Wednesday, March 5, 2008
മൃഗങ്ങള്‍ പ്രണയങ്ങള്‍ ഉപകരണങ്ങള്‍
നമ്മളാണോ പ്രണയിക്കുന്നത്? അതോ നമ്മുടെയുള്ളിലെ പുംബീജങ്ങളുടേയും അണ്ഡങ്ങളുടേയും ഉപകരണങ്ങള്‍ മാത്രമാണോ നമ്മളും നമ്മുടെ പ്രണയങ്ങളും? പുംബീജങ്ങളുടേയും അണ്ഡങ്ങളുടെയും അവയുടെ പ്രണയങ്ങളുടേയും ഇടയില്‍ നാം തീര്‍ക്കുന്ന റബ്ബര്‍ മതിലോ? മൃഗത്തിനേയും മനുഷ്യനേയും വേര്‍തിരിയ്ക്കുന്നത് ഇത്ര നേര്‍ത്ത ഒരു റബ്ബര്പാളിയോ? രാത്രി നമ്മള് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പ്ലാസ്റ്റികിന്റെ ചവറ്റുകുട്ടയില്‍ റബ്ബറിന്റെ ബലൂണീല്‍ നമ്മുടെ മക്കളും അവരുടെ പ്രണയവും അഞ്ഞൂറാന് പറയുന്ന പോലെ പിടഞ്ഞ് പിടഞ്ഞ് മരിക്കുകയാണോ?
[ചിത്രത്തിലെ ഐഡിയ നടപ്പാക്കാന്‍ ഇല്ലസ്ട്രേറ്ററിലും ഫോട്ടോഷോപ്പിലും സഹായിച്ച ഷെറീഫിനും ജാവേദിനും നന്ദി]
Subscribe to:
Post Comments (Atom)
10 comments:
"നിന്റെ മാംസത്തിന് നിശബ്ദദേവാലയം
എന്റെ നരകദാഹങ്ങള് തന് പ്രാത്ഥനകൊണ്ട് മുഖരിതമാകും നിമിഷം"
ചുള്ളിക്കാട്
500 വര്‍ഷത്തോളമായി മനുഷ്യര്‍ ഉറ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. (ഈജിപ്റ്റില്‍ 3000...?) അപ്പോഴൊന്നുമില്ലാതെ 2008-ലെ പ്രേമത്തില്‍ മാത്രം ഈ സാതനത്തിന് മേല്‍ക്കൈ വന്നതെങ്ങനെ? ഭയങ്കര കണ്ഫ്യൂഷന്...
പ്രണയത്തിന്റെ നിത്യമായ 999 സിന്തറ്റിക് കന്യാചര്‍മ്മ പരിശുദ്ദി.
മാറ്റി ഉരക്കാന്‍ മറ്റൊന്നില്ല
ഇതു താങ്കളുടെ ഐഡിയായാണോ?
വളരെ നന്നായിരിക്കുന്നു.
ഇത് ഇങ്ങനെ ഇവിടെമാത്രമിടാതെ, എയിഡ്സ് അവേര്‍നെസ്സ് ഏജന്‍സികള്‍ക്കോ, ഗവര്‍മെന്റിനോ മറ്റോ കൊടുത്തൂടേ? വളരെ ക്രിയേറ്റീവ് ആയിരിക്കുന്നു. സിമ്പിള്‍ ഐഡിയ, സ്ട്രോംഗ് മെസ്സേജ്.
കണ്‍ഗ്രാറ്റ്സ്. :-)
Love in the Time of HIV എന്നാക്കിയാലോ?
good idea
ലാറ്റക്സിന്റെ നുലവില് ബീജങ്ങള്‍ മാത്രമേ ചത്തു പൊങ്ങൂ. അണ്ഡം സുരക്ഷിതമായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കണ്ണു നട്ട് കാത്തിരിക്കുകയായിരിക്കുമല്ലോ...നിഷ്ഫലമായ ഒരു പ്രണയത്തെ ഓര്‍ത്തോര്‍ത്ത്...
പിന്നെ കോണ്ടത്തില്‍ അല്ലാതെ പാഴാകുന്ന കോടാനുകോടി ബീജക്കുട്ടികളുടെ കണക്കെടുക്കാന്‍ നമ്മുടെ മെന്‍സ് ഹോസ്റ്റലുകളിലെ ടോയിലറ്റില്‍ മൈക്രോസ്കോപ്പും കൊണ്ട് ചെന്നാല്‍ മതി...(മെഡിക്കല്‍ കോളജില്‍ കേട്ടിരുന്ന ഒരു തമാശയുണ്ട് അതേപ്പറ്റി...ഇവിടെ ‘മാന്യന്മാരൊക്കെ’ വന്നു പോണതോണ്ട് പറയണില്ല ;)
ശ്ശൊ ഈ സ്വാളോടെ കാര്യം...എനിക്ക വയ്യ!
Exellent Work
super!
ഒരു കൂട്ടുകാരന് പറഞ്ഞപോലെ..
“ഡോക്ടര്‍മാരും എഞ്ജിനിയര്‍മാരും ഒക്കെ ഒഴുകിപ്പോയി.
ഇനി ബസ് ഡ്രൈവര്‍മാരും റ്റെക്നീഷ്യന്മാരും ആയിരിക്കും ബാക്കിയുള്ളത്.
അവരും പോന്നതിനു മുന്‍പേ കെട്ടണം :-)“
know i am thinking for it!!!!
good...
Post a Comment