ഒബാമയുടെ വിജയം കറുത്ത വർണവെറിയുടെ വിജയമാണെന്ന് ഒരു അനോനി കമന്റിട്ടിരിക്കുന്നു. എങ്കിൽ നന്നായിപ്പോയി. വർഷങ്ങൾ നീണ്ടു നിന്ന വൈറ്റ് റേസിസത്തത്തിനു പകരം ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബ്ലാക്ക് റേസിസം വരും. സഹിച്ചേ പറ്റു. ഇന്ത്യയിലൊക്കെ റിവേഴ്സ് അയിത്തം വന്നെന്നും വരും. എന്താ പേടിയുണ്ടോ? അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.
അരയ സമുദായത്തിൽ ജനിച്ച അമൃതാനന്ദമയിയുടെ കാലു കഴുകിയ വെള്ളം നായിമ്മാരും മേനോന്മാരും വർമമാരും നമ്പൂതിരിമാരും വാര്യമ്മാരും ഏറാടിമാരും കുടിക്കുമ്പോൾ അതിലൊരു കൾച്ചറൽ നെമസിസുണ്ട്. അരയ സമുദായം ദളിതില്‍പ്പെടുമോ? എനിക്കറിയില്ല. പെടില്ലെങ്കിൽ ദളിത് സമുദായത്തിൽ നിന്ന് ഒരു ആൾദൈവം ഉണ്ടായിവരട്ടെ.
അരയ സമുദായത്തിൽ ജനിച്ച അമൃതാനന്ദമയിയുടെ കാലു കഴുകിയ വെള്ളം നായിമ്മാരും മേനോന്മാരും വർമമാരും നമ്പൂതിരിമാരും വാര്യമ്മാരും ഏറാടിമാരും കുടിക്കുമ്പോൾ അതിലൊരു കൾച്ചറൽ നെമസിസുണ്ട്. അരയ സമുദായം ദളിതില്‍പ്പെടുമോ? എനിക്കറിയില്ല. പെടില്ലെങ്കിൽ ദളിത് സമുദായത്തിൽ നിന്ന് ഒരു ആൾദൈവം ഉണ്ടായിവരട്ടെ.
വിവേകാനന്ദനും കെ. ആർ. നാരായണനും ജാനുവും അരുന്ധതിയും ദളിതെഴുത്തുകാരും പെണ്ണെഴുത്തുകാരും എല്ലാങ്കൂടി ഉണ്ടാക്കിയതിനേക്കാൾ വലിയ വിപ്ലവം ഉണ്ടാക്കി സുധാമണി aka അമൃതാനന്ദമയി.
ഇക്കാര്യത്തിൽ സക്കറിയയുടെ വെഷമം ന്യായീകരിക്കാവുന്നതേയുള്ളു. അമ്മ എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നതിൽ കറിയാച്ചൻ രോഷം കൊള്ളുന്നു. മാതാവേ, സിസ്റ്റർ എന്നീ വിളികളോ? കുഷ്ഠരോഗികളെ കെട്ടിപ്പിടുത്തം, ആശുപത്രി-സ്ക്കൂൾ-കോളേജ് കച്ചവടം എന്നിവ മദർ തെരേസയ്കും കാത്തോലിക്കാ സഭയ്ക്കും മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് ധ്വനി.
അമൃതാനന്ദമയിയെ മദർ തെരേസയോട് ഉപമിച്ചതിൽ പ്രതിഷേധിച്ചയാളാണ് സഖാവ് കെഇഎൻ. അമൃതാനന്ദമയി മഠത്തിന്റെ പണവരവിന്റെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കണമെന്നും സഖാവ് ആവശ്യപ്പെട്ടിരുന്നു. പൊന്നുസഖാവേ, ഗ്രാംഷിയേയും ചുള്ളിക്കാടിനേയും മാത്രം വായിച്ചാല്‍പ്പോരാ, ദേ ഇവിടെയുങ്കൂടി ഒന്ന് ഞെക്കിനോക്ക്.
വ്യക്തിപരമായി ഞാൻ ഒരു ആൾദൈവത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കും കേരളത്തിനുമൊക്കെ ഒരു അഞ്ചുപത്ത് ദളിത് ആൾദൈവങ്ങളെ അഫോഡ് ചെയ്യാനുള്ള അർഹതയൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നു.
അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.
എടുക്കാനുണ്ടോ യാങ്കിച്ചായാ ഒരു കറമ്പൻ ക്രൈസ്റ്റിനെ?
