Monday, December 15, 2008

ഷൂ കൊണ്ട് വോട്ടു ചെയ്യാവുന്ന ഡെമോക്രസി


ബുഷ് ഇറാ‍ക്കിൽ ഒരു പത്രസമ്മേളനം നടത്തുമ്പോൾ അവിടത്തെ സെക്യൂരിറ്റി ഊഹിക്കാവുന്നതേയുള്ളു. പത്രക്കാരായിരിക്കില്ല, അമേരിക്കൻ പട്ടാളക്കാര് സ്വലേ വേഷം കെട്ടിയതായിരിക്കും അധികവും. ഇനി അഥവാ ഒരു റിയൽ പത്രലേഖകനെ അകത്തുവിടുകയാണെങ്കിൽ അവന്റെ വൻകുടലിലിരിയ്ക്കുന്ന കടുകുകളുടെ എണ്ണവും അവന്റെ മുൻകാല ലേഖനങ്ങളുമെല്ലാം അരിച്ചുപെറുക്കിയേട്ടെ അവനെ അകത്തു കയറ്റൂ. അവന്മാരുടെയൊക്കെ അലിജീയൻസ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള ഒരു മോക്ക് ഡ്രില്ലായിരിക്കും മിക്കവാറും അരങ്ങേറുക.

അതേസമയം ബുഷിപ്പോൾ ഇലക്ഷനു നിന്നാൽ, അമേരിക്കയിലാണേല്‍പ്പോലും [കണ്ടത്തിൽക്കാർക്ക് വോട്ടുള്ള വാർഡിലൊഴിച്ച് എവിടെ നിന്നാലും] ആകെ ഒരു വോട്ടേ കിട്ടൂ. ഇനി അഥവാ രണ്ടെണ്ണമെങ്ങാൻ കിട്ടിയാലോ - ഫലമറിഞ്ഞയുടൻ ലാറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ഇങ്ങനെ ചോദിക്കും: "ങ്ഹാ, നിങ്ങൾക്കും ആയല്ലെ ഒരു മോണിക്ക. അവളേത്? ഇപ്പം പറയണം അവൾടെ പേര്?"

ബുഷിന്റെ കാര്യങ്ങൾ ഇങ്ങനെ പൊറ്റെക്കാട് പറഞ്ഞപോലെ വെഷമസ്ഥിതിയായിട്ടും നമ്മുടെ മന്മോഹൻ സിംഗ് ആണവക്കരാർ ഒപ്പിടാൻ പോയപ്പോൾ ബുഷിനോട് പറഞ്ഞതെന്താണെന്നോർമയുണ്ടോ? ഇന്ത്യയിലെ ജനങ്ങൾ ബുഷിനെ സ്നേഹിക്കുന്നുണ്ടത്രെ. ഏത് ജനം? അത് പറയാൻ ആരാണ് മന്മോഹൻസിംഗിന് മാൻഡേറ്റ് കൊടുത്തത്? നിഷ്കളങ്കരെ കൊല്ലുന്നതാണ് ഭീകരവാദം എങ്കിൽ ബുഷല്ലെ ഒന്നാം നമ്പർ ടെററിസ്റ്റ്? വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനുണ്ടെന്ന് കള്ളം പറഞ്ഞ് ഇറാക്കിനോട് യുദ്ധം ചെയ്തപ്പോൾ എത്ര നിഷ്കളങ്കർ ചത്തുകാണും?

ബുഷിനെ ഷൂവെറിഞ്ഞ ആ ജേർണലിസ്റ്റും ഒരു കാൽ നക്കി ജേർണലിസ്റ്റായിരിക്കണം. അതാണല്ലൊ ആ വാർത്താ സമ്മേളനത്തിന് അയാൾക്ക് എണ്ട്രി കിട്ടിയത്. പക്ഷേ ചില നിമിഷങ്ങളിൽ മനുഷ്യർക്ക് നട്ടെല്ല് മുളയ്ക്കും. നമ്മുടെ രക്തം യഥാർത്ഥ നമ്മൾക്ക് 'നമ്മളെ' ഒറ്റിക്കൊടുക്കും. ചരിത്രം നമ്മെ ഒരു നിമിഷം ഭ്രാന്തുപിടിപ്പിയ്ക്കും.ആ ഒരു നിമിഷം നമ്മുടെ ഊച്ചാ‍ളി കൈയുടെ പിടി വിട്ട് നമ്മൾ യഥാർത്ഥ നമ്മളാവും.

