സാക്ഷാൽ മഹാഭാരതം വായിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.
ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.
തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].
കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.
520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര് - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള് ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.
മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.
നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന് ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.
18 comments:
അപ്പോൾ ഈ പുസ്തകങ്ങൾ അച്ചടിച്ച press ഇതടിച്ചു തീർന്ന ഉടൻതന്നെ കത്തി ചാമ്പലായിപ്പോയി എന്നു കേൾക്കുന്നതും ശരിയാണോ?
എന്തൊരു മഹാ അത്ഭുതം. നമ്മുടെ മുനിമാരുടേ പണ്ടാരം ബുദ്ധിതന്നെ. യുഗങ്ങൾക്ക് മുമ്പ് ഈ സ്വാമിമാർ ഉണ്ടാക്കി വെച്ച ഈ മന്ത്രങ്ങളുടെ ശക്തി അപാരം തന്നെ.
കെട്ടിട നിർമ്മാണത്തിൽ കൂടുതൽ experience കിട്ടാൻ എന്റെ ചില ചോദ്യങ്ങൾ:
ഈ പുസ്തകങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന concreteന്റെ composition എന്തൊക്കെയാണു്?
അപ്പോൾ എത്ര വലിയ കെട്ടിടം ഇടിച്ചു പൊളിക്കണം എങ്കിലും ഈ ഗരുട പുരാണത്തിന്റെ ഒരു copy ആപുസ്തകത്തിൽ കൊണ്ടു വെച്ചാൽ മതി എന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
ഒരു പുസ്തകത്തിനു് എത്ര mega tonne capacity ഉണ്ടാകും?
നന്ദി.
Rammohan
Please get rid of this wretched moderation.
kaips, moderation is never wretched. especially in a sick man's blog. seriously.
did u like the library?
This is part of the project gutenburg,right? But where did you get GArudapuranam here? I couldnt find it anywhere. NIT should be trying more towards e-enabling the indian classics!
i didn't say i got garudapuranam from this site. i read it some 11 yrs back, hard copy.
Have updated the post with an additional para and a link to Garudapurana.
ആ ബുക്കിനെ പറ്റി താലിബാന് ഏതായാലും കേള്‍ക്കണ്ട... ;)
ലൈബ്രറിയില്‍ പോയി നോക്കി. വായിക്കണമെന്ന് പലരും പറഞ്ഞതിന്റെ ബൂലോഗ സമ്മേളനം കണ്ടു അവിടെ. നന്ദി. പരിചയപ്പെടുത്തിയതിന്...
ഗരുഡപുരാണം എന്നല്ലേ? “ഗാരുഡം’ എന്ന് വിശേഷണം.
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരി
ശ്രീധരം മാധവം ഗോപികാ വല്ലഭം
ജാനകീനായകം രാമചന്ദ്രം ഗതി
എന്നത് ഗരുഡപുരാണത്തിലേയാണ്. ഇത് സിനിമാപ്പാട്ടു വരെ എത്തി )ചന്ദനം മണക്കുന്ന....)
ഗരുഡപുരാണം വായിച്ചാലുള്ള ഗുണങ്ങൾ അവസാനം ‘ശ്രവണഫലം’ എന്നതിൽ പറയുന്നുണ്ട്.
