Wednesday, November 19, 2008

ഒരു വിലാപം

അന്ന് സിവിക് എന്നാൽ സിവിക് ചന്ദ്രൻ
ഇന്ന് സിവിക് എന്നാൽ ഹോണ്ടാ സിവിക്

അന്ന് വള്ളത്തോൾ വാക്യസുന്ദരൻ
ഇന്ന് വള്ളത്തോൾ രവി വള്ളത്തോൾ

അന്ന് ജോൺ ഏബ്രഹാം ബൊഹീമിയൻ ഹീറോ
ഇന്ന് ജോൺ ഏബ്രഹാം ബോളിവുഡ് ഹീറോ

അന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ
ഇന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ

26 comments:

aneeshans said...

വള്ളത്തോള്‍ രവി വള്ളത്തോള്‍ താരതമ്യം കടന്നു പോയില്ലെ എന്നൊരു സംശയം.ചുള്ളിക്കാടിനെ ചുമ്മാ വിടാരുന്നു

ഓഫ് : വിലാപം തന്നെ :)

ഗുപ്തന്‍ said...

കുഞ്ചനും കുഞ്ചനും... കിടു!

Rammohan Paliyath said...

നൊമാദ്, യാഥാർത്ഥ്യങ്ങൾ കടന്നു പോകുമ്പോൾ താരതമ്യങ്ങൾക്കും കടന്നുപൊയ്ക്കൂടേ?

ബാലചന്ദ്രൻ ചുള്ളിക്കാട് ഇരുന്ന സിംഹാസനത്തിൽ അദ്ദേഹത്തിന്റെ കവിതകൾ ഇപ്പോഴും ഇരിപ്പുണ്ട്. അദ്ദേഹം സീറ്റ് മാറിയിരിക്കാൻ ശ്രമിച്ചപ്പളോ?

Ashly said...

Honda Civic (1968)started making head lines much before our Civic, so it should/could be the other way ;)

Mahi said...

കാലം മാറുമ്പോള്‍ കോലം മാറണമെന്നല്ലെ ? അതുകൊണ്ട്‌ ഒരോരൊ കോലങ്ങള്‍

Rammohan Paliyath said...

ആഷ്ലി, ഞാൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല പറഞ്ഞത്, കാഴ്ചപ്പാടാണ്. പോരാത്തതിന് ഇന്ത്യൻ നിരത്തുകളിൽ ഹോണ്ടാ കാറുകൾ ഓടിത്തുടങ്ങിയതും സിവിക് ഒരു ബ്രാൻഡ് നെയിമെന്ന നിലയിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതും ഈയിടെയാണല്ലൊ. എനിവെ, താങ്ക്സ് ഫോർ ദ കമന്റ്.

kichu / കിച്ചു said...

കഴമ്പുള്ള വിലാപം

Artist B.Rajan said...

അന്നത്തെ സിവിക്‌ സത്യത്തിലേയ്ക്ക്‌ നീന്തി
ഇന്നത്തെ സിവിക്‌ റ്റീവി യില്‍ ഓടുന്നു പരസ്യമായിപ്പോലും.
അന്നത്തെ വള്ളത്തോള്‍ കവിതയില്‍ ജീവിയ്ക്കുന്നൂ
ഇന്നത്തെ വള്ളത്തോള്‍ റ്റീവി യില്‍ അവശഭര്‍ത്തവുവേഷമാടുന്നു.
അന്നത്തെ ചുള്ളിക്കാടുകള്‍ കസേരയില്‍ നിന്നും കുഞ്ചന്‍ വാരിക്കളഞ്ഞു.
ഇന്നത്തെ ചുള്ളിക്കാട്‌ റ്റീവിയില്‍ കുഞ്ചന്റെ കുപ്പായം തട്ടിപ്പറിച്ചു.

മാരീചന്‍ said...

സിവിക്കിന്റെ അന്നത്തെ പ്രായത്തില്‍ റാം മോഹന്‍ എന്ത് ചെയ്തു?
സിവിക്കിന്റെ ഇന്നത്തെ പ്രായത്തില്‍ റാം മോഹന്‍ എന്ത് ചെയ്യുന്നു?
അന്നുമിന്നും ആ വളളത്തോളോ ഈ വളളത്തോളോ ആകാന്‍ റാം മോഹന് കഴിയുമോ?
അന്നത്തെ ചുളളിക്കാടോ ഇന്നത്തെ ചുളളിക്കാടോ ആകാനും?