വി. എസ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചില അപ്പൊളിറ്റിക്കൽ എന്നാറി അച്ചായന്മാർ, വീയെസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതകളുടെ ലിസ്റ്റ് പവർപ്പോയന്റാക്കി ഫോർവേഡ് ചെയ്ത് പരിഹസിച്ചത് ഓർക്കുമല്ലൊ. ഈ മന്മോഹനെപ്പോലെ ഹാർവാഡ് എംബീയെ ഉണ്ടായിട്ടെന്തുകാര്യം? അങ്ങേരുടേതാണ് കെങ്കേമം സീവി എന്നും പറഞ്ഞ് വേറെ കുറേ അപ്പൊളിറ്റിക്കൽ പ്രഭൃതികൾ അതും ഫോർവേഡി കളിച്ചു.

ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.

സിംഗിന്റെ ഏറ്റവും പുതിയ പ്രസ്താവനയും ജനാധിപത്യവിരുദ്ധം തന്നെ. ഭീകരവാദികളെ അമർച്ച ചെയ്യുമ്പോൾ ചിലപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കേണ്ടിവരുമെന്ന്. ഒരു മുങ്കൂർ ജാമ്യം മണക്കുന്നു. ഇന്ത്യയിലെ സെക്യൂരിറ്റി, ഇറാക്കിൽ കാള കളിക്കുന്ന സൈസിലുള്ള അമേരിക്കൻ സ്വകാര്യകമ്പനികൾക്ക് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണോ ധ്വനി? പോലീസിനേയും സ്വകാര്യവൽക്കരിക്കുമോ? അവർക്കും സെയിത്സ് ടാർഗറ്റ് കൊടുക്കുമോ? കക്കൂസിലും ഒളിക്യാമറകൾ വരുമോ?

എന്തായാലും ബുഷിനെ സമ്മതിക്കണം. അയാൾ ഇതൊക്കെ പ്രതീക്ഷിച്ച് റിഹേഴ്സലെടുത്തിട്ടാണോ ആവോ, മാർഷലിന്റെയും റോബർട്സിന്റെയുമൊക്കെ ബൗൺസറുകൾ വരുമ്പോൾ പണ്ട് ഗവാസ്കറും ചൗഹാനും ഡക്ക് ചെയ്തിരുന്നപോലെ കുനിഞ്ഞുമാറി. സന്ദർഭത്തിനൊത്ത് ഉയരൽ മാത്രമല്ല താഴലുമുണ്ട് എന്ന് ഗവാസ്ക്കറെ ഓർത്ത് എഴുതിയ പഴയ രണ്ടുവരി അങ്ങനെ അറം പറ്റി.

ആ ജേർണലിസ്റ്റിന് മൂന്നു കാലുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി. മൂന്നാമതൊരു ഷൂ വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലൊ.

ഇനി തന്നെ കാണാൻ വരുന്നത് മന്മോഹൻ സിംഗാണെങ്കിലും നഗ്നപാദനായ് വന്നാൽ മതി എന്ന് ബുഷ് ഓർഡറിറക്കും. മന്മോഹൻസിംഗ് പറയും ഇന്ത്യയിലെ ജനങ്ങൾ കാലു മുറിച്ചു കളഞ്ഞ് മുട്ടിലിഴഞ്ഞ് വരും എന്ന്.

ജനാധിപത്യം ബുഷ്ഷോ മന്മോഹനോ പിടിച്ചിടത്ത് കെട്ടാവുന്ന കോവർകഴുതയാവുകയില്ല എല്ലായ്പ്പോഴും. വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. രണ്ടു പ്രാവശ്യം നിങ്ങൾ കുനിഞ്ഞുമാറുമായിരിക്കും. ആർക്കറിയാം, സഹിച്ചു സഹിച്ചു മടുക്കുമ്പോൾ എപ്പോളാണ് മനുഷ്യർക്ക് മൂന്നാമതൊരു കാല് മുളച്ചുവരിക എന്ന്?

37 comments:

Rammohan Paliyath said...

ജനാധിപത്യത്തിന്റെ എല്ലാ നീലക്കുറിഞ്ഞികൾക്കും

http://pramaadam.blogspot.com/2007/10/blog-post.html

Kaippally said...

"വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. "

I agree.

:)

Kaippally said...

ഇന്ത്യൻ cricket team ഇതുപോലൊരു ഏറുകാരനേ തിരയുന്ന കാര്യം ഇദ്ദേഹത്തെ അറിയിക്കൻ എന്താ ഒരു വഴി.

Dinkan-ഡിങ്കന്‍ said...

* ദേ ദിദന്നെ ദിവിടെം

Dinkan-ഡിങ്കന്‍ said...

ദേ ഇതു കാണൂ
ഒരു രാജ്യത്തു നടന്ന ആഭ്യന്തരലഹളയിൽ വേറൊരു രാജ്യത്തെ പ്രധാനമന്ത്രി ഇടപെടുന്നു. അയാൾ സ്വന്തം രാജ്യത്തെ പട്ടാളത്തെ അയക്കുന്നു. അതിന് കിട്ടിയതാണ്. കഷ്ടകാലത്തിന് അന്ന് മലയാളം ബ്ലോഗുകൾ ഉണ്ടായിരുന്നില്ല. ചിത്രത്തിലെ അവ്യക്തതകാരണം എനിക്ക് ആളെ തിരിച്ചറിയാനും വയ്യ :)

umbachy said...

