Wednesday, April 30, 2008

എട്ടുകാലി മമ്മൂ... ട്ടി


സെക്കുലറിസം എന്നാല്‍ എല്ലാ ചന്തിയും കഴുകിക്കൊടുക്കാന്‍ കൈകളെ സജ്ജമാക്കലാണോ? മമ്മൂട്ടിക്ക് കൈരളി ടീവിയുടെ ചെയര്‍മാനാകാം, ഡിഫിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാം, പെപ്സിയുടെ മോഡലാകാം, കരുണാകരന്റെ എണ്‍പത്തിനാലാം പിറന്നാളിന് സമ്മാനമായി കുതിരപ്പവന്‍ കൊടുത്തയക്കാം. ഒടുവില്‍ കഴിഞ്ഞ ദിവസം അദ്വാനിയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നതു വരെ അത് എത്തി. ഇന്ത്യയിലെ ബുഷാണ് അദ്വാനി. അയോധ്യയിലെ പള്ളി പൊളിച്ചതിന്റെ കറ അയാളുടെ കയ്യിലല്ലേ ഏറ്റവുമധികം പറ്റിയിരിക്കുന്നത്.

മമ്മൂട്ടിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? മധ്യവയസ്ക്കകളായ നായരു പെണ്ണുങ്ങള്‍ ഇയാളെ ആരാധിക്കുന്നത് ഇയാള് അദ്വാനിയുടെ ആളായതുകൊണ്ടാണെന്നാണോ ഇയാള് ധരിച്ചിരിക്കുന്നെ? ഇയാള്‍ എതിരില്ലാതെ എലക്ഷനു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇയാള് ആര്‍ക്കും കേറി തൂറിയോ മുള്ളിയോ പോകാവുന്ന ബസ് സ്റ്റാന്‍ഡിലെ കക്കൂസാണോ?

ജമാ അത്തെ ഇസ്ലാമിക്കാരൊക്കെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒരു പൂര്‍ണ മനുഷ്യനായി ജീവിച്ചു മരിച്ച വലിയ എഴുത്തുകാരനായിരുന്നു ബഷീര്‍. അദ്ദേഹം സൃഷ്ടിച്ച ഒരു രസികന്‍ കഥാപാത്രത്തെ ഓര്‍ത്തുപോകുന്നു - എട്ടുകാലി മമ്മൂഞ്ഞ്. ബഷീറിന്റെ നാടായ തലയോലപ്പറമ്പിന് തൊട്ടാണ് മമ്മൂട്ടിയുടെ നാടായ ചെമ്പ്. അത് തെളിഞ്ഞു.

34 comments:

WITS said...

Adipoli Raaam!
Was getting sick of this guy!

പ്രിയ said...

സത്യം.ഇന്നലെ വാര്ത്ത കണ്ടപ്പോള് ഓര്ത്തു മമ്മൂട്ടിക്ക് ആ പരിപാടി എങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് . ഹാ, ഇനി പിടിച്ചു നില്ക്കാനുള്ള അടുത്ത സ്റ്റേജ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ആയിരിക്കും.

Inji Pennu said...

ഇന്ത്യയിലെ ബുഷാണ് അദ്വാനി.

അത് അദ്വാനിയ്ക്കൊരു കിഡ് ഗ്ലോവ് ട്രീറ്റമെന്റാണ് ആ പറച്ചില്‍. ബുഷൊക്കെ പാ‍വം അദ്വാനിയെ വെച്ചു നോക്കുമ്പോള്‍. മിനിമം റംസ്‌ഫീല്‍ഡ് എങ്കിലും ആക്കണം സര്‍.

an-e-motion said...

തുറന്നിട്ട വലിപ്പുകളേ, ഇതിനൊരു മറുപടി രേവ് അയ്യര്‍ ഇവിടെ എഴുതിയിട്ടുണ്ട്. ദേ ഇവിടെ - മമ്മൂട്ടി മാളോരുടെ അമ്മായിയല്ല

കണ്ണൂസ്‌ said...

http://kantakasani.blogspot.com/2008/04/blog-post_28.html

Ramji, ithu kanTirunnO? avidannu oru haindavakeralam linkum unT nOkkoo.

ith maramuttiyuTe gameplan aavilla.

ഷാഫി said...