കലിപ്പുകള്‍ വലിച്ചു തുറക്കുമ്പോള്‍ ആ വഴിയും കൂടിയൊരാലോചന നല്ലതല്ലേ..

അഞ്ചു കവിത വായിച്ചതിന്റെയും നാല് ലേഖനമെഴുതിയതിന്റെയും പേരില്‍ നടത്താവുന്ന ഏറ്റവും എളുപ്പപ്പണിയാണോ താരതമ്യം........

(പാവം ഇന്നത്തെ കുഞ്ചന്‍... അറിയാവുന്നൊരു തൊഴില്‍ ചെയ്തു ജീവിക്കുന്ന അതിയാനെ ചാരിയാണല്ലോ ചുളളിക്കാടിന് പെട....)

Rammohan Paliyath said...

കുഞ്ചൻ നമ്പ്യാർ (1705-1770) വള്ളത്തോൾ നാരായണ മേനോൻ (1878 – 1958), Soichiro Honda (1906-1991), ബാലചന്ദ്രൻ ചുള്ളിക്കാട് (1957-) സിവിക് ചന്ദ്രൻ... ഇവരൊക്കെ എന്റെ ആരാധനാമൂർത്തികളാണ്. ഇവർക്കോ എന്റെ മറ്റ് ആരാധനാ മൂർത്തികൾക്കോ എന്തെങ്കിലും അപചയം സംഭവിക്കുന്നെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ സങ്കടപ്പെടും. അതിനർത്ഥം ഞാനവരേക്കാൾ മേലെയാണെന്നല്ല. കുഞ്ചനും രവി വള്ളത്തോളും ചുള്ളിക്കാടിനേക്കാൾ ഭേദപ്പെട്ട നടന്മാരാണ്. അവരുടെയൊക്കെ കഞ്ഞിയിൽ സാംസ്കാരിക മസിൽ ബലമുപയോഗിച്ച് ചുള്ളിക്കാട് മണ്ണ് വാരിയിടുന്നു. അഭിനയമോ മഹാമോശം. ഉദരനിമിത്തം എന്ന് വിചാരിച്ച് സഹിച്ചേക്കാം അല്ലെ?

കുഞ്ചനോടും രവി വള്ളത്തോളിനോടും ആരാധനയൊന്നും തോന്നിയിട്ടില്ല.

ചില സിമിലർ കുറിപ്പുകൾ: http://valippukal.blogspot.com/2008/02/blog-post_09.html

http://valippukal.blogspot.com/2007/09/blog-post_13.html

http://valippukal.blogspot.com/2008/04/blog-post_30.html

പരിഹാസമായി എടുക്കാതെ വേദനയായി എടുത്തുകൊള്ളു.

nalan::നളന്‍ said...

ഇതിനാണോ സാര്‍ അമ്മാവന്‍ സിന്‍ഡ്രോം എന്നു പറയുന്നത്..
പണ്ട് ഇങ്ങനൊരു വിലാപം(വളിപ്പെന്നു) എന്‍. എസ്. മാധവന്റെ മകളെക്കുറിച്ച്.. പാ‍വങ്ങളു പിഴച്ചു പൊയ്ക്കോട്ടെ സാര്‍... നമ്മളു വെറുതെ അങ്ങോട്ടു ചെന്നു അമ്മാവന്‍ ചമയണോ ?

മാരീചന്‍ said...

ങാഹാ,
വായനക്കാരെന്നു വെച്ചാല്‍ മന്ത്രവാദികളും എഴുത്തുകാരെന്നു വെച്ചാല്‍ ആ മന്ത്രവാദികള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരിക്കുന്ന മൂര്‍ത്തികളുമാണോ? കല്‍പ്പിച്ചും അനുസരിപ്പിച്ചും ആനന്ദിക്കാന്‍........

എങ്കില്‍, എന്റെ ആരാധനാ മൂര്‍ത്തിയാണ് രാം മോഹന്‍ പാലിയത്തെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു.. ഇനിയീ ജന്മത്ത് താങ്കള്‍ യൂറോപ്യന്‍ ക്ലോസെറ്റ് ഉപയോഗിക്കരുതെന്ന് ഞാന്‍ കല്‍പ്പിച്ചാല്‍/ആഗ്രഹിച്ചാല്‍/ മോഹിച്ചാല്‍ താങ്കള്‍ അനുസരിക്കുമോ, സാര്‍!!!

