ഉള്ളിലേയ്ക്ക് വലിയ്ക്കാമായിരുന്നു.
ഒട്ടകപ്പക്ഷിയായിരുന്നെങ്കില്‍
മണ്ണില്‍ പൂഴ്ത്താമായിരുന്നു.ധൈര്യമുണ്ടായിരുന്നെങ്കില്‍
പാളത്തില്‍ വെയ്ക്കാമായിരുന്നു.
തിന്നുമെന്നുറപ്പുണ്ടെങ്കില്‍
കാക്കകള്‍ക്ക് കൊടുക്കാമായിരുന്നു.
വെന്തുകഴിഞ്ഞു.
കൂടെ ഒരു ചമ്മന്തി പോലുമില്ല.
എന്തു ചെയ്യും സര് ഈ മണ്‍കലം?
11 comments:
വെന്തു എന്ന് എന്താണുറപ്പ്, ചമ്മന്തിയില്ലായെന്നും? :)
ചോറിനൊക്കില്ലയൊന്നും!!!
ചോറിനൊക്കില്ലയൊന്നും!!!
ആളുകളെ അറിയാന്‍ അവരുടെ എല്ലാ വറ്റുകളും എടുത്തു നോക്കണ്ട ലതീഷ്. അമ്മ അരി വേവു നോക്കുമ്പോള്‍ എല്ലാ അരിയും എടുത്തു നോക്കുമോ? പച്ചരിയുടെ വേവ് ലെംഗ്ത് അല്ല പുഴുക്കലരിയ്ക്ക് എന്നു മാത്രം.
ഒമര്‍ ഖയ്യാമിനെ ഒന്ന് ഉദ്ധരിക്കട്ടെ- പൊങ്ങ്യാലായി.
കുശവന്റെ ചവിട്ടടിയിലെ കളീമണ്ണ് "പതുക്കെ ഞാനും പണ്ടൊരു കുശവനായിരുന്നു"
മറ്റൊന്ന് :- ശ്മശാന ശൂന്യതയിലെ ഒസിയാമാന്ഡിസിന്റെ തല.
മെറ്റമൊറ്ഫൊസിസിന്ന് തലച്ചോര്‍ പ്റഞ്ഞ് തന്നതിത്റ മാത്റം .
തലച്ചോറിന്റെ വിധി- തലവിധി
"പച്ചരിയുടെ വേവ് ലെംഗ്ത് അല്ല പുഴുക്കലരിയ്ക്ക്"
:)
വെന്തുപോയില്ലേ.. ഇനി എന്തു ചെയ്യാന്‍ :)
കമഴ്ത്തി വെച്ച് കൊട്ടാം, നല്ല മുഴക്കമുണ്ടാവും എന്ന് മഹാരാജാസിലെ ചങ്ങാതി മഹേഷ് നായര്‍ എഴുതുന്നു, സ്കോട്ട്ലന്‍ഡില്‍ നിന്ന്.
എത്ര അറപ്പുണ്ടാക്കുന്ന ഒരു സാതനം !.. ഒര്രി മുന്നിൽ വച്ചുകൊണ്ട് ചോറുണ്ണാൻ പറ്റില്ല. എന്നാലും കാണാപ്പുറത്തു ചിലപ്പോഴെങ്കിലും വയ്ക്കാമെന്നുള്ളതുകൊണ്ട് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഒരുവിധം നീങ്ങുന്നു ഭാഗ്യം !
ബര് ദുബായിലെ തലശ്ശേരി റെസ്റ്റോറന്റിലെ ഡെലിക്കസികളിലൊന്ന് തല ഫ്രൈ ആണ്. റിയാസിന്റെ കൂടെ പലവട്ടം പോയിട്ടുണ്ട്. ഓക്സ് ടംഗ് പിക്ക് ള്‍ വരെ കഴിച്ചിട്ടുണ്ട് പണ്ട് ബോംബെയില്‍ വെച്ച്. എന്നിട്ടും റിയാസിന്റെ ഫേവറിറ്റായിരുന്നിട്ടും എനിയ്ക്കൊരിക്കലും തല ഫ്രൈ രുചിച്ചു നോക്കാന്‍ പറ്റിയിട്ടില്ല. ആടിന്റെ തലച്ചോറും കാണാന്‍ നമ്മുടേതു പോലെ തന്നെ. വെള്ളെഴുത്ത് പറഞ്ഞപ്പോളാണ് ആ അറപ്പ് ബോധ്യമാകുന്നത്.
വായിച്ചിരുന്നു ഈ ചോറ് മുന്നേ തന്നെ. പക്ഷെ അവസാനത്തെ വരിയില്‍ ഒരു കുസൃതി കണ്ടുപിടിക്കുകയും അതിവിടെ പറഞ്ഞാല്‍ എന്തുകരുതുമെന്ന് ചിന്തിക്കുകയും ചെയ്തതുകാരണമാണ് മിണ്ടാതെ പോയത്:)
ഇതാണാ കുസൃതി:
“കൂടെ ഒരു ച(മ്മ)ന്തി പോലുമില്ല.
എന്തു ചെയ്യും സര് ഈ മ(ണ്ക)ലം?“
Post a Comment