ആ ഷൂ ലേലത്തിനു വെച്ചാല്‍
എന്നാണ് ആലോചിച്ചു പോയത്.
ഒരു പേനയും അത്ര ലേലത്തുക പിടിക്കാനിടയില്ല.
ഒരു പാദ രക്ഷ ഇങ്ങനെയാണ് അതിന്‍റെ
പാദരക്ഷാജീവിതം വെടിഞ്ഞ്
പാപരക്ഷാവൃത്തി തുടങ്ങുക...
മൂന്നാമത്തെ കാല്‍ മുളക്കുന്നത് രസിപ്പിച്ചു മോഹാ!
ഒരു കൈ കൂടി ബാക്കിയുണ്ട് എന്നൊരു കഥയുണ്ട്
കാക്കനാടന്‍റേത്, വായിക്കേണ്ടത്.

കുട്ടനാടന്‍ said...

യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.--
എന്തേ പോസ്റ്റ് വരാന്‍ വൈകിയത് എന്നാലോചിച്ചിരിക്കുകാരുന്നു.
ബ്രാന്‍ഡാലയം ബ്രാന്‍ഡുണ്ടാക്കിയ രാം മോഹന് ഇനി ജോര്‍ജ് ബുഷൂ എന്നും കൂടി ഇറക്കാം

[ boby ] said...

ബുഷ് എല്ലാ അടവും പഠിച്ചവന്‍ തന്നെ.... ഭയങ്കര റിഫ്ലെക്സ്...
താങ്കള്‍ പറഞ്ഞപോലെ അയാള്‍ക്ക് മൂന്നു കാലുണ്ടായിരുന്നെന്കില്‍... ഒഴിഞ്ഞു മാറിയതിലും രസമുണ്ടാകുമായിരുന്നു ഏറു കൊള്ളുന്നത് കാണാന്‍... നല്ല എഴുത്ത്... അഭിവാദ്യങ്ങള്‍...

Harold said...

ആ ജേർണലിസ്റ്റിനെക്കുറിച്ച് പിന്നെ വല്ല വിവരവും ഉണ്ടോ? എംബഡഡ് ഒന്നും അല്ലല്ലോ?

Anonymous said...

Before writing this type of politically motivated articles...Please visit W.Bengal --Kolkatta...What the so called progressive movement of India led by CPI M done in Kolkatta .
Now I'm Sure this Manmohan and Congress doing far better than Left front

പപ്പൂസ് said...

വല്ലതും കാണുമ്പോള്‍, കണ്ട സംഗതിക്കുമപ്പുറത്തേക്ക് പൊടുന്നനെ നീളുന്ന ചിന്തക്ക്, 101 മാര്‍ക്ക്. പോസ്റ്റ് തകര്‍പ്പന്‍.

Radheyan said...

നമ്മെക്കാള്‍ മുമ്പേ മുട്ടിലിഴഞ്ഞവരാണ് അറബികള്‍.അവരില്‍ നട്ടെല്ലിന്റെ പൊടിപ്പ് കാണുന്നത് ആശ്വാസകരം.

പാമരന്‍ said...

http://www.youtube.com/watch?v=EmaBhHJbbes

അടുത്തിരിക്കുന്നവന്മാരുടെ കാലിലും കാണുമായിരുന്നല്ലോ ഷൂസ്‌..

Nachiketh said...

സി.പി.രാമസ്വാമിയ്ക് മണി എന്ന പത്രപ്രവര്‍ത്തകന്‍ കൊടുത്ത വെട്ടിനു ഒരു വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു.

ഇതിലും തെളിഞ്ഞു വരുന്നു ഒരു രാഷ്ട്രീയം

നിസ്സാഹതയുടെ രാഷ്ട്രീയം.......

നിഷാന്ത് said...

നിരവധി കൂട്ടക്കുരുതികള്‍ (സ്വന്തം മരുമക്കളെ ഉള്‍പ്പടെ) നടത്തിയ സദ്ദാമിനു കിട്ടിയ വിശുദ്ധ പരിവേഷം അത്ഭുതം തന്നെ. ഒരുപാടു മലയാളികളെ കണ്ണീരു കുടിപ്പിച്ച കുവൈറ്റ് അധിനിവേശം എത്ര സൌകര്യപൂര്‍വമാണ് നമ്മള്‍ മറക്കുന്നത്! ഗള്‍ഫ് കഴിഞ്ഞാല്‍ ഏറ്റവും കു‌ടുതല്‍ മലയാളികള്‍ ഉള്ള അമേരിക്ക എങ്ങനെ നമ്മുടെ ശ്രത്രുപക്ഷത്താവുന്നു?