ശരിയാണ്‌. ഒരു നിലപാടില്ല എന്നത്‌ വലിയൊരു നിലാപാടായി കൊണ്ടുനടക്കുന്നത്‌ ആനക്കാര്യമാണെന്നാണ്‌ അയാളുടെ വിചാരം. എനിക്കയാളെ ഇഷ്ടമാണ്‌ സിനിമയില്‍. ഇപ്പോഴത്‌ സിനിമയില്‍ മാത്രമായിരിക്കുന്നു

udayips said...

മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്

പ്രിയപ്പെട്ട മമ്മൂട്ടി,

ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി http://www.aol.in/bollywood/story/2008040806139012000006/India/index.html എന്ന വാര്‍ത്തയില്‍ നിന്നറിയാന്‍ കഴിഞ്ഞു ഇതു് അന്ത്യന്തം ഖേദകരമാണെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്കും എതിരാണെന്നും പറഞ്ഞുകൊള്ളട്ടേ.

കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെകൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.

താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് BIS മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ OOXML തള്ളിക്കളയുകയും സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ ODF സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.

ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. മൈക്രോസോഫ്റ്റിന്റേതു് e-literacy പ്രോഗ്രാം അല്ല, മറിച്ചു് അവരുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിച്ചു് അവരെ അതിന്റെ അടിമകളാക്കാനുള്ള , ബിസിനസ് താത്പര്യങ്ങള്‍ മാത്രമുള്ള e-slavery പ്രോഗ്രാം ആണു്.

താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യമാണെന്നു്. നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്.

അതുകൊണ്ടു് താങ്കള്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിയണമെന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കും മാതൃകയായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിനെ പരിപോഷിപ്പിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Rammohan Paliyath said...

കണ്ണൂസേ, കണ്ടില്ല, നോക്കാം. മമ്മൂട്ടിയുടെ ഗെയിം പ്ലാനാവില്ല. എല്ലാവരുടേം ഗെയിം പ്ലാനുകള്‍ക്ക് കളിയ്ക്കാന്‍ നിന്നുകൊടുക്കുന്നതു തന്നെ വലിയ ഗെയിം പ്ലാന്‍.

പൊറാടത്ത് said...

വെറും വളിപ്പുകള്‍....!!

Anonymous said...

മമ്മൂട്ട് അദ്വാനി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തതിന് എന്താണൊരു തെറ്റ്? അത് അയാളുടെ വ്യക്തി പരമായ കാര്യമാണ്. അയാളെന്തു ചെയ്യണം, എന്തു ചെയ്യേണ്ടന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരല്ല. ഇത് സ്വതന്ത്ര ഇന്ത്യയാണ് കൂവേ..?

കാളിയമ്പി said...

മമ്മൂട്ടിയെന്താ മഹാത്മാഗാന്ധിയാന്നോ? അല്ല അങ്ങേരതാന്ന് ആരെങ്കിലും വിചാരിച്ചോ?(എങ്കി മണ്ടത്തരം)അയാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്താല്‍ നമുക്കെന്താ? സിനിമയിലെ വിപണന മൂല്യം കണ്ട് തന്നെയല്ലേ അയാളിതുവരെ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്?അയാളുമാത്രമല്ല എല്ലാവരും.മമ്മൂട്ടിയെ (അല്ലെങ്കില്‍ മോഹന്‍ലാലോ..ആരോ) വച്ച് സമ്മേളനം ഉല്‍ഘാടിച്ച ഡിഫിയുടേയും പുസ്തകം പ്രാശിപ്പിച്ച അദ്വാനിയുടേയും മൂല്യച്യുതിയോര്‍ത്ത് വിഷമിയ്ക്കണം .ജീവിതകാലം മുഴുവന്‍ സ്വന്തം കാര്യത്തിന് മാത്രം (സിനിമയ്ക്ക് വേണ്ടിയെന്ന് പറയരുത്..അരവിന്ദനും അടൂരും പ്രിയനന്ദനും ഒക്കെ മലയാളസിനിമയിലുണ്ട്) നെട്ടോട്ടമോടിക്കൊണ്ടിരിയ്ക്കുന്ന ഇങ്ങേര് ഉല്‍ഘാടിയ്ക്കാന്‍ വന്നപ്പോ നോക്കിയിരുന്ന കരിങ്ങന്നൂര്‍ മുരളിമാരെയോര്‍ത്ത് സഹതാപം തോന്നുന്നു. പിന്നല്ലേ അദ്വാനി.