എന്റെ ഇഷ്ടത്തിന് വിരുദ്ധമായി താങ്കള്‍ യൂറോപ്യന്‍ ക്ലോസെറ്റ് ഉപയോഗിച്ചാല്‍
അന്ന് റാം മോഹന്‍ ക്ലോത്തില്‍......
ഇന്ന് റാം മോഹന്‍ ക്ലോസെറ്റില്‍
എന്നെനിക്ക് ബ്ലോഗിലെഴുതാമോ?

വളളത്തോള്‍ മരിച്ചു പോയത് എത്ര നന്നായി.. അല്ലെങ്കില്‍ ആയകാലത്ത് കുറേ കവിതയെഴുതിപ്പോയതിന്റെ പേരില്‍ ആരുടെയൊക്കെ കല്‍പനകള്‍ പാവം അനുസരിക്കേണ്ടി വന്നേനെ...

പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം...

മാരീചന്‍ said...

സിവിക് ചന്ദ്രനെ ആരാധിച്ചെങ്കില്‍ ..............

കണക്കായിപ്പോയി.......അനുഭവിച്ചോ.........

Rammohan Paliyath said...

ഇതിനെ അമ്മാവൻ സിൻഡ്രോം എന്ന് വിളിക്കണോ. എങ്കിൽ അങ്ങനെ. അങ്ങനെ ഒന്ന് മുമ്പ് കേട്ടിട്ടില്ല. ഡോണ്ട് നോ വാട്ട് ഇറ്റീസ്. മീനാക്ഷിയുടെ ബ്ലോഗിനെപ്പറ്റി എഴുതിയതിൽ ഈയൊരു വിലാപം ഇല്ലാഞ്ഞു.

ഇതൊന്നും കല്‍പ്പനകളല്ല മാരീചൻ, ജല്‍പ്പനകളാണ്. ‘ഇഷ്ടത്തിന് വിരുദ്ധം’ എന്നല്ല ഞാൻ പറഞ്ഞത് ‘അപചയം സംഭവിക്കുന്നെന്ന് എനിക്ക് തോന്നുമ്പോൾ’എന്നാണ്.

പെഴ്സണൽ ഇഷ്ടം വേറെ, പൊതുമാധ്യമങ്ങളിലുള്ള പ്രകടനം വേറെ. നിങ്ങൾ എന്റെ ബ്ലോഗിൽ വന്ന് വിമർശിക്കുന്നതു പോലെ ഞാനവരെയും വിമർശിക്കുന്നു എന്ന് കൂട്ടിക്കോളൂ.

മാരീചന്‍ said...

അത്രേയുളളാരുന്നോ........ എന്നാപ്പിന്നെ പോട്ട്..... ശുഭരാത്രിയും സന്നിദ്രയും ഓരോന്നു വീതം...

Latheesh Mohan said...

ഇതിനകത്ത് മറ്റൊരു പ്രശ്നമുണ്ട് രാംജി:- കാലത്തിന്റെ. പഴയതൊക്കെ നല്ലത്, പുതിയതൊക്കെ ചീത്ത എന്നൊരു ധ്വനി, ഇല്ലേ? നമ്മള്‍ വളരുമ്പോള്‍ നമുക്കൊപ്പം വളരാത്ത, അല്ലെങ്കില്‍ നമ്മളില്‍ തന്നെ വളരാത്ത ഭൂതകാലമല്ലേ സത്യത്തില്‍ താങ്കളുടെ പ്രശ്നം? ‘എന്റെ കൌമാരം എത്ര സുന്ദരമായിരുന്നു, ഇപ്പോള്‍ എന്താ കഥ‘ എന്ന താളത്തില്‍ താങ്കളുടെ ഭൂത കാലത്തെ, താങ്കളുടെ കൌമാരത്തെ ആദര്‍ശവത്കരിക്കാനൊരു ശ്രമം.

കെട്ടകാലം എന്ന് എല്ലാവരും വിളിക്കുന്ന ഈ കാലം എന്റെ ഏറ്റവും നല്ല കാലമാണ്. ഇവിടെയിരുന്നിട്ട് എനിക്ക് നിങ്ങളുടെ കാലത്തെ വിമര്‍ശിച്ചുകൂടെ? അല്ലെങ്കില്‍ 20 വര്‍ഷം കഴിഞ്ഞ് ഈ കാലഘട്ടം എന്തൊരു സംഭവം ആയിരുന്നു എന്ന് ഗൃഹാതുരപ്പെട്ടുകൂടേ? അതില്‍, അത്ര പേഴ്സണല്‍ അല്ലാത്ത എന്തോ ഉണ്ട്. ഇല്ലേ?