ഇക്കാര്യത്തിൽ സക്കറിയയുടെ വെഷമം ന്യായീകരിക്കാവുന്നതേയുള്ളു. അമ്മ എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നതിൽ കറിയാച്ചൻ രോഷം കൊള്ളുന്നു. മാതാവേ, സിസ്റ്റർ എന്നീ വിളികളോ? കുഷ്ഠരോഗികളെ കെട്ടിപ്പിടുത്തം, ആശുപത്രി-സ്ക്കൂൾ-കോളേജ് കച്ചവടം എന്നിവ മദർ തെരേസയ്കും കാത്തോലിക്കാ സഭയ്ക്കും മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് ധ്വനി.
അമൃതാനന്ദമയിയെ മദർ തെരേസയോട് ഉപമിച്ചതിൽ പ്രതിഷേധിച്ചയാളാണ് സഖാവ് കെഇഎൻ. അമൃതാനന്ദമയി മഠത്തിന്റെ പണവരവിന്റെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കണമെന്നും സഖാവ് ആവശ്യപ്പെട്ടിരുന്നു. പൊന്നുസഖാവേ, ഗ്രാംഷിയേയും ചുള്ളിക്കാടിനേയും മാത്രം വായിച്ചാല്‍പ്പോരാ, ദേ ഇവിടെയുങ്കൂടി ഒന്ന് ഞെക്കിനോക്ക്.
വ്യക്തിപരമായി ഞാൻ ഒരു ആൾദൈവത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കും കേരളത്തിനുമൊക്കെ ഒരു അഞ്ചുപത്ത് ദളിത് ആൾദൈവങ്ങളെ അഫോഡ് ചെയ്യാനുള്ള അർഹതയൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നു.
അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.
എടുക്കാനുണ്ടോ യാങ്കിച്ചായാ ഒരു കറമ്പൻ ക്രൈസ്റ്റിനെ?
24 comments:
‘അമേരിക്ക വോട്ടു ചെയ്തത് അവരുടെ വാലറ്റുകൊണ്ടാണ്’ എന്നതാണു സത്യം. ധാരാളം വെളുമ്പരുടെ വോട്ടും അങ്ങനെ ഒബാമയ്ക്കു കിട്ടി.
ഒത്തുപിടിച്ച് ഒരു കറുത്തവനെ പ്രസിഡന്റാക്കാന്‍ മാത്രം ആയിട്ടില്ല ഇവിടത്തെ വര്ണ്ണാഭിമുഖ്യങ്ങള്.
എന്നാല്‍ വൈറ്റ് ഹൌസ് ബ്ലാക് ഹൌസ് ആകുന്നുണ്ടെന്നതില് ഒരു ചരിത്രത്തമാശ ഉണ്ടു താനും.
അമ്മയെത്തല്ലിയാലുമുണ്ട് രണ്ടുപക്ഷം.പിന്നെയല്ലേ മദർ?
അമൃതമ്മയെ ആക്ഷേപിച്ചാൽ നിങ്ങൾക്കു വില കൂടുകയേ ഉള്ളൂ.കേ ഇ എന്നിനെ ആക്ഷേപിച്ചാൽ നിങ്ങൾക്കു രണ്ടുകോട്ടം വരും: ഒന്നു -പുരോഗമനവിരോധിയാവും; രണ്ട് ഹിന്ദുവർഗീയവാദിയാകും.
ദൈവങ്ങളുടെ ജാതിതിരഞ്ഞ നിങ്ങളെ കാമധേനിവിന്റെ അകിട്ടില്പോയി ചോരകുടിക്കുന്ന കൊതുകിനോടുപമിക്കട്ടെ.
ഉണ്ട്; അകിട്ടിൽ ചോരയുണ്ട്;ഷരിയാണു; മഹാത്മാഗാൻഹിക്കും ഈ അനോണിക്കും പെരുവിരലുണ്ട്; നഖമുണ്ട്.
കൃഷ്ണനും രാമനു ശിവനും കാളിയുമൊക്കെ കറുത്തവരാണു; “കണ്ടിട്ടില്ലേ?”
ആധ്യാത്മികതയിലൂടെ മാത്രമേ സമത്വം കൈവരിക്കാൻ സാധിക്കൂ എന്നതെത്ര ശരി?