“വിദ്യ വിപ്രന്നു കിട്ടീടു, മൂഴിപന്നൂഴി കിട്ടിടും
വൈശ്യൻ ധനികനായീടും, ശൂദ്രൻ പാപവിമുക്തനാം”
“അഛനമ്മകൾ ചത്തിട്ടു ഗാരുഡം കേട്ടുകൊള്ളുകിൽ
അവർ മോക്ഷമണഞ്ഞിടും പുത്രൻ സന്തതിയേറ്റിടും”
ഈ ഗരുഡപുരാണം ആയിരുന്നു നമ്മുടെ അന്യന്റെ ബൈ ലാ
http://en.wikipedia.org/wiki/Anniyan
എതിരൻസേ, ഞാൻ പറഞ്ഞ വിശ്വാസം കേട്ടുകേൾവി ആയിരിക്കണം. അല്ലെങ്കിലും ഒരു പുസ്തകത്തിൽ അതിന്റെ ഫലശ്രുതി മോശമായി കൊടുക്കില്ലല്ലൊ. അച്യുതം കേശവമൊക്കെ അതിലാണെന്നറിയില്ലായിരുന്നു. ഞാൻ വായിച്ചത് മലയാള ഗദ്യപരിഭാഷയാണ്. പ്രധാനമായും നരകവർണനാഭാഗങ്ങൾ. സാൽ വദോർ ദാലി അവ വായിച്ചിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്നു. അങ്ങേരുടെ ഓൾ റെഡി ഉദ്ധൃതമായ ഭാവനയെ ഗരുഡൻ ആകാശത്ത് എത്തിച്ചേനെ. വൈതരണിപോലൊരു നദി ഇസ്ലാമിക നരകത്തിലും ഉണ്ടത്രെ. ഗരുഡപുരാണം എന്നത് തിരുത്തിയേക്കാം. ഥാങ്ക്സ്.
മണലെഴുത്തേ, വിക്കിലിങ്കിൽ പോയി നോക്കി. ബന്ധം മനസ്സിലായില്ല.
വിക്കി ലിങ്കില്‍ "When he is Anniyan, he goes and kills them by methods used for torturing people in hell. He apparently takes the definition of these methods from the Garuda Puranam." എന്ന് കണ്ടില്ലേ? അത്ര തന്നെ...
ദാലിയുടെ നരകവര്‍ണ്ണന ജോര് ആയേനെ... :)
Ninte papangalkku ethode poruthiyayee...ente suhruthe...ninnil njan adyamayi kanda nanmayanu...ee link
thanks
കൂടൂതല്‍ പുസ്തകങ്ങള്‍ക്ക്. http://www.planetebook.com/
കുടുംബകലഹം എഴുത്തച്ഛന്റെ മഹാഭാരതത്തിനുള്ളതാണ്. ഭാരതം ഒര്‍ജിനല്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, വിദ്വാന് കെ പ്രകാശം എന്നിവയ്ക്ക് സാ(ബാ)ധകമല്ല. അന്യന് സിനിമയിലെ ശിക്ഷാവിധികള്‍ (കുംഭീപാകം എക്സെട്രാ..) ഗാരുഢ പുരാണത്തില്‍ നിന്നെടുത്തതാണെന്നാണ് മി. മണല്‍ പറഞ്ഞത്. മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് അല്ലേ മി ഡാലിയുടെ പ്രേരണ. ഉപ്പോളം വരുമോ എന്തായാലും ഉപ്പിലിട്ടത്..
എനിക്കിതിനൊക്കെ എതിരഭിപ്രായമാണ്.
കേരളത്തിലെ മിക്ക മദ്ധ്യവര്‍ത്തി വീടുകളിലും കുടുംബകലഹത്തിനു മുഖ്യ കാരണമായ പുസ്തകം പലചരക്കു കടയിലെ പറ്റു പുസ്തകമാണ്.
http://samadibi.com/ebooks/One_Hundred_Years_of_Solitude.pdf
സാല്ജോര്! എങ്കില്‍ ഞാ തപ്പി നടക്കണ ഒന്നു രണ്ട് കിത്താബുകള്‍ കൂടി ഒപ്പിച്ചു താ.
Rich Dad Poor Dad [വായിച്ചതാണ്, വായിപ്പിക്കാന്‍]
Medium is the Massage [ചില വരികളില്‍ മെസേജ് എന്നും]
ബാക്കി പിന്നെ.
ഈ പ്രായശ്ചിത്തം വളരെ നന്നായി. ഡിജിറ്റൽ ലൈബ്രറിക്ക് താങ്കളോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല, അത്ര സ്ന്തോഷം തോന്നി. ഒരു അല്യോഷാ ഉമ്മ അയച്ചു തരുന്നു.
Post a Comment