Monday, September 1, 2008

ഖുര്‍ ആന്‍ [മലയാളം] in pdf


മലയാളത്തില്‍ പിഡി.എഫ്ഫായി കിട്ടിയ വിശുദ്ധഗ്രന്ഥം, റമദാന്‍ പ്രമാണിച്ച് ഇവിടെ ഡൌണ്‍ലോഡാന്‍ പങ്കിടുന്നു.

ബൈബിളിന് സംസ്കൃത പരിഭാഷയുണ്ടോ? ഭഗവത് ഗീത ഹിബ്രുവിലുണ്ടോ? ബുഷ് ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടാകുമോ?

കള്ളനാണെന്നു കരുതി നമ്മള്‍ കുരയ്ക്കുന്നതും കടിയ്ക്കാന്‍ ചാടുന്നതുമെല്ലാം ഇരുട്ടത്ത്, കാറ്റത്ത് ഇലയനങ്ങുന്നത് കണ്ടിട്ടാവുമോ?

11 comments:

deepdowne said...

നന്ദി! പക്ഷെ ഇത്‌ ആരുടെ പരിഭാഷയാണെന്നോ മറ്റു വിവരങ്ങളോ ഒന്നുമില്ലല്ലോ.
പിന്നെ ഒരു സംശയം... 'വിശുദ്ധ'ഗ്രന്ഥം എന്നു പറഞ്ഞത്‌ ആത്മാർത്ഥമായാണോ? അതോ പൊതുവെയുള്ള പ്രയോഗം അങ്ങനെയായതുകൊണ്ടോ?

Dinkan-ഡിങ്കന്‍ said...

ബാബറി, രാമായണമാസം, റംസാന്‍... ഒന്നും വിടില്ലല്ലേ?

പണ്ട് കേട്ടു മറന്ന ഒരു വെളിപാട്

"കാലാ കാലങ്ങളിലായി നടത്തിവരുന്ന നമ്മുടെ പറ, ഈയാണ്ടീലും നിവര്‍ത്തിച്ചതില്‍ സന്തോഷം..ഹിം!" :)
(chummaaaa)
Appol paranja pole "Ram-z-an Karim"

ഡാലി said...

“ഭഗവത് ഗീത ഹിബ്രുവിലുണ്ടോ?“
ഉണ്ടാവും. ഹരേകൃഷ്ണക്കാരു ആക്ടീവ് ആയി ഇവിടെ ഉണ്ട് (http://dalydavis.blogspot.com/2006/11/blog-post.html) ഇനി കാണുമ്പോള്‍ ചോദിക്കാം.

Suraj said...

ഇതു പങ്കിട്ട ആ നല്ല മനസിനു വലിയൊരു നന്ദി.

ഒരു ചോദ്യം: ഇത് ആരുടെ തർജ്ജമയാണ് ?

എന്താന്നു വച്ചാൽ ചില ‘വ്യാഖ്യാന’ വീരന്മാർ പറയുന്നതനുസരിച്ച് ‘ചില പ്രത്യേക വിവർത്തനങ്ങൾ’ മാത്രമേ ‘ശരിയായ’ വിവർത്തനമാകൂ !

ദാ, ഇവിടെ അങ്ങനൊരു വാദം ഈയുള്ളവൻ കേട്ടു.

Artist B.Rajan said...

നന്ദി റാം. download ചെയ്തു.
ഡിജിറ്റലായി
എന്റെകയ്യില്‍ കെ.എസ്‌.ഗോപാലകൃഷ്ണന്റെ
ഗീത മാത്രമെയുള്ളൂ.
നന്ദി...