ആത്മാവിന്റെ നിലയിലല്ലാതെ ഞാനും രാമ്മോഹനും മന്മോഹനും സമരാകുന്നതെങ്ങനെ? ഫു.. ആ വോട്ടിന്റെ കാര്യത്തിലാണോ? ഞാൻ വോട്ടു ചെയ്തയാൾ ഒരിക്കലേ ജയിച്ചിട്ടുള്ളൂ; നിങ്ങൽ ചെയ്തയാളോ?
ആരുപറഞ്ഞു ദളിത് ആൾദൈവങ്ങൾ ഇല്ലാന്ന്,,,കേരളത്തിൽ എത്രയോ ദളിത് മന്ത്രവാദികൾ ഉണ്ട്..
ആൾദൈവം എന്ന സങ്കൽപ്പം തന്നെ ഒഴിവാക്കേണ്ടതാണ്...
മന്ത്രവാദി വേറെ ആൾദൈവം വേറെ.
കാലപ്പഴക്കം ആൾദൈവങ്ങളെ ദൈവമാക്കും. ദൈവം എന്ന സങ്കല്‍പ്പത്തെയും ഒഴിവാക്കണോ?
ദളിത് ആള്‍ദൈവമോ? സുധാമണി അമൃതാനന്ദമയി ആയതില്‍പ്പിന്നെയാണ്.....
മാറാട് അവര്‍ക്കു പോകാന്‍ പറ്റത്തത്, പോകാത്തത് അതുകൊണ്ടല്ലെ?
രണ്ട് തെറ്റുകള്‍ ചേര്‍ത്തുവെച്ച് ഒരു ശരിയുണ്ടാക്കാമെന്ന് എന്തോ, ഇപ്പൊഴും വിശ്വാസം വരുന്നില്ല.
അത് ഒന്നാമത്തെ തെറ്റുകാരുടെ വാദമാണ്. അതങ്ങനെ തുടരും. അത്രത്തോളം കാലം രണ്ടാമത്തെ തെറ്റുചെയ്യേണ്ടവർ തെറ്റും ശരിയും ചെയ്യാതെ തുടരും. ഒന്നാമത്തെ തെറ്റുകാർ പനപോലെയോ മറ്റോ വളർന്നുകൊണ്ടിരിക്കും.
രണ്ടാമത് തെറ്റു ചെയ്യേണ്ടവർക്കും ഇത്തിരി തെറ്റു ചെയ്യാൻ അവസരം കൊട് സിമീ.
ഞാന്‍ എല്ലാം നിരീക്ഷിക്ക്ണ്ട്ട്ടൊ...
കാലം ഉത്തരാധുനികമാണ്, ഉപഭോക്തൃ മുതലാളിത്തം എന്നാണ് ഫെഡറിക് ജയിംസണ്‍ നല്കിയ പേര്. മാര്‍ക്കെറ്റിംഗും വിപണനവുമാണ് സ്വഭാവം. എന്തിനാണിതു പറഞ്ഞതെന്നു ചോദിച്ചാല്‍ ആള്‍ദൈവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു, വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ അപ്പച്ചന്..... രജനീകാന്തിന്റെ ജനപ്രിയതയിലും ഇതേ എലെമെന്റു പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തോന്നിയിരുന്നു. ബാബയൊക്കെ അങ്ങനെ ആലോചിച്ചാല്‍ വെറുതേ ഉണ്ടാവുന്നതല്ല. കാലത്തിന്റെയും പുതിയ സാംസ്കാരിക രൂപങ്ങളുടെയും പരിണതി അനുസരിച്ചാണ് കാഴ്ചപ്പാടുകള്‍ മാറുന്നത്. അപ്പോള്‍ പഴയ യുദ്ധങ്ങളില്‍ നിന്നു വ്യത്യസ്തമായി 1991-ലെ ഗള്‍ഫ് യുദ്ധം ഒരു വ്യാജസൃഷ്ടിയാണ്. സുധാമണിയുടെ ജനപ്രൈയതയുടെ അര്‍ത്ഥം വേറെയാണ്.. അങ്ങനെ..
alla sakhaave, oru samshayam..
ee thettukalute ennam randil nilkkumennu enthaa urappu??
randaamane thirutthaan oru monnamanum thettucheyeendi varille??
athanagane angane pokille??