Rammohan Paliyath said...

Nishanth, have a look here: http://www.timeenoughforlove.org/saved/SaddamReceivedKeyToCityOfDetroit1980.htm

Radheyan said...

1971ല്‍ ഏഴാം കപ്പല്‍പ്പട ഇന്ത്യയിലേക്ക് നീങ്ങിയത് കല്‍ക്കട്ടയില്‍ നിന്നും മസാല ചായകുടിക്കാനോ ബോംബെയില്‍ നിന്ന് പാവ്‌വട തിന്നാനോ ആല്ലായിരുന്നുവല്ലോ.

അതു കൊണ്ടാവും ഇത്ര സ്നേഹം മലയാളികള്‍ക്ക്...

പിന്നെ തീവ്രവാദം എന്ന വിദേശനയത്തിന്റെ മൊത്തവും ചില്ലറയുമായ വില്‍പ്പനക്കാര്‍ ആരായിരുന്നു എന്നും താലിബാനും മറ്റും ആരുടെ സൃഷ്ടി ആയിരുന്നുവെന്നും നല്ല കാശുള്ള വീട്ടിലെ ലാദനെ ആരാണ് അഫ്ഗാനില്‍ എത്തിച്ചതെന്നും മറന്നു കൊണ്ട് തീവ്രവാദത്തെ നേരിടണമെന്നും മറ്റുമുള്ള വേശ്യയുടെ ചാരിത്ര്യ പ്രസംഗം മലയാളികള്‍ മനസ്സിലാക്കുന്നുണ്ടാവും.കാരണം അമേരിക്ക അനുഭവിക്കുന്നതിന് എത്ര മുന്‍പ് ഇന്ത്യ തീവ്രവാദത്തിന് ഇരയായതാണ്(1980 മുതല്‍ പഞ്ചാബ്,89 മുതല്‍ കശ്മീര്‍).പാക്കിസ്ഥാന്‍ മാത്രമല്ല ,അവരെ സ്പോണ്‍സര്‍ ചെയ്യുന്ന യാങ്കികളും അതിനു പിന്നിലുണ്ടെന്ന സത്യം മലയാളികളെ പ്രത്യേകിച്ച് ആരെങ്കിലും പഠിപ്പിക്കണോ?

നിഷാന്ത് said...

രാംജീ, ലിങ്കില്‍ അത്ഭുതം തോന്നിയില്ല! ചില തെറ്റുകള്‍ തിരുത്താന്‍ നമ്മള്‍ നിര്‍ബന്ധിതരായി തീരും.
1. http://www.ft.com/cms/s/0/49df739a-c592-11dd-b516-000077b07658.html

2. http://www.nytimes.com/2008/12/16/washington/16gitmo.html?_r=1&scp=3&sq=Guantanamo&st=cse

ഒന്നുവെച്ചാല്‍ രണ്ട് ! :)

രാധേയ, ഒരു പേനാക്കത്തി പോലും നേരെചൊവ്വേ കണ്ടിട്ടില്ലാത്ത മലയാളിക്കെന്തോന്നു കപ്പല്‍പട! :) ഞാനും എന്റെ പെണ്ണും പിന്നെ തട്ടാനും എന്ന് പറഞ്ഞു നടക്കുന്ന നമ്മള്‍ പഞ്ചാബിന്റെയും കാശ്മീരിന്റെയും കാര്യത്തില്‍ ഇത്രയ്ക്ക് വ്യസനപ്പെടുന്ന എനിക്കറിയില്ലായിരുന്നു. ഏതായാലും പഞ്ചാബികള്‍ കളളവണ്ടി കേറിയെങ്കിലും അമേരിക്കയില്‍ വരുന്നു. അവര്‍ക്കെന്താണോ അമേരിക്കയോട് വിരോധമൊന്നും തോന്നാത്തു?

Dinkan-ഡിങ്കന്‍ said...

രാധേയാ, കാര്യങ്ങളങ്ങ് 7ത് ഫ്ലീറ്റിലെത്തിയോ? ഉവ്വ് അങ്ങനെയും ഒരു കഥയുണ്ട്.

പക്ഷേ ഈ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുള്ള വിദേശരാജ്യ അധിനിവേശം എന്ന് പറയുമ്പോൾ അത് എല്ലായിടത്തും ഒരേ പോലെ എതിർക്കപ്പെടേണ്ടതല്ലേ? വിയറ്റ്നാമിനും, ജോർജ്ജിയയ്ക്കും, തിബത്തിനും, ശ്രീലങ്കയ്ക്കും, ഇറാഖിനെയും ഒക്കെ ഒരേ കണ്ണിൽ കാണണ്ടേ?