ബുഷ്‌ ശരിയോ? തെറ്റോ?
മനുഷ്യന്‍ മനുഷ്യനു വേണ്ടിരൂപപ്പെടുത്തിയ ഭാഷ്യങ്ങള്‍ ശരിയോ തെറ്റോ?
നിയമങ്ങളും വിധികളും ശരിയോ?
സത്യം എവിടെ?
ഞാന്‍ കുറച്ചൊക്കെ മാത്രം വായിച്ചു. ഇപ്പോഴും തുടരുന്നു. എന്തിന്‌?..?..
ഏകദേശം ആറുലക്ഷത്തി അമ്പത്തയ്യായിരത്തോളം മണിക്കൂറുകള്‍ ആടുവാനുള്ള തിരനാടകത്തിന്റെ മൂന്നില്‍ രണ്ടു കഴിഞ്ഞുള്ള ഭാഗങ്ങള്‍ ആടിവിജയിപ്പിക്കുവാനോ? ആര്‍ക്കറിയാം.....എന്നാലും വായിക്കുന്നൂ...
ഖുറാന്‍ ഭാഷ്യം വായിച്ചിട്ടുണ്ട്‌.ബൈബിള്‍ പഴയനിയമവും പുതിയതും,108 ഉപനിഷത്തും,മനുസ്മൃതിയും,ഗീത തനിച്ചും വായിച്ചു.ഭാഗവതവും,മഹാഭാരതവും,
വിവേകാനന്ദസൂക്തങ്ങളും,രാമായണരഹസ്യവും,
രുദ്രാണിയമ്മയുടെ മഹാഭാരത രഹസ്യവും,നാലപ്പാട്ടിന്റെ ആര്‍ഷജ്ഞാനവും,ചാണയ്ക്കന്റെ അര്‍ത്ഥശാസ്ത്രവും,തന്ത്രസമുച്ചയവും,
ശില്‍പിരത്നവും,മനുഷ്യാലയചന്ദ്രികയും,
ഹോരശാസ്ത്രവും,ഘാണ്ടേക്കറുടെ യയാതിയും,മാര്‍ക്സിന്റെ മൂലധനവും,ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല എന്ന പുസ്തകവും, ഓ.വി.വിജയന്റെ ഗുരുസാഗരവും,ഖസാക്കിന്റെ ഇതിഹാസവും,ഓഷൊ രജനീഷിന്റെ കുറിപ്പുകളും,സെന്‍ബുധിസത്തിന്റെ ലേഖനങ്ങളും,ബഹായിയെക്കുറിച്ചും,സി-രാധാകൃഷ്ണന്‍.ഇന്‍ഫോ സൈറ്റും ( c-radhakrishnan.info/)വായിച്ചു.ചട്ടമ്പിസ്വാമിയും,സാനുമാഷിന്റെ
ഗുരുവും(നാരായണ ഗുരു),കോവൂരിന്റെ ലേഖനങ്ങളും,മാധവിക്കുട്ടിയുടെ നീര്‍മാതളവും,പമ്മന്റെ ഭ്രാന്തും,എം.ടിയുടെ രണ്ടാമൂഴവും,പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെയും,തകഴിയുടെ കയറും,ലോഗന്റെ മലബാര്‍ മാന്വലും,ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷകളും, കെ.പി.കേശവമേനോന്റെ നാം മുന്നോട്ടും,നെല്‍സന്‍ മണ്ടേലയുടെ ലോംഗ്‌ വാക്ക്‌ റ്റു ഫ്രീഡവും,വായിച്ചു.

എവിടെ ദൈവം?.. എവിടെ മനുഷ്യന്‍?, എങ്ങി നെ യാവണം ജീവിതം?
എങ്ങോട്ട്‌ ജീവിതം?
സ്വയം ചിട്ടപ്പെടുത്തിയെടുക്കുന്ന അളവുകോലുകള്‍ കോണ്ട്‌ തെറ്റും ശരിയും തിട്ടപ്പെടുത്തി തികച്ചും സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ബുദ്ധിപൂര്‍വം പ്രതികരിക്കുകയും ചെയ്ത്‌ ജനകീയനായി ജീവിച്ചു മരിയ്ക്കുകയാണ്‌ നിയോഗം.ദൈവീകം എന്ന സങ്കല്‍പം ഊന്നുവടിയാക്കേണ്ടവര്‍ക്ക്‌ അങ്ങിനെയും അ ല്ലാത്തവര്‍ക്ക്‌ മറിച്ചും ആകാം.
മരണം അനിവാര്യമായ ഒരു സത്യമാണ്‌.
മരണ ശേഷം ചര്‍വ്വാകന്മാര്‍ പറയുന്നതാണുശരി യെന്ന് ഞാന്‍ കരുതുന്നു.
-മരണശേഷം ശൂന്യം-

Rammohan Paliyath said...