നടപ്പുകാലം എന്നാണ് ഭൂതകാലത്തെക്കാള്‍ നന്നാവുക?

(ഇവിടെ പരാമര്‍ശിക്കപ്പെട്ട വ്യക്തികളുമായി ഞാന്‍ പറഞ്ഞതിന് ബന്ധമില്ല. അവരുടെ വര്‍ത്തമാനകാലം ഈ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നില്ല. അതിനാല്‍ തന്നെ അവരുടെ ഭൂതകാലം ഞങ്ങടെ തലമുറയുടെ ബാധ്യതയുമല്ല)

Cibu C J (സിബു) said...

വളരെ ഓർത്തഡോക്സാ അല്ലേ..

Anonymous said...

ബാലചന്ദ്രന് എന്തു അപചയമാണ് മാഷേ സംഭവിച്ചത്‌ ? എന്റെ കവിത വറ്റി എന്ന് പറയാന്‍ ആത്മര്‍ത്ഥത കാണിച്ച ഒരു മനുഷ്യനെ സമ്മതിച്ചയാളെ ജീവിക്കാന്‍ വിട്ടൂടേ?

Unknown said...

nannayirikkunnu

പപ്പൂസ് said...

ലേബലുകളില്‍ ഒരെണ്ണം മിസ്സിംഗാണ്: Automobile

Rammohan Paliyath said...

ലതീഷും സിബുവും പറഞ്ഞത് ഏതാണ്ട് ഒന്നു തന്നെയാണല്ലൊ. അതിനെപ്പറ്റി പണ്ടെ ആലോചിക്കാറുണ്ട്. ചിലപ്പോൾ ആതുരമാംവിധം പിന്തിരിപ്പനാകാറുണ്ടെന്നു തോന്നുന്നു. [സ്വയം കുറ്റം ചാരുമ്പോൾ ‘തോന്നുന്നു’ എന്നൊക്കെ ആശങ്കപ്പെടാനല്ലേ പാടുള്ളൂ?]. ചിലപ്പോൾ തോന്നും ഞാനാണ് മോസ്റ്റ് മോഡേൺ എന്ന്. അത് ചില അറുപഴഞ്ചന്മാർക്ക് തോന്നാറുള്ളതായിരിക്കും അല്ലേ? ചികിത്സിച്ചാൽ മാറുമായിരിക്കും അല്ലേ?

ഏതായാലും ലതീഷ് പറഞ്ഞപോലെ ഒരു വെർട്ടിക്കൽ പിൻകാലനോക്കിയല്ല ഞാൻ. വേണമെങ്കിൽ ഹൊറിസോണ്ടലി സിക്ക് എന്ന് വിളിച്ചോളൂ. ബാല്യം, കൗമാരം എന്നിവ അതീവ ശുഷ്കമായിരുന്നു. എങ്കിലും കൗമാരത്തിൽത്തന്നെ - 19 -എഴുതിയ ഒരു വരി ഇതാണ്: ഒരിക്കൽ അന്യതാബോധം തോന്നിയിരുന്ന കാലങ്ങളെ/സ്ഥലങ്ങളെയോർത്ത് പിന്നീട് ഗൃഹാതുരത്വം തോന്നുന്നു.

ഇക്കാര്യങ്ങളിലൊന്നും, മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ, തീർപ്പ് അറിയില്ല. ഒരു മനുഷ്യൻ എന്ന് സ്വയം വിളീച്ചാൽ മനുഷ്യർ എന്ന് സ്വയം കരുതുന്നവരെ അപമാനിക്കലാവുമോ എന്ന പേടിയുമുണ്ട്.


തുളസീ, കവിത വറ്റിയപ്പോൾ എഴുത്ത് നിർത്തിയ അപൂർവം ഒരാൾ കടമ്മനിട്ടയാണ്, ബാലചന്ദ്രനല്ല. ചതിയ്ക്കല്ലേ ഗൗരീ.