നിങ്ങളിത്ര ശുദ്ധനായിപ്പോയല്ലോ.ആള്‍ദൈവങ്ങള്‍ വന്നാല്‍ എന്തെങ്കിലും സംഭവിയ്ക്കുമെന്ന് മോഹിയ്ക്കുന്നത് വെറുതേ. ആദി ആള്‍ദൈവങ്ങളായ ബുദ്ധന്, ജീസസ്, കൃഷ്ണന് എന്നിവരൊന്നും അതാതു ജനവിഭാഗങ്ങള്‍ക്ക് നേരേനടന്ന അടിച്ചമര്‍ത്തലുകളെ ഒന്നും ചെയ്യാനായില്ല. ജീസസിനെ ജൂതര്‍ തള്ളിപ്പറഞ്ഞു. അവസാനം റോമാക്കാര്‍ ഏറ്റെടുത്തു. ബുദ്ധനെകൊണ്ട് ജാതിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്താനായില്ല.കൃഷ്ണനെക്കൊണ്ട് യാദവര്‍ക്ക് മിനിമം ഒരു ലോകസഭാസീറ്റെങ്കിലും ഒപ്പിയ്ക്കാനായോ? അതിനു ലാലുപ്രസാദ് വേണം.
ശ്രീ.അമൃതാനന്ദമയിയ്ക്കും അതുതന്നെ ഗതി. അവരെക്കൊണ്ട് ഇന്നുവരെ ജാതിവ്യവസ്ഥയ്ക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? അവരുടെ ആശ്രമത്തില്ത്തന്നെയുണ്ട് ജാതിവ്യവസ്ഥ. ബ്രഹ്മചാരിണി/ചാരികളെന്ന ബ്രാഹ്മണന്, അന്തേവാസികളെന്ന ക്ഷത്രിയര്‍, ജോലിക്കാരെന്ന ശൂദ്രര്‍, കശുകൊണ്ടക്കൊടുക്കുന്ന ഭക്തര്‍ വൈശ്യര്‍. തലമൂത്ത ചില ഭക്തരെ, നാലുനേരം അമൃതാനന്ദമയി അഷ്ടോത്തരം മുടങ്ങാതെ വായിച്ച് സായൂജ്യമടയുന്നവരെ എനിയ്ക്കറിയാം. അമ്മ നേരിട്ട് ദല്ലാള്‍പ്പണി നടത്തി അവരുടെ ചില മക്കള്‍ക്കൊക്കെ കല്യാണം നടത്തിക്കൊടുത്തു. നായരു നായരെത്തന്നെ നോക്കിയാണണ്ണാ കെട്ടിച്ചത്.
ശ്രീനാരായണന് ആള്ദൈവമായില്ലെങ്കിലും ആള്ദൈവത്തെപ്പോലെയായി ജാതിവ്യവസ്ഥയെ തല്ലാന്‍ നോക്കി..എന്തുഗതി? അവസാനം ഈഴവന് നായരായി. അത്രതന്നെ.
മൂന്നുനാലു തലമുറ ഇങ്ങനെ വിദ്യാഭ്യാസം കിട്ടി, ലിബറല്‍ ചിന്ത വന്ന് സമൂഹത്തില്‍ നല്ലോണം കാഷ്ഫ്ലോയൊക്കെ ഉണ്ടായി (അത് പ്രധാന കാര്യം..എല്ലാവര്ക്കും ഒരുമാതിരിയെങ്കിലും ആവറേജ് ജീവിതനിലവരം കിട്ടണം) വരുമ്പോള്‍, എല്ലാര്ക്കും തുല്യാവകാശങ്ങളൂടൊക്കെയാവുമ്പോ ഇതൊക്കെ കുറഞ്ഞ് വരും. വികസനം തന്നെ സ്വാതന്ത്ര്യം:)
അന്നേരം നമുക്ക് ഡ്രാഗണ്‍സ് ഡെന്‍ കളിയ്ക്കാം.:)
ഇത് ട്രാകിങ്ങിന്..ചുമാ ഡിലീറ്റ് ചെയ്തേക്കൂ പ്ലീസ്
അതേ,ഒബാമ !
കണക്കായിപ്പോയി ! ഒരു സംശയവുമില്ല.
പക്ഷേ....ഇത്:
“വിവേകാനന്ദനും കെ. ആർ. നാരായണനും ജാനുവും അരുന്ധതിയും ദളിതെഴുത്തുകാരും പെണ്ണെഴുത്തുകാരും എല്ലാങ്കൂടി ഉണ്ടാക്കിയതിനേക്കാൾ വലിയ വിപ്ലവം ഉണ്ടാക്കി സുധാമണി aka അമൃതാനന്ദമയി.”