Salu said...

I smell a Talibanistic anti-Christian flavor in some comments.
Please do not stop the ‘shoe incident’ here. What was Bush’s reaction about that incident? Some ‘fathwa’ ?

Rammohan Paliyath said...

Comments in YouTube you mean?

Fathwas and all are very direct threats. At least those people who issue fathwas show that much decency by being honest. This bugger is doing all these terrorist acts, of all things, in the name of democracy!

നിഷാന്തിന്റെ ലിങ്ക്സെല്ലാം കോസ്മെറ്റിക് ന്യൂസുകളല്ലേ? സ്പോൺസേഡ് പ്രതിഷേധം പോലത്തെ വ്യായാമങ്ങൾ? No justification for Iraq war. No justification please.

അകാലിദളിനെ ഒതുക്കാൻ വേണ്ടി ഭിന്ദ്രൻ വാലയെ വളർത്തിയത് കോൺഗ്രസ്സായിരുന്നു.

തൊഴിലാളികളുടെ വയറ്റത്തടിച്ചിട്ടായാലും കൊയ്ത്തുയന്ത്രങ്ങൾ വരട്ടെ. പക്ഷേ വിതയ്ക്കുന്നത് കാറ്റാണെങ്കിൽ യന്ത്രത്തിന്റെയൊന്നും ആവശ്യം വരികേല. തന്നെ അങ്ങ് കൊയ്ത് കേറിക്കോളും.

നിഷാന്ത് said...

ഞാന്‍ ഒരിക്കലും ഒരു അധിനിവേശത്തെയും അനുകൂലിക്കില്ല - പട്ടാളം ആയലും സംസ്കരികമായാലും. പക്ഷെ ഓരോരുത്തനും വ്യത്യസ്ത അളവുകോലുകള്‍ പറ്റില്ല്യെന്നുമത്രം.

ഞാന്‍ തന്ന ലിങ്കുകള്‍ വായിച്ചില്ലാല്ലെ? :) അതില്‍ ഒന്നു ബ്ലക്‌വാട്ടര്‍ കില്ലിങ്സ്നെക്കുരിച്ചുള്ള ന്യൂസ്, അടുത്തത് ഗ്വണ്ടനാമോ ജെയിലില്‍ നിന്ന് കുറ്റാരോപിതരല്ലാവത്തരെ വിട്ടയക്കനുള്ള അമേരിക്കന്‍ കോടതിയുടെ ഉത്തരവിനെക്കുറിച്ചും.

അതുകൊണ്ടാണ് എനിക്ക് അമേരിക്കയുടെ ജനാധിപത്യത്തില്‍(ചിരിക്കരുത്) ഉള്ള വിശ്വാസം. പോക്രിത്തരം കാണിച്ചിട്ട് വെറുതെ കൈയ്യും കഴുകിപോകാമെന്ന് ഒരുത്തനും വിചാരിക്കണ്ട ഇവിടെ. അത്തരം ഒരു സാഹചര്യം ഇവിടെയും രാജീവിന്റെയും ബ്ലൊഗില്‍ വന്നവര്‍ വിളമ്പിയ ഒരു സമത്വസുന്ദര നാട്ടിലും കണ്ടിട്ടില്ല. ചോദ്യം ചെയ്തവന്മാരെ കൊന്നൊടുക്കിയ ചരിത്രമേ ‘മധുരമനോഞ്ജ’ നാടുകള്‍ക്കു പറയാനുള്ളൂ.

Rammohan Paliyath said...

ഒരു നാടിനെയും ഇവിടെ ന്യായീകരിക്കുന്നില്ല, നമ്മുടെ ജന്മനാടിനെ വരെ. പിന്നെ വേണ്ടേ മധുര മനോഹര മനോജ്ഞ...

പ്രശാന്ത് കാണിച്ച ലിങ്കുകളെല്ലാം കണ്ണിൽ പൊടിയിടുന്ന പരിപാടികളാണ്. അമേരിക്കയിലെ വോട്ടർമാരുടെ അവകാശങ്ങളെപ്പറ്റിയല്ല നമ്മൾ സംസാരിക്കുന്നത്.

ഇതു കൂടി ഒന്നു നോക്കൂ: http://en.wikipedia.org/wiki/My_Lai_massacre

ഇതിന്റെ ചില റെവലേഷൻസ് കഴിഞ്ഞ ദിവസം ഇതാദ്യമായി ബിബിസി റേഡിയോയിൽ കേട്ടിരുന്നു.

t.k. formerly known as thomman said...