(ഇത് മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ ‘താര‘ങ്ങളെയും സെലിബ്രിറ്റികളേയും കൂടിത്തന്നെ.)

കാളിയമ്പി said...

മറ്റൊരു കാര്യം..ആകെയുള്ള കണ്ണൂരിലും ബംഗാളിലും കൂടെനില്‍ക്കാത്തവന്മാരെയെല്ലാ‍ം കൊന്നു തന്നെ തള്ളിയ/ തള്ളുന്ന(അന്താരാഷ്ട്രീയമായെടുത്താല്‍..റഷ്യയില്‍ ,കിഴക്കന്‍ യൂറോപ്പില്‍, ചൈനയില്‍..ക്യൂബയില്‍ വരെ.)കമ്യൂണിസ്റ്റ്കാരേക്കാള്‍ ഒട്ടും മോശമല്ല അദ്വാനിയും RSS ഉം. ഒന്ന് ചെകുത്താനെങ്കില്‍ മറ്റത് ഡെവിള്‍‍.അപ്പൊ പിന്നെ മമ്മൂട്ടി ഇപ്പൊ മാത്രം എന്ത് തെറ്റാ ചെയ്യുന്നത്???

കമ്യൂണിസ്റ്റുകാര്‍ എങ്ങനാ സെക്കുലര്‍ ആവുന്നത്. അപ്പൊ അവരുടെ മതാന്ധതയോ??(കമ്യൂണിസ്റ്റ് മതാന്ധത). എനിയ്ക്കവന്റെ ചിന്ത അവന് അവന്റേതും എന്ന ചിന്തയുണ്ടാവാന്‍ കമ്യൂണിസ്റ്റായാല്‍ പിന്നെയൊരിറ്റ് പഴുതുപോലുമില്ലല്ലോ.

siva // ശിവ said...

:)

Rammohan Paliyath said...

അദ്വാനി കേറി ഒരു പടത്തില്‍ അംബേദ്കറായി അഭിനയിച്ചേച്ചും ഇത് സ്വതന്ത്രരാജ്യമാണ് കൂവേ എന്നു പറഞ്ഞാ കൊഴങ്ങിപ്പോ‍കത്തേ ഉള്ളു. അപ്പൊ നമ്മടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും കാര്യമായ കൊഴപ്പമുണ്ടെന്ന് മനസ്സിലാക്കണം. അതല്ലേ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ആലപ്പുഴയില്‍ ചെറുക്കമ്മാരും ആര്‍ത്തുവിളിക്കുന്നത്.

പബ്ലിക് ഫിഗേഴ്സ് ആയ ആളുകള്‍ അങ്ങനെയാ‍കുന്നതിന് കൊടുക്കുന്ന ചെറിയൊരു വിലയാണ് അവരുടെ സ്വകാര്യ സ്വാതന്ത്ര്യം. രണ്ടു ഭാര്യമാരെ ഒഴിവാക്കി മൂന്നാമതൊരാളുടെ കൂടെ ഒരു താരത്തിന് പൊറുക്കാം. മാജിക് കാണിക്കാന്‍ പോകാം. അതെല്ലാം സ്വകാര്യ സ്വാതന്ത്ര്യങ്ങള്‍. അതാണോ രാ‍ഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള ഇരട്ടത്താപ്പന്‍ ഇടപെടലുകള്‍. ആത്മകഥ പ്രകാശിപ്പിക്കുന്നത് ചില്ലറക്കളിയാ? അതിലെന്തെല്ലാം ഉണ്ടാകും? അതിന് വളം വെയ്ക്കലല്ലേ ഇത്?

മമ്മൂട്ടിയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊന്നും നാട്ടുകാരുടെ അമ്മായിമാരല്ല. അവരങ്ങനെ ആകരുതെന്നേ പറഞ്ഞുള്ളു. നാട്ടുകാരുടെ അമ്മായി അദ്വാനിയും മാണിയുമൊക്കെയാണ്. ആകുകയാണെങ്കില്‍ അതുപോലെയെങ്കിലും ആകണം. രണ്ടും കെട്ട അമ്മായിയാകരുത്.