നല്ല കോമഡി !
“സുധാമണി” എങ്ങനെ “അമൃതാനന്ദമയി” ആകും ? വര്‍മ്മയും മേനോനും കഴുകി വെള്ളം കുടിക്കുന്ന ആ കാല് എന്നേ സവര്ണ്ണവല്ക്കരിക്കപ്പെട്ടിട്ട് കാലമെത്രയായി മാഷേ... :)
പത്തുനാല്പതു ലക്ഷം ഫീസ് വാങ്ങുന്ന അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുലയനോ പറയനോ അരയനോ ജാതിയടിസ്ഥാനത്തില്‍ രണ്ട് സീറ്റ് സംവരണം ചെയ്തിട്ടായാല് അതാവുമായിരുന്നു ഏറ്റവും വലിയ വിപ്ലവം. പോട്ടെ, കൊല്ലത്തെ ആശ്രമമിരിക്കുന്ന അരയക്കടവിലും “ദര്‍ശന” ദിവസങ്ങളില്‍ ലക്ഷ്വറി കാറുകള്‍ പറക്കുന്ന വവ്വാക്കാവ്-വള്ളിക്കാവ് റോഡിലും ഉണ്ടായിട്ടില്ല ഒരു കഴഞ്ച് വിപ്ലവം.(സ്വയം സഹായ സംഘങ്ങളുടെ മൂന്നാല് ബോഡല്ലാതെ)
ആള്ദൈവമുണ്ടാക്കുന്നതിലാണ് - കാലു കഴുകിക്കുന്നതിലാണ് വിപ്ലവങ്ങളിരിക്കുന്നതെങ്കില് കാളിയേയും മാടനേയും യക്ഷിയമ്മമാരേയും കൊണ്ട് വഴി നടക്കാന്‍ കഴിയാത്ത ദളിതകേരളം വിപ്ലവത്തീയില്‍ എന്നേ ഉരുകി തനിത്തങ്കമായേനെ.
ചിരിപ്പിക്കാതെ സ്വാളോ...
എന്റെ ചെയ്യാത്ത വോട്ട് ഒബാമയ്ക്കായിരുന്നു.
കിനിയയില് ഇന്നു് അവധി. ജപ്പാനിലെ 'ഒബാമ'യില്‍ പ്രത്യേകാഘോഷങ്ങള്. ആഫ്രിക്കയില്‍ എങ്ങും ആഹ്ലാദ പ്രകടനങ്ങള്‍. അറബ് നാടുകളില്‍ ഒബാമയുടെ ജനിതകം തേടിപ്പിടിച്ചുള്ള വംശിയാഘോഷങ്ങള്....
ഒത്തിരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും എന്നുള്ള പ്രത്യാശകള്‍..
പക്ഷേ, ഇതിനൊക്കെയായി കയറ്റിയ വെള്ളം അങ്ങു വാങ്ങി വയ്ക്കുന്നതാണുത്തമം.
അതിസാമര്‍ത്ഥ്യവും, അവസരവാദിത്തവും, ആയുധവില്‍പ്പനയും, ബ്ലെയ് ഡു വ്യാപാരവുമൊക്കെയായി അവര്‍ ലോകപോലീസായിത്തന്നെ തുടരും.
Let's withdraw our goosebumps, lest we should regret at a later stage!
കെ.ഇ.എന്‍ സഖാവിന് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വശമില്ലായിരുന്നു 2007 വരെ,
മൊബൈല്‍ ഫോണും ഇല്ലായിരുന്നു.
ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്,
ഇന്റര്‍നെറ്റ് സാക്ഷരത എത്രയായി എന്നറിവില്ല.
ഇതൊരു കുറവായി കാണുന്നില്ല, അദ്ദേഹത്തിന്റെ വായനയുടെ തൂക്കം ഇക്കാരണങ്ങളാല്‍ അല്‍പ്പം കൂടുന്നു
എന്നാണ് തോന്നിയത്. നെറ്റില്‍ നിന്ന് ചില ലാറ്റിനമേരിക്കന്‍ കവിതകള്‍ അദ്ദേഹത്തിന് പ്രിന്റ് എടുത്ത് കൊടുത്തിട്ടുണ്ട് മുമ്പ്..
