Thursday, August 14, 2008

വിദേശാധിപത്യം ഇടംവലം മുറുകുമ്പോള്‍


വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടിയ ദിവസത്തിനെയാണല്ലൊ സ്വാതന്ത്ര്യദിനമെന്ന് വിളിച്ചുപോരുന്നത്. സത്യത്തില്‍ വിദേശാധിപത്യത്തില്‍ നിന്നും നമ്മള്‍ മോചനം നേടിയോ? ഇപ്പോളും നമ്മള്‍ ഒരു റിവേഴ്സ് കോളനിയല്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്-ഹ്യൂമന്‍ സാഹചര്യങ്ങളില്‍ സ്വദേശത്തും വിദേശത്തും ജീവിച്ച് ‘വിദേശജോലി’ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. [ബാംഗ്ലൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലെ കോള്‍ സെന്ററുകളില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഗള്‍ഫ് നാടുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവര്‍ വരെ].

എങ്കിലും അതെല്ലാം മറന്ന് ഇന്നും നാളെയുമായി നമ്മള്‍ ത്രിവര്‍ണ ഇ-മെയിലുകള്‍ ‘തെളിച്ചുവിടും’ [forward എന്നതിന് കമ്പ്യൂട്ടര്‍ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ തൃശുര്‍ക്കാര്‍ പറയുന്ന വാക്ക്]. മിക്കതിന്റേയും ഉള്ളടക്കം പണ്ടെങ്ങോ വായിച്ച ആ പവര്‍പോയന്റ് പ്രസന്റേഷന്‍ തന്നെ. ഒന്നുകില്‍ ഭൂതകാലം, അല്ലെങ്കില്‍ മറ്റൊരിടം. പൂജ്യം കണ്ടുപിടിച്ചു, ഹോട്ട്മെയില്‍ സൃഷ്ടിച്ചു, അമേരിക്കയിലെ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ്, മഹദ്വചനങ്ങള്‍...

അതിനപ്പുറം നമ്മുടെ ആണവ സ്വാതന്ത്ര്യത്തില്‍പ്പോലും അമേരിക്കയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഇതാ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നു. പരുത്തിക്കോലുകളില്‍ കൊടി ചുറ്റി ആവേശത്തോടെ 'ജയ് ജയ് ഭാരതമാതാ' എന്നു വിളിച്ച് ജാഥ പോകാറുള്ള സ്ക്കുള്‍ക്കാല നിഷ്കളങ്കത [ആ‍ ഇന്നസന്‍സിനെ ഇഗ്നോറന്‍സ് എന്നു വിളിക്കുക] മറ്റൊരു നാട്ടിലിരുന്ന് ഓര്‍ക്കുമ്പോള്‍, വിദേശാധിപത്യം ഇടവും വലവും മുറുകുമ്പോള്‍, ദില്‍ എന്നു പറയുന്ന സാധനം കടന്നല്‍ക്കൂട്ടം കുത്തി മരവിപ്പിച്ച ഒരു ഇറച്ചിക്കഷ്ണമായി തിളച്ച എണ്ണയില്‍ നൃത്തം ചെയ്യുമ്പോള്‍, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി എന്ന് പാടുന്നതെങ്ങനെ?

7 comments:

പ്രിയ said...

കിട്ടുന്ന വിദേശനാണ്യം നാടിനു നല്ലതല്ലേ? ഇന്ത്യക്കുള്ള മാന്പവര് കയറ്റുമതി ചെയുന്നു.അത്രമാത്രം. എങ്കിലും ഇന്നും അവര്‍ മിക്കവരും നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടല്ലോ. ഇല്ലേ?

മറ്റേതൊരു രാജ്യത്തിനെ പോലെ ഇന്ത്യയെ ചുമ്മാ തള്ളിക്കളയാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കഴിയാത്തതും നമ്മള്‍ അവിടെ നല്ലൊരു ശക്തി ആയതുകൊണ്ടല്ലേ?(ഒന്നാലോചിച്ചേ,ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടായാല്‍ അവിടങ്ങളിലെ ഇന്ത്യക്കാര്‍ അതിനെ എതിര്‍ക്കില്ലേ?)

എങ്കിലും എന്റെ രാജ്യത്തില്‍ അഴിമതി ഇല്ലാതാകുന്നതും അനേകം അനേകം തൊഴില്സംരംഭങ്ങള്‍ ഉണ്ടാകുന്നതും നമ്മള്‍ സ്വയംപര്യാപ്തമാകുന്നതും ഞാനും സ്വപ്നം കാണുന്നു.

chithrakaran ചിത്രകാരന്‍ said...