ബുഷിന്റെ നയങ്ങളോട് കടുത്ത എതിര്‍‌പ്പുണ്ടെങ്കിലും ഇത്തരം കാടത്തത്തെ ന്യായീകരിക്കാന്‍ ആവില്ല. ജേര്‍‌ണലിസ്റ്റ് ആ പണി ചെയ്യണം. ജേര്‍‌ണലിസ്റ്റുകള്‍ എന്ന വ്യാജേന ചെന്ന് അഫ്‌ഗാനിസ്ഥാനിലെ നോര്‍ത്തേണ്‍ അലയന്‍‌സിന്റെ നേതാവ് അഹ്‌മദ് ഷാ മസൂദിനെ ബിന്‍ ലാദന്റെ ആള്‍ക്കാര്‍ വധിച്ച സംഭവം ആണ് ഓര്‍മ വരുന്നത്.

കാവിലന്‍ said...

അങ്ങനെ കാലിനടിയില്‍ തേഞ്ഞ്‌ തീരാന്‍ വിധിക്കപ്പെട്ട ഷൂസിനും ഇനി അഭിമാനിക്കാം

Radheyan said...

Dinkan-ഡിങ്കന്‍ said...
പക്ഷേ ഈ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുള്ള വിദേശരാജ്യ അധിനിവേശം എന്ന് പറയുമ്പോൾ അത് എല്ലായിടത്തും ഒരേ പോലെ എതിർക്കപ്പെടേണ്ടതല്ലേ? വിയറ്റ്നാമിനും, ജോർജ്ജിയയ്ക്കും, തിബത്തിനും, ശ്രീലങ്കയ്ക്കും, ഇറാഖിനെയും ഒക്കെ ഒരേ കണ്ണിൽ കാണണ്ടേ?

തീര്‍ച്ചയായും അത് വേണം.(ഒരു പക്ഷെ കാഷ്മീരും വടക്ക് കിഴക്കന്‍ മേഖലയും ഉള്‍പ്പടെ)പക്ഷെ അപ്പോള്‍ ഒരിക്കലും ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്ന് കാണാം.കാരണം താങ്കള്‍ ചൂണ്ടി കാണിച്ച പ്രശ്നപ്രദേശങ്ങളില്‍ ശക്തമായ ദേശീയത-ഉപദേശീയത സംഘര്‍ഷം നിലനില്‍ക്കുന്നതായി കാണാം.പക്ഷെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന് അങ്ങനെ ഒരു സാഹചര്യത്തിന്റെ പിന്‍ബലം പോലുമില്ല.അത് കൊണ്ടാണ് മറ്റ് അധിനിവേശങ്ങളെക്കാള്‍ അത് വിമര്‍ശനവിധേയമാകുന്നത്.

മാത്രമല്ല ഭീകരവാദം (തീവ്രവാദമല്ല),വേരോടെ അറക്കപ്പെടേണ്ട ഒന്നാണ്.പക്ഷെ വേരുകള്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ പലപ്പോഴും നാം കാണുന്നത് ഒരു മുഖം തന്നെയാണ്.ആ മുഖത്തിനു നേരെ ചെരുപ്പുയരുമ്പോള്‍ ആഹ്ലാദിക്കുന്നതെന്തിന് എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ടതാണ്.കാരണം ഉത്തരവും നമ്മള്‍ അറിയുന്നത് തന്നെ.

Rammohan Paliyath said...

അനീതി കൊടുത്തവർക്കെല്ലാം അനീതി കിട്ടും ടീക്കെ. അളന്നും അളക്കാതെയും കിട്ടും. അതാണ് അനീതിയുടെ ഒരു നീതി. ഹി ഡിസർവ്സ് ഇതിലും തറ കാടത്തം.

ജിവി/JiVi said...

ശക്തവും മനോഹരവുമായ പോസ്റ്റ് രാംജീ. പക്ഷെ, ആ ഷൂസ് ഏത് ബ്രാന്ഡായിരുന്നുവെന്ന് രാംജീ പോലും അന്വേഷിച്ചുകണ്ടില്ല. ക്ലാര്‍ക്സൊ ഹഷ് പപ്പീസോ അതോ കാറ്റോ?

അറബ് ജനതയുടെ സാമ്രാജ്യത്തത്തിനെതിരെയുള്ള പോരാട്ടം എന്ന് പറയുന്നത് ഒരു തമാശയാണ്. ദാഹിക്കുമ്പോള്‍ കോളയോ പെപ്സിയോ കുടിക്കണം. ദിവസത്തില്‍ ഒരു നേരമെങ്കിലും കെന്റക്കിയോ മക്ഡോണാള്‍ഡോ വേണം. മാര്‍ക്സ് & സ്പെന്‍സറിന്റെ ഷര്‍ട്ടേ ഇടൂ. ഫോഡ്, ബി എം ഡബ്ല്യ്യൂ കാറുകളിലേ സഞ്ചരിക്കൂ. ഇങ്ങനെയല്ലെ കാര്യങ്ങള്‍. സാമ്രാജ്യത്തത്തിനെതിരെ ലോകത്ത് ഏതെല്ലാം ജനത എങ്ങനെയെല്ലാം സമരങ്ങള്‍ നടത്തിയിരിക്കുന്നൂ, ഇപ്പോഴും അത്തരത്തിലുള്ള എന്തെല്ലാം സമരങ്ങള്‍ നടക്കുന്നൂ, ഇതു വല്ലതും ഇവരുടെ കരിക്കുലത്തില്‍ ഉണ്ടോ.