പുള്ളിയുടെ അഭിനയവും പാട്ടെഴുത്തും മഹാമോശം. അത് വിമർശിക്കാൻ പാടില്ലേ? നല്ല അഭിനേതാക്കളെ കണ്ടിട്ടുള്ളതുകൊണ്ട് പറഞ്ഞുപോകുന്നതാണ്.

പപ്പൂസേ, ഓട്ടൊമൊബീത്സ് എന്ന് ചേർത്തു. ഒരെണ്ണം കൂടി ചേർത്തു: യമകം. ഇപ്പോൾ അധികം ആരും ഉപയോഗിക്കാത്ത ഒരലങ്കാരമാണ്.

ലതീഷേ/സിബൂ: യമകത്തിന്റെ കാര്യമൊക്കെ ഓർമവരുമ്പോൾ തോന്നുന്നു ഓർത്തഡോക്സാണ് എന്നു തന്നെ. എനിക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ പേരു തന്നെ ഇങ്ങനെയാണ്: Contemporary Conservative [Dhiren Bhagat]

Inji Pennu said...

മാരീചന്റെ കമന്റ് വായിച്ചപ്പോൾ പഴയ ഒരു ബോബനും മോളിയും ഓർമ്മ വന്നു. അച്ഛൻ ബോബനും മോളിയുമോട് പറയുകയാണ് നിങ്ങളുടെ പ്രായത്തിൽ അബ്രഹാം ലിങ്കൺ വഴിവിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നാണ് പഠിച്ചത്. ഉടനേ തന്നെ ബോബൻ: അച്ഛന്റെ പ്രായത്തിൽ അബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റായി.

എനിക്ക് കമന്റിൽ നിന്നു മനസ്സിലായ മാരീചന്റെ ലോജിക്കനുസരിച്ചേ ഒരാൾക്ക് വിമർശനം ഒക്കെ പാടുള്ളൂവെങ്കിൽ വലിയ ബുദ്ധിമുട്ടാവുമല്ലോ?

jijijk said...

ഇങ്ങനെ നോസ്റ്റാല്‍ജിക് ആയാലോ? പ്രവാസികളില്‍ കണ്ടു വരുന്ന ഒരു ദുഃസ്വഭാവം അല്ലേ ഇതു? ഏതു ചരിത്ര നിമിഷത്തില്‍ കേരളം വിടുന്നോ ആ നിമിഷത്തില്‍ കേരളം മരവിക്കണം. വല്ലപ്പോഴും തിരിച്ചു വരുമ്പോള്‍ തിരിച്ചറിയണമല്ലോ.

അല്ലെങ്കില്‍ ഇല്ലാത്തൊരു ഭൂതകാലമോ ചരിത്രമോ ഉണ്ടാക്കുന്നു. ആ ഫാബ്രിക്കേറ്റഡ് പാസ്റ്റില്‍ വള്ളത്തോള്‍ വലിയ കവിയായിരുന്നു എന്നു ഓര്‍ക്കുന്നു. (അദ്ദേഹത്തിന്റെ രണ്ടു നല്ല വരി ഒന്നു ചൊല്ലാമോ?) വള്ളത്തോളിനു ഇന്നത്തെ കേരളത്തില്‍ വല്ല പ്രസക്തി ഉണ്ടെങ്കില്‍ അത് കലാമണ്ഡലം സ്ഥാപിച്ചു എന്നതു കൊണ്ടാണു. അല്ലാതെ ഹിറ്റ്ലര്‍ വധം ആട്ടകഥ എഴുതിയതു കൊണ്ടല്ല.

പിന്നെ തുഞ്ചന്‍. ചരിത്രത്തിലെ (historical) തുഞ്ചനെ ഞങ്ങള്‍ക്ക് അറിയില്ല. അറിയാവുന്നതു എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയ പിതൃപൂജകര്‍ (atavists) സൃഷ്ടിച്ച ഒരു ബിംബത്തിനെയാണു. തുഞ്ചന്റെ ആണ്ടുശ്രാദ്ധത്തിനു അവര്‍ നടത്തുന്ന നാരായം എഴുന്നള്ളിപ്പ് അസാധാരണമായ കോമാളിത്തം ആണു.

സിവിക് ചന്ദ്രന്‍. എതുകാലത്താണു അദ്ദേഹം മഹാനായിരുന്നതു? ഭൃണാവസ്ഥയിലുള്ള വിപ്ലവപ്രസ്ഥാനത്തിന്റെ കുഞ്ഞപ്പ പട്ടാന്നൂര്‍ ആയിരുന്നപ്പോഴോ?

