Wednesday, March 12, 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്


നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. കൂടുതല്‍ ഇവിടെ.

8 comments:

വിന്‍സ് said...

ഒരു തൊലിഞ്ഞ പത്രത്തിലെ അതിലും വളിച്ച പോസ്റ്റെടുത്തു വളിപ്പുകളില്‍ ഇട്ടതിനു നന്ദി.

ഒരു വിവരം കെട്ട മന്ദനു മാത്രമേ ഹിലരി ജയിച്ചാല്‍ ഭരിക്കുന്നതു ബില്‍ ആയിരിക്കും എന്നു പറയാന്‍ കഴിയൂ. മാത്രം അല്ല ബില്‍ ഭരിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. അമേരിക്ക ലവ്സ് ബില്‍.

One Swallow said...

അമേരിക്ക ലവ്സ് ബില്‍ എന്ന് ആ‍ര്‍ക്കാണറിയാന്‍ മേലാത്തത്. ഇന്ന് അമേരിക്കയില്‍ പ്രസിഡന്റാവാന്‍ ഏറ്റവും യോഗ്യന്‍ ബില്ലാണെന്നാണ് ജനഹിതം എന്ന് അവിടത്തെ ഒരു പത്രത്തില്‍ വായിച്ചിരുന്നു. പക്ഷേ രണ്ടു വട്ടം പ്രസിഡന്റായിക്കഴിഞ്ഞില്ലേ, അതുകൊണ്ട് ഇനി നടക്കില്ലല്ലോ.

പിന്നെ ലവ്. democracy has nothing to do with love. love is always blind and most often deceiving. 'love is the child of illusion and father of disillusion' എന്ന് മിഖായേല്‍ ഡി. ഉനാമുനോ.

ഡയാനയേയും ചാള്‍സിനേയും ബ്രിട്ടനിലെ ജനം ലവ് ചെയ്യുന്ന പോലെ ലവ് നടക്കട്ടെ, വോട്ടും കൊടുക്കണോ?

ഹിലാരി തന്നെ ജയിക്കും. അതായിരിക്കും തികഞ്ഞ ജനാധിപത്യം.

ആ ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ കൂടി ശ്രമിക്കുന്നവരാണ് ഏറ്റവും വിവരം കെട്ട മന്ദന്മാര്‍. അവരു തന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്മാരും. ക്രൂരതയുടേയും മന്ദതയുടേയും ഈ റെയര്‍ കോമ്പിനേഷനാണ് ലോകത്തെ ഇങ്ങനെയാക്കിയത്.

അഭയാര്‍ത്ഥി said...

ഫിറ്റസ്റ്റ്‌ വില്‍ സര്‍വൈവ്‌

മാനവ ചരിതം ക്ലാസ്‌ വാറാല്‍ സമൃദ്ധം എന്ന്‌ ഉമേശന്‍ സാറിന്റെ
ഗുര്‍കുലത്തില്‍ വായിച്ചിട്ടില്ലെ.

നമ്മളുടെ ഇഷ്ടപ്രകാരം അല്ലാത്തവര്‍ അധികാരത്തിലേറുമ്പോള്‍- കുടുംബത്തിലായാലും
പഞ്ചായത്തിലെ കുരുവി പെട്ടിയിലായാലും ദേശത്തിലായാലും- നമുക്ക്‌ ഛി ഇവന്മാരെ ഒക്കെ ജയിപ്പിച്ചു
വിടുന്നുവല്ലൊ എന്നൊക്കെ അസ്കിതയുണ്ടാകുന്നു.
വോട്ടിങ്‌ ബഹിഷക്കരിക്കുന്ന/അസാധുവാക്കുന്ന ഭൂരിപക്ഷത്തിലേക്ക്‌ സഹയാത്രികരാകുന്നു.
കൊഞ്ഞാണന്മാര്‍, അരിക്കുപകരം കോഴി ഡയലോഗുകളും ഈ തിരഞ്ഞെടുത്തവരില്‍ നിന്ന്‌ നാം കേട്ടേക്കും


ഇതിന്നെ നാം ഡസ്റ്റിനി എന്ന്‌ വിളിക്കുന്നു.

രാജാവാകേണ്ടവന്‍ രാജാവാകും, മന്ത്രിയാകേണ്ടവന്‍ മന്ത്രിയും.
നിന്റെ വിധിപഥത്തില്‍ നീയും ഭ്രമണം ചെയ്യും. അണുവിട വ്യതി ചലിക്കാതെ.

ഇതത്രെ ഡസ്റ്റിനി

നിങ്ങള്‍ക്ക്‌ ദൈവ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും വിധിഹിതം മാത്രം സംഭവിക്കുന്നു.
പുഴപോല്‍ ഒഴുകും പുഴയും
പുഴുപോല്‍ ഇഴയും പുഴുവും
ഞാന്‍ പോലലയും ഞാനും
എന്തൊരു സുന്ദര്‍മീലോകം.

Rejin padmanabhan said...

മില്യണ്‍ ഡോളറുകള്‍ കൊണ്ടൊരു സൌന്ദര്യമത്സരം

എന്ന് റഷ്യന്‍ പത്രങ്ങള്‍ പറയുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനെപറ്റി നമ്മള്‍ അത്ര ആശങ്കാകുലരാവേണ്ട മാഷേ ,അവിടെ ആരു പ്രസിഡണ്ടായാലും ലോകത്തിനു ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല പ്രസിഡണ്ട്
ഒരു വ്യക്തി മാത്രമാണ് അതിനെ നിയന്ത്രിക്കുന്ന ഒരു വലിയ അദ്രിശ്യ സംവിധാനം അമേരിക്കക്കുണ്ട് അതിനു യാതൊരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.

One Swallow said...

ആരു ജയിച്ചാലും അവിടെ ഭരിക്കുന്നത് ആരൊക്കെയാണെന്ന് ബോധ്യമുള്ളതുകൊണ്ട് വെറുതെ ആ‍ശങ്കപ്പെടുകയെങ്കിലും ചെയ്യാമല്ലോ എന്നോര്‍ത്തു. വിന്‍സിനെപ്പോലെ അമേരിക്കയില്‍ ജീവിക്കുന്നവര്‍പോലും തെറ്റിദ്ധരിച്ചു [ഞാനെഴുതിയതിനെയല്ല, അമേരിക്കയെ]

N O M A D | നൊമാദ്. said...

അപ്പോ മുഴുവന്‍ വായിക്കാന്‍ ഇ പത്രത്തില്‍ പോണ ല്ലേ. :)

latheesh mohan said...

എന്തിനാണ് സഖാവേ, എപ്പോഴുമെപ്പോഴും ഞാനൊരു സ്യൂഡോ സെക്യുലറിസ്റ്റില്ല, ഒറിജിനല്‍ തന്നെയാണെന്ന് എങ്ങനെ ആവര്‍ത്തിക്കുന്നത്?

സ്വയം വിശ്വസിപ്പിക്കാനോ?

One Swallow said...

ആയിരിക്കാം. ഞാ‍നാണോ കാലഘട്ടമാണോ അവിഞ്ഞത് എന്നുപോലും അറിയാതെ ജീവിച്ചിരിക്കുമ്പോളുള്ള ഒരു ജീക്കെ ആയിരിക്കണം.

Related Posts with Thumbnails