്തില്‍ ഡെയബെടിസ് ചികിത്സയില്‍ അബദ്ധത്തില്‍ ചെന്ന് പെട്ടതാണ് മരുന്ന് പരീക്ഷണം നടത്തുന്നതില്‍ മുന്പന്‍ ആണ് ഇന്ന് അദേഹം
നിസാര്‍ അഹമ്മദ് സര്‍ക്കാര്‍ ഉദ്യോഗസ്തനാകുവാന്‍ ശ്രമിച്ച ആളായിരുന്നു -ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ .മോഹിച്ചത് പറക്കൊടു ഉണ്ണി ക്രഷ്ണന്റെ ജൂനിയര്‍ ആയി ആകാശ വാണിയില്‍ ജോലി ചെയ്യാനും.
മഹാന്മാരെ മഹത്തുകള്‍ ആകുന്നതു ചില സന്ദര്‍ഭങ്ങലാണെന്നാണ് എനിക്ക് തോന്നുന്നത്
പടികുമ്പോള്‍ തന്നെ ബിസിനെസ് എന്ന് പറഞ്ഞു നടന്നിരുന്ന ഒരാളെ എനിക്കറിയാം ധാത്രി സജികുമാര്‍;അദ്ധേഹത്തിന്റെ അച്ഛന്‍ ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു
ധനം പൊക്കി കൊണ്ട് നടന്ന ഒരാള്‍ ഇപ്പോള്‍ ജയിലില്‍ ആണ് -സജീവ് നായര്‍
പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാവുമ്പോൾ വിജയികളുടെ കഥ മാത്രമേ പറയാവൂ. ഭാഷകളും സൈക്ക്ല് ചവിട്ടും നീന്തവും പോലെത്തന്നെ ബിസിനസ് സെൻസും കുട്ടിക്കാലത്തു തന്നെ പഠിക്കാനിട വന്നാൽ നന്നായി. ബിസിനസ് സെൻസ് ഉണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനായാലും ബിസിനസിൽ തന്നെ വന്നു ചേരും. പെൻപോൾ ബാലഗോപാലിനെ അറിയില്ലേ? നിസാർ എന്തായാലും ബിസിനസുകാരനാവുമായിരുന്നു. സരസ്വതിയും മഹാലക്ഷ്മിയും ഒരു പോലെ കടാക്ഷിച്ച ഒരാൾ. സജീവ് നായരെ ജയിലിലടച്ചതിനു പിന്നിൽ എതിർ കമ്പനിയാണെന്നാൺ എന്റെ അറിവ്. ഞാൻ നായരെ ന്യായീകരിക്കുന്നില്ല. ജയിലിൽ പോയി എന്നതുകൊണ്ട് ആരും അകേമന്മാരാവുന്നില്ല.കട്ടതിന്റെ പേരിൽ ജയിലിൽ ഇട്ട് ഇടിക്കുന്നെങ്കിൽ ആദ്യം അത് രാജീവ് ഗാന്ധിയെ ആകേണ്ടിയിരുന്നു അല്ലെ? എന്തുകൊണ്ടാൺ രാജ, കെജിബി എന്നിവരെപോലുള്ള ദളിതുകൾക്കു മാത്രം അഴിമതി കാണിക്കാൻ അവകാശമില്ലാത്തത്? എന്തുകൊണ്ടാൺ ബാലകൃഷ്ണ പിള്ളയും രാജൻ പിള്ളയും മാത്രം ജയിലിൽ പോകുന്നത്? ഇതു കൂടി ഒന്നു വായിച്ചു നോക്കൂ.http://valippukal.blogspot.in/2011/08/blog-post.html
athe. How can a charioteers son becaome a king? How can a shepherd's son become a king?
സുഹ്രുത്തേ,
താങ്കൾ ഇങ്ങനെ എഴുതിയത് ആണ് എന്നെ നിരാശപ്പെടുത്തിയത്.
“ഉള്ളതെല്ലാം കാണാപ്പാഠം പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം എന്ന മാതാപിതാക്കളുടെ തലയിണമന്ത്രത്തില്‍ നിന്ന് ഈ കിടാങ്ങളെ രക്ഷിക്കാന്‍ അറ്റന്‍ഡന്‍സും ഗ്രേസ് മാര്‍ക്കും മാത്രം മതിയാവുകയില്ല. ഇവിടെയാണ് സാമ്പത്തികസാക്ഷരതയുടെ പ്രാധാന്യം. അതിന് ചെറുശ്ശേരിയുടെ എരിശ്ശേരിയും രണ്ടാം പാനിപ്പത്ത് യുദ്ധവും ചീഞ്ഞമുട്ടയുടെ മണമുള്ള വാതകവും മാത്രമുള്ള സിലബസ് ആദ്യം അഴിച്ചു പണിയണം."
അതിന്റെ അടുത്ത ലൈനിൽ നിങ്ങൾ എഴുതി, ജീവിതത്തിന്റെ സിലബസ് മാറ്റുക എന്നത്.
പക്ഷെ, ചെറുശ്ശേരിയും, പാനിപ്പത്തും, ഉള്ളത് നമ്മുടെ സ്റ്റേറ്റ് സിലബസിൽ ആണ്, അതിന് ചീഞ്ഞ മുട്ടയുടെ മണമാണ് എന്ന് പറയുന്നത് അന്യായമാണ്.
എന്നോട് സഹ്രുദയനായ മറ്റൊരു സുഹ്രൂത്ത് പറാഞ്ഞത്, ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ ഇളക്കിനോക്കിയാൽ കഷ്ണം കിട്ടും, അതു മറക്കരുത് എന്നാണ്
അതിനല്ല ചീഞ്ഞമുട്ടയുടെ മണം, ഹൈഡ്രജന്‍ സള്‍ഫൈഡിനാണ്. അത് രസത്രന്ത്രത്തില്‍ പഠിപ്പിക്കുന്നതാണ്. സാഹിത്യം, ചരിത്രം, രസതന്ത്രം എന്നിവയെല്ലാം സ്കൂള്‍ തലം മുതല്‍ പഠിപ്പിക്കുന്നു, സാമ്പത്തികവിദ്യാഭ്യാസത്തെ അവഗണിക്കുന്നു എന്നാണ് പറഞ്ഞത്. കൃഷ്ണഗാഥ സമ്പൂര്‍ണം എന്റെ കയ്യിലുണ്ട്. He is a good poet. But learning poetry is not enough.
Post a Comment