മതതീവ്രവാദവും കുറെ ഷൂസ് ഏറും കല്ലേറും. അവസാനം ബുഷ് സ്കോര്‍ ചെയ്തു എന്നാണ് എനിക്ക് തോന്നിയത്. ഒഴിഞ്ഞുമാറിയതും പിന്നെ 10 സൈസ് തമാശക്കും ശേഷം പറഞ്ഞത് കേട്ടില്ലേ? ഇത് സ്വതന്ത്രസമൂഹത്തിന്റെ ലക്ഷണമാണെന്ന്.

Rammohan Paliyath said...

ബുഷ് ഡെമോക്രസി എന്നു പറയുന്നത് ഡെമോക്രാറ്റിക് ക്യാപ്പിറ്റലിസത്തിനാണ്. ക്യാപ്പിറ്റലിസത്തിന് ഡെമോക്രാറ്റിക് ആകാൻ പറ്റുമോ എന്നു ചോദിച്ചാൽ അത് വേറെ കാര്യം. ഇംഗ്ലീഷിൽ ഇതിനെ oxymoron എന്നു പറയും. ചൂടുള്ള കുളിരിന് എന്ന് പണ്ട് കേട്ട പാട്ടിലെ പ്രയോഗം ഓർമയില്ലെ? അതുപോലെ.

ഇന്ത്യയിൽ ജഡ്ജിമാരും സ്പീക്കർമാരും കാലാവധി കഴിഞ്ഞാൽ ഇലക്ഷനു നിൽക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാവാറുണ്ടല്ലൊ. അമേരിക്കയിൽ ബിസിനസ്സാണ് പരിപാടി.

അറബ് ലോകത്തെ സങ്കീർണമായ അവസ്ഥയിൽ അമേരിക്കൻ ക്യാപ്പിറ്റലിസ്റ്റിക് ഡെമോക്രസി എങ്ങനെ സൂട്ടാവും എന്ന് കണ്ടു തന്നെ അറിയണം. ചെരിപ്പേറ് ഡെമോക്രസിയൊന്നുമല്ല. കിട്ടിയതു വെച്ച് അലക്കി. ടെററിസത്തിന് പകരം ടെററിസം.

സദ്ദാമിനെ എറിഞ്ഞവൻ ജീവിച്ചിരിക്കുമോ എന്ന ചോദ്യം ഇറെലവന്റ്. അങ്ങനത്തെ ഏകാധിപതികളെ തീറ്റിപ്പോറ്റുന്നതിൽ അമേരിക്കയായിരുന്നു എന്നും മുന്നിൽ.

Ralminov റാല്‍മിനോവ് said...

"ബാർബറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ..."

ഈ ബുഷിന്റെ മാതാശ്രീയല്ലെ ബാര്‍ബറാമ്മ. ലോറച്ചേച്ചിക്കല്ലേ കഴുത്തിനു് പിടിക്കാനുള്ള അവകാശം..
[ഇതു് വെളിച്ചം കാണിക്കമെന്നില്ല കേട്ടോ]

Inji Pennu said...

ഷൂ എറിയേണ്ട ആളു തന്നെയാണ് ബുഷ്. അത് ജേര്‍ണലിസ്റ്റായാലും ആരായാലും. ആ കുപ്പായങ്ങടെ ഉള്ളിലൊക്കെ മനുഷ്യന്മാരാണല്ലോ.

പക്ഷെ ഒന്നു മാത്രമേയുള്ളൂ. ആ കാണിച്ച ധൈര്യം പത്തില്‍ ഒരാള്‍ എങ്കിലും ഏതെങ്കിലും അറബി രാജ്യങ്ങളില്‍ കാണിച്ചിരുന്നുവെങ്കില്‍ ഒരു ബുഷിനും ചവിട്ടിക്കേറാന്‍ ഒരു രാജ്യവും കിടന്ന് കൊടുക്കില്ല എന്നു മാത്രം! അവിടെയാണ് ആ ഷൂ എറിയല്‍ പരിഹാസ്യമാവുന്നതും.