അത്രക്കു നൈരാശ്യപ്പെട്ടാലോ ?
കിട്ടിയ സ്വാതന്ത്ര്യത്തെ പുലര്‍ത്തുവാന്‍ നാമെന്തു ചെയ്തു ? അതിനും വിദേശികള്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കുന്ന നമ്മുടെ ആത്മബോധമില്ലാത്ത രാഷ്ട്രീയത്തെ തിരുത്തുക മാത്രമേ വഴിയുള്ളു.

jinsbond007 said...

രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് മാറ്റം വരുത്തേണ്ട ഒരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ സ്വാതന്ത്ര്യം നേടിയോ എന്ന് ചിന്തിക്കാന്‍ എനിക്കു കഴിയുന്നില്ല. സ്വാതന്ത്ര്യം എന്ന വാക്കുപോലും ആപേക്ഷികമല്ലെ! വിദേശാധിപത്യത്തില്‍ രണ്ടു നൂറ്റാണ്ടോളം ജീവിച്ചു മരിച്ച മറ്റു കോളനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മള്‍ ഒരുപാടു നന്നായെന്നു തോന്നുന്നു. ഇന്നും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും കഴിയുന്ന ഒരു നീതിന്യായ വ്യവസ്ഥയുള്ളതും, വികസിതമെന്നു നമ്മള്‍ പറയുന്ന വിദേശരാജ്യങ്ങളെക്കാളും നന്നായി ജനങ്ങള്‍ക്കു പ്രയോജനം ചെയ്യുന്ന വിവരസാങ്കേതികവിദ്യാ സംവിധാനമുള്ളതും നല്ലതല്ലെ? സേവനാധിഷ്ഠിത മേഖലകളില്‍ ഒരുപാടു വികസിത രാജ്യങ്ങള്‍ക്കു സേവനം നല്‍കാന്‍ കഴിയുന്ന, സേവനത്തിനു കണക്കു പറഞ്ഞു വിലയീടാക്കാന്‍ കഴിയുന്ന വ്യവസയങ്ങളുള്ളതും നല്ലതല്ലെ!

പ്രതിസന്ധികളില്‍ മുട്ടിടിക്കാത്ത സമചിത്തതയോടെ നേരിടുന്ന ഒരു രാഷ്ട്രമല്ലെ നമ്മുടേത്!

so be happy and faithful!

Suraj said...

മനസ്സിൽ ആ പരുത്തിത്തുണിയുടെ ചായങ്ങൾക്ക് കടുപ്പം കൂടുമ്പോഴും കാതിൽ റഹ്മാൻ തായ് മണ്ണിനു വണക്കം അലറുന്നതു മുഴങ്ങുമ്പോഴും ഓർക്കാൻ കുറച്ചു കണക്കുകളുണ്ട് :

*മനുഷ്യ ദാരിദ്ര്യ സൂചിക : 108 വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യ - #62

*മനുഷ്യ വികസന സൂചിക : 177 രാജ്യങ്ങളിൽ ഇന്ത്യ - #128

* ഇന്നത്തെ നിരക്കിൽ ഇന്ത്യയിലെ പകുതി ജനം മരിക്കുന്ന പ്രായം : 63.7വയസ്സ് (ലോക റാങ്കിങ് 114)

ഓ..ബോറ്.
അല്ലെങ്കിലും ജനാല അടച്ചിടുന്നതാണ് നല്ലത്. എന്തൊരു പൊടിയും കാറ്റും...വല്ലാത്ത വെളിച്ചവും..ശല്യം.

simy nazareth said...

രാമ്മോഹന് ആരാ ചങ്ങലയിട്ടെ - രാമ്മോഹനോ അതോ പരിസരമോ?

Anonymous said...

In kerala only RSS/BJP people say "bharatmaata Kee jai"- This is my recent observation.Others say Jai hind.

Anonymous said...

I thought chithrakaaran was an anaathmavaadi; how come he speaks of aathmabOdham? Rammohan deserves credit for causing that change!

I have read somewhere that the word meaning of "svathanthRyam" is the right and ability to protect the self; Pprotection from unbecoming; Protection from becoming somethingelse other than self- we must ask some scholars like Umesh(gurukulam blog).
How can a people who donot know their self, who are taught and trained to deny their self protect themselves?

Related Posts with Thumbnails