ഡീപ്ഡൌണീ, ആരുടെ പരിഭാഷയാണെന്നറിയില്ല. ഇ-മെയിലില്‍ കിട്ടിയതാണ്. ഒന്നു രണ്ട് വിദഗ്ദരോട് ചോദിച്ച് ഓതെന്റിസിറ്റി തിരക്കിയിരുന്നു. വിശുദ്ധഗ്രന്ഥം എന്ന് വിശേഷിപ്പിച്ചത് ആത്മാര്‍ത്ഥമായിത്തന്നെ. ഞാനൊരു കടുത്ത ഈശ്വരവിശ്വാസിയാണേ.

ഡിങ്കന്‍സേ, ബ്ലോഗല്ല ഒരു ദിനപത്രം നടത്തുകയാണെന്നാണ് വിചാരം. പഴയ സ്ലോഗന്‍ വീണ്ടുമിട്ടിട്ടുണ്ട്: ദിനപത്രത്തില്‍ ജോലി കിട്ടാഞ്ഞതിന്റെ കോമ്പ്ലക്സ് തീര്‍ക്കല്‍. അതുതന്നെ പ്രവണതാപ്രണയത്തിന്റെ ഗുട്ടന്‍സ്.

രാജന്‍ ജീ, ഒഴുക്കിനൊപ്പം ഒഴുകുമ്പോളും അന്വേഷണം തുടരുന്നു എന്നാണ് എന്റെ ഭാവം. ദൈവം പൊറുക്കട്ടെ.

deepdowne said...

ഡിങ്കാ, Ram-z-an എന്ന് കണ്ടപ്പോഴാണ്‌ മുൻപ്‌ കണ്ട മറ്റൊന്ന്‌ ഓർമ്മവന്നത്‌: ramzan-ൽ ram ഉണ്ട്‌. diwali-യിൽ ali-യും :)

Rammohan Paliyath said...

പറ്റി, അറം പറ്റി, ഭഗവത് ഗീത അറബിയിൽ.
http://www.ameinfo.com/185459.html

Cibu C J (സിബു) said...

ബൈബിളിനു സംസ്കൃതപരിഭാഷയുണ്ടോ എന്നൊക്കെ ഒരു പ്രാസത്തിനു ചോദിക്കാമെങ്കിലും ഉണ്ടാവാതിരിക്കാൻ ഒരു തരവുമില്ല എന്ന്‌ നമുക്ക് മിഷണറികളുടെ സ്വഭാവം വച്ചറിയാം. ഇതാണ്‌ ആശയത്തിന്റെ മുകളിൽ പ്രാസം കയറി സംഗതികളെ ട്വിസ്റ്റ് ചെയ്യുന്നതാണിത്‌. ഒരു ലിപിയും ഇല്ലാത്ത ഭാഷകൾക്ക് വരെ ലിപിയുണ്ടാക്കി അവരെ പഠിപ്പിച്ച് അതിൽ ബൈബിൾ എഴുതുന്നവരാണ്‌ അവർ. sil ഒരു ഉദാഹരണം.

Kvartha Test said...

ഖുര്‍ ആന്‍ മലയാളം പരിഭാഷയ്ക്ക് നന്ദി, ഇപ്പോള്‍ മനസ്സിലായി അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന്!

@ശ്രീ ആര്‍ടിസ്റ്റ് രാജന്‍:
അപ്പോള്‍ കൂടുതല്‍ വായിക്കുന്നതാണ് കുഴപ്പം എന്നാണോ?
കുറച്ചു വായിക്കുക, കൂടുതല്‍ ചിന്തിക്കുക, അതിലും കൂടുതല്‍ പ്രവര്‍ത്തിക്കുക എന്നായാല്‍ ശരിയാകുമോ?

Anonymous said...

What i find tough is to discover a weblog that can seize me for a minute however your weblog is different. Bravo.

Related Posts with Thumbnails