ആരോ പറഞ്ഞതുപോലെ ഇത് കാരണം ബുഷിന്റെ പ്രതിച്ഛായ കൂടിയപോലെ തോന്നുന്നു. കൂടിയെങ്കില്‍ കൂടട്ടെ, അത് തലയ്ക്ക് കൊണ്ടിരുന്നെങ്കില്‍ അത്രെ എങ്കിലും സമാധാ‍നിക്കാരുന്നു. ഹീ ഷുഡ് ബി ഇന്‍സള്‍ട്ടഡ്. ഒരു ജനാധിപത്യത്തില്‍ എങ്ങിനെ സ്വേച്ഛാധിപതിയാവാം എന്ന് കാണിച്ച് തന്നതിനു, അമേരിക്ക പോലെയൊരു രാജ്യത്തിനെ നശിപ്പിച്ചതിനു, ലോകത്തില്‍ ഈയൊരു അന്തരീക്ഷം ഉണ്ടാക്കിയതിനു. ഇതിന്റെ അനന്തരഫലങ്ങള്‍ എത്ര തലമുറകള്‍ അനുഭവിക്കണം ഇറാക്കില്‍?

ഒരു രാജ്യവും കളങ്കരഹിതമല്ല. ആണെങ്കില്‍ രാജ്യങ്ങള്‍ ഉണ്ടാവില്ലല്ലോ. പക്ഷെ ബുഷ് ലോകത്തിനോട് ചെയ്തതിനു ഷൂ എറിഞ്ഞാലൊന്നും പോരാ. ഹീ ഈസ് എ വാര്‍ ക്രിമിനല്‍!

Rammohan Paliyath said...

ആസ് യൂഷ്വൽ, ഇഞ്ചി പറഞ്ഞതിൽ കാര്യമുണ്ട്.

പക്ഷേ ഞാൻ പറയാൻ ശ്രമിച്ചത് നമ്മുടെ ഇന്ത്യയുടെ കാര്യമാണ്. ഇന്ത്യയിലും ആളുകൾ - സച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാൽ - ബീഹാറിലെ ചെരുപ്പുകുത്തിയും ബംഗാളിലെ കറവക്കാരനും വരെ - ഷൂസിട്ടു തുടങ്ങി എന്ന് നമ്മെ ഭരിക്കുന്നവർ അറിയുന്നത് നന്ന്.

ബുഷിനെ ഏകാധിപതി എന്നു വിളിക്കാമോ? വഴ്സ് ആൻഡ് മോർ ക്രൂവൽ ദാൻ ദാറ്റ്. ലാഭക്കൊതി മൂത്ത ഒരു സി.ഇ.ഒ. കുറേ കോർപ്പറെസ്റ്റ്സിന്റെ ശമ്പളക്കാരൻ.

ഒരാൾ രക്ഷപ്പെട്ടാൽ മറ്റുള്ളവരെ രക്ഷിക്കാനുള്ള ആ ചീപ്പ് ചാരിറ്റി പോലും അമേരിക്ക കാട്ടുന്നില്ല. 7% ജനങ്ങൾ 40% പ്രകൃതിവിഭവങ്ങൾ അനുഭവിക്കുന്ന സൗഭാഗ്യമാണ് അമേരിക്ക. നത്തിംഗ് മോർ, നത്തിംഗ് ലെസ്.

എണ്ണിയാലൊടുങ്ങാത്ത ചീത്ത ഏകാധിപതികളെ താങ്ങുക വഴി എല്ലാത്തിനും വഴി വെച്ചത് അവരാണ്. ഹിറ്റ് ലറുടേയും സ്റ്റാലിന്റേയും നടുക്കിരുത്തണം ബുഷിനെ. അവർക്കൊക്കെ ഒരൈഡിയോളജിയെങ്കിലുമുണ്ടായിരുന്നു. ദിസ് ഗൈ ഈസ് എ മാഡ് അനിമൽ.

Rammohan Paliyath said...

Thanks Ralminov. It will be corrected.

ജയരാജന്‍ said...

"ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്"
ഈ വാക്കുകൽക്ക് എന്റെ പ്രണാമം രാം മോഹൻ ജീ!

Unknown said...

തകര്‍പ്പന്‍ പോസ്റ്റ്.

Unknown said...

Ramjee.. bhesh... blogana kandappozhanu ee post sradhayil pettahu..

അരുണ്‍ ടി വിജയന്‍ said...

മാത്രുഭൂമിയില്‍ ആ ജൌര്‍നലിസ്റ്റിനു മൂന്ന് കാലുന്ദായിരുന്നെങ്കില്‍ എന്ന ഒരു ലെഖനം ബ്ലൊഗനയില്‍ വന്നിരുന്നു രന്ദും ഒന്നു തന്നെയാണോ?
ആണെങ്കില്‍ സന്തൊഷം...
ഒതിരി വൈകിയാനു ഇതു കാണുന്നതു

Related Posts with Thumbnails