കൊല്ലംകാര് ആരെങ്കിലുമുണ്ടാ.. അല്ല കൊല്ലം കടാലിലെ തിരകള്‍ ഇന്നും പാടി നടക്കണ ആ പഴയ കതയൊന്നു കൂടി കേക്കാനാ....
പുതുതായി ഉണ്ടാകുന്ന ആള് ദൈവത്തിനെങ്കിലും ഒരു ക്ലീന്‍ ബാക്ക് ഗ്രൌണ്ട് ഉണ്ടായാല്‍ മതിയായിരുന്നു....
തള്ളേ മേഡറേഷന്‍ എണ്ടായിര്ന്നാ... തുറന്നിട്ട വലിപ്പുകളാണെന്ന് വെച്ചാ കമന്റിയത് കേട്ടാ.... തെറ്റി വന്നതാ ക്ഷമീര്....
എന്തിന് നമ്മുടെ പ്രിയപ്പെട്ട സംഗീത സംവിധായകര്‍ വരെ അരയനും മുക്കുവനുമൊക്കെയല്ലെ.പിന്നാണൊ
>>ബ്ലാക്ക് റേസിസം
This is the difference between great thinkers and a 'one swallow' blogger.
ബ്ലാക്ക് റേസിസം ഇഷ്ടമ്പോലെയുണ്ട്. ആഫ്രിക്കയൊന്നു നോക്കിയാൽ മതി. തമ്മിൽ തല്ലി ചാവുന്ന റേസിസം. കറുത്തവൻ കറുത്തവനേയും വെളുത്തവനേയും ബ്രൗൺ നിറത്തിലുള്ളവനേയും ക്രൂരമായി കൊല്ലുന്നത്.
റേസിസം ഈ ഭൂമിയിൽ നിന്നു ഇല്ലാതാക്കണമെന്നാവട്ടെ ആഗ്രഹം. അല്ലാതെ അധികാരത്തിനു വേണ്ടി നിറത്തിന്റെ പേരിൽ തമ്മിൽ തല്ലരാവരുത്. ബ്ലാക്ക് റേസിസം എന്ന് യാതൊരു ചിന്തയുമില്ലാതെ പറയുന്നത് കേൾക്കുമ്പോൾ ഞടുക്കം. ടെക്സാസിൽ ഒരു വെളുമ്പൻ ഒരു കറുത്തവനെ ട്രക്കിന്റെ അടിയിൽ ചങ്ങലക്കിട്ട് വലിച്ച് കൊണ്ട് പോയി. അതാണ് റേസിസത്തിന്റെ ശരിയായ മുഖം. അതാവരുത് ലോകം.
An eye for eye makes the whole world blind എന്നു പറഞ്ഞ കക്ഷി എന്തു തെറ്റിനെ പേടിച്ചാണാവോ അങ്ങനെ പറഞ്ഞേ?
അവനവന് ഒരു ആള്‍ദൈവം ആവാന്‍ എല്ലാവരും മനസ്സിരുത്തി ശ്രമിച്ചാല്‍ പിന്നെ ഇവിടെ സവര്‍ണരും കാര്വര്ണ്ണരും ഒന്നും ഉണ്ടാവില്ല. എല്ലാവരും ദൈവം, എന്തൊരു സ്വപ്നം!
ഒബാമ ആള്ദൈവമൊ?
അമേരിക്ക ഇന്നു എത്തിപ്പെട്ടിട്ടുള്ള പത്മവ്യൂഹങ്ങളാണു അപരിചിതനായ ഒരു കെനിയന്‍-ഹാവായി-ഇന്തൊനെഷ്യന് വിദ്വാനെ വൈറ്റ്-ഹൗസില്‍ എത്തിച്ചത്.
അങ്ങേരുടെ കൈയില്‍ സബ്-പ്രൈം പ്രശ്നങ്ങള്‍ക്കുള്ള മന്ത്രവാദവും അറക്കനുള്ള കോഴിയുമുണ്ടെങ്കിലോ.
Chettanmaare...
Mother Theresa enna Agnes 1940thukalude avasanathil kalkattail ethumbol avarude (averude maathram) varavinaayi kushttarogikalum, anaatharum kannill ennayozhichu kaathirikkukayayirunnennu arivilla. Aappozho, athinu munpo oru haindhava, allenkil muslim, athumallenkil oru yukthiwadhi missionary avide ethiyirunnekilum avare sahayikkamayirunnu. Missionary pravarthanam oru jaathikkum theeravakasamaayi kittiyathalla.
Manasaanu prathaanam.
Post a Comment