നിങ്ങളുടെ പോസ്റ്റില്‍ കണ്ട രണ്ടാമത്തെ പ്രശ്നം ചില തോഴിലുകള്‍ നല്ലതു, ചിലതു ചീത്ത എന്ന വേര്‍തിരിവാണു. ഈ ഹയറാര്‍ക്കി അനുസരിച്ചു കവി നല്ലതു, സിനിമ മോശം. അപ്പോള്‍ കിട്ടുന്ന ദ്വന്ദങ്ങള്‍: കവികുഞ്ചന്/നടന്‍ കുഞ്ചന്‍; കവി‍വള്ളത്തോള്‍/നടന്‍ വല്ലത്തോള്‍; കവിചുള്ളിക്കാട്/നടന്‍‌ചുള്ളിക്കാട്...

അടുത്ത ബൈനറി കുറച്ചു കോമ്പ്ലീക്കേറ്റഡ് ആണു: നക്സല്‍സിവിക്/എക്സ് നക്സല്‍സിവിക്(കോഴിക്കോട്). കോഴിക്കോടിനു പകരം ഗള്‍ഫ് എന്നായിരുന്നങ്കില്‍ സിവിക് രക്ഷപ്പെട്ടെനെ. പ്രത്യേകിച്ച് ഹോണ്ട സിവിക്, ഹൈബ്രീഡ് ആയ സ്ഥിതിയ്ക്ക്.

Or whatever...

Rammohan Paliyath said...

ചിലപ്പോൾ വർത്തമാനകാലത്തോടും സ്ഥലത്തോടുമുള്ള അമിതമായ അന്യതാബോധമായിരിക്കാം അബോധപൂർവം എന്നെ ഇങ്ങനെ സിക്ക് ലി സെന്റിമെന്റൽ ആക്കുന്നത്.

വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങളും സാഹിത്യമഞ്ജരി മുഴുവനും ഞാൻ ചെറുപ്പത്തിലേ വായിച്ചിട്ടുണ്ട്. മാതംഗലീല പരിഭാഷ, ഋഗ്വേദം പരിഭാഷ, രാമായണം പരിഭാഷ എന്നിവയാണ് വിഷ് ലിസ്റ്റിൽ ഉള്ളത്. ചിത്രയോഗം ഇല്ല.

വള്ളത്തോളിനെപ്പറ്റി സത്യം പറഞ്ഞാൽ ഒരു നീണ്ട പോസ്റ്റ് എഴുതിത്തുടങ്ങിയിരുന്നു അഞ്ചാറ് മാസം മുമ്പു തന്നെ. പിന്നെ സുനിൽ പി. ഇളയിടത്തിന്റെ പഠനമൊക്കെ വായിച്ചപ്പോൾ തൽക്കാലം തണുത്തു.

ഒരു ഫാഷനും ബലം പിടിപ്പും കൊണ്ടല്ല വള്ളത്തോളിനെയൊക്കെ ഇപ്പോഴും കൊണ്ടു നടക്കുന്നത്. ഹി ഈസ് എ ഗുഡ് പോയറ്റ്. കുറേയേറെ വരികൾ എനിക്ക് കാണാതെ ചൊല്ലാം. ദാറ്റീസ് നോട്ട് മൈ മെറിറ്റ്. ഹിസ് പോയട്രീസ് മെറിറ്റ്.

ആശാൻ, എഴുത്തച്ഛൻ, ഇടശ്ശേരി, വൈലോപ്പിള്ളി, ബാലചന്ദ്രൻ, സച്ചിദാനന്ദൻ... ഇൻ ദാറ്റ് ഓർഡർ, കഴിഞ്ഞാണ് എനിക്ക് വള്ളത്തോൾ. അത് തീർച്ചയായും ഞാൻ നായർ സമുദായത്തിൽ ജനിച്ചതുകൊണ്ടല്ല. എങ്കിലും, നായരായി ജനിച്ചതിൽ അഭിമാനമൊന്നുമില്ലെങ്കിലും, ഒരൊറ്റ കാര്യത്തിൽ ആശ്വാസമുണ്ട്. നായരായി ജനിച്ചതുകൊണ്ടാണ് വള്ളത്തോളിനെ കേൾക്കാനും വായിക്കാനും പറ്റിയത്. ഒരു കോമ്പ്ലക്സും പെറ്റ് ഹേറ്റും ഇല്ലാതെ, വള്ളത്തോൾ എന്നു കേൾക്കുമ്പോൾ ഓക്കാനിക്കാതെ, വള്ളത്തോളിനെ വായിക്കാൻ പറ്റി. അതു തന്നെ വള്ളത്തോളിന്റെ പരിമിതി. എന്റെയും.

വള്ളത്തോൾ അല്ല കലാമണ്ഡലം സ്ഥാപകൻ. മുകുന്ദരാജയാണ്. വള്ളത്തോൾ ഫ്രണ്ടിൽ ബാനറ് പിടിച്ചുവെന്നു മാത്രം.

തുഞ്ചനെ എന്നും രാവിലെ വായിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപതിലേറെ വർഷമായി.

സിവികിന്റെ ലേഖനങ്ങളോടാണ് സംവദിക്കാൻ തോന്നിയിട്ടുള്ളത്. കവിത പോര. സിവികിന്റെ മാറ്റത്തോടല്ല, അങ്ങേരെ മറന്നുപോയ, ആ സാംസ്കാരിക അവസ്ഥകൾ വെടിഞ്ഞ ഞാനടക്കമുള്ള ഗതികെട്ടവരോടായിരുന്നു ആ വരികളിൽ എന്റെ പരിഹാസം.

പുതിയ കേരളം, രവി വള്ളത്തോൾ, പുതിയ ചുള്ളി എന്നിവരോടായിരുന്നു പരിഹാസം.

തൊഴിലുകളെ പരിഹസിച്ചില്ല. അങ്ങനെ വായിക്കപ്പെടുമെങ്കിൽ അതെന്റെ കഴിവുകേട്.

തൊഴിൽ, ബിസിനസ്, കവിത ഇവകളെ താരതമ്യം ചെയ്ത് എഴുതിയിരിക്കുന്നത് ഇവിടെയുണ്ട്. മെർകുഷിയോ അത് ഒന്ന് നോക്കണേ: http://valippukal.blogspot.com/2007/10/blog-post_16.html

Rammohan Paliyath said...

അന്ന് ജോൺ ഏബ്രഹാം ബൊഹീമിയൻ ഹീറോ
ഇന്ന് ജോൺ ഏബ്രഹാം ബോളിവുഡ് ഹീറോ

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ബൊഹീമിയന്‍ ആരാധനകളുടെ ഒരു കാലം. തലയ്ക്കുള്ളില്‍ തിരിച്ചറിവിന്റെ സാദ്ധ്യതകള്‍ ഉണ്ടായിരുന്നവര്‍ ഒക്കെ കടന്നുപോന്ന ഒരു കാലം അല്ലേ അത്? ഒരു ബാദ്ധ്യതാരഹിതമായ കാലത്തിന്റെ പ്രത്യേകത. പിന്നെ, വഴി തെറ്റാതെ കൃത്യമായി നാം കടന്നു പോരുന്ന ഞാന്‍-എന്റെ ഭാര്യ-എന്റെ മകന്‍-എന്റെ മകള്‍-എന്റെ വീട്-എന്റെ കാര്‍-എന്റെ അക്കൗണ്ട്.....നാം ക്രൂരന്മാരും സ്വാര്‍ത്ഥികളുമാകുന്നു. പിന്നെ 'ജീവിതായോധന'ത്തിനാകുമ്പോള്‍ എന്തും ക്ഷന്തവ്യം! (ഇപ്പോള്‍ ,തീവ്രവാദമുള്‍പ്പടെ)

ക്യാമറകളേ ഒരു മിനിട്ട്. ഞാനീ പാന്റിന്റെ സിപ്പൊന്നിട്ടോട്ടെ. ടൈ ഒന്നു കെട്ടിക്കോട്ടെ. മുടിയൊന്നു ചീകി, ഒരു കുത്തു്‌ പൗഡറും. മുഖത്തൊക്കെ അപ്പിടി വിയര്‍പ്പ്. ഞാന്‍ മാറിയിട്ടില്ല. ദേ.. നോക്കൂ എന്റെ പാസ്പോര്‍ട്ട് ഇപ്പോഴും ബൊഹീമിയന്‍ തന്നെ. കൂടെയുള്ളതോ.. അത് ..അതാണു ‍പാന്‍ കാര്‍ഡ് ..(It's an approved ID card, for despising conventionality too!)

Related Posts with Thumbnails