Tuesday, March 24, 2009

ഇതാ ഒരു പിയാനോ


ബ്ലോഗ് എന്ന വാക്ക് വെബ്, ലോഗ് എന്നീ വാക്കുകൾ ചേർന്നുണ്ടായതാണെന്നറിയാമല്ലൊ. അതായത് നമ്മുടെ വെബഥ സഞ്ചാരങ്ങളുടെ യാത്രാക്കുറിപ്പു പുസ്തകം. എങ്കിലും ഒറിജിന്റെ പരിമിതികൾ ഭേദിച്ച് സിറ്റിസൺ ജേർണലിസത്തിന്റേയും സർഗഭാവനയുടേയും സ്വയംബ്ലോഗ ഗീർവാണങ്ങളുടേയും ഒരുപാട് ആവിഷ്കാരങ്ങൾക്ക് അത് വേദിയാകുന്നു.

മറന്നുപോയ അതിന്റെ ഒറിജിനൽ പർപ്പസ് വീണ്ടും ഇന്ന് ഓർത്തത് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഫോർവേഡിയ ഒരു ഇ-മെയിൽ കിട്ടിയപ്പോഴാണ്. വെറും 620 കെബി മാത്രം വലിപ്പമുള്ള ഒരു എക്സെൽ ഫയലായി സുഭാഷ് അയച്ചത് ഒരു പിയാനോ. യെസ്, എ വർക്കിംഗ് പിയാനോ. കമ്പ്യൂട്ടറിൽ സ്പീക്കറുള്ളവർ മാത്രം ഇവിടെച്ചെന്ന് ഡൗൺലോഡ് ചെയ്യുക.


എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും സംഗീതപ്രേമികൾക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും.

7 comments:

ReshmiR said...

Ramji , that was a fabulous piece of information. Loved playing that piano..itz like a dream come true..thks and all the best

ജിവി/JiVi said...

അതെ, ഈ രീതിയില്‍ ഞാന്‍ കാണുന്ന മൂന്നാമത്തെ സൃഷ്ടിയാണിത്.

വെബഥ സഞ്ചാരം എന്ന തനത് രാംജി പ്രയോഗത്തിനും കൊടുകൈ.

സിദ്ധാര്‍ത്ഥന്‍ said...

കൊള്ളാം.
ഇതു പരീക്ഷിച്ചവരേ, ലിസ്റ്റ് ചെയ്തിട്ടുള്ള പാട്ടുകളില്‍ അറിയാവുന്നതേതെന്നിവിടെ പറയാമോ?
OOSSTTS   RRQQPPO
SSRRQQP   SSRRQQP
OOSSTTS   RRQQPPO
ഇതു് ട്വിങ്കിള്‍ ട്വിങ്കിള്‍ ആണു്.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

“അപഥസഞ്ചാരിയായൊരാത്മാവിന്റെ
വികൃതചിത്രം“....
എന്ന ചുള്ളിവരികള്‍ ഓര്‍മ്മിപ്പിക്കുന്നു തലക്കെട്ടിലെ മാറ്റം

അങ്കിള്‍ said...

ഇതു ഓപ്പണ്‍ ഓഫീസില്‍ വര്‍ക്കു ചെയ്യുമോ?

ശ്രീ said...

നന്ദി മാഷേ.

സാല്‍ജോҐsaljo said...

ആശയങ്ങൾ കുറഞ്ഞ് ആവിഷ്‌കാരം മാത്രമവശേഷിക്കുന്നുവോ റാംസാഹ്‌ബ്?

JJJJIHGGHIHGF JJJJIHGGHIHGF GHI JK LLLK JKL LKJ HJI

UV UV V UVWVU UVWVU UVWVUT TVUS TVUR UT

ഇതാ, വസീഗരാ പോലൊക്കെ തോന്നും. ആദ്യത്തെ ബോൾഡഡ് ലൈൻ ഹമ്മിങ് ആണ്. (അത് ഞാൻ പാടിയാൽ അങ്ങനേ വരൂ. ഞാനെന്നാ ചെയ്യാനാ?)

;)

Related Posts with Thumbnails