Anonymous said...

He rama ninte peru engane aythil Saksal Sree Raman polum lajjikum. Asooya moothu pranthaya ninak vaya adakanayi enthanu prathifalam vendathu?
Mammoty is a atrist, he can participate any cultural activities even if it is conduted by died KPCC. So let him do what he want

Rammohan Paliyath said...

അയ്യോ മമ്മൂട്ടിയോട് അസൂസ തോന്നാന്‍ ഞാനാര് കലാഭവന്‍ അന്‍സാറാ?

Mr. K# said...

"ഞാന്‍ പഠിച്ച കോളേജിലാണല്ലോ അയാളും പഠിച്ചത് എന്നോര്‍ത്തിട്ട് ലഞ്ഞ തോന്നുന്നു. ച്ഛായ്!"

മമ്മൂട്ടി പഠിച്ച കോളേജില് ആണോ താങ്കളും പഠിച്ചത്. കൊള്ളാല്ലോ.

പപ്പൂസ് said...

"ഇയാള് ആര്‍ക്കും കേറി തൂറിയോ മുള്ളിയോ പോകാവുന്ന ബസ് സ്റ്റാന്‍ഡിലെ കക്കൂസാണോ?"

അതങ്ങനെയായിപ്പോയെന്ന് ഈ പോസ്റ്റ് തെളിയിച്ചു.

പാവം മമ്മൂട്ടി...

ആത്മകഥാപ്രകാശനം സാക്ഷ്യപ്പെടുത്തലാവുമോ? എന്തായാലും മമ്മൂട്ടി പ്രകാശിപ്പിച്ചതു കൊണ്ട് ഞാനതു വാങ്ങി വായിക്കാന്‍ പോകുന്നില്ല.

"ഞാന്‍ പഠിച്ച കോളേജിലാണല്ലോ അയാളും പഠിച്ചത് എന്നോര്‍ത്തിട്ട് ലഞ്ഞ തോന്നുന്നു. ച്ഛായ്!"

ഇത്രേം ചെറിയൊരു കാര്യത്തിന് ലജ്ഞയോ? ച്ഛായ്! ഇത്രേയുള്ളോ വണ്‍ സ്വാളോ?

എന്തായാലും, One swallow does not make a summer.

അഭയാര്‍ത്ഥി said...

കൊന്നും വെട്ടിയും കണ്ടും കൊണ്ടും കൊടുത്തും കിട്ടിയും കാട്ടിയും ഒക്കെത്തന്നെ നേതാക്കളുണ്ടാകുന്നത്‌.
ഒരു ലോകനേതാവിന്റെ കൈകളിലും കറയില്ലാത്തതായില്ല.
മതമോതിയാലും, ആസ്തികനായാലും നാസ്തികനായാലും, ജാനധിപത്യവാദിയായാലും, മൊണാര്‍ക്കിയായാലും.

നാളത്തെ പ്രധാനമന്ത്രിക്ക്‌ ഇന്നൊരു പ്രണാമം കൊടുത്താല്‍ നാളെ അത്‌ തിരിച്ചറിഞ്ഞേക്കും.

ജീവിതത്തിന്റെ ഏഴാമത്തെ രംഗത്തിലും ഗ്ലാമറോടെ അഭിനായിച്ചുകൊണ്ടിരിക്കുന്ന ഈ മെഗാ പ്രതിഭയുടെ പേരില്‍
കളംകം ചാര്‍ത്തല്ലെ. അഭിനയ മികവില്‍ മമ്മുട്ടി മണ്വെട്ടിയാല്‍ കുന്നു കൂട്ടിയിട്ടിട്ടില്ലേ?.

എതിരാളിയുടെ കണ്ണിലേക്ക്‌ പൂഴി വാരി എറിയുന്ന പഴയ പുത്തൂരം അടവൊ ...
അഭിനയിക്കാന്‍ ഇനിയും ഏതടവുകള്‍ ബാക്കിയുണ്ട്‌ മക്കളെ നിങ്ങളുടെ കയ്യില്‍..

അഭിനയിക്കാന്‍ പിറന്നവനൊരുത്തന്നും ഈ ഭൂമി മലയാളത്തില്‍ ചന്തുട്ടിയെ വെല്ലാനാവില്ല....

Anonymous said...

udayips പറഞ്ഞ, മമ്മൂട്ടിയ്ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെഴുതിയ തുറന്ന കത്തു് ഇവിടെ

Unknown said...

Odunna "bhaavi pradhaanamanthrikku" oru muzham munpe erinjathaavum. Cinemayum pinchu naayikamaarum ini ethra kaalam!

നസീര്‍ കടിക്കാട്‌ said...

അയ്യപ്പന്റെ വരികളോര്‍ത്തു പോവുന്നു:
“പൂച്ച തട്ടിത്തൂവിയ ചായം
സ്വയമൊരു ഭൂ‍പടമായി മാറുന്നതില്‍
ഒരു പ്രസക്തിയുമില്ല,
പൊരുളര്‍പ്പിക്കേണ്ടത്‌ ഒരു ജാരസന്തതിയുടെ
ആത്മ പുച്ഛത്തിനാണ്...”
നടനേ,
ചായം തട്ടിമറിഞ്ഞ് ഇനിയുമേതൊക്കെ
ഭൂപടങ്ങള്‍ കാണാതെ പഠിച്ച്
പരീക്ഷക്കിരിക്കണം ഞങ്ങള്‍?

Natesh said...

Ramaa... i don't find this as a major crime... what was intended was publicity.. which he got... in fact i was also invited for the function as the president of ad club cochin... thank god.. if i had gone ... njanum ninte thurannitta valippil niranju ninnene....ente 'bhagyam'

Unknown said...

മമ്മുക്ക എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്നു പറയാന്‍ നിങ്ങളാരു കൂവെ? ഓപ്പണ്‍ സോര്‍സെന്താ എല്ലാം ഫ്രീ ആണോ? വിന്‍ ഡോസ്‌ ഉള്ളതുകൊണ്ടല്ലേ കമ്പ്യൂട്ടര്‍ ലിറ്ററസി ഇത്ര വര്‍ധിച്ചത്‌ ഒരു ലിനക്സ്‌ ഇന്‍സ്റ്റള്‍ ചെയ്യാന്‍ ഒരു സാധാരണക്കാരനു കഴിയുമോ വിന്‍ഡോസ്‌ ഒരു കുട്ടിക്കും ഇന്‍സ്റ്റാള്‍ ചെയ്യാം എല്ലാം എന്ത ഈ ഫ്രീയില്‍ കിട്ടണമെന്നു നിര്‍ബന്ധം. സാധനം നല്ലതും യൂസര്‍ ഫ്രണ്ട്ലിയും ആയതിനാല്‍ വിന്‍ഡൊശ്‌ പ്രചരിക്കുന്നു, അതു ഓസിനു കോപ്പി ചെയ്ത്‌ ഉപ്യോഗിക്കുന്നവര്‍ ഓപ്പണ്‍ സോര്‍സിനെ പാടി പുകഴ്തുന്നതെന്തിനു കുത്തക എന്ന വാക്കു അത്ര ഭീകരം മറ്റോ ആണോ? മമ്മൂട്ടി ഇനി എന്തു കഴിച്ചു കൂട എന്തു കഴിക്കാം എന്നൊക്കെ നിങ്ങള്‍ പറയുമോ ഒരു സെലിബ്ബ്രിറ്റി ആയതു കൊണ്ടു നിങ്ങള്‍ പറയുന്നത്‌ അങ്ങേര്‍ കേള്‍ക്കണം എന്നുണ്ടോ? അദ്വാനി ഒരു തികഞ്ഞ അധികാരമോഹി ആണു, അയാള്‍ക്കു പീ എം കസേര വേണം അതു മുസ്ളീം വോട്ടില്ലാതെ കിട്ടില്ല കാരണം ഹിന്ദുക്കള്‍ അയാള്‍ വിചാരിക്കുന്നതുപോലെ മത ഭ്രാന്തന്‍മാര്‍ അല്ല അതിനു അയാല്‍ ജിന്നയെ പുകഴ്തും നാളെ ഇകശ്തും ഒരു ഈ എം എസ്‌ വിദ്യ നായര്‍ കൂടുതല്‍ ഉള്ളിടത്തു ഈ എം എസ്‌ കുമാരനാശാനെ തെറി വിളിക്കും ഈഴവര്‍ കൂടുതല്‍ ഉള്ളിടത്തു പ്രസംഗിക്കുമ്പോള്‍ ചട്ടമ്പി സ്വാമി ബൂര്‍ഷ്വ ആയിരുന്നെന്നു പറയും മുസ്ളീങ്ങള്‍ ഉള്ളിടത്തു ചെല്ലുമ്പൊള്‍ വാങ്കു വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തി ജനഗണമന കേള്‍ക്കുന്ന ജാഗ്രത അഭിനയിക്കും, അതുപോലെ ഒരു നമ്പര്‍ അദ്വാനി ആത്മകഥ കൊടുക്കുന്നു , കൊള്ളാവുന്ന ഒരു മുസ്ളീം വേണം ഹിന്ദുവിനു കൊടുത്തിട്ടെന്തു വാര്‍ത്താ പ്രാധാന്യം കിട്ടാനാണു ബീ ജേ പിയില്‍ അനവസരത്തില്‍ ചാടിയ ഭരത്‌ ഗോപി ഉള്ള വില കളഞ്ഞു സ്വര്‍ ഗത്തില്‍ പോയി അപ്പോള്‍ പിന്നെ മലയാള സിനിമയുടെ നെടും തൂണ്‍ ആയ മമ്മൂട്ടി , ഒരു പക്ഷെ നാളത്തെ പ്രധാന മന്ത്രി ആകാവുന്ന ഒരാല്‍ വിളിക്കുമ്പോള്‍ പോ കൂവേ താന്‍ ബാബറി പള്ളി പൊളിച്ചില്ലേ എന്നു പറയാന്‍ മമ്മൂട്ടി അത്ര ഒരു മുസ്ളീം യാഥാസ്ഥിതികന്‍ അല്ല പീ സീ ജോര്‍ജിനു അസൂയ , മലയാളിക്കു എന്തും വിവാദം ആകാശത്തിനു കീഴില്‍ എന്തിനെ പറ്റിയും അഭിപ്രയം ആര്‍ക്കും കാണും പക്ഷെ അതു അന്യരില്‍ അടിച്ചേല്‍പിക്കാന്‍ അവകാശമില്ല.

Rammohan Paliyath said...

natjeshji, i never called it a crime. this is either outright stupidity or political transvestism. mammootty is so big, he can do anything in public and he does not need you kinda people to advocate for his freedom. this is my personal blog and my personal opinions, not judgements. freedom is not a monopoly of mammootty.

Rammohan Paliyath said...

ഞാന്‍ ഒരു മുസ്ലീം യാഥാസ്ഥിതികന്‍ അല്ല ലീനു, ഒരു ഹിന്ദു യാഥാസ്ഥിതികന്‍ ആണ്. എന്നാലും പള്ളി പൊളിച്ചതിലും ഗുജറാത്ത് നരനായാട്ടിലും എനിക്ക് കടുത്ത എതിര്‍പ്പുണ്ട്. മമ്മൂട്ടി ഒരു രാഷ്ട്രീയ നപുംസകമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചോ എന്നെനിക്കറിയില്ല. മറ്റുളളവര്‍ അയാളെ ഉപയോഗപ്പെടുത്തുന്നു. എല്ലാറ്റിനും നിന്നു കൊടുക്കുന്നതിന് ഒരു രാഷ്ട്രീയ പരിധി ഇല്ലേ?

പ്രശസ്തരായവര്‍, വിശേഷിച്ചും ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന് ചൂട്ടു കത്തിയ്ക്കുന്നവര്‍ ചെയ്യുന്ന എന്തിനും പൊളിറ്റിക്കല്‍ ഇമ്പ്ലിക്കേഷന്‍സ് ഉണ്ടാവും. എല്ലാറ്റിനേയും കേറി എന്‍ഡോഴ്സ് ചെയ്യാന്‍ ഇവര്‍ നില്‍ക്കരുത്. ഇവരുടെ റേറ്റിംഗ് ഇതിനെയൊന്നും ആ‍ശ്രയിച്ചല്ല.

മമ്മൂട്ടി നാട്ടുകാരുടെ അമ്മായി അല്ല. മമ്മൂട്ടിയും മോഹന്‍ലാലും പുനത്തില്‍ കുഞ്ഞബ്ദുള്ളയും സക്കറിയയുമൊന്നും നാട്ടുകാരുടെ അമ്മായിമാരല്ല. ആകാനവര്‍ക്ക് പറ്റുകയുമില്ല. ഇത് തമിഴ്നാടല്ല, കേരളമാണ്.

കണ്ണൂസ്‌ said...

മമ്മുട്ടി എന്ന നടനെ "മമ്മുക്ക" എന്ന് വിളിച്ചത് അയാള്‌ ലീനുവിന്റെ വല്ല്യമ്മേടെ മോന്‍ ആയിട്ടൊന്നുമല്ലല്ലോ. ഒരു പബ്ലിക് ഫിഗര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഒരു ഭാഗം ആണ്‌ ആ വിളിയിലുള്ള അടുപ്പം. ആ സ്വാധീനത്തിന്റെ ആശങ്ക കൊണ്ടു തന്നെയാണ്‌ ആ മനുഷ്യന്‍ ഇരുതോണിയില്‍ കാലിട്ട് നില്‍ക്കുമ്പോഴും, വേറൊരു സൂപ്പര്‍സ്റ്റാര്‍ "വൈകീട്ടെന്താ പരിപാടി" എന്ന് ചോദിക്കുമ്പോഴുമൊക്കെ വിവരമുള്ളവര്‍ അസ്വസ്ഥരാവുന്നതും.

Dinkan-ഡിങ്കന്‍ said...

വന്നുവന്ന് ഈ സ്യൂഡോ സെക്കുലറുകളെ തട്ടി നടക്കാന്‍ വയ്യെന്നായിരിക്കുന്നു. മതതീവ്രവാദികളാണ് തമ്മില്‍ ഭേതം.
(വിവക്ഷ മമ്മുട്ടിയെ അല്ല)

tk sujith said...

അതന്നെ ഡിങ്കാ

Anonymous said...

prathikaranam gambhiram.. pakshe
bhasha asabhyamayal
ov vijayanavilla...

Meenakshi said...

ഇനി രാഹുല്‍ ഗാന്ധി കാമുകിയുമായി കുമരകത്തെത്തുമ്പോള്‍ മമ്മൂട്ടി പറ്റുമെങ്കില്‍ അവരെക്കണ്ട്‌ ആശീര്‍വദിക്കാന്‍ സമയം കണ്ടെത്തട്ടെ. അപ്പോള്‍ ഏകദേശം എല്ലാ രാഷ്ട്രീയക്കാരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താമല്ലോ ? പിന്നെ ബി. ജെ പിക്കാരെ ഒരു സുപ്രഭാതത്തില്‍ നിശിതമായി വിമര്ശി‍ച്ചിട്ട്‌ അദ്വാനിയുടെ പുസ്തകത്തിണ്റ്റെ പ്രകാശനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാട്ടിയ ആ വലിയ മനസ്സ്‌ ആര്‍ക്കും കാണാന്‍ കഴിയുന്നില്ലല്ലോ എന്നതാണെണ്റ്റെ സങ്കടം ?

Kaippally said...

മമ്മൂട്ടിയെ പറ്റി ഇങ്ങനെയും ഒരു ലേഖനം ഇവിടെ കിടപ്പുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു.

ശ്രീക്കുട്ടന്‍ said...

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. അഞ്ചു വയസ്സുപോലുമില്ലാത്ത പെണ്‍കുട്ടികളെ കാമവെറിതീര്‍ക്കാനുപയോഗിക്കുന്നതിനൊ സ്വന്തം മകള്‍ക്കു വയറ്റിലുണ്ടാക്കി കൊടുക്കുന്നതിനൊ യാതൊരു മടിയുമില്ലാത്ത നമ്മള്‍ക്ക് മമ്മൂട്ടി ചെയ്യുന്നതാണു കുറ്റം.സ്വയം നന്നായിട്ടു പോരെ മറ്റുള്ളവരെ നന്നാക്കുന്നതു

ARSKumar said...

മമ്മൂട്ടി യെയും താങ്കള്യും ഒരു പബ്ലിക്‌ ഫോറത്തില്‍ പിടിച്ചിടാന്‍ തോന്നുന്നു. പരസ്പരം വാദിച്ചു അര ജയിക്കുക ന്നു നോക്കാം.

Related Posts